വിവിധ പരീക്ഷകള്‍ നടക്കുന്നതിനാല്‍ ശനിയും ഞായറും കെഎസ്‌ആര്‍ടിസി കൂടുതല്‍ സര്‍വീസ് നടത്തും. ശനിയാഴ്ച വിവിധ ജില്ലയില്‍ എസ്സി ഡെവലപ്മെന്റ് ഓഫീസര്‍ ഗ്രേഡ് രണ്ട്, ജില്ലാ മാനേജര്‍ പിഎസ്സി പരീക്ഷയും ഞായറാഴ്ച തിരുവനന്തപുരത്തും കൊച്ചിയിലും സെന്‍ട്രല്‍ ആംഡ് പൊലീസ് ഫോഴ്സ് പ്രവേശന പരീക്ഷയുമാണ് നടക്കുന്നത്. സംസ്ഥാനത്തെ വിവിധ ഡിപ്പോകളില്‍നിന്നും റെയില്‍വേ സ്റ്റേഷനുകളില്‍നിന്നും പരീക്ഷാകേന്ദ്രങ്ങളിലേക്ക് ബസുണ്ടാകും. “Ente KSRTC’ എന്ന മൊബൈല്‍ ആപ്പിലൂടെ സീറ്റ് റിസര്‍വ് ചെയ്യാം. വിവരങ്ങള്‍ക്ക്: www.online.keralartc.com.
Read More »കരിപ്പൂർ വിമാന ദുരന്തത്തിന് ഇന്നേക്ക് ഒരു വർഷം; അപകട കാരണം ഇന്നും ദുരൂഹം…
കരിപ്പൂർ വിമാന ദുരന്തത്തിന് ഇന്ന് ഒരു വർഷം. 21 പേർ മരണമടഞ്ഞ അപകടത്തിൽ 150 ഓളം പേർക്കാണ് പരിക്കേറ്റത്. അപകടം നടന്ന് ഒരു വർഷം ആകുമ്പോഴും അപകടത്തിന്റെ കാരണത്തെ കുറിച്ചുള്ള അന്വേഷണ റിപ്പോർട്ട് പുറത്ത് വന്നിട്ടില്ല. 2020 ആഗസ്റ്റ് 7 ന് രാത്രി എട്ടുമണിയോടെയാണ് കരിപ്പൂർ വിമാനത്താവളത്തിൽ ആ ദുരന്ത വിമാനം പറന്നിറങ്ങിയത്. ദുബായില്‍ നിന്നും 184 യാത്രക്കാരും ആറ് ജീവനക്കാരുമായി കരിപ്പൂരിലെത്തിയ ഐ.എക്സ് 1344 എയര്‍ ഇന്ത്യ എക്സ്പ്രസ് …
Read More »ശനിയാഴ്ച മദ്യശാലകള്‍ തുറക്കും; പ്രവര്‍ത്തനം രാവിലെ 9 മുതല്‍ രാത്രി 7 വരെ….
സംസ്ഥാനത്ത് ശനിയാഴ്ച മദ്യശാലകള്‍ തുറക്കും. ശനിയാഴ്ച ലോക്ഡൗണ്‍ പിന്‍വലിച്ച സാഹചര്യത്തിലാണ് ബാറുകളും ബവ്‌റിജസ് കണ്‍സ്യൂമര്‍ഫെഡ് ഔട്ട്ലെറ്റുകളും തുറക്കുന്നത്. രാവിലെ 9 മണി മുതല്‍ രാത്രി 7 മണി വരെയായിരിക്കും പ്രവര്‍ത്തനം. ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിനാല്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ മദ്യശാലകള്‍ തുറന്നിരുന്നില്ല. ശനിയാഴ്ച ലോക്ഡൗണ്‍ പിന്‍വലിച്ചെങ്കിലും ഷോപ്പുകള്‍ തുറക്കാനോ സമയത്തെ സംബന്ധിച്ചോ ഉത്തരവിറങ്ങാത്തതിനാല്‍ ആശയക്കുഴപ്പം നിലനിന്നിരുന്നു. എന്നാല്‍, വൈകിട്ടോടെ ഷോപ്പുകള്‍ തുറക്കാന്‍ റീജനല്‍ മാനേജര്‍മാര്‍ നിര്‍ദ്ദേശം നല്‍കി. പ്രവര്‍ത്തന സമയം സംബന്ധിച്ച …
Read More »വിവാഹ നിയമങ്ങളില്‍ പൊളിച്ചെഴുത്തു വേണമെന്ന് ഹൈക്കോടതി…
വിവാഹ നിയമങ്ങളിൽ പൊളിച്ചെഴുത്തു വേണമെന്ന് ഹൈക്കോടതി. വിവാഹത്തിനും വിവാഹമോചനത്തിനുമായി മതേതരമായ പൊതു നിയമം വേണമെന്നും ഇത് കാലഘട്ടത്തിന്റെ ആവശ്യമാണന്നും ഹൈക്കോടതി വ്യക്തമാക്കി. സമുദായ നിയമങ്ങൾക്കനുസരിച്ചുള്ള വിവാഹമാകാമെങ്കിലും എല്ലാ വിവാഹങ്ങളും നിയമ വിധേയമാക്കണമെന്നും കോടതി നിർദേശിച്ചു. സ്ത്രീധന പീഡനവും ലൈംഗീക പീഡനവും ചൂണ്ടിക്കാട്ടി കുടുംബ കോടതി അനുവദിച്ച വിവാഹമോചന ഹർജികൾക്കെതിരായ ഭർത്താക്കന്മാരുടെ അപ്പീലുകൾ തള്ളിക്കൊണ്ടാണ് ജസ്റ്റീസുമാരായ എ മുഹമ്മദ് മുഷ്താഖും കൗസർ എടപ്പഗത്തും അടങ്ങുന്ന ഡിവിഷൻ ബഞ്ചിന്റെ ഉത്തരവ്. ഭാര്യയുടെ ആഗ്രഹവും …
Read More »രാജ്യത്ത് ആകെ കൊവിഡ് രോഗികളില്‍ 50 ശതമാനവും കേരളത്തിലെന്ന് റിപ്പോര്‍ട്ട്…
രാജ്യത്ത് ഇന്ന് കൊവിഡ് രോഗികളുടെ പ്രതിദിന കണക്കില്‍ നേരിയ വര്‍ദ്ധനയെന്ന് റിപ്പോര്‍ട്ട്. 44,643 പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. 464 പേര്‍ മരണമടഞ്ഞതായി സ്ഥിരീകരിച്ചതോടെ ആകെ മരണം 4,26,754 ആയി. 41,096 പേരാണ് ഇന്ന് രോഗമുക്തി നേടിയത്. ആകെ രോഗമുക്തി നേടിയവരുടെ എണ്ണം ഇതോടെ 3.10 കോടിയായി. 97.36 ആണ് രോഗമുക്തി നിരക്ക്. രാജ്യത്ത് രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളളത് 4,14,159 പേരാണ്. ഇതുവരെ രാജ്യത്ത് നല്‍കിയത് 49.5 കോടി ഡോസ് …
Read More »പരീക്ഷ എഴുതാന്‍ എത്തിയ 21 മലയാളി നഴ്സിംഗ് വിദ്യാര്‍ത്ഥികള്‍ക്ക് കൊറോണ; സമ്ബര്‍ക്കം പുലര്‍ത്തിയവരെ ക്വാറന്റൈന്‍ ചെയ്തു; ഓഫീസ് സീല്‍ ചെയ്തു…
ഹാസന്‍ ജില്ലയിലെ നഴ്സിംഗ് കോളേജിലെ 21 മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസമാണ് കേരളത്തില്‍ നിന്നും വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതാന്‍ ഹസ്സനിലെ നിസര്‍ഗ നഴ്സിംഗ് കോളേജില്‍ എത്തിയത്. പ്രോട്ടോക്കോള്‍ അനുസരിച്ച് ഇവരെ കോളേജ് അധികൃതര്‍ കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് വന്ന എല്ലാവരും കൊവിഡ് പോസിറ്റീവ് ആണെന്നറിയുന്നത്. തുടര്‍ന്ന് കോളേജ് അധികൃതര്‍ ആരോഗ്യ വകുപ്പ് അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. അധികൃതരെത്തി വിദ്യാര്‍ത്ഥികളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. ഇതോടൊപ്പം മലയാളി വിദ്യാര്‍ത്ഥികളുമായി …
Read More »വിസ്മയ കേസ്: കിരണ്‍ കുമാറിനെ സര്‍വീസില്‍ നിന്നും പിരിച്ചുവിട്ടു; ഇനി സര്‍ക്കാര്‍ സര്‍വീസില്‍ ജോലി ലഭിക്കില്ല, പെന്ഷന് പോലും സാധ്യതയില്ലെന്ന് മന്ത്രി
കൊല്ലം ശാസ്‌താംകോട്ടയിൽ സ്ത്രീധന പീഡനത്തിനിരയായി ജീവനൊടുക്കിയ വിസ്മയയുടെ ഭര്‍ത്താവ് കിരണ്‍കുമാറിനെ സര്‍വീസില്‍ നിന്നും സര്‍ക്കാര്‍ പിരിച്ചുവിട്ടു. ഗതാഗതമന്ത്രി ആന്റണി രാജുവാണ് ഇക്കാര്യം അറിയിച്ചത്. നേരത്തെ അന്വേഷണ വിധേയമായി ഇയാളെ സര്‍വീസില്‍ നിന്നും സസ്പെന്‍ഡ് ചെയ്തിരുന്നു. കേരള സിവില്‍ സര്‍വീസ് ചട്ട 11 (8) പ്രകാരമാണ് ഇയാള്‍ക്കെതിരേ നടപടി സ്വീകരിച്ചതെന്ന് മന്ത്രി വ്യക്തമാക്കി. വിസ്മയ മരിച്ചതിന് പിന്നാലെ അറസ്റ്റിലായ കിരണ്‍ നിലവില്‍ റിമാന്‍ഡിലാണ്. വകുപ്പുതല അന്വേഷണത്തിന് ശേഷമാണ് ഇയാള്‍ക്കെതിരേ നടപടി സ്വീകരിച്ചത്. …
Read More »സംസ്ഥാനത്ത് ഇന്നും നാളെയും കനത്തമഴയ്ക്ക് സാധ്യത, എട്ടുജില്ലകളില്‍ യെല്ലോ അലര്‍ട്ട്…
സംസ്ഥാനത്ത് ഇന്നും നാളെയും കനത്ത മഴയ്ക്ക് സാധ്യത. ഇന്ന് എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലാണ് ജാഗ്രതാനിര്‍ദേശം നല്‍കിയത്. ശനിയാഴ്ചയും എട്ടു ജില്ലകളില്‍ ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്. കോഴിക്കോട്, കണ്ണൂര്‍, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്. ശനിയാഴ്ച രാത്രി 11.30 വരെ കേരളത്തീരത്ത് ഉയര്‍ന്ന തിരമാലയ്ക്ക് സാധ്യതയുണ്ട്. വിഴിഞ്ഞം മുതല്‍ …
Read More »കൊവിഡ് വ്യാപനം രൂക്ഷം; കേരള അതിര്‍ത്തിയില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി തമിഴ്‌നാട്…
കൊവിഡ് വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ തമിഴ്‌നാട് കേരളത്തിന്റെ അതിര്‍ത്തിയില്‍ വാരാന്ത്യ കര്‍ഫ്യു ഏര്‍പ്പെടുത്തി. ഇന്ന് രാത്രി ഒമ്ബത് മണി മുതല്‍ തിങ്കളാഴ്ച രാവിലെ അഞ്ച് മണി വരെയാണ് കര്‍ഫ്യു ഏര്‍പ്പെടുത്തിരിക്കുന്നത്. തമിഴ്‌നാട്ടില്‍ കേരളത്തില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തി. കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ്, വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ ഉള്ളവര്‍ക്ക് മാത്രമാണ് പ്രവേശനം അനുവദിക്കുക
Read More »നാടന്‍പാട്ട് കലാകാരനും കാര്‍ട്ടൂണിസ്‌റ്റുമായ ബാനര്‍ജി അന്തരിച്ചു…
ശ്രദ്ധേയമായ ‘താരകപ്പെണ്ണാളേ’ എന്ന ഗാനത്തിലൂടെ ശ്രദ്ധ നേടിയ നാടന്‍പാട്ട് കലാകാരനും പ്രസിദ്ധ കാര്‍ട്ടൂണിസ്‌റ്റുമായ പി.എസ് ബാനര്‍ജി അന്തരിച്ചു. നാൽപ്പത്തിയൊന്നു വയസായിരുന്നു. കൊവിഡ് രോഗം ഭേദമായ ശേഷമുളള ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയവെ ഇന്ന് പുലര്‍ച്ചെയാണ് അന്ത്യമുണ്ടായത്. കൊല്ലം ശാസ്‌താംകോട്ട മനക്കരമനയില്‍ പാച്ചു, സുഭദ്ര എന്നിവരാണ് മാതാപിതാക്കള്‍. ടെക്‌നോപാര്‍ക്കില്‍ ഗ്രാഫിക് ഡിസൈനറായി ജോലിനോക്കിയിരുന്ന ബാനര്‍ജി ദേശീയ തലത്തില്‍ ശ്രദ്ധിക്കപ്പെട്ട കാര്‍ട്ടൂണിസ്‌റ്റുമായിരുന്നു. ലളിതകലാ അക്കാദമിയുടെ ഏകാംഗ കാര്‍ട്ടൂണ്‍ പ്രദര്‍ശനത്തിന് …
Read More »