യൂത്ത് കോൺഗ്രസ് കോഴിക്കോട് ജില്ലാ കമ്മിറ്റി കമ്മീഷണർ ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ കണ്ണീർവാതക ഷെൽ പോലീസ് എറിഞ്ഞതിനു ശേഷം ഇപ്പുറത്ത് മാറിനിൽക്കുന്ന പോലീസുകാർക്ക് നേരെ കോൺഗ്രസ് പ്രവർത്തകൻ വാതകംപരക്കുന്നതിന് മുൻപ് അതെടുത്ത് ബാരിക്കേഡിനപ്പുറത്ത് നിൽക്കുന്ന പോലീസുകാർക്കെതിരെ തിരിച്ചെറിയുകയായിരുന്നു. കണ്ണീർവാതക ഷെൽ എറിഞ്ഞതിനു ശേഷം ഇപ്പുറത്ത് മാറിനിൽക്കുന്ന പോലീസുകാർക്ക് നേരെയാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ഈ ആക്ഷൻ ത്രോ അരങ്ങേറിയത്. കണ്ണീർവാതകം ഏറ്റ പോലീസുകാർ സമീപത്തെ ഡിഡിഇ ഓഫീസിൽ പോയി കണ്ണും …
Read More »മന്ത്രിമാർ എത്താത്തതിനെ ചൊല്ലി വിവാദം കനക്കുന്നു….
കേരളത്തെയാകെ നടുക്കി ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവമായിട്ടും ജില്ലയിൽ നിന്നുള്ള രണ്ട് മന്ത്രിമാർ സ്ഥലത്തെത്താത്തതിനെ ചൊല്ലി വിവാദം ഉണ്ടായിരിക്കുകയാണ്. ജില്ലയിൽ നിന്നുള്ള മന്ത്രിമാരായ കെ എൻ ബാലഗോപാലൻ, ജെ.ചിഞ്ചുറാണി എന്നിവർ നവകേരള സദസ്സിന്റെ യാത്രയിലാണ്. ഇരുവരും അന്വേഷണത്തിന്റെ പുരോഗതി ഫോണിൽ കൂടി വിലയിരുത്തുന്നുണ്ടെങ്കിലും കുട്ടിയുടെ വീടോ കുട്ടി കഴിയുന്ന ആശുപത്രിയിലോ സന്ദർശിക്കാത്തത് പാർട്ടിയിൽ അടക്കം ചർച്ചയായി. മന്ത്രി ചിഞ്ചുറാണിയുടെ മണ്ഡലത്തിൽപ്പെട്ട ഓട്ടു മലയിലാണ് കുട്ടിയുടെ വീട്. വടക്കൻ ജില്ലയിൽ പര്യടനം നടത്തുന്ന …
Read More »ക്രിമിനൽ സംഘത്തിലേക്ക് സ്ത്രീകൾ കടക്കുന്നുവോ?
ആറ് വയസ്സുകാരി കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ സംഘത്തിൽ ഒന്നിലധികം സ്ത്രീകൾ ഉണ്ടെന്നാണ് വിവരം .കഴിഞ്ഞ രാത്രി താമസിച്ച വീട്ടിൽ രണ്ട് ആൻറിമാർ ഉണ്ടായിരുന്നു എന്നാണ് കുട്ടിയുടെ മൊഴി. സംഭവദിവസം കണ്ണനല്ലൂരിനു സമീപം പുലിയിലയിൽ ഒരു കുട്ടിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച സംഭവത്തിൽ പ്രതിയെന്ന സംശയിക്കുന്ന സ്ത്രീയ്ക്ക് ഈ സംഭവത്തിലും പങ്കുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്. ഇവരുടെ രേഖചിത്രം പോലീസ് പുറത്തിറക്കിയിട്ടുണ്ട്. തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച കാർ കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ ഒഴിഞ്ഞ സ്ഥലങ്ങളിലോ പറമ്പുകളിലോ …
Read More »ആളാവാൻ തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ച് എന്ന് ഡിവൈഎഫ്ഐക്കെതിരെ പരാതി
ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ ഡിവൈഎഫ്ഐക്കെതിരെ പരാതി .അന്വേഷണം വഴിതെറ്റിക്കാൻ ഡിവൈഎഫ്ഐ ശ്രമിക്കുന്നതായി ആരോപിച്ച് യൂത്ത് കോൺഗ്രസ് ഡിജിപിയ്ക്ക് പരാതി നൽകി. കുട്ടിയെ കണ്ടെത്തിയതുമായി ബന്ധപ്പെട്ട് ഡിവൈഎഫ്ഐ വനിതാ നേതാവ് ദൃക്സാക്ഷി എന്ന മട്ടിൽ തെറ്റായി വിവരങ്ങൾ പ്രചരിപ്പിച്ചു എന്നു കാണിച്ചു പ്രസിഡൻറ് വിഷ്ണു സുനിൽ പന്തളം ആണ് പരാതി നൽകിയത്. കുട്ടിയെ മൈതാനത്ത് കണ്ടെത്തുന്നതിന് തൊട്ടുമുൻപ് ആശ്രാമത്തെ ഇൻകം ടാക്സ് ഓഫീസേഴ്സ് കോട്ടേഴ്സിനു മുന്നിൽ രണ്ടു യുവാക്കൾ എത്തി …
Read More »റോബിൻ ബസ്സിന്റെ ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് റദ്ദാക്കി.
തുടർച്ചയായി പെർമിറ്റ് ചട്ടങ്ങൾ ലംഘിച്ചെന്ന് മോട്ടോർ വാഹന വകുപ്പിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ റോബിൻ ബസിന്റെ ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റി റദ്ദാക്കി .എം വി ഡി സ്ക്വാഡ് ചോദ്യം ചെയ്തപ്പോൾ ബസ്സിലെ യാത്രക്കാർ പല ആവശ്യത്തിനും പല സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യുന്നവരാണെന്ന് ബോധ്യപ്പെട്ടു. വാഹനങ്ങൾ കോൺട്രാക്ട് കാരേജുകൾ ആയതിനാൽ അവയ്ക്ക് ബാധകമായ എല്ലാ ചട്ടങ്ങളും റോബിൻ ബസ്സിന് ബാധകമാണെന്നും ഉത്തരവിൽ പറയുന്നു .എ ഐ ടി …
Read More »മാധ്യമങ്ങൾ സ്വയം വിമർശനം നടത്തണം: മുഖ്യമന്ത്രി
കുട്ടിയെ തിരിച്ചു കിട്ടിയതിൽ മാധ്യമങ്ങൾ നല്ല പങ്കു വഹിച്ചു: മുഖ്യമന്ത്രി . കൊല്ലത്ത് കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ വിവരങ്ങൾ കൃത്യസമയം അറിയിക്കുന്നതിലും ജനങ്ങളെ ജാഗരൂഗരാക്കുന്നതിലും മാധ്യമങ്ങൾ നല്ല പങ്കാണ് വഹിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അതേസമയം ഇത്തരം സംഭവങ്ങൾ ഉണ്ടാകുമ്പോൾ മാധ്യമങ്ങൾക്ക് എന്തൊക്കെ കരുതൽ വേണമെന്ന് സ്വയം വിമർശനം ഉണ്ടാകേണ്ടതുണ്ട്. അന്വേഷണ പുരോഗതി ജനങ്ങളിലേക്ക് എത്തിക്കുന്നത് നല്ലതാണ്. എന്നാൽ അത് കുറ്റവാളികൾക്ക് രക്ഷപ്പെടാനുള്ള പഴുതാതിരിക്കാൻ ശ്രദ്ധിക്കുകയും വേണം. വല്ലാതെ ദുഃഖം …
Read More »12 വയസ്സുകാരിയെ വാനിൽ തട്ടിക്കൊണ്ടുപോകുവാൻ ശ്രമമെന്നു പരാതി.
കൊല്ലം കൊട്ടാരക്കര വാളകത്താണ് സംഭവം. ട്യൂഷന് പോകാൻ റോഡിലൂടെ നടന്നുപോയ 12 വയസ്സുകാരിയെ വാനിലെത്തിയ സംഘം തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചതായി പരാതി ബലമായി വാഹനത്തിൽ കയറ്റാൻ ശ്രമിക്കുന്നതിനിടെ കുതറി ഓടിയതായും കുട്ടി പറയുന്നു. കാര്യങ്ങളിൽ വ്യക്തത വരുത്തേണ്ടതുണ്ടെന്നും ഇതേക്കുറിച്ച് വിശദമായ അന്വേഷണം നടത്തി വരികയാണെന്നുംകൊട്ടാരക്കര പോലീസ് പറയുന്നു. കഴിഞ്ഞദിവസം വൈകിട്ട് 4. 30ന് വാളകം അഞ്ചൽ റോഡിൽ അമ്പലത്തും വിള മൂഴിയിൽ ഭാഗത്താണ് സംഭവം എന്നാണ് കുട്ടി പറയുന്നത്. പുലിയുംകോളനി …
Read More »ഊട്ടി സന്ദർശിക്കാൻ ഇനി രജിസ്ട്രേഷൻ വേണം : ഹൈക്കോടതി
ഊട്ടി ഉൾപ്പെട്ട നീലഗിരി ജില്ലയിൽ വിനോദസഞ്ചാരികളുടെ വരവ് നിയന്ത്രിക്കാൻ ഓൺലൈൻ രജിസ്ട്രേഷൻ നടപ്പാക്കണമെന്ന് മദ്രാസ്സ് ഹൈക്കോടതി ഉത്തരവിട്ടു. ഊട്ടിയിൽ നിയന്ത്രണം ഇല്ലാതെ വാഹനങ്ങൾ അനുവദിച്ചതിനാൽ അടിയന്തര ചികിത്സ ആവശ്യങ്ങൾക്ക് പോലും പ്രദേശവാസികൾക്ക് പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയാണെന്നും കോടതി അഭിപ്രായപ്പെട്ടു
Read More »നവ കേരള സദസിൽ അധ്യാപകരും വിദ്യാർത്ഥികളും പങ്കെടുക്കുവാൻ ഉത്തരവ്: പഠനം മുടങ്ങും എന്ന് പരാതി.
നവ കേരള സദസ്സിന്റെ ഭാഗമായി ഇന്ന് ഉച്ചയ്ക്ക് നടക്കുന്ന പരിപാടികളിൽ പഞ്ചായത്തിലെ സ്കൂളുകളിലെ മുഴുവൻ അധ്യാപകരും പങ്കെടുക്കണമെന്ന് അറിയിച്ചുകൊണ്ട് പഞ്ചായത്ത് സെക്രട്ടറിയുടെ ഉത്തരവ്.ഉച്ചയ്ക്ക് രണ്ടിന് പഞ്ചായത്ത് കല്യാണമണ്ഡപത്തിൽ നടക്കുന്ന കലാ സദസ്സിലും തുടർന്നും നടക്കുന്ന വിളംബര ഘോഷയാത്രയിലും മുഴുവൻ അധ്യാപകരും പങ്കെടുക്കണമെന്നാണ് ഉത്തരവിലുള്ളത്. സ്കൂളിലെ മുഴുവൻ അധ്യാപകരും പങ്കെടുക്കണമെങ്കിൽ ഉച്ചക്കുശേഷം സ്കൂളിന് അവധി പ്രഖ്യാപിക്കേണ്ട സ്ഥിതിയിലാണ് ഉള്ളത് .ഇത് പാലക്കാട് നല്ലേപ്പിള്ളിയിലാണ്
Read More »സെൻസസ് ലീവ് സറണ്ടർ തിരിച്ചുപിടിച്ച ഉത്തരവ് സർക്കാർ തിരുത്തി.
എല്ലാവർക്കും ആനുകൂല്യം. 45000 അധ്യാപകർക്ക് 24 ദിവസത്തെ തുക . 2011ലെ സെൻസസ് ജോലിയുമായി ബന്ധപ്പെട്ട സ്കൂൾ അധ്യാപകർക്ക് നൽകിയ ലീവ് സറണ്ടർ ആനുകൂല്യം തിരിച്ചുപിടിച്ച സർക്കാർ നടപടി 13 വർഷത്തിനുശേഷം തിരുത്തി. ആനുകൂല്യങ്ങൾ എല്ലാവർക്കും നൽകാൻ പൊതു വിദ്യാഭ്യാസ വകുപ്പ് ഉത്തരവിട്ടു. ഒരു വിഭാഗം അധ്യാപകരുടെ ഹർജിയിൽ കോടതി അനുകൂല വിധി നൽകിയതിന്റെ അടിസ്ഥാനത്തിലാണ് ഈ നടപടി. സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളിലെ ഏകദേശം 45,000 അധ്യാപകരാണ് 2010 – …
Read More »