കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 3804 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1946 പേരാണ്. 3072 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്‌ക് ധരിക്കാത്ത 6987 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്റൈന്‍ ലംഘിച്ചതിന് 20 കേസുകളും റിപ്പോര്‍ട്ട് ചെയ്തു. ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍) തിരുവനന്തപുരം സിറ്റി – 446, 32, 213 തിരുവനന്തപുരം റൂറല്‍ – 1258, …
Read More »സംസ്ഥാനത്ത് 16 ന് ശേഷം ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ മാറ്റം; തീരുമാനം അടുത്ത ദിവസം; മുഖ്യമന്ത്രി പിണറായി വിജയന്‍
ലോക്ഡൗണ്‍ നയത്തില്‍ 16നു ശേഷം മാറ്റം വരുത്തുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. രോഗവ്യാപനത്തിന്റെ തീവ്രത അനുസരിച്ച് വ്യത്യസ്ത തോതില്‍ നിയന്ത്രണം ഏര്‍പ്പെടുത്തും. ഇളവുകളില്‍ അടുത്ത ദിവസം തീരുമാനമെടുക്കും. ലോക്ഡൗണ്‍ ഇതേ നിലയില്‍ തുടരേണ്ടതില്ല എന്നാണ് ആലോചനയെന്നു മുഖ്യമന്ത്രി പറഞ്ഞു. ടെസ്റ്റ് പോസ്റ്റിവിറ്റി കൂടിയ തദ്ദേശ സ്ഥാപനങ്ങളും ജില്ലകളുമുണ്ട്. പലയിടത്തും ഒരു ഏകീകൃത രൂപമില്ല. വിദഗ്ധാഭിപ്രായം വേണ്ടതിനാലാണ് നാളത്തേക്കു തീരുമാനം മാറ്റിയത്. മറ്റൊരു ലോക്ഡൗണിലേക്കു പോകാതിരിക്കാന്‍ ജനങ്ങള്‍ ഒത്തൊരുമിച്ച് നില്‍ക്കണമെന്നു മുഖ്യമന്ത്രി …
Read More »സംസ്ഥാനത്ത് ഇന്ന് 7719 പേര്‍ക്ക് കൊവിഡ്; 161 മരണം; 16,743 പേര്‍ക്ക് രോഗമുക്തി
സംസ്ഥാനത്ത് ഇന്ന് 7719 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 68,573 സാമ്ബിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.26 ആണ്. റുട്ടീന്‍ സാമ്ബിള്‍, സെന്റിനല്‍ സാമ്ബിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,12,89,498 സാമ്ബിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 161 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് …
Read More »ഫ്യൂസ് ഊരില്ല; വൈദ്യുതി ബില്ല് തവണകളായി അടയ്ക്കാൻ തീരുമാനം….
ലോക്ഡൗണ്‍ സാഹചര്യത്തില്‍ വൈദ്യുതി ബില്‍ അടച്ചില്ലെങ്കിലും തല്‍ക്കാലം ഫ്യൂസ് ഊരില്ല മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് വൈദ്യുതി ബോര്‍ഡ് ഈ തീരുമാനം എടുത്തത്. ലോക്ഡൗണ്‍ കഴിഞ്ഞാലും തിരക്കിട്ട് ബില്‍ ഈടാക്കാന്‍ നടപടി സ്വീകരിക്കില്ലെന്നും തവണകളായി അടയ്ക്കാന്‍ സാവകാശം നല്‍കുമെന്നും വൈദ്യുതി ബോര്‍ഡ് ചെയര്‍മാന്‍ എന്‍.എസ് പിള്ള അറിയിച്ചു. ലോക്ഡൗണ്‍ നിലവിലുണ്ടെങ്കിലും സംസ്ഥാനത്തെ 90 ശതമാനം ഉപയോക്താക്കളുടെയും മീറ്റര്‍ റീഡിങ് ഇപ്പോള്‍ നടക്കുന്നുണ്ട്. ട്രിപ്പിള്‍ ലോക്ഡൗണ്‍ മേഖല, കണ്ടെയ്ന്‍മെന്റ് സോണ്‍ എന്നിവിടങ്ങളില്‍ മീറ്റര്‍ റീഡര്‍മാര്‍ …
Read More »മണ്ണിടിച്ചില്‍ ഭീഷണിയില്‍ ശാസ്താംകോട്ട റെയില്‍വ സ്റ്റേഷന്‍….
ശാസ്താംകോട്ട റെയില്‍വേ സ്റ്റേഷന്‍ ഉരുള്‍പൊട്ടലിന്റെയും മണ്ണിടിച്ചിലിന്റെയും ഭീഷണിയില്‍. ഏതുസമയവും അപകടം പതിയിരിക്കുന്ന ഇവിടെ യാത്രക്കാര്‍ ഭീതിയിലാണ്. സ്റ്റേഷന്‍ പ്ലാറ്റ്‌ഫോമിന്റെ ഇരുവശത്തുമായി 20 അടിയോളം പൊക്കത്തില്‍ ഉയര്‍ന്നുനില്‍ക്കുന്ന മണ്‍തിട്ടകളില്‍ കനത്ത മഴയെ തുടര്‍ന്ന് വിള്ളല്‍ വീണ് തുടങ്ങി. പ്ലാറ്റ്‌ഫോമിലെ റയില്‍വേ കാത്തിരിപ്പ് കേന്ദ്രത്തിനോട് ചേര്‍ന്നുള്ള പിന്‍ഭാഗമാണ് അതീവ ഭീഷണിയില്‍ ഇടിഞ്ഞ് നിലംപൊത്താറായിരിക്കുന്നത്. റെയില്‍വേ ഉന്നതരോട് സ്റ്റേഷന്‍മാസ്റ്റര്‍ അടക്കമുള്ളവര്‍ പലതവണ ഇക്കാര്യം ധരിപ്പിച്ചിരുന്നു. മണ്ണിടിച്ചില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള ഭാഗങ്ങളില്‍ കോണ്‍ക്രീറ്റ് ചെയ്‌തോ പാറകെട്ടിയോ …
Read More »മൂന്നാം തരംഗം ഉണ്ടായാല്‍ ആക്ഷന്‍ പ്ലാന്‍ ; പ്രതിദിനം രണ്ടര ലക്ഷം പേര്‍ക്ക് വാക്സിന്‍ നൽകും; ആരോഗ്യമന്ത്രി….
കോവിഡിന്റെ മൂന്നാം തരംഗത്തെ മുന്നില്‍കണ്ട് ആശുപത്രികളിലെ ചികിത്സാ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുകയും ഒപ്പംതന്നെ പരമാവധി ജനങ്ങള്‍ക്ക് വാക്സിന്‍ നല്‍കി സുരക്ഷിതമാക്കാന്‍ ശ്രമിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സ്വകാര്യ ആശുപത്രികളുടെ പങ്കാളിത്തവും ഉറപ്പുവരുത്തും. പ്രതിദിനം രണ്ട് മുതല്‍ രണ്ടര ലക്ഷം പേര്‍ക്ക് വാക്സിന്‍ നല്‍കുക എന്നതാണ് ലക്ഷ്യം. അതിന് ആവശ്യമായ വാക്സിന്‍ ലഭ്യമാക്കേണ്ടതാണെന്നും അതിനുള്ള സൗകര്യങ്ങളും ജീവനക്കാരേയും വര്‍ധിപ്പിക്കണമെന്നും മന്ത്രി ആവശ്യപ്പെടുകയുണ്ടായി. ഞായറാഴ്ചകളിലും മറ്റ് അവധി ദിവസങ്ങളിലും വാക്സിന്‍ വിതരണം …
Read More »കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച് പൂള്‍ പാര്‍ട്ടി; 15 യുവതികളുള്‍പ്പടെ 61 പേരെ പൊലീസ് അറസ്റ്റ് ചെയ്തു
ന്യൂഡല്‍ഹി കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച് പാര്‍ട്ടി നടത്തിയ 61 പേരെ നോയിഡ പൊലീസ് അറസ്റ്റ് ചെയ്തു. ഇതില്‍ 15 പേര്‍ യുവതികളാണ്. ഇവരില്‍ നിന്ന് മദ്യക്കുപ്പികളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. കഴിഞ്ഞദിവസം രാത്രി എക്സ്പ്രസ് വേ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഗ്രീന്‍ ബ്യൂട്ടി ഫാംഹൗസിലാണ് പൂള്‍ പാര്‍ട്ടി നടന്നത്. 46 പുരുഷന്‍മാരും 15 സ്ത്രീകളുമാണ് പാര്‍ട്ടിയില്‍ പങ്കെടുക്കാനെത്തിയത്. ഇവരാരും മാസ്ക് ധരിച്ചിരുന്നില്ല. കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച് ഒത്തുകൂടിയതിനാണ് ഇവരെ അറസ്റ്റ് ചെയ്തതെന്ന് …
Read More »അയല്‍ക്കാരായ ബന്ധുക്കള്‍ തമ്മില്‍ ഏറ്റുമുട്ടി; കൊല്ലത്ത് 76 കാരിക്ക് വെട്ടേറ്റു…
അയല്‍ക്കാരായ ബന്ധുക്കള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 76 കാരിക്ക് വെട്ടേറ്റു. കൊല്ലം ഓച്ചിറയിലാണ് സംഭവം. മഠത്തില്‍ കാരായ്മയില്‍ ജാനകിക്കാണ് വെട്ടേറ്റത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വൃദ്ധയുടെ ബന്ധുവും അയല്‍വാസിയുമായ ഉല്ലാസ് എന്ന യുവാവാണ് വൃദ്ധയെ ആക്രമിച്ചത്. ഉല്ലാസിന്റെ പിതാവും ജാനകിയും തമ്മിലുള്ള വാക്കേറ്റമാണ് ആക്രമണത്തില്‍ കലാശിച്ചത്. ഇയാള്‍ക്കെതിരേ ഓച്ചിറ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വെട്ടേറ്റ വൃദ്ധയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബന്ധുക്കളായ ഇരുവീട്ടുകാരും തമ്മില്‍ വഴക്ക് പതിവാണ്. മുന്‍പും സംഘര്‍ഷത്തിന്റെ പേരില്‍ …
Read More »കന്നഡ നടന്‍ സഞ്ചാരി വിജയ് വാഹനാപകടത്തില്‍ മരണപ്പെട്ടു..
ദേശീയ അവാര്‍ഡ് ജേതാവായ കന്നഡ നടന്‍ സഞ്ചാരി വിജയ് വാഹനാപകടത്തില്‍ മരിച്ചു. വാഹനാപകടത്തെ തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന വിജയ് ഇന്ന് രാവിലെയാണ് മരണപ്പെട്ടത്. ശനിയാഴ്ച രാത്രി ബെംഗളൂരുവിലൂടെ ബൈകില്‍ സഞ്ചരിക്കുമ്ബോഴയിരുന്നു അപകടം സംഭവിച്ചത്. തലച്ചോറില്‍ രക്തം കട്ടപിടിച്ചതിനെ തുടര്‍ന്ന് അടിയന്തര ശസ്ത്രക്രിയ നടത്തിയെങ്കിലും രക്ഷപ്പെടുത്താനായില്ല. ബൈക് ഇലക്‌ട്രിക് പോസ്റ്റില്‍ ഇടിച്ച് തെന്നിമാറിയാണ് അപകടമുണ്ടായതെന്നാണ് റിപോര്‍ടുകള്‍. തമിഴ്, തെലുഗു, ഹിന്ദി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. നാടക രംഗത്തും സജീവമായിരുന്നു. 2015 ല്‍ …
Read More »വീണ്ടും നിര്‍ബന്ധിത മതപരിവര്‍ത്തനം : ഓട്ടോറിക്ഷാ ഡ്രൈവര്‍ ഉള്‍പ്പടെ മൂന്ന് പേര്‍ അറസ്റ്റില്‍…
ഉത്തരാഖണ്ഡ് സ്വദേശിനിയായ യുവതിയെ നിര്‍ബന്ധിത മതപരിവര്‍ത്തനം ചെയ്ത ഓട്ടോറിക്ഷാ ഡ്രൈവര്‍ ഉള്‍പ്പടെ മൂന്ന് പേര്‍ മതപരിവര്‍ത്തന നിരോധന നിയമപ്രകാരമാണ് അറസ്റ്റിലായി. മതപരിവര്‍ത്തന നിരോധന നിയമപ്രകാരം നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തുന്നവര്‍ക്ക് ഒന്ന് മുതല്‍ അഞ്ച് വര്‍ഷം വരെ കഠിന തടവും 15,000 രൂപ പിഴയുമാണ് ശിക്ഷയായി ലഭിക്കുക. ഉത്തര്‍പ്രദേശിലെ ഷഹാബാദ് ഗ്രാമത്തിലാണ് സംഭവം. യുവതിയുടെ കുട്ടികളെയും ഇയാള്‍ നിര്‍ബന്ധിച്ച് മതം മാറ്റിയിരുന്നു. ചടങ്ങുകള്‍ക്ക് ശേഷം മാനസിക സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ഒരു കുട്ടിയുടെ …
Read More »