Breaking News

NEWS22 EDITOR

സര്‍ക്കാര്‍ കടപ്പത്രങ്ങള്‍ നേരിട്ട് വാങ്ങാം: പ്രത്യേക പോര്‍ട്ടലുമായി റിസര്‍വ് ബാങ്ക്

റീട്ടെയില്‍ നിക്ഷേപകര്‍ക്ക് സര്‍ക്കാര്‍ കടപത്രങ്ങളും സെക്യൂരിറ്റികളും ഇനി നേരിട്ട് വാങ്ങാം. ഇതിനായി പ്രത്യേക പോര്‍ട്ടല്‍ സംവിധാനം ഏര്‍പ്പെടുത്താൻ പദ്ധതിയിട്ടിരിക്കുകയാണ് റിസര്‍വ് ബാങ്ക്. ഈ സംവിധാനത്തിലൂടെ വ്യക്തിഗത നിക്ഷേപകര്‍ക്ക് റീട്ടെയില്‍ ഡയറക്ട് ഗില്‍റ്റ് (ആര്‍ഡിജി) അക്കൗണ്ട് തുറക്കാനാകുമെന്നും റിസര്‍വ് ബാങ്ക് അറിയിച്ചു. സര്‍ക്കാര്‍ കടപ്പത്രങ്ങളുടെയും സെക്യൂരിറ്റികളുടെയും പ്രാരംഭ ലേലം ഉള്‍പ്പടെയുളള എല്ലാ ഇടപാടുകള്‍ക്കും ഈ പോര്‍ട്ടലില്‍ സൗകര്യം ഉണ്ടാകും. അംഗീകൃത കെവൈസി വിവരങ്ങള്‍ നല്‍കി ആര്‍ക്കും ആര്‍ഡിജി അക്കൗണ്ട് തുടങ്ങാനാകും. ബാങ്ക് …

Read More »

ഇസ്ലാം മത പ്രഭാഷകന്‍ സ്വാലിഹ് ബത്തേരിയുടെ സ്ത്രീവിരുദ്ധ പരാമര്‍ശത്തിനെതിരെ മൗനം പാലിച്ച്‌ കേരളത്തിലെ പ്രമുഖ ആക്ടിവിസ്റ്റുകള്‍.

രാത്രിയില്‍ പുറത്തിറങ്ങുന്ന സ്ത്രീകള്‍ വേശ്യകളാണെന്ന സ്വാലിഹ് ബത്തേരിയുടെ സ്ത്രീവിരുദ്ധ പരാമര്‍ശത്തിനെതിരെ മൗനം പാലിച്ച്‌ പ്രമുഖ ആക്ടിവിസ്റ്റുകള്‍. സ്വാലിഹിന്റെ പരാമര്‍ശത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ അടക്കം വ്യാപക പ്രതിഷേധമാണ് നടക്കുന്നത്.എന്നാല്‍ സ്ത്രീ-പുരഷ സമത്വവും സ്വാതന്ത്ര്യവും വായ്ത്താരികളാക്കിയ സിനിമാ താരങ്ങള്‍ അടക്കമുള്ള പ്രമുഖ ആക്ടിവിസ്റ്റുകള്‍ സംഭവത്തില്‍ പ്രതികരിച്ചിട്ടില്ല. സെലക്ടീവ് പ്രതികരണങ്ങളാണ് കേരളത്തിലെ സ്ത്രീ ആക്ടിവിസ്റ്റുകളില്‍ നിന്ന് എന്ന ശക്തമായ വിമര്‍ശനമാണ് ഉയരുന്നത്. ഇത്തരം വിഷയങ്ങളില്‍ പ്രതികരിക്കുന്നതിന് പിന്നില്‍ വ്യക്തമായ രാഷ്ട്രീയ ലക്ഷ്യമുണ്ടെന്ന ആക്ഷേപവും ഉണ്ട്.ഇവര്‍ …

Read More »

പാകിസ്ഥാനും താലിബാന്റെ കൈകളിലേക്ക്? സൈന്യത്തില്‍ നിന്ന് ഭീകരര്‍ പിടിച്ചെടുത്തത് തന്ത്രപ്രധാന അതിര്‍ത്തികള്‍..

അഫ്‌ഗാനിസ്ഥാനൊപ്പം പാകിസ്ഥാനും താലിബാന്റെ കൈകളിലാകുമോ? പാകിസ്ഥാന്‍ അതിര്‍ത്തികള്‍ താലിബാന്‍ ഭീകരര്‍ പിടിച്ചെടുത്തുവെന്ന റിപ്പോര്‍ട്ട് പുറത്തുവന്നതോടെയാണ് ഇത്തരമൊരു സംശയം അന്താരാഷ്ട്ര തലത്തില്‍ ബലപ്പെട്ടത്. നേരത്തേ തന്നെ പാകിസ്ഥാന്റെ പല പ്രദേശങ്ങളിലും താലിബാന് നിര്‍ണായക സ്വാധീനമുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. അതിനിടയിലാണ് തന്ത്രപ്രധാനമായ അഫ്‌ഗാന്‍ പട്ടണം വെഷിലെ അതിര്‍ത്തി താലിബാന്‍ പിടിച്ചെടുത്തെന്ന വാര്‍ത്ത പുറത്തുവരുന്നത്. അഫ്‌ഗാനിസ്ഥാനിലെ ഏറ്റവും തിരക്കേറിയ രണ്ടാമത്തെ പ്രവേശന കവാടവും രാജ്യത്തെ പാക് തുറമുഖങ്ങളുമായി ബന്ധിപ്പിക്കുന്ന മേഖലയുമാണിത്. പാക്-അഫ്ഗാന്‍ വ്യാപാര ബന്ധത്തിലും …

Read More »

‘സിനിമാ ചിത്രീകരണം ടിപിആർ കുറഞ്ഞ ശേഷം ആലോചിക്കാമെന്ന് മന്ത്രി സജി ചെറിയാൻ…

സംസ്ഥാനത്ത് സിനിമാ മേഖല മാത്രമല്ല എല്ലാ മേഖലകളും പ്രതിസന്ധിയിലാണെന്ന് സിനിമാ, സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. സിനിമാ ചിത്രീകരണം ഉൾപ്പെടെ എല്ലാ കാര്യങ്ങളിലും ചലച്ചിത്ര സംഘടനകളുമായി ചർച്ച നടത്താൻ തയ്യാറാണെന്നും, ഇക്കാര്യത്തിൽ ടിപിആർ കുറഞ്ഞ ശേഷം ആലോചിച്ച് തീരുമാനമെടുക്കാമെന്നും സജി ചെറിയാൻ പറയുന്നു. ഇളവുകൾ അനുവദിക്കേണ്ടത് താനല്ല. അത് സർക്കാരിന്‍റെ തീരുമാനമാണെന്നും സജി ചെറിയാൻ വ്യക്തമാക്കി. വ്യാപാരികളോടും സിനിമക്കാരോടും സർക്കാരിനോട് വിരോധമില്ലെന്ന് സജി ചെറിയാൻ പറയുന്നു. ആളുകളുടെ ജീവൻ …

Read More »

ഇംഗ്ലണ്ട് പര്യടനം; കൊവിഡ് ബാധ യൂറോ കപ്പ് കാണാൻ സ്റ്റേഡിയത്തിൽ എത്തിയ താരങ്ങൾക്കെന്ന് റിപ്പോർട്ട്…

ഇംഗ്ലണ്ട് പര്യടനത്തിനെത്തിയ ഇന്ത്യൻ ടീമിലെ രണ്ട് താരങ്ങൾക്ക് കൊവിഡ് പോസിറ്റീവായി എന്ന വാർത്ത ഇന്ന് പുലർച്ചെയാണ് പുറത്തുവന്നത്. വേണ്ടത്ര മുൻകരുതലുകൾ എടുത്തിട്ടും ക്യാമ്പിൽ കൊവിഡ് എത്തിയത് താരങ്ങൾക്കിടയിൽ ആശങ്കയ്ക്കും കാരണമായി. ക്യാമ്പിലേക്ക് എങ്ങനെ കൊവിഡ് പ്രവേശിച്ചു എന്നതായിരുന്നു പ്രധാനപ്പെട്ട ചോദ്യം. അതിനുള്ള വിശദീകരണമാണ് ഏറ്റവും പുതിയ റിപ്പോർട്ടുകളിൽ സൂചിപ്പിക്കുന്നത്. കൊവിഡ് ബാധിതരായ താരങ്ങൾ വിംബിൾഡണും യൂറോ കപ്പ് മത്സരങ്ങളും കാണാൻ സ്റ്റേഡിയങ്ങളിൽ എത്തിയിരുന്നു എന്നതാണ് റിപ്പോർട്ടുകൾ. ഋഷഭ് പന്ത്, ജസ്‌പ്രീത് …

Read More »

ഗ്രാമിന് 25 രൂപയും പവന് 200 രൂപയും വർധിച്ചു. സ്വര്‍ണവില 36,000 കടന്നു;

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും 36,000 കടന്നു. ഇന്ന് ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ ഒരു ഗ്രാമിന് 4515 രൂപയും പവന് 36,120 രൂപയുമായി. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ബുധനാഴ്ച ഗ്രാമിന് 10 രൂപയും പവന് 80 രൂപയും വര്‍ധിച്ചിരുന്നു. മൂന്നു ദിവസമായി ഒരേ നിരക്കില്‍ തുടര്‍ന്ന ശേഷം തിങ്കളാഴ്ച സ്വര്‍ണ വില കുറഞ്ഞിരുന്നു. ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപയാണ് തിങ്കളാഴ്ച …

Read More »

ആൾക്കൂട്ട നിയന്ത്രണം ഫലപ്രദമല്ല, കടകൾ തുറക്കുന്ന കാര്യത്തിൽ നയപരമായ തീരുമാനം വേണം; സര്‍ക്കാരിനോട് കോടതി

കേരളത്തിൽ ആൾക്കൂട്ട നിയന്ത്രണം ഫലപ്രദമായി നടപ്പാക്കുന്നില്ലെന്ന് ഹൈക്കോടതി. കടകൾ തുറക്കുന്ന കാര്യത്തിൽ സർക്കാർ നയപരമായ തീരുമാനമെടുക്കേണ്ട സമയമായെന്നും കോടതി അഭിപ്രായപ്പെട്ടു. വസ്ത്ര വിൽപ്പനശാലകൾ തുറക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കുമ്പോഴായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം. പൊതു ഇടങ്ങളിൽ സാമൂഹിക അകലം പാലിക്കപ്പെടുന്നില്ലെന്ന് കോടതി വിമർശിച്ചു. ആകെയുള്ളത് ആളുകൾ മാസ്ക് ധരിക്കുന്നു എന്നത് മാത്രമാണ്. കേരളത്തിലെ പൊതുഇടങ്ങളിലെ കാഴ്ച ഇതാണെന്നും ജസ്റ്റിസ് ടി ആർ രവി അഭിപ്രായപ്പെട്ടു. വിദഗ്ധ സമിതിയുടെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് …

Read More »

കൊടകര കുഴല്‍പ്പണക്കേസ്; സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കും…

കൊടകര കുഴല്‍പ്പണക്കേസില്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കാന്‍ സര്‍ക്കാര്‍. അഡ്വ. എന്‍ കെ ഉണ്ണികൃഷ്ണനെയാണ് സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായി നിയമിക്കുക. ഇദ്ദേഹം കൂടത്തായി കേസിലെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറാണ്. തൃശൂര്‍ ബാറിലെ മുതിര്‍ന്ന അഭിഭാഷകനാണ് അഡ്വ. എന്‍ കെ ഉണ്ണികൃഷ്ണന്‍. ഇന്ന് നടക്കുന്ന മന്ത്രിസഭാ യോഗത്തില്‍ ഇത് സംബന്ധിച്ച് തീരുമാനമുണ്ടായേക്കും. അടുത്ത ദിവസം തന്നെ നിയമനം ഉണ്ടായേക്കും. അതേസമയം കൊടകര കള്ളപ്പണ കവര്‍ച്ച കേസ് പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. അരീഷ്, അബ്ദുല്‍ ഷാഹിദ്, …

Read More »

സംസ്ഥാനത്തെ മുഴുവന്‍ റേഷന്‍കാര്‍ഡ് ഉടമകള്‍ക്കും ഓണക്കിറ്റ്; കിറ്റ് വിതരണം ആഗസ്റ്റ് ഒന്നുമുതൽ…

സംസ്ഥാനത്ത് ഓണത്തിന് നല്‍കുന്ന സ്‌പെഷ്യല്‍ കിറ്റില്‍ 17 ഇന സാധനങ്ങള്‍. സംസ്ഥാനത്തെ മുഴുവന്‍ റേഷന്‍കാര്‍ഡ് ഉടമകള്‍ക്കും കിറ്റ് ലഭിക്കും. കിറ്റ് വിതരണം ആഗസ്റ്റ് ഒന്നിന് ആരംഭിക്കും. മുഖ്യമന്ത്രിയും ധനമന്ത്രിയുമായി ഭക്ഷ്യമന്ത്രി ജി.ആര്‍. അനില്‍ നടത്തിയ ആലോചനായോഗത്തിലാണ് ഓണത്തിന് സംസ്ഥാനത്തെ മുഴുവന്‍ റേഷന്‍കാര്‍ഡ് ഉടമകള്‍ക്കും 17 ഇനങ്ങള്‍ അടങ്ങിയ സ്പെഷ്യല്‍ ഓണക്കിറ്റ് നല്‍കാന്‍ തീരുമാനിച്ചത്. പഞ്ചസാര, വെളിച്ചെണ്ണ, ചെറുപയര്‍, തുവരപ്പരിപ്പ്, തേയില, മുളക്പൊടി, ഉപ്പ്, മഞ്ഞള്‍, ആട്ട, ഉപ്പേരി, ബാത്ത് സോപ്പ് …

Read More »

മാലികിന് മികച്ച പ്രതികരണം, ചിത്രം റിലീസ് ചെയ്തതിന് പിന്നാലെ ടെലിഗ്രാമില്‍.

ഫ​ഹദ് ഫാസിലിന്റെ കരിയറിലെ ബി​ഗ് ബജറ്റ് ചിത്രമായ മാലിക് ഒടിടി റിലീസ് ചെയ്തതിന് പിന്നാലെ ടെലി​ഗ്രാമില്‍ പ്രചരിക്കുന്നു. ഇന്നലെ രാത്രിയാണ് ആമസോണ്‍ പ്രൈമില്‍ മാലിക് പ്രദര്‍ശനത്തിന് എത്തിയത്. മികച്ച അഭിപ്രായമാണ് ചിത്രത്തെക്കുറിച്ച്‌ സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. ഇതിനിടെയാണ് ചിത്രത്തിന്റെ ലിങ്കുകള്‍ ടെലി​ഗ്രാമിലും വാട്സാപ്പിലും പ്രചരിക്കുന്നത്. ഒടിടി റിലീസ് ചെയ്ത് ഒരു മണിക്കൂറിനുളളില്‍ ചിത്രത്തിന്റെ വ്യാജ കോപ്പികള്‍ പ്രചരിച്ചതായിട്ടാണ് റിപ്പോര്‍ട്ട്. മഹേഷ് നാരായണന്റെ തിരക്കഥയിലും സംവിധാനത്തില്‍ ഒരുങ്ങിയ മാലിക് തിയറ്റര്‍ റിലീസായിരുന്നു …

Read More »