കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് ഏര്‍പ്പെടുത്തേണ്ട നിയന്ത്രണങ്ങള്‍ സംബന്ധിച്ച് ആലോചിക്കാന്‍ ചീഫ് സെക്രട്ടറി കോര്‍കമ്മിറ്റി യോഗം വിളിച്ചു. കേരളത്തില്‍ ഇന്നലെ 6986 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചിരുന്നു. കൂട്ടം ചേരലുകള്‍ ഒഴിവാക്കാന്‍ ഉള്ള നടപടികള്‍ വന്നേക്കും. ഷോപ്പുകള്‍, മാളുകള്‍ എന്നിവിടങ്ങളില്‍ കര്‍ശന നിയന്ത്രണം കൊണ്ടു വരാനും മറ്റു സംസ്ഥാനങ്ങളിലേതുപോലെ രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്താനും ആലോചനയുണ്ട്. ആശുപത്രികളില്‍ കൂടുതല്‍ കിടക്കകള്‍ സജ്ജീകരിക്കാന്‍ ആരോഗ്യവകുപ്പിന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ചില ജില്ലകളില്‍ ടെസ്റ്റ് …
Read More »ആള്‍കൂട്ടം പൊലീസുകാരനെ തല്ലിക്കൊന്നു; മൃതദേഹം കണ്ട അമ്മ കുഴഞ്ഞ് വീണ് മരിച്ചു…
ബംഗാളില്‍ ആള്‍ക്കൂട്ട ആക്രമണത്തിനിരയായി കൊല്ലപ്പെട്ട ബിഹാറുകാരനായ പൊലീസുകാരന്‍റെ മൃതദേഹം കണ്ട മാതാവ് കുഴഞ്ഞ് വീണു മരിച്ചു. കിഷന്‍ഗഞ്ച് പൊലീസ് സ്റ്റേഷനിലെ എസ്.എച്ച്.ഒയായ അശ്നി കുമാറാണ് പശ്ചിമ ബംഗാളിലെ ഉത്തര്‍ ദിനാജ്പൂര്‍ ജില്ലയിലെ ഗോല്‍ബോഖര്‍ പൊലീസ് സ്റ്റേഷന് പരിധിയില്‍ വെച്ച് കൊല്ലപ്പെട്ടത്. ശനിയാഴ്ചയായിരുന്നു ദാരുണ സംഭവം നടന്നത്. ഇരുചക്ര വാഹന മോഷണവുമായി ബന്ധപ്പെട്ട് തെരച്ചിലിനായാണ് അദ്ദേഹം പന്തപാഡ ഗ്രാമത്തിലെത്തിയത്. അവിടെ വെച്ച് ആള്‍കൂട്ടം ആക്രമിക്കുകയായിരുന്നു. ശേഷം ഇദ്ദേഹത്തിന്‍റെ മൃതദേഹം സ്വന്തം നാടായ …
Read More »കോവിഡിൽ ഞെട്ടി ഇന്ത്യ ; പ്രതിദിന കോവിഡ് രോഗികള്‍ സര്‍വകാല റെക്കോഡില്‍; 904 മരണം…
രാജ്യത്ത് കോവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗം അതിരൂക്ഷമായി തുടരുകയാണെന്ന് വ്യക്തമാക്കി പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തിൽ സര്‍വകാല റെക്കോഡ്. രാജ്യത്താകമാനം 1,68,912 പേര്‍ക്ക് കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചിരിക്കുന്നത്. കൂടാതെ 904 പേരാണ് കഴിഞ്ഞ ദിവസം കോവിഡ് ബാധിച്ച് മരണപ്പെട്ടത്. ഇതോടെ കോവിഡ് മൂലം ജീവന്‍ നഷ്ടപ്പെട്ടവരുടെ എണ്ണം 1,70,179 ആയി. ചികിത്സയിലായിരുന്ന 75,086 പേര്‍ കഴിഞ്ഞ ദിവസം കോവിഡ് മുക്തരായി. 12,01,009 പേരാണ് …
Read More »സിബിഎസ്‌ഇ 10,12 പരീക്ഷകള്‍ ഓണ്‍ലൈന്‍ ആയി നടത്താന്‍ സാധ്യത ??
സിബിഎസ്‌ഇ 10,12 പരീക്ഷകള്‍ ഓണ്‍ലൈനായി നടത്താനുള്ള സാധ്യത സര്‍ക്കാര്‍ പരിശോധിക്കുന്നു. കോവിഡ് നിരക്ക് ഉയര്‍ന്ന സാഹചര്യത്തില്‍ പരീക്ഷ മാറ്റണമെന്ന് വ്യാപകമായി ആവശ്യമുയര്‍ന്ന സാഹചര്യത്തിലാണിത്. നേരത്തെ സിബിഎസ്‌ഇ ഈ പരീക്ഷകള്‍ നിശ്ചയിച്ചപ്രകാരം ഓഫ്ലൈനായി നടത്തുമെന്ന് അറിയിപ്പ് നല്‍കിയിരുന്നു. പരീക്ഷ മാറ്റിവച്ചുവെന്നതരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റാണെന്നും അറിയിച്ചിരുന്നു. മെയ് നാലു മുതലാണ് ഓഫ് ലൈനായി സിബിഎസ്‌ഇ പരീക്ഷകള്‍ നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. അതേസമയം എല്ലാ സിബിഎസ്‌ഇ പരീക്ഷകളും മാറ്റിവയ്ക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. കേന്ദ്ര സര്‍ക്കാരിനോടാണ് …
Read More »മഹാരാഷ്ട്ര സമ്ബൂര്‍ണ ലോക്ക്ഡൗണിലേക്ക്; ഒറ്റദിനം 63,294 കൊവിഡ് ബാധിതര്‍; 349 മരണം…
രാജ്യത്തെ കൊവിഡ് കേസുകള്‍ കുത്തനെ ഉയരുന്നു. ഞായറാഴ്ച്ച മഹാരാഷ്ട്രയില്‍ മാത്രം റിപ്പോര്‍ട്ട് ചെയ്തത് 63000 പുതിയ കൊവിഡ് കേസുകളാണ്. 63,294 പേര്‍ക്കാണ് ഞായറാഴ്ച്ച സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചു. 349 പേര്‍ക്ക് രോഗബാധയെ തുടര്‍ന്ന് ജീവന്‍ നഷ്ടപ്പെട്ടു. ഇതോടെ പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ 14 % വര്‍ധവവാണുള്ളത്. കൊവിഡ്-19 വാക്‌സിന്‍ ക്ഷാമം, മരുന്നുകളുടേയും ആശുപത്രി കിടക്കകളുടേയും ഭൗര്‍ലഭ്യം, ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുന്നത് തുടങ്ങിയവയെല്ലാം സംസ്ഥാനത്തെ കൊവിഡ് സാഹചര്യം രൂക്ഷമാക്കുന്നതാണ്. …
Read More »PM Kisanന്റെ എട്ടാം ഗഡു 2000 രൂപ നിങ്ങള്‍ക്ക് ലഭിക്കുമോ? എങ്ങനെ അറിയാം…
പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധിയുടെ എട്ടാം തവണ കാത്തിരിക്കുന്ന കര്‍ഷകര്‍ക്ക് ഒരു സന്തോഷ വാര്‍ത്തയുണ്ട്. ഉടന്‍ തന്നെ 2000 രൂപ ഈ കര്‍ഷകരുടെ അക്കൗണ്ടിലേക്ക് എത്തുന്നതാണ്. ഈ പദ്ധതി പ്രകാരം (PM Kisan) രജിസ്റ്റര്‍ ചെയ്ത കര്‍ഷകര്‍ക്ക് പ്രതിവര്‍ഷം 6,000 രൂപയാണ് ധനസഹായമായി ലഭിക്കുന്നത്. ഈ തുക 2000 രൂപ വീതം മൂന്ന് തവണകളായിട്ടാണ് നല്‍കുന്നത്. ഏപ്രില്‍ 1 മുതല്‍ ജൂലൈ 31 വരെയാണ് സര്‍ക്കാര്‍ ആദ്യ ഗഡു നല്‍കുന്നത്. …
Read More »കൊവിഡ് പ്രതിരോധത്തില്‍ നാല് പുതിയ നിര്‍ദേശങ്ങളുമായി പ്രധാനമന്ത്രി…
രാജ്യത്തെ കൊവിഡ് പ്രതിരോധത്തിനായുള്ള നിര്‍ണായകമായ മറ്റൊരു പോരാട്ടം ഇന്നുമുതല്‍ ആരംഭിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഏപ്രില്‍ 11ന് ആരംഭിക്കുന്ന വാക്‌സിന്‍ ഉത്സവത്തില്‍ വ്യക്തിപരമായും സാമൂഹികപരമായുമുള്ള ശുചിത്വം ജനങ്ങള്‍ പാലിക്കണമെന്ന് മോദി അഭിപ്രായപ്പെട്ടു. ഏപ്രില്‍ 14 വരെയാണ് രാജ്യത്ത് കൊവിഡ് വാക്‌സിന്‍ ഉത്സവം നടക്കുക. കൊവിഡ് വൈറസിനെതിരായുള്ള രണ്ടാംഘട്ട യുദ്ധമാണ് ഈ നാലുദിവസങ്ങളില്‍ രാജ്യത്ത് നടക്കുകയെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഓരോ വ്യക്തിയും സ്വയം വാക്‌സിനെടുക്കാന്‍ തയ്യാറാവുന്നതിനൊപ്പം മറ്റൊരാളെ വാക്‌സിനെടുക്കാന്‍ സഹായിക്കണമെന്നാണ് പ്രധാനമന്ത്രിയുടെ …
Read More »തൃശ്ശൂര്‍ പൂരം നടത്തിപ്പില്‍ നിന്ന് പിന്നോട്ടില്ലെന്ന് കൊച്ചിന്‍ ദേവസ്വം ബോര്‍ഡ്…
ജനപങ്കാളിത്തം കുറയ്ക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും തൃശ്ശൂര്‍ പൂരം നടത്തിപ്പില്‍ നിന്ന് പിന്നോട്ടില്ലെന്ന് കൊച്ചിന്‍ ദേവസ്വം ബോര്‍ഡ്. ജനങ്ങള്‍ സ്വയം നിയന്ത്രിക്കണമെന്നും ദേവസ്വം അധികൃതര്‍ പറഞ്ഞു. പൂരം നടത്തിപ്പ് തടസ്സപ്പെടുത്തരുതെന്ന് ടി എന്‍ പ്രതാപന്‍ എംപിയും ആവശ്യപ്പെട്ടു. കോവിഡിന്റെ പേരില്‍ പൂരത്തിന്റെ പകിട്ട് കുറയ്ക്കരുത് എന്നും അദ്ദേഹം പറഞ്ഞു. പൂരം നടത്തിപ്പിനെതിരെ ആരോഗ്യവകുപ്പ് രംഗത്തെത്തിയ പശ്ചാത്തലത്തിലാണ് പ്രതികരണം. തെരഞ്ഞെടുപ്പിന് പിന്നാലെ കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ കൂടുതല്‍ ആളുകളെ പങ്കെടുപ്പിച്ച് …
Read More »പബ്‌ജി കളിച്ച് കുടുംബത്തിന് നേരെ വെടിയുതിര്‍ത്ത് യുവാവ് ; നാല് മരണം…
പബ്‌ജി ഗെയിമിന് അടിമകളായി കുറ്റകൃത്യങ്ങള്‍ ചെയ്ത നിരവധി വാര്‍ത്തകള്‍ നാം കേട്ടുകഴിഞ്ഞു . എന്നാലിപ്പോഴിതാ പാകിസ്താനില്‍ നിന്നും ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന വാര്‍ത്ത അതിലേറെ ഞെട്ടിക്കുന്നതാണ്. പബ്‌ജി ഗെയിം കളിക്കുന്നതില്‍ നിന്ന് വിലക്കിയതിന് കുടുംബത്തിലെ നാല് പേരെയാണ് യുവാവ് വെടിവെച്ച് കൊലപ്പെടുത്തിയത്. പബ്‌ജി ഗെയിമിലെ രംഗങ്ങള്‍ ജീവിതത്തില്‍ നടപ്പിലാക്കുകയായിരുന്നു യുവാവ്. സഹോദരന്‍, സഹോദരി, സഹോദരന്‍റെ ഭാര്യ, സുഹൃത്ത് എന്നിവരെയാണ് കൊലപ്പെടുത്തിയത്. ലാഹോറിനടുത്തുള്ള നവ കോട്ടിലാണ് സംഭവം നടന്നതെന്ന് പാകിസ്താനിലെ പ്രമുഖ …
Read More »ആദ്യത്തെ രണ്ടു തവണ 2000, മൂന്നാമതും ലംഘിച്ചാല്‍ 5000; മാസ്‌ക് ധരിക്കാത്തവര്‍ക്ക് പിഴ ഉയര്‍ത്തി…
രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി ഒഡീഷ സര്‍ക്കാര്‍. പൊതു സ്ഥലങ്ങളിൽ മാസ്‌ക് ഉപയോഗിക്കാത്തവരില്‍ നിന്ന് രണ്ടായിരം രൂപ പിഴ ഈടാക്കുമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. ആദ്യ രണ്ട് തവണ 2000 രൂപയും മൂന്നാമതും നിയമലംഘനം നടത്തിയാല്‍ അയ്യായിരം രൂപ പിഴയും ഈടാക്കും. നേരത്തെ 1000 രൂപ ആയിരുന്ന പിഴയാണ് ഇന്ന് രണ്ടായിരം ആക്കി ഉയര്‍ത്തിയത്. മാസ്‌ക് ജീവിതത്തിന്‍റെ ഭാഗമാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി നവീന്‍ പട്‌നായിക് ജനങ്ങള്‍ക്ക് പ്രത്യേക …
Read More »