അയിലൂരില്‍ കാമുകിയെ പത്തു വര്‍ഷം ഒരു മുറിയില്‍ താമസിപ്പിച്ചെന്ന യുവാവിന്റെ വാദം തള്ളി രക്ഷിതാക്കള്‍. മൂന്നു മാസം മുമ്ബാണ് കാമുകി പുറത്തിറങ്ങാന്‍ ഉപയോഗിച്ചു എന്ന് പറയപ്പെടുന്ന ജനലിന്‍റെ അഴികള്‍ മുറിച്ചുമാറ്റിയത്. മകന് ചില മാനസിക പ്രശ്നങ്ങള്‍ ഉണ്ടായിരുന്നുവെന്നും റഹ്മാന്റെ പിതാവ് മുഹമ്മദ് കരീം, മാതാവ് ആത്തിക എന്നിവര്‍ ഒരു വാര്‍ത്താ ചാനലിനോട് പറഞ്ഞു. ആരെങ്കിലും ആ മുറിയില്‍ ഉണ്ടെങ്കില്‍ തങ്ങള്‍ അറിയുമായിരുന്നു. പാതി ചുമരുള്ള മുറിയിലാണ് റഹ്മാന്‍ താമസിച്ചിരുന്നത്. മൂന്നു …
Read More »എ.ടി.എം ഇടപാട്; ചാര്‍ജ് വര്‍ധനവിന് ബാങ്കുകള്‍ക്ക് അനുമതി നല്‍കി ആര്‍.ബി.ഐ….
എ.ടി.എം ഇടപാട് ചാര്‍ജ് വര്‍ധിപ്പിക്കാന്‍ ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ അനുമതി നല്‍കി. ഇതോടെ എ.ടി.എം ഇടപാടിന് ഉപഭോക്താക്കളും അമിത ചാര്‍ജ് നല്‍കേണ്ടി വരും. ഇന്‍റര്‍ചേഞ്ച് ചാര്‍ജും, ധനകാര്യേതര ഇടപാടുകളുടെ ചാര്‍ജുമാണ് വര്‍ധിപ്പിക്കാന്‍ അനുമതി നല്‍കിയത്. ഇതിനായി രൂപീകരിച്ച പ്രത്യേക കമ്മിറ്റിയുടെ ശുപാര്‍ശ പ്രകാരമാണ് നടപടി. 2014ലാണ് ഇതിന് മുമ്ബ് ചാര്‍ജുകള്‍ വര്‍ധിപ്പിച്ചത്. ചാര്‍ജുകളില്‍ മാറ്റം വരുത്തിയിട്ട് വര്‍ഷങ്ങളായെന്ന വാദം ആര്‍.ബി.ഐ മുഖവിലക്കെടുക്കുകയായിരുന്നു. ഇന്‍റര്‍ചേഞ്ച് ചാര്‍ജ് 15ല്‍ നിന്ന് …
Read More »കൊവിഡ്; രോഗികള്‍ കുറയുന്നു, പൂര്‍ണമായി ആശ്വസിക്കാനായിട്ടില്ലെന്ന് മുഖ്യമന്ത്രി…
സംസ്ഥാനത്ത് കൊവിഡ് രോഗികള്‍ കുറയുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എന്നാല്‍ പൂര്‍ണമായും ആശ്വസിക്കാനായിട്ടില്ലെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. കൊവിഡ് വ്യാപനം തടയുവാന്‍ ലോക്ഡൗണ്‍ ഫലപ്രദമായെന്നും ജനങ്ങള്‍ ജനങ്ങള്‍ സഹകരിച്ചു. അതിനാല്‍ രോഗവ്യാപനം നിയന്ത്രിക്കാനായി. മറ്റ് പ്രദേശങ്ങളുമായി താരതമ്യം ചെയ്യുമ്ബോള്‍ മരണസംഖ്യ കുറഞ്ഞു. പക്ഷേ പൂര്‍ണമായി ആശ്വസിക്കാനുള്ള സാഹചര്യമില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇനി ടെസ്റ്റ് ടെസ്റ്റ് പോസിറ്റീവിറ്റി പത്തില്‍ താഴെ എത്തിക്കാനാണ് ശ്രമം. ടിപിആര്‍ കൂടിയ സ്ഥലങ്ങളില്‍ കോവിഡ് പരിശോധന കൂട്ടും. കൂടുതല്‍ …
Read More »സംസ്ഥാനത്ത് ഇന്ന് 14,233 പേര്‍ക്ക് കോവിഡ്; 173 മരണം; 15,355 പേര്‍ക്ക് രോഗമുക്തി
സംസ്ഥാനത്ത് ഇന്ന് 14,233 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 108 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,07,096 സാമ്ബിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.29 ആണ്. റുട്ടീന്‍ സാമ്ബിള്‍, സെന്റിനല്‍ സാമ്ബിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,10,17,514 സാമ്ബിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 173 മരണങ്ങളാണ് …
Read More »പെണ്‍കുട്ടികള്‍ മൊബൈല്‍ ഫോണ്‍ ഉപയോിക്കുന്നത് ബലാത്സംഗത്തിന് കാരണമാകും; വനിതാ കമ്മീഷന്‍ അംഗം…
പെൺകുട്ടികൾക്ക് മൊബൈൽ ഫോൺ കൊടുക്കുന്നത് കൊണ്ടാണ് ബലാത്സംഗങ്ങൾ ഉണ്ടാകുന്നതെന്ന് ഉത്തർപ്രദേശ് വനിതാ കമ്മീഷൻ അംഗം മീനാകുമാരി. ‘പെൺകുട്ടികൾക്ക് മൊബൈൽ ഫോൺ നൽകരുത്. പെൺകുട്ടികൾ ആൺകുട്ടികളോട് വളരെയധികം നേരം ഫോണിലൂടെ സംസാരിക്കും, പിന്നെ അവരുടെ കൂടെ ഇറങ്ങിപ്പോകും,’ മീന പറഞ്ഞു. അലിഗഢ് ജില്ലയിൽ സ്ത്രീകൾക്കായി സംഘടിപ്പിച്ച അദാലത്തിൽ സംസാരിക്കുകയായിരുന്നു മീന. പെണ്മക്കളെ നിരീക്ഷിക്കാനും നിയന്ത്രിക്കാനും അമ്മമാർ കൂടുതൽ സമയം ചെലവഴിക്കണം.സ്ത്രീകൾക്കെതിരായ ആക്രമണം സമൂഹം ഗൗരവമായി കാണുന്നില്ലെന്നും മീനാകുമാരി കൂട്ടിച്ചേർത്തു. വീട്ടുകാർ പെൺകുട്ടികളുടെ …
Read More »സംസ്ഥാനത്ത് ശനി, ഞായര്‍ ദിവസങ്ങളില്‍ കടുത്ത നിയന്ത്രണം…
സംസ്ഥാനത്ത് ശനി ഞായര്‍ ദിവസങ്ങളില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. ഹോട്ടലുകളില്‍ നിന്ന് ഹോം ഡെലിവറി മാത്രം ആണ് ഉണ്ടാകുക. പാഴ്സല്‍ ടേക്ക് എവേ കൗണ്ടറുകള്‍ പ്രവര്‍ത്തിക്കില്ല. കൊവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിച്ച് നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാകാം. അടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ വിവരം അറിയിക്കണമെന്ന വ്യവസ്ഥയോടെയാണിത്. മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെയുള്ള അറ്റകുറ്റപ്പണികള്‍ നടത്തുന്ന കടകള്‍ക്ക് നാളെ തുറന്നു പ്രവര്‍ത്തിക്കാം. ഇന്നു ചേര്‍ന്ന കൊവിഡ് അവലോകന യോഗമാണ് ഇക്കാര്യം തീരുമാനിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്‍റെ …
Read More »സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത; ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്….
സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു. പ്രളയകാലത്ത് മണ്ണിടിച്ചില്‍, ഉരുള്‍പ്പൊട്ടല്‍ എന്നിവയുണ്ടായ മേഖലകളിലെ ജനങ്ങളോട് മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ദീരദേശങ്ങളിലും ജാഗ്രതാ നിര്‍ദേശം നല്‍കി. മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ല. യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകള്‍ 11-06-2021: കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, …
Read More »പതഞ്ജലിയുടെ കടുക് എണ്ണക്ക് ഗുണനിലവാരമില്ലെന്ന് രാജസ്ഥാന്‍ സര്‍ക്കാര്‍…
ബാബാ രാംദേവിന്റെ കമ്ബനിയായ പതഞ്ജലിയുടെ കടുക് എണ്ണ നിലവാരമില്ലാത്തതാണെന്ന് രാജസ്ഥാന്‍ സര്‍ക്കാര്‍. സിംഗാനിയ ഓയില്‍ മില്ലില്‍ നിന്ന് പതഞ്ജലിക്ക് വിതരണം ചെയ്ത കടുക് എണ്ണയുടെ അഞ്ച് സാമ്ബിളുകള്‍ പരിശോധിച്ചാണ് സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്. അഞ്ച് സാമ്ബിളുകളും പരിശോധനയില്‍ പരാജയപ്പെട്ടെന്നും, എണ്ണക്ക് ആവശ്യമായ ഗുണനിലവാരമില്ലെന്നും രാജസ്ഥാന്‍ സര്‍ക്കാര്‍ പറഞ്ഞു. മെയ് 27ന് അധികൃതരുടെ സാന്നിധ്യത്തിലാണ് കടുക് എണ്ണ പരിശോധിച്ചതെന്ന് ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. ഓംപ്രകാശ് മീന പറഞ്ഞു. പതഞ്ജലിയുടെ കടുക് …
Read More »ട്വിറ്ററിന് വിലക്ക് ; നൈജീരിയയില്‍ ഇന്ത്യയുടെ ‘കൂ’ അവതരിപ്പിച്ചു…
നൈജീരിയയില്‍ ട്വിറ്ററിന് വിലക്കേര്‍പ്പെടുത്തിയതിന് പിന്നാലെ ഇന്ത്യന്‍ നിര്‍മിത മൈക്രോ ബ്ലോഗിങ് പ്ലാറ്റ്ഫോമായ ‘കൂ’ (Koo) രാജ്യത്ത് അവതരിപ്പിച്ചു. ചട്ടലംഘനം നടത്തിയെന്ന കാരണത്താല്‍ നൈജീരിയ പ്രസിഡന്റ് മുഹമ്മദു ബുഹാരിയുടെ അക്കൗണ്ട് നീക്കം ചെയ്തതിന് പിന്നാലെ നൈജീരിയ ട്വിറ്റര്‍ നിരോധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ട്വിറ്ററിന് പകരമായി ഇന്ത്യയില്‍ വികസിപ്പിച്ചെടുത്ത മൈക്രോ ബ്ലോഗിങ് പ്ലാറ്റ്ഫോമായ ‘കൂ’ നൈജീരിയയില്‍ അവതരിപ്പിച്ചത്. അതെ സമയം പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി ട്വിറ്ററിന്റെ ഭാഗത്ത് നിന്ന് ചര്‍ച്ചകള്‍ക്കായി ശ്രമമുണ്ടായെന്ന് നൈജീരിയ സര്‍ക്കാര്‍ …
Read More »‘ബേണിംഗ് ഇല്യൂഷൻ’ ഫയർ എസ്‌കേപ് മാജിക് പരിപാടിയിൽ നിന്ന് മോഹൻലാൽ പിന്മാറിയതിനു പിന്നിൽ വി.എസ് അച്യുതാനന്ദൻ; വെളിപ്പെടുത്തലുമായി നിർമ്മാതാവ്…
‘ബേണിംഗ് ഇല്യൂഷന്‍’ ഫയര്‍ എസ്‌കേപ് മാജിക് പരിപാടിയില്‍ നിന്ന് മോഹന്‍ലാല്‍ പിന്മാറിയത് അന്ന് മുഖ്യമന്ത്രിയായിരുന്ന വി.എസ് അച്യുതാനന്ദന്റെ അഭ്യര്‍ത്ഥനയെ തുടര്‍ന്നെന്ന് വെളിപ്പെടുത്തലുമായി നിര്‍മ്മാതാവ് ബി.സി ജോഷി. മാസ്റ്റര്‍ ബിന്‍ യൂട്യൂബ് ചാനലിലാണ് ജോഷിയുടെ പ്രതികരണം. 2008 ഏപ്രില്‍ 27ന് മജീഷ്യന്‍ മുതുകാടിന്റെ ശിക്ഷണത്തില്‍ ‘ബേണിംഗ് ഇല്യൂഷന്‍’ എന്ന പരിപാടിയില്‍ പങ്കെടുക്കാനുള്ള മോഹന്‍ലാലിന്റെ തീരുമാനം വലിയ വിവാദമായിരുന്നു. ചങ്ങലയില്‍ ബന്ധിതനാക്കിയ ശേഷം ചുറ്റും തീ കൊളുത്തുകയും ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ സ്വയം രക്ഷപ്പെടുന്നതുമായിരുന്നു …
Read More »