കൊവിഡ് പ്രതിരോധ സാമഗ്രികളുടെ വില കൂട്ടി സര്‍ക്കാര്‍ ഉത്തരവിറക്കി. നേരത്തെ സര്‍ക്കാര്‍ ഇടപെട്ട് നിശ്ചയിച്ച വിലയാണ് 20 ശതമാനം വരെ ആരോഗ്യവകുപ്പ് വര്‍ദ്ധിപ്പിച്ചത്. 1500 രൂപയായിരുന്ന ഫിംഗര്‍ടിപ്പ് പള്‍സ് ഓക്‌സിമീറ്ററിന് ഇനി മുതല്‍ 1800 രൂപയാണ് വില. പിപിഇ കിറ്റിന്റെ വില 273 രൂപയില്‍ നിന്ന് 328 രൂപയാക്കി. 22 രൂപയായിരുന്ന എന്‍-95 മാസ്‌കിന്റെ പുതുക്കിയ വില 26 രൂപയാണ്. മൂന്ന് ലെയര്‍ മാസ്‌കിന്റെ വില മൂന്നില്‍ നിന്ന് അഞ്ചുരൂപയാക്കി. …
Read More »മല്‍സ്യത്തൊഴിലാളികളുടെ മരണത്തിന് കാരണം സര്‍ക്കാരിന്റെ അനാസ്ഥയെന്ന് ലത്തീന്‍ സഭ…
വിഴിഞ്ഞം ബോട്ടപകടത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ലത്തീന്‍ സഭ. മൂന്ന് മല്‍സ്യത്തൊഴിലാളികളുടെ മരണത്തിന് കാരണം അനാസ്ഥയാണെന്നാണ് സഭയുടെ ആരോപണം. ഹാര്‍ബറില്‍ അടിഞ്ഞ മണ്ണ് മാറ്റണമെന്ന ആവശ്യം പരിഗണിച്ചില്ല. അതു നടപ്പാക്കാത്തത് കൊണ്ടാണ് മൂന്ന് ജീവനുകള്‍ നഷ്‌ടമായതെന്ന് ലത്തീന്‍ സഭ സഹായമെത്രാന്‍ വ്യക്തമാക്കി. അപകടം നടക്കുമ്ബോള്‍ രക്ഷാപ്രവര്‍ത്തനത്തിന് പോലും വകുപ്പുകള്‍ തമ്മില്‍ ഏകോപനമുണ്ടായില്ലെന്ന് ഇടവക വികാരി ആരോപിച്ചു. വിഴിഞ്ഞത്തുണ്ടായ ബോട്ട് അപകടത്തില്‍ മൂന്നുപേരാണ് മരിച്ചത്. പൂന്തുറ സ്വദേശികളായ ജോസഫ്, ഡേവിഡ്‌സണ്‍, വിഴിഞ്ഞം സ്വേദശി …
Read More »ഇനി, മലയാളം ഉള്‍പ്പെടെ എട്ടു ഭാഷകളില്‍ എന്‍ജിനീയറിങ് പഠിക്കാം; പുതിയ അധ്യയനവര്‍ഷം മുതല്‍ നടപ്പാകും…
മലയാളം ഉള്‍പ്പടെ രാജ്യത്തെ എട്ടു ഭാഷകളില്‍ എന്‍ജിനീയറിങ് പഠനത്തിന് അനുമതി നല്‍കി ഓള്‍ ഇന്ത്യ കൗണ്‍സല്‍ ഫോര്‍ ടെക്നിക്കല്‍ എജൂക്കേഷന്‍ (എ.ഐ.സി.ടി.ഇ). 2020-21 പുതിയ അധ്യയന വര്‍ഷം മുതലാണ് അവസരം. മലയാളം, ഹിന്ദി, ബംഗാളി, തെലുഗു, തമിഴ്, ഗുജറാത്തി, കന്നഡ എന്നീ ഭാഷകളില്‍ എന്‍ജിനീയറിങ് പഠനത്തിനാണ് അനുമതി. ഗ്രാമീണ ഗോത്ര വിഭാഗങ്ങളിലെ കുട്ടികള്‍ക്ക് അവസരം ഒരുക്കുന്നതിനായാണ് തീരുമാനം. ഗ്രാമീണ മേഖലയിലും മറ്റും പഠനത്തില്‍ മിടുക്കരായ വിദ്യാര്‍ഥികള്‍ പോലും ഇംഗ്ലീഷിനോടുള്ള പേടിമൂലം …
Read More »സംസ്ഥാനത്ത് വരുന്ന മണിക്കൂറുകളിൽ ശക്തമായ കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യത…
സംസ്ഥാനത്ത് ഞായറാഴ്ച വരെ ശക്തമായ കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യത. നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം,കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ശനിയാഴ്ച കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളിലും ഞായറാഴ്ച ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളിലും തിങ്കളാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി,എറണാകുളം, തൃശൂര്‍, മലപ്പുറം …
Read More »ഇന്റര്‍നെറ്റില്‍ അശ്ലീലദൃശ്യം തെരയുന്നവരുടെ എണ്ണം വര്‍ധിക്കുന്നതിന്റെ പ്രധാനപ്പെട്ട കാരണങ്ങള്‍ ഇതാണ്…
ഇന്റര്‍നെറ്റില്‍ അശ്ലീലദൃശ്യങ്ങള്‍ കാണുന്നവരുടെ എണ്ണം വര്‍ധിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ പ്രവണത വര്‍ധിക്കുന്നതിന് കാരണമെന്തെല്ലാമാണെന്ന് വിശദീകരിക്കുന്ന പഠന റിപ്പോര്‍ട്ടും ഇതിനോടകം പുറത്തുവന്നു കഴിഞ്ഞു. ‘സൈക്കോളജി ഓഫ് അഡിക്ടീവ് ബിഹേവിയേഴ്‌സി’ലിന്റെ പഠന റിപ്പോര്‍ട്ടിലാണ് ഇത് വിശദീകരിച്ചിരിക്കുന്നത്. പോണോഗ്രഫി കാണുന്ന പ്രവണത വര്‍ധിക്കുന്നത് സംബന്ധിച്ച് ഹംഗറിയില്‍ നിന്നുള്ളവരിലാണ് ഗവേഷകര്‍ പഠനം നടത്തിയത്. മൂന്ന് സാമ്ബിളുകളായി തിരിച്ചാണ് പഠനം നടത്തിയത്. സാമ്ബിള്‍ ഒന്നില്‍ 772 പേരില്‍ പഠനം നടത്തി. സാമ്ബിള്‍ രണ്ടില്‍ 792 പേരിലും സാമ്ബിള്‍ …
Read More »പാല്‍ വണ്ടിയില്‍ മദ്യം വിതരണം ചെയ്ത യുവാവ് അറസ്റ്റില്‍…
പാല്‍ വണ്ടിയില്‍ മദ്യം വിതരണം ചെയ്ത യുവാവ് അറസ്റ്റില്‍. പടിഞ്ഞാറന്‍ ഡല്‍ഹിയിലെ മംഗോള്‍പുരി എരിയയിലാണ് സംഭവം. വാഹനപരിശോധനക്കിടെ പാലുമായി പോവുകയായിരുന് സ്‌കൂട്ടര്‍ യാത്രക്കാരനെ നമ്ബര്‍ പ്ലേറ്റില്ലാത്തതിനാല്‍ പൊലീസ് തടയുകയായിരുന്നു. ചോദ്യം ചെയ്തപ്പോള്‍ നമ്ബര്‍ പ്ലേറ്റ് ഇല്ലാത്തതിന് കൃത്യമായ കാരണം വിശദീകരിക്കാന്‍ യുവാവിന് കഴിഞ്ഞില്ല. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പാല്‍ പാത്രങ്ങളില്‍ ഒളിപ്പിച്ചുവെച്ച 40 മദ്യക്കുപ്പികള്‍ പൊലീസ് കണ്ടെത്തിയത്. ഹരിയാനയില്‍ വില്‍പന നടത്താന്‍ വേണ്ടിയാണ് മദ്യം കൊണ്ടുപോയതെന്ന് യുവാവ് പറഞ്ഞു. റോഹ്തക് …
Read More »കാലിഫോര്‍ണിയയില്‍ വെടിവയ്‌പ് ; 8 പേര്‍ കൊല്ലപ്പെട്ടു…
കാലിഫോര്‍ണിയയിലുണ്ടായ വെടിവയ്പില്‍ എട്ട് പേര്‍ കൊല്ലപ്പെട്ടു. കലിഫോര്‍ണിയയിലെ സാന്‍ജോസില്‍ റെയില്‍ യാര്‍ഡിലാണ് തോക്കുധാരി സഹപ്രവര്‍ത്തകര്‍ക്ക് നേരെ വെടിയുതിര്‍ത്തത്. അക്രമിയെന്ന് സംശയിക്കുന്നയാളും മരിച്ചതായി അധികൃതര്‍ വെളിപ്പെടുത്തി. സാന്താ ക്ലാരാ വാല്ലി ട്രാന്സ്പോര്ട്ടേഷന് അതോറിറ്റിയുടെ ട്രെയിന്‍ യാര്‍ഡില്‍ ബുധനാഴ്ച പ്രാദേശിക സമയം 6.30 നാണ് വെടിവെപ്പുണ്ടായത്റെയില്വേ യാര്‍ഡിലെ അറ്റകുറ്റപ്പണികള്‍ നടക്കുന്ന വിഭാഗത്തിലാണ് അക്രമം. കൊല്ലപ്പെട്ടവര്‍ യാര്‍ഡിലെ ജീവനക്കാരാണ്. അതെസമയം അക്രമിയുടെ വിവരങ്ങളും കാരണവും അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.
Read More »ബ്ലാക് ഫംഗസ് ബാധക്കുള്ള ഇന്‍ജക്ഷന്‍ ഇന്ത്യയില്‍ ഉത്പാദിപ്പിച്ചു തുടങ്ങി…
മ്യൂക്കര്‍ മൈക്കോസിസ് അഥവാ ബ്ലാക് ഫംഗസ് ബാധക്കുള്ള ഇന്‍ജക്ഷനുകള്‍ ഇന്ത്യ ഉത്പാദിപ്പിക്കാന്‍ ആരംഭിച്ചു. മഹാരാഷ്ട്ര ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജെനറ്റിക് ലൈഫ് സയന്‍സസ് ആണ് ബ്ലാക് ഫംഗസ് ബാധക്കുള്ള ഇന്‍ജക്ഷനായ ആംഫോടെറിസിന്‍ ബി ഉത്പദിപ്പിക്കാന്‍ തുടങ്ങിയത്. കോവിഡാനന്തര രോഗമായി ഇന്ത്യയില്‍ കണ്ടുവരുന്ന മ്യൂക്കര്‍ മൈക്കോസിസിന് ഫലപ്രദമായ മരുന്നുകള്‍ ലഭിക്കാത്തതിനാല്‍ മൂലം വലിയ ബുദ്ധിമുട്ടാണ് രാജ്യം നേരിട്ടിരുന്നത്. മരുന്നുകളുടെ ക്ഷാമം മൂലം ഇന്ത്യയില്‍ വളരെയധികം മരണങ്ങളും സംഭവിച്ചിരുന്നു. കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുടെ ഓഫിസാണ് …
Read More »ALERT ; കോവിഡ് വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് സമൂഹ മാധ്യമങ്ങളില്‍ പങ്കുവെക്കരുത്; മുന്നറിയിപ്പുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം
കോവിഡ് വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് സമൂഹ മാധ്യമങ്ങളില്‍ പങ്കുവെക്കരുതെന്ന മുന്നറിയിപ്പ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നല്‍കിയിട്ടുണ്ടെന്ന് കേരള പോലീസ്. സര്‍ട്ടിഫിക്കറ്റില്‍ വ്യക്തിഗത വിവരങ്ങള്‍ ഉള്ളതിനാല്‍ അവ സൈബര്‍ തട്ടിപ്പ് സംഘങ്ങള്‍ ദുരുപയോഗം ചെയ്യാന്‍ സാധ്യത ഏറെയാണ്. കൊവിഡ് വാക്സിന്‍ സ്വീകരിച്ച പലരും സര്‍ട്ടിഫിക്കറ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ അപ്ലോഡ് ചെയ്യുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. വാക്സിന്‍ സ്വീകരിച്ചതിന് ശേഷം ലഭിക്കുന്ന വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് സമൂഹ മാധ്യമങ്ങളില്‍ പങ്കുവെക്കരുതെന്ന് കേന്ദ്ര സര്‍ക്കാരിന്റെ മുന്നറിയിപ്പ്. സര്‍ട്ടിഫിക്കറ്റില്‍ വ്യക്തിഗത വിവരങ്ങള്‍ …
Read More »ശക്തമായ മഴ തുടരുന്നു; മലയോര പ്രദേശങ്ങൾ അതീവ ജാഗ്രതയില്‍…
യാസ് ചുഴലിക്കാറ്റിന്റെ പ്രഭാവത്തെ തുടര്‍ന്നുണ്ടായ മഴ തുടരുന്നു. കാര്യമായ നാശനഷ്ടങ്ങളില്ലെങ്കിലും കരുതലോടെയാണ് ജില്ലകൾ നീങ്ങുന്നത്. ബുധനാഴ്ച വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. വ്യാഴാഴ്ച മഴ കുറയാനാണ് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പ് പറയുന്നു. ബുധനാഴ്ച അര്‍ധരാത്രി മുതലാണ് മഴ ആരംഭിച്ചത്. എന്നാല്‍ കാര്യമായ കാറ്റില്ലാത്തതിനാല്‍ നാശനഷ്ടങ്ങളുണ്ടായില്ല. എന്നാല്‍ കൃഷിയിടങ്ങളിലടക്കം വെള്ളം കയറിയിട്ടുണ്ട്.
Read More »
NEWS 22 TRUTH . EQUALITY . FRATERNITY