Breaking News

NEWS22 EDITOR

കൊവിഡ് വ്യാപനം: ജൂണില്‍ പി.എസ്.സി നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പി.എസ്.സി ജൂണ്‍ മാസം നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. സംസ്ഥാനത്ത് കൊവിഡ് അതി തീവ്രമായി വ്യാപിക്കുന്ന കാരണത്തിലാണ് പി.എസ്.സി പരീക്ഷകളെല്ലാം മാറ്റിവെച്ചത്. അതേസമയം കൊവിഡ് വ്യാപനം തീവ്രമായതിനാല്‍ സംസ്ഥാനത്തെ നാല് ജില്ലകളില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. തിരുവനന്തപുരം, എറണാകുളം , തൃശ്ശൂര്‍, മലപ്പുറം ജില്ലകളിലാണ് ട്രിപ്പിള്‍ ലോക്ഡൗണ്‍.

Read More »

“കോവിഡ് ഭീക്ഷണി”; ആദിവാസി കോളനികളില്‍ കൊവിഡ് വ്യാപനം വര്‍ധിക്കുന്നു…

പേരാവൂരിലെ വിവിധ ആദിവാസി കോളനികളില്‍ കൊവിഡ് വ്യാപനം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ പഞ്ചായത്തും ആരോഗ്യ വകുപ്പും അതീവ ജാഗ്രതയില്‍. കോവിഡ് രോഗബാധിതരായ ആദിവാസി കുടുംബങ്ങള്‍ക്കായി പഞ്ചായത്ത് അധികൃതരും ആരോഗ്യ വകുപ്പും രണ്ട് കരുതല്‍ കേന്ദ്രങ്ങളും ഒരു ട്രൈബല്‍ സി.എഫ്.എല്‍.ടി.സി.യും സജ്ജീകരിച്ചിട്ടുണ്ട്. കൊവിഡ് ടെസ്റ്റ് കേന്ദ്രങ്ങളില്‍ വരാന്‍ ആദിവാസികളില്‍ ഭൂരിഭാഗവും തയ്യാറാവാത്തതിനാല്‍ കോളനികളില്‍ നേരിട്ട് ചെന്ന് സ്രവ പരിശോധന നടത്തിയതിനാലാണ് രോഗവ്യാപനം കണ്ടെത്താന്‍ സാധിച്ചത്.

Read More »

സംസ്ഥാനത്ത് ഇതര സംസ്ഥാന ലോട്ടറി വില്‍പ്പന വിലക്കിയ സര്‍ക്കാര്‍ വിജ്ഞാപനം ശരിവച്ച്‌ ഹൈക്കോടതി…

സംസ്ഥാനത്ത് ഇതര സംസ്ഥാന ലോട്ടറി വില്‍പ്പന വിലക്കിയ സര്‍ക്കാര്‍ വിജ്ഞാപനം ശരിവച്ച്‌ ഹൈക്കോടതി. സര്‍ക്കാര്‍ വിജ്ഞാപനം റദ്ദാക്കിയ സിംഗിള്‍ ബെഞ്ച് ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. സിംഗിള്‍ബെഞ്ച് ഉത്തരവിനെതിരായ അപ്പീല്‍ ഹൈക്കോടതി അംഗീകരിച്ചു. സര്‍ക്കാര്‍ നല്‍കിയ അപ്പീലിലാണ് ഡിവിഷന്‍ ബഞ്ചിന്റെ ഉത്തരവ്. ഇതര സംസ്ഥാന ലോട്ടറി വില്‍പന നിയന്ത്രിക്കുന്നതിന് നിയമം കൊണ്ടുവരാന്‍ സര്‍ക്കാരിന് അധികാരമുണ്ടെന്ന് ഡിവിഷന്‍ ബഞ്ച് വ്യക്തമാക്കി. സാന്റിയാഗോ മാര്‍ട്ടിന്‍ ഡയറക്ടര്‍ ആയ പാലക്കട്ടെ ഫ്യൂച്ചര്‍ ഗൈമിങ് സൊല്യൂഷന്‍ കമ്ബനിക്ക് …

Read More »

ബീമാപള്ളി പൊലീസ് വെടിവെപ്പിന് ഇന്ന് പന്ത്രണ്ട് വര്‍ഷം…

ബീമാപള്ളി പൊലീസ് വെടിവെപ്പിന് തിങ്കളാഴ്​ച 12 ആണ്ട് പൂര്‍ത്തിയാകുമ്ബോള്‍ വെടിയേറ്റ് മരിച്ചവര്‍ വിസ്മൃതിയിലേക്ക്. വെടിവെപ്പിന്റെ ഓര്‍മദിനത്തില്‍ ഇവര്‍ക്കായി അനുസ്മരണങ്ങള്‍ സംഘടിപ്പിച്ചിരുന്നവര്‍ പോലും ഇവരെ മറന്ന അവസ്ഥയാണ്. ഒരു ദേശത്തിന്റെ നെഞ്ചിലേക്ക് പൊലീസ് നടത്തിയ സമാനതകളില്ലാത്ത ഭീകരതയില്‍, ബീമാപള്ളി കടപ്പുറത്ത് ആറുപേരാണ്​ മരിച്ചുവീണത്​. 52 പേര്‍ക്ക് ഗുരുതര പരിക്കേറ്റിരുന്നു. ഉറ്റവരുടെ വേര്‍പാട് സൃഷ്​ടിച്ച വ്യഥയിലും ഒറ്റപ്പെടലിലും ഇരകളുടെ കുടുംബങ്ങള്‍ ഇന്നും വേദനയിലാണ്. പല കുടുംബങ്ങള്‍ക്കും അത്താണികളെയാണ് നഷ്​ടമായത്. വെടിവെപ്പില്‍ ഗുതരമായി പരിക്കേറ്റ …

Read More »

സ്പാനിഷ് ലീഗ്; കിരീടപോരാട്ടം ഫോട്ടോഫിനിഷിലേക്ക്; ബാഴ്‌സ പുറത്ത്…

സ്പാനിഷ് ലീഗില്‍ വിഗോക്കെതിരെ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെട്ടതോടെ ബാഴ്‌സലോണയുടെ കിരീട പ്രതീക്ഷകള്‍ അവസാനിച്ചു. ബാഴ്‌സയുടെ തട്ടകത്തില്‍ നടന്ന മത്സരത്തില്‍ സൂപ്പര്‍ താരം  ലയണല്‍ മെസ്സിയുടെ തകര്‍പ്പന്‍ ഗോളില്‍ മുന്നിലെത്തിയതിന് ശേഷമാണ് രണ്ട് ഗോളുകള്‍ ഏറ്റുവാങ്ങി ബാഴ്‌സ പരാജയത്തിലേക്ക് വീണത്. അതേസമയം സ്പാനിഷ് ലീഗിലെ മറ്റൊരു മത്സരത്തില്‍ ഒസാസൂനക്കെതിരെ തകര്‍പ്പന്‍ വിജയം നേടിയ അത്ലാന്റിക്കോ മാഡ്രിഡ് ലീഗില്‍ പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ള റയല്‍ മാഡ്രിഡുമായുള്ള പോയിന്റ് …

Read More »

കൊവിഡ് ബാധിച്ച്‌ മരിച്ചയാളുടെ മൃതദേഹം സംസ്ക്കരിക്കാന്‍ ഇരുപതിനായിരം രൂപ…

കൊവിഡ് ബാധിച്ച്‌ മരിച്ചയാളുടെ മൃതദേഹം സംസ്ക്കരിക്കാന്‍ ഇരുപതിനായിരം രൂപ. ആവശ്യപ്പെട്ടത് കോട്ടയത്തെ ഒരു സ്വകാര്യ ആംബുലന്‍സ് സര്‍വീസ് ഏജന്‍സിയാണെന്നാണ് റിപ്പോർട്ട്. കോട്ടയം മെഡിക്കല്‍ കോളേജില്‍ മരിച്ചയാളുടെ മൃതദേഹം 11 കിലോ മീറ്റര്‍ മാത്രം ദൂരെയുള്ള മുട്ടമ്ബലം ശ്മശാനത്തില്‍ സംസ്കരിക്കാനാണ് ഇത്രയും ഭീമമായ തുക ഏജന്‍സി ആവശ്യപ്പെട്ടത്. സംഭവത്തില്‍ ജില്ലാ കളക്ടര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. രണ്ട് ദിവസം മുന്‍പ് മരിച്ച തലയോലപ്പറമ്ബ് സ്വദേശിനിയുടെ മൃതദേഹം സംസ്കരിക്കാന്‍ ഇവര്‍ വാങ്ങിയത് 22000 രൂപയാണ്. …

Read More »

നാരദക്കേസില്‍ രണ്ട് മന്ത്രിമാര്‍ അറസ്റ്റില്‍, സിബിഐ ഓഫിസില്‍ മമത; ബംഗാളില്‍ നാടകീയ സംഭവങ്ങള്‍

പശ്ചിമബംഗാള്‍ മന്ത്രി ഫിര്‍ഹദ് ഹക്കിമിനെ സിബിഐ അറസ്റ്റ് ചെയ്തു. 2016-ലെ നാരദ ഒളിക്യാമ ഓപ്പറേഷന്‍ കേസുമായി ബന്ധപ്പെട്ടാണ് നടപടി. തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് സുബ്രതാ മുഖര്‍ജി, പാര്‍ട്ടി നേതാവ് മദന്‍ മിത്ര, കൊല്‍ക്കത്ത മുന്‍ മേയര്‍ സോവന്‍ ചാറ്റര്‍ജി എന്നിവരെ ഹക്കിമിനൊപ്പം സിബിഐ നിസാം പാലസ് ഓഫിസില്‍ രാവിലെ എത്തിച്ചിരുന്നു. സിബിഐയുടെ അപേക്ഷ പരിഗണിച്ച്‌ ഹക്കിം, മുഖര്‍ജി, മിത്ര, ചാറ്റര്‍ജി എന്നിവരെ പ്രോസിക്യൂട്ട് ചെയ്യാന്‍ ഗവര്‍ണര്‍ ജഗ്ദീപ് ധന്‍കര്‍ കഴിഞ്ഞയാഴ്ച …

Read More »

ബ്ലാക്ക് ഫംഗസ് പകരില്ല: ആശങ്ക വേണ്ടെന്ന് ആരോഗ്യ വകുപ്പ്…

കോവിഡ് ബാധിതരില്‍ കണ്ടു വരുന്ന ബ്ലാക്ക് ഫംഗസ് എന്ന മ്യൂകോര്‍ മൈക്കോസിസ് പകരില്ലെന്ന് ആരോഗ്യ വകുപ്പ്. ഇതുസംബന്ധിച്ച്‌ മാര്‍ഗനിര്‍ദേശവും ആരോഗ്യ വകുപ്പ് പുറത്തിറക്കിയിട്ടുണ്ട്. പലപ്പോഴും ചര്‍മ്മത്തില്‍ പ്രത്യക്ഷപ്പെടുന്ന ഈ രോഗം ശ്വാസകോശതേ്‌യും തലച്ചോറിനെയുമാണ് ബാധിക്കുന്നത്. പരിസ്ഥിതിയില്‍ സ്വഭാവികമായി കാണപ്പെടുന്ന മ്യൂക്കോമിസൈറ്റുകള്‍ എന്നറിയപ്പെടുന്ന ഒരു കൂട്ടം പൂപ്പലുകള്‍ മൂലമാണ് ഇത് പിടിപെടുന്നത്. സ്റ്റിറോയിഡുകളുടെ അമിത ഉപയോഗവും ഫംഗസിനു കാരണമാകുന്നതായി ആരോഗ്യ വിദഗ്ദര്‍ വിലയിരുത്തുന്നു. മൂക്കില്‍ നിന്നും കറുത്ത നിറത്തിലോ രക്തം കലര്‍ന്നതോ …

Read More »

സത്യവാങ്മൂലം ഇല്ലാതെ പുറത്തിറങ്ങി, ബൈക്ക് കസ്റ്റഡിയില്‍ എടുത്തു; കാല്‍നടയായി വീട്ടില്‍ എത്തിയയാള്‍ കുഴഞ്ഞു വീണ് മരിച്ചു…

പൊലീസ് ബൈക്ക് കസ്റ്റഡിയില്‍ എടുത്തതിനെത്തുടര്‍ന്ന് കാല്‍നടയായി വീട്ടില്‍ എത്തിയ കടവിള സ്വദേശി സുനില്‍കുമാര്‍ കുഴഞ്ഞു വീണു മരിച്ചു. കഴിഞ്ഞ ദിവസം രാവിലെ 8.30-ന് നഗരൂര്‍ ആല്‍ത്തറമൂട്ടില്‍ പഴക്കടയില്‍ നിന്നും പഴം വാങ്ങുന്നതിനിടെ കൈവശം സത്യവാങ്മൂലം ഇല്ലാത്തതിന്റെ പേരില്‍ ഇയാള്‍ക്ക് പോലീസ് 500 രൂപ പിഴയിട്ടു. എന്നാല്‍ അടയ്ക്കാന്‍ പണം ഇല്ലെന്ന് പറഞ്ഞപ്പോള്‍ വാഹനം പിടിച്ചെടുക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. തുടര്‍ന്ന് കാല്‍നടയായി വീട്ടില്‍ എത്തിയ സുനില്‍കുമാര്‍ ഒന്‍പതരയോടെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ …

Read More »

നരനായാട്ട് തുടരുന്നു; പലസ്തീനികളുടെ വീടിന് നേരെ ബോംബാക്രമണം, 10 കുട്ടികളടക്കം 42 പേര്‍ കൊല്ലപ്പെട്ടു…

പലസ്തീനികള്‍ താമസിക്കുന്ന വീടുകളിലേക്ക് ബോംബാക്രമണം നടത്തി ഇസ്രായേല്‍. ഞായറാഴ്ച നടന്ന ആക്രമണത്തില്‍ ഗാസയിലെ നിരവധി വീടുകളാണ് തകര്‍ന്നത്. പാര്‍പ്പിട കേന്ദ്രങ്ങള്‍ക്ക് നേരെ നടന്ന ആക്രമണത്തില്‍ കഴിഞ്ഞ ദിവസം മാത്രം പത്ത് കുട്ടികളടക്കം 42 പലസ്തീന്‍ പൗരന്മാര്‍ കൊല്ലപ്പെട്ടതായി ഗാസ ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ ഒരാഴ്ചയിലേറെയായി തുടരുന്ന ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട പലസ്തീനികളുടെ എണ്ണം 192 ആയി. ഇതില്‍ 58 കുട്ടികളും 34 സ്ത്രീകളും ഉള്‍പ്പെടുന്നു. ശനിയാഴ്ച ഗാസയിലെ അഭയാര്‍ത്ഥി ക്യാമ്ബ് …

Read More »