ഇന്ത്യയില്‍ 2,40,842 പുതിയ കൊവിഡ് കേസുകള്‍ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ഇതുവരെ സ്ഥിരീകരിച്ച കൊവിഡ് കേസുകളുടെ എണ്ണം 2.65 കോടിയായി. കഴിഞ്ഞ 24 മണിക്കൂറില്‍ 3741 കൊവിഡ് മരണങ്ങളാണ് രാജ്യത്ത് സ്ഥിരീകരിച്ചത്. രാജ്യത്തെ ആകെ കൊവിഡ് മരണങ്ങള്‍ 3 ലക്ഷത്തിലേക്ക് അടുക്കുകയാണ്. മെയ് മാസത്തില്‍ ഇതുവരെ 77.67 ലക്ഷം കൊവിഡ് കേസുകള്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തു കഴിഞ്ഞു. ഏപ്രിലില്‍ 66.13 ലക്ഷം കൊവിഡ് കേസുകളും മാര്‍ച്ചില്‍ 10.25 ലക്ഷം കൊവിഡ് …
Read More »ഞങ്ങളില്‍ ഒരാളായാണ് കാണുന്നത്, സൗമ്യയ്ക്ക് ഓണററി സിറ്റിസണ്‍ഷിപ്പ നല്‍കും; കുടുംബത്തിന് നഷ്ടപരിഹാരവും നല്‍കുമെന്ന് ഇസ്രയേല്‍….
ഹമാസിന്റെ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി നേഴ്‌സ് സൗമ്യ സന്തോഷിനോടുള്ള ആദര സൂചകമായി ഓണററി സിറ്റിസണ്‍ഷിപ്പ് നല്‍കുമെന്ന് ഇസ്രയേല്‍. ദല്‍ഹിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവേ ഇന്ത്യയിലെ ഇസ്രയേല്‍ എംബസി ഉപമോധാവി റോണി യെദീദിയ ക്ലീനാണ് ഇക്കാര്യം അറിയിച്ചത്. ഇസ്രയേലിലെ ജനങ്ങള്‍ വിശ്വസിക്കുന്നത് സൗമ്യ ഓണററി സിറ്റിസണ്‍ ആണെന്നാണ്. സൗമ്യയെ തങ്ങളില്‍ ഒരാളായാണ് അവര്‍ കാണുന്നത്. കുടുംബത്തിന് നഷ്ടപരിഹാരം ലഭ്യമാക്കും. സൗമ്യയുടെ മകന്‍ അഡോണിനെ സംരക്ഷിക്കുമെന്നും റോണി യദീദി അറിയിച്ചു. ഇസ്രയേലിന്റെ തീരുമാനത്തെ …
Read More »കോവിഡ് ബാധിച്ച് മരിച്ച സ്ത്രീയുടെ സ്വര്‍ണാഭരണങ്ങള്‍ തിരികെ ലഭിച്ചില്ലെന്ന് പരാതി; സംഭവം ആലപ്പുഴയിൽ..
കോവിഡ് ബാധിച്ച് മരിച്ച സ്ത്രീയുടെ സ്വര്‍ണാഭരണങ്ങള്‍ തിരികെ ലഭിച്ചില്ലെന്ന് ബന്ധുക്കളുടെ പരാതി. ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജില്‍ മരിച്ച 59കാരിയുടെ ബന്ധുക്കളാണ് പരാതി നല്‍കിയത്. ആശുപത്രിയില്‍ പ്രവേശിപ്പിക്കുമ്ബോള്‍ ഏഴ് പവന്‍ ആഭരണങ്ങള്‍ വത്സല ധരിച്ചിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു. എന്നാല്‍ മരണം സംഭവിച്ചതിന് പിന്നാലെ ആഭരണങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഒരു വള മാത്രമാണ് തിരികെ ലഭിച്ചതെന്നും പരാതിയില്‍ പറയുന്നു. ബന്ധുക്കള്‍ മെഡികല്‍ കോളജ് സൂപ്രണ്ടിനും പരാതി നല്‍കിയിട്ടുണ്ട്.
Read More »കോവിഡ് പ്രോടോകോള്‍ ലംഘനം: പ്രതിപക്ഷ നേതാവിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്‍കി
കോവിഡ് പ്രോടോകോള്‍ ലംഘിച്ചെന്നാരോപിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ പരാതി. ലോക് ഡൗണ്‍ നിയമം തെറ്റിച്ച് സ്വീകരണം സംഘടിപ്പിച്ചെന്നാരോപിച്ചാണ് പ്രതിപക്ഷ നേതാവിനെതിരെ എഐവൈഎഫ് സംസ്ഥാന ജോ. സെക്രടറി എന്‍ അരുണ്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്. കോവിഡ് ചുമതലയുള്ള ജില്ലാ കലക്ടര്‍ക്കും പൊലീസ് മേധാവിക്കും ഉള്‍പെടെ തെളിവോടുകൂടിയാണ് പരാതി നല്‍കിയിരിക്കുന്നത്. നിയമ ലംഘനത്തിനെതിരെ തിങ്കളാഴ്ച കോടതിയെ സമീപിക്കുമെന്നും പരാതിക്കാരന്‍ അറിയിച്ചു.
Read More »സംസ്ഥാനത്ത് തല്‍ക്കാലം മദ്യത്തിന്റെ ഹോം ഡെലിവറിയില്ല: എക്‌സൈസ് മന്ത്രി…
സംസ്ഥാനത്ത് തല്‍ക്കാലത്തേക്ക് മദ്യത്തിന്റെ ഹോം ഡെലിവറി തുടങ്ങില്ലെന്ന് എക്‌സൈസ് മന്ത്രി എം വി ഗോവിന്ദന്‍ പറഞ്ഞു. ഹോം ഡെലിവറി തുടങ്ങണമെങ്കില്‍ നയപരമായ തീരുമാനം വേണമെന്നും അദ്ദേഹം പറഞ്ഞു. ബുകിങ് സംവിധാനം വീണ്ടും കൊണ്ടുവരാനാണ് ആലോചന. ഇക്കാര്യത്തില്‍ ബെവ്‌കോ എം ഡിയുമായി എക്‌സൈസ് മന്ത്രി ചര്‍ച്ച നടത്തി. ഓണ്‍ലൈന്‍ മദ്യവിതരണത്തിന് ഒന്നര വര്‍ഷം മുന്‍പ് സര്‍ക്കാരിനു മുന്നില്‍ അപേക്ഷ എത്തിയിരുന്നെങ്കിലും തീരുമാനമെടുത്തിരുന്നില്ല. പിന്നീട് കോവിഡ് വ്യാപിച്ചതോടെ തിരക്കു കുറയ്ക്കാന്‍ ബെവ്ക്യു ആപ് …
Read More »ഏഴു സീസണ്‍, അഞ്ചാം കിരീടം- ബാഴ്സ പുറത്താക്കിയ സുവാരസിന് ഇത് മധുര പ്രതികാരം…
ഒത്തിരി സ്വപ്നങ്ങള്‍ കൂടെക്കൂട്ടി നീണ്ട കാലം ജഴ്സിയണിഞ്ഞ ഇഷ്ട ക്ലബില്‍നിന്നും കൂട്ടുകാരില്‍നിന്നും നിര്‍ദയം പടിയിറക്കിയവരോട് ലൂയി സുവാരസ് എന്ന ഉറുഗ്വായ്ക്കാരന്‍ ഇതില്‍പരം എങ്ങനെ പകരം ചോദിക്കാനാകും? പുതിയ പരിശീലകനായി എത്തിയ കോമാെന്റ ഗുഡ് ബുക്കിലില്ലാത്തതിന് നൂക്യാമ്ബില്‍ നിന്ന് പുറത്തുപോകേണ്ടിവന്നപ്പോള്‍ വീണ കണ്ണീരാണ് അത്ലറ്റിക്കോക്കൊപ്പം ലാ ലിഗ കിരീടവുമായി മടങ്ങുേമ്ബാള് സുവാരസ് കഴുകിക്കളഞ്ഞത്. ശനിയാഴ്ച വല്ലഡോളിഡിനെതിരെ സ്വന്തം മൈതാനത്ത് ജയം അനിവാര്യമായിരുന്നു അത്ലറ്റിക്കോക്ക്. 18ാം മിനിറ്റില്‍ വയ്യഡോളിഡ് താരം ഓസ്കര് പ്ലാനോയുടെ …
Read More »കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ഗുരുതര ആരോപണവുമായി ധര്‍മജന്‍…
ബാലുശ്ശേരി മണ്ഡലം കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ആരോപണവുമായി വീണ്ടും ധര്‍മജന്‍ ബോള്‍ഗാട്ടി. കെ.പി.സി.സി സെക്രട്ടറിയും പ്രാദേശിക നേതാവും തെരഞ്ഞെടുപ്പ് ഫണ്ടിലേക്കാണെന്നു പറഞ്ഞ് പിരിച്ചെടുത്ത പണം തട്ടിയെടുത്തതായി ബാലുശ്ശേരിയിലെ യു.ഡി.എഫ് സ്ഥാനാര്‍ഥിയായിരുന്ന ധര്‍മജന്‍ ചാനലിനു നല്കിയ അഭിമുഖത്തില്‍ ആരോപിച്ചു. ഇതുസംബന്ധിച്ച് തെളിവ് സഹിതം കെ.പി.സി.സിക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബാലുശ്ശേരി നിയോജക മണ്ഡലത്തിലെ വന്‍കിട സ്ഥാപനങ്ങളില്‍നിന്നും വ്യക്തികളില്‍നിന്നും തെന്റ പേരില്‍ പിരിച്ചെടുത്ത ലക്ഷക്കണക്കിന് രൂപ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിച്ചിട്ടില്ല. മാത്രമല്ല, തന്നെ …
Read More »മലപ്പുറത്ത് ഇന്ന് കര്‍ശന നിയന്ത്രണം; അടിയന്തര ആവശ്യങ്ങള്‍ക്ക് മാത്രം അനുമതി…
കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ മലപ്പുറം ജില്ലയില്‍ പ്രതിരോധ നടപടികള്‍ ശക്തമാക്കുന്നു. ഇന്ന് ജില്ലയില്‍ അടിയന്തര ആവശ്യങ്ങള്‍ക്ക് മാത്രമാണ് അനുമതി. മെഡിക്കല്‍ സേവനങ്ങള്‍, പാല്‍, പത്രം, ചരക്ക് വാഹനങ്ങള്‍ എന്നിവയ്ക്ക് തടസമില്ല. ഹോട്ടലുകള്‍ക്ക് ഹോം ഡെലിവറി നടത്താമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ജില്ലയില്‍ നിയന്ത്രണവിധേയമാകാത്ത സാഹചര്യത്തിലാണ് നടപടി. പൊലീസിന്റെ നേതൃത്വത്തില്‍ പരിശോധനകള്‍ കര്‍ശനമാക്കിയിട്ടുണ്ട്. എഡിജിപി വിജയ് സാഖറെ, ഐജി അശോക് യാധവ് എന്നിവര്‍ ജില്ലയിലെത്തിയാണ് നിയന്ത്രിക്കുന്നത്. …
Read More »23കാരനായ ഗുസ്തി താരം കൊല്ലപ്പെട്ട കേസ്; ഒളിമ്ബിക് മെഡല്‍ ജേതാവ് സുശീല്‍ കുമാര്‍ അറസ്റ്റില്‍…
23കാരനായ ഗുസ്തി താരം കൊല്ലപ്പെട്ട കേസില്‍ ഒളിമ്ബിക് മെഡല്‍ ജേതാവ് സുശീല്‍ കുമാറിനെ ഡെല്‍ഹി പൊലീസ് ശനിയാഴ്ച അറസ്റ്റ് ചെയ്തു. ഗുസ്തിയില്‍ ജൂനിയര്‍ തലത്തില്‍ ദേശീയ ചാംപ്യനായ സാഗര്‍ കൊല്ലപ്പെട്ട കേസില്‍ സുശീല്‍ കുമാര്‍ ഒളിവില്‍ ആയിരുന്നു. സുശീല്‍ കുമാര്‍ ഹരിദ്വാറിലെ യോഗാ ആശ്രമത്തില്‍ ഒളിവില്‍ കഴിയുന്നതായി റിപോര്‍ട്ടുകള്‍ പുറത്തുവന്നതിനു പിന്നാലെയാണ് അറസ്റ്റ്. മേയ് നാലിന് ഛത്രസാല്‍ സ്റ്റേഡിയത്തിലെ പാര്‍കിങ്ങില്‍ വെച്ചുണ്ടായ തര്‍ക്കത്തിനിടെയാണ് സാഗര്‍ കൊല്ലപ്പെടുന്നത്. സുശീല്‍ വാടകയ്ക്ക് നല്‍കിയിരുന്ന …
Read More »കേരളത്തിലെ 10 ജില്ലകളില്‍ അടുത്ത മൂന്ന് മണിക്കൂറിനുള്ളില്‍ ഇടിയോടുകൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത; മുന്നറിയിപ്പ്…
കേരളത്തിലെ 10 ജില്ലകളില്‍ അടുത്ത മൂന്നുമണിക്കൂറിനുള്ളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കണ്ണൂര്‍ പാലക്കാട്, വയനാട് എന്നീ ജില്ലകളിലാണ് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ മണിക്കൂറില്‍ 40 കിമീ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുള്ളതെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തമിഴ്‌നാട്, ആന്ധ്ര തീരങ്ങളില്‍ ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ മേല്‍പറഞ്ഞ …
Read More »