രാജ്യത്തെ ലോക്ക്ഡൗണിനെ തുടര്‍ന്ന് ബാറുകളും മദ്യശാലകളും അടച്ചതോടെ സൂക്ഷിച്ചു വച്ചിരുന്ന 60,000 ലിറ്റര്‍ ബിയര്‍ കളയാന്‍ ക്രാഫ്റ്റ് ബിയര്‍. വല്‍പ്പന നിന്നതോടെയാണ് ഈ നടപടിയിലേക്ക് കമ്പനിയെ നയിച്ചത്. പുനെയിലെ 16 മൈക്രോ ബ്രൂവറികളിലായി സൂക്ഷിച്ചു വച്ചിരിക്കുകയായിരുന്നു ബിയറാണ് നശിപ്പിക്കുന്നത്. നിര്‍മിച്ച് കുറച്ചു മാസങ്ങള്‍ക്കുള്ളില്‍ തന്നെ ഉപയോഗിച്ചില്ലെങ്കില്‍ ക്രാഫ്റ്റ് ബിയറിന്റെ രുചി നഷ്ടപ്പെടും. ക്രാഫ്റ്റ് ബ്രൂവറീസ് അസോസിയേഷന് ഓഫ് ഇന്ത്യയുടെ പ്രസിഡന്റ് നകുല്‍ ഭോസ്ലെയാണ് ഇക്കാര്യം അറിയിച്ചത്.
Read More »ലോക്ക്ഡൗണ്‍ മേയ് 31 വരെ നീട്ടി..
രാജ്യത്ത് കോവിഡ് ബാധ അതിരൂക്ഷമായിരിക്കുന്ന മഹാരാഷ്ട്രയില്‍ ലോക്ക്ഡൗണ്‍ മേയ് 31 വരെ നീട്ടി. കേന്ദ്രം പ്രഖ്യാപിച്ച മൂന്നാംഘട്ട ലോക്ക്ഡൗണ്‍ തീരുന്നതിന്റെ പശ്ചാത്തലത്തിലാണ് സംസ്ഥാന സര്‍ക്കാരിന്റെ ഈ തീരുമാനം. രാജ്യത്തെ മുഴുവന്‍ കോവിഡ് കേസുകളില്‍ മൂന്നില്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് മഹാരാഷ്ട്രയിലാണ്. 30,000ത്തില്‍ അധികം കോവിഡ് കേസുകളാണ് മഹാരാഷ്ട്രയില്‍ റിപ്പോര്‍ട്ടു ചെയ്തിരിക്കുന്നത്. മുംബൈ നഗരത്തില്‍ മാത്രം കോവിഡ് ബാധിതരുടെ എണ്ണം 18,555 ആയി. മേയ് അവസാനത്തോടെ മഹാരാഷ്ട്രയില്‍ കോവിഡ് രോഗികളുടെ എണ്ണം …
Read More »സംസ്ഥാനത്ത് ഇന്ന് 11 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു; രണ്ടു പേര് തമിഴ്നാട്ടില്‍ നിന്നും രണ്ടു പേര് മഹാരാഷ്ട്രയില്‍ നിന്നും; ബാക്കിയുള്ളവര്‍…
സംസ്ഥാനത്ത് ഇന്ന് 11 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. തൃശ്ശൂര്‍ 4 പേര്‍ക്കും, കോഴിക്കോട്-3, പാലക്കാടും മലപ്പുറത്തും രണ്ടു പേര്‍ക്ക് വീതവുമാണ് രോഗം പിടിപ്പെട്ടത്. 11 പേരും പുറത്തു നിന്നും വന്നവരാണ്. ഏഴു പേര് വിദേശത്തു നിന്നും വന്നവരാണ്. രണ്ടു പേര് തമിഴ്നാട്ടില്‍ നിന്നും രണ്ടു പേര് മഹാരാഷ്ട്രയില്‍ നിന്നും ആണ് വന്നത്. 87 പേര് ആണ് നിലവില്‍ ചികിത്സയിലുള്ളത്. അതേസമയം രോഗം സ്ഥിരികരിച്ച് ചികിത്സയില്‍ ആയിരുന്ന 4 പേരുടെ …
Read More »ആശങ്കയൊഴിയാതെ മുംബൈ ; വാങ്കഡെ സ്റ്റേഡിയം ക്വാറന്റൈന് കേന്ദ്രമാക്കുന്നു…
മുംബൈയില്‍ കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍ വാങ്കഡെ സ്റ്റേഡിയം ക്വാറന്റൈന് കേന്ദ്രമാക്കാന്‍ തീരുമാനം. ബ്രിഹന്‍ മുംബൈ മുനിസിപ്പല്‍ കോര്‍പറേഷന്റെ (ബിഎംസി) ആവശ്യത്തിന് മുംബൈ ക്രിക്കറ്റ് അസോസിയേഷന് ഇതിന് അനുകൂല മറുപടി നല്‍കിയതോടെ നടപടിക്രമങ്ങള്‍ ആരംഭിക്കുകയും ചെയ്തതയാണ് റിപ്പോര്‍ട്ട്. ഏകദേശം നാനൂറില്‍ അധികം പേരെ ഇവിടെ പാര്‍പ്പിക്കാനാകുമെന്നാണ് കണക്കുകൂട്ടല്‍. സ്റ്റേഡിയം കൈമാറുന്നതിന്റെ നടപടികള്‍ ഏറെക്കുറെ പൂര്‍ത്തിയായതായാണ് സൂചന. സ്റ്റേഡിയത്തിലെ ഗ്രൗണ്ട് ബിഎംസി കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി ഉപയോഗിച്ചേക്കില്ല. എന്നാല്‍ അടച്ചിട്ട മുറികളുള്ള …
Read More »സംസ്ഥാനത്തെ സ്വര്‍ണവില സര്‍വകാല റെക്കോഡില്‍: രണ്ടാഴ്ചക്കിടെ വര്‍ധിച്ചത് 1400 രൂപ..
സംസ്ഥാനത്തെ സ്വര്‍ണവില വീണ്ടും കുതിക്കുന്നു. ഇന്ന് പവന് കൂടിയത് 400 രൂപയാണ്. ഇതോടെ പവന് 34,800 രൂപയിലാണ് സംസ്ഥാനത്തെ സ്വര്‍ണ്ണ വ്യാപാരം പുരോഗമിക്കുന്നത്. ഇതാദ്യമായാണ് സ്വര്‍ണവില 34,800 ലെത്തുന്നത്. കഴിഞ്ഞ 15 ദിവസത്തിനിടെ പവന് 1400 രൂപയാണ് വര്‍ധിച്ചത്. ഗ്രാമിന് 50 രൂപയും വര്‍ധിച്ചു. കൊവിഡ് പശ്ചാത്തലത്തില്‍ ആഗോള വിപണിയിലെ വില വര്‍ധനവാണ് ആഭ്യന്തര വിപണിയില്‍ വില ഉയരാന്‍ കാരണം.
Read More »കൊവിഡ് മൂന്നാം ഘട്ടം അപകടകരം; സംസ്ഥാനത്ത് അതിതീവ്ര കോവിഡ് ബാധയുണ്ടാകും. അതീവ ജാഗ്രത വേണം..
കേരളത്തില്‍ ഇപ്പോള്‍ കോവിഡിന്റെ പുതിയ ഘട്ടമാണ്, സംസ്ഥാനത്ത് അതിതീവ്ര കോവിഡ് ബാധയുണ്ടാകും. കോവിഡ് വ്യാപനത്തിന്റെ പുതിയ ഘട്ടത്തില്‍ സംസ്ഥാനത്ത് ജനിതകമാറ്റം സംഭവിച്ച അതിതീവ്ര വൈറസിന്റെ ആക്രമണമുണ്ടായേക്കാമെന്നും കൂടുതല്‍ പഠനങ്ങള്‍ വേണമെന്നുമാണ് വിദഗ്ധര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. മഴ തുടങ്ങിയതോടെ അന്തരീക്ഷ ഊഷ്മാവ് കുറയുന്നതും രോഗവ്യാപനം കൂട്ടിയേക്കാം. ടെസ്റ്റ് കൂട്ടണമെന്നും ചെറിയ ലക്ഷണങ്ങളുളളവരെ പോലും പരിശോധനയ്ക്കു വിധേയരാക്കണമെന്നുമാണ് വിദഗ്ധാഭിപ്രായം. കൊവിഡ് വ്യാപനത്തിന്റെ മൂന്നാം ഘട്ടം അപകടകരമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജയും വ്യക്തമാക്കി. എന്നാല്‍, …
Read More »അതിതീവ്ര ന്യൂനമര്‍ദ്ദം വൈകീട്ടോടെ ചുഴലിക്കാറ്റായി മാറും; കേരളത്തില്‍ ഇടിമിന്നലോട് കൂടിയ കനത്ത മഴക്ക് സാധ്യത ; കനത്ത ജാഗ്രതാ നിര്‍ദ്ദേശം..
ഒഡീഷയിലും ബംഗാള്‍ ഉള്‍ക്കടലിലും അംഫാന്‍ ചുഴലിക്കാറ്റിന് സാധ്യതയെന്ന് മുന്നറിയിപ്പ്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം ഇന്ന് വൈകീട്ടോടെ തീവ്ര ചുഴലിക്കാറ്റായി ആഞ്ഞടിച്ചേക്കാമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇതോടെ ബംഗാളിലും ഒഡീഷയിലും 12 തീരപ്രദേശ ജില്ലകളില്‍ അതീവ ജാഗ്രത പുറപ്പെടുവിച്ചിട്ടുണ്ട്. തീരപ്രദേശത്തുള്ളവരും സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റണമെന്ന് കാലാവസ്ഥാ കേന്ദ്രം അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്കി. മത്സ്യ തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്കി. കേരളത്തില്‍ ഇടിമിന്നലോട് കൂടിയ കനത്ത …
Read More »സംസ്ഥാനത്ത് ഇന്ന് 16 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു
സംസ്ഥാനത്ത് കോവിഡ്-19 ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 80 ആയി. ഇന്ന് മാത്രം 16 പേര്‍ക്കാണ് കേരളത്തില്‍ രോഗ ബാധ സ്ഥിരീകരിച്ചതെന്ന് മുഖ്യമന്ത്രി വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. വയനാട് ജില്ലയില്‍ അഞ്ച് പേര്‍ക്കും മലപ്പുറം ജില്ലയില്‍ നാല് പേര്‍ക്കും വൈറസ് സ്ഥിരീകരിച്ചപ്പോള്‍ ആലപ്പുഴ, കോഴിക്കോട് ജില്ലകളില്‍ രണ്ട് പേര്‍ക്ക് വീതമാണ് രോഗം. കൊല്ലം, പാലക്കാട്, കാസര്‍ഗോഡ് ജില്ലകളിലെ ഓരോരുത്തര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം ഇന്ന് ആര്‍ക്കും രോഗം ഭേദമായില്ല. ഇന്ന് രോഗം …
Read More »ദുബായില്‍ നിന്നെത്തിയ പ്രവാസികള്‍ക്ക് കൂട്ടത്തോടെ കൊവിഡ്; 20 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു…
ദുബായില്‍ നിന്നും പ്രത്യേക വിമാനത്തില്‍ മംഗലാപുരത്ത് എത്തിയ 20 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ദക്ഷിണ കന്നഡ ജില്ലയില്‍ നിന്നുള്ള 15 പേര്‍ക്കും ഉഡുപ്പിയില്‍ നിന്നുള്ള അഞ്ച് പേര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. മെയ് 12 ന് നാട്ടിലെത്തിയവരാണ് ഇവരെല്ലാം. തിരിച്ചെത്തിയ ദക്ഷിണ കന്നഡ സ്വദേശികളെ ജില്ലാ ഭരണകൂടം മംഗലാപുരത്തെ വിവിധ ഹോട്ടലുകളില്‍ നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ഉഡുപ്പി സ്വദേശികള്‍ക്ക് ഉഡുപ്പിയിലാണ് നിരീക്ഷണം ഒരുക്കിയത്.
Read More »കേരളത്തില്‍ കാലവര്‍ഷം ജൂണ്‍ അഞ്ച് മുതല്‍; ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി മാറാന്‍ സാധ്യത; കാലവര്‍ഷം നാല് ദിവസം നേരത്തേയാകാനും സാധ്യത…
ഈ വര്‍ഷത്തെ തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണ്‍ ജൂണ്‍ അഞ്ചിന് കേരളത്തിലെത്തുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. അനുമാനങ്ങളില്‍ 4 ദിവസം വരെ മുന്നോട്ടോ പിന്നോട്ടോ ആകാനുള്ള സാധ്യതയും കാണുന്നതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. സംസ്ഥാനത്ത് സാധാരണ ഗതിയില്‍ ജൂണ്‍ ഒന്നുമുതലാണ് കാലവര്‍ഷം ആരംഭിക്കുന്നത്. എന്നാല്‍, തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണ്‍ മെയ് 28ന് തന്നെ കേരളത്തിലെത്തുമെന്നാണ് പ്രവചിക്കുന്നത്. തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപം കൊണ്ടിട്ടുണ്ട്. ഇത് ശക്തി …
Read More »