Breaking News

Breaking News

ഡാമുകള്‍ തുറക്കുന്നത് വിദഗ്ധ സമിതി തീരുമാനിക്കും; ശബരിമല തുലാമാസ തീര്‍ത്ഥാടനം പൂര്‍ണമായി ഒഴിവാക്കി; കോളേജുകള്‍ തുറക്കുന്നത് ഒക്ടോബര്‍ 25ലേക്ക് മാറ്റി

അതിതീവ്രമഴയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ വിവിധ ഡാമുകള്‍ തുറക്കുന്നത് തീരുമാനിക്കാന്‍ വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തി. മഴക്കെടുതിയും ഡാമുകളുടെ ജലനിരപ്പും വിലയിരുത്താന്‍ ചേര്‍ന്ന ഉന്നത തല യോഗത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇക്കാര്യം പറഞ്ഞത്. ഏത് ഡാം തുറക്കണം, തുറക്കേണ്ട എന്നത് അതത് ഡാമുകളിലെ വെള്ളത്തിന്റെ അളവ് നോക്കി വിദഗ്ധ സമിതി തിരുമാനിക്കും. തുറക്കുന്നതിന് കൃത്യമായ മണിക്കൂറുകള്‍ മുമ്ബ് ബന്ധപ്പെട്ട ജില്ലാ കലക്ടര്‍മാരെ അറിയിക്കണം. പ്രദേശവാസികളെ ഒഴിപ്പിക്കാനാവശ്യമായ സമയം നല്‍കണം. പെട്ടെന്ന് തുറക്കുമ്ബോള്‍ …

Read More »

കലാപകാരികളെ നിലയ്ക്ക് നിര്‍ത്താനാവാതെ ബംഗ്ലാദേശ് സര്‍ക്കാര്‍, ഹിന്ദുക്കളുടെ ഇരുപതോളം വീടുകള്‍ക്ക് നേരെ ആക്രമണം…

നവരാത്രി ഉത്സവങ്ങളോട് അനുബന്ധിച്ച്‌ ബംഗ്ലാദേശിലുണ്ടായ വര്‍ഗീയ സംഘര്‍ഷങ്ങള്‍ ഇനിയും അമര്‍ച്ച ചെയ്യാനാവാതെ സര്‍ക്കാര്‍. ഏറ്റവും ഒടുവില്‍ ഹിന്ദുക്കള്‍ താമസിക്കുന്ന മേഖലയിലെ ഇരുപതോളം വീടുകള്‍ അക്രമകാരികള്‍ തീ വച്ചു നശിപ്പിച്ചെന്ന റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്. രംഗ്പൂരിലാണ് കലാപമുണ്ടായത്. ഇവിടെ ഒരു യുവാവ് ഫേസ്ബുക്കിലിട്ട പോസ്റ്റ് മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ചാണ് ജനക്കൂട്ടം വീടുകള്‍ ആക്രമിച്ചത്. സ്ഥലത്ത് പൊലീസ് ശക്തമായ ബന്തവസ് ഏര്‍പ്പെടുത്തിയെങ്കിലും കലാപകാരികളെ നിയന്ത്രിക്കാനായില്ല. ഇതുവരെ രാജ്യത്ത് വിവിധ ഭാഗങ്ങളിലുണ്ടായ അക്രമങ്ങളില്‍ ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട …

Read More »

100 ക്യു മെക്‌സ് വെള്ളം പുറത്തേയ്ക്ക്, ഷോളയാര്‍ ഡാമിന്റെ ഷട്ടര്‍ തുറന്നു; ചാലക്കുടി പുഴയില്‍ നാലുമണിയോടെ…

നീരൊഴുക്ക് ശക്തമായതിനെ തുടര്‍ന്ന് ഷോളയാര്‍ ഡാമിന്റെ ഷട്ടര്‍ തുറന്നു. വൈകീട്ട് നാലുമണിക്ക് വെള്ളം ചാലക്കുടി പുഴയില്‍ എത്തും. പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് തൃശൂര്‍ ജില്ലാ ഭരണകൂടം അറിയിച്ചു. വൃഷ്ടിപ്രദേശത്ത് കനത്തമഴ പെയ്തതിനെ തുടര്‍ന്ന് ജലനിരപ്പ് ഉയര്‍ന്നതോടെ ഷോളയാര്‍ ഡാമിന്റെ മൂന്നാമത്തെ ഗേറ്റ് ഒരടി ഉയരത്തിലാണ് തുറന്നത്. പുഴയുടെ താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ഉടന്‍ മാറണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. വൈകീട്ട് നാലുമണിയോടെ ചാലക്കുടിപുഴയില്‍ വെള്ളമെത്തുമെന്നതിനാല്‍ തീരപ്രദേശങ്ങളിലുള്ളവര്‍ ജാഗ്രതപാലിക്കണം. ഉദ്യോഗസ്ഥരുടെയും …

Read More »

കേരളത്തില്‍ കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമക്കേസ് 6 വര്‍ഷംകൊണ്ട് മൂന്നിരട്ടിയായി: ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്ത്…

കേരളത്തില്‍ കുട്ടികള്‍ക്കെതിരായ ലൈംഗികപീഡനക്കേസുകള്‍ വര്‍ഷംതോറും കൂടുന്നതായി സംസ്ഥാന ബാലാവകാശ കമ്മിഷന്റെ 2019-20 വാര്‍ഷിക റിപ്പോര്‍ട്ട്. ബാലാവകാശ കമ്മിഷന്‍ നിലവില്‍വന്ന 2013-ല്‍ 1002 പോക്‌സോ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 2019-ല്‍ ഇത് 3616 ആയി വര്‍ധിച്ചു. 2019-ല്‍ കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് തിരുവനന്തപുരം ജില്ലയിലാണ്-464. രണ്ടാമത് മലപ്പുറത്തും-444 കേസുകള്‍. പോക്‌സോ നിയമപ്രകാരം പോലീസ് രജിസ്റ്റര്‍ ചെയ്യുന്ന കേസുകളില്‍ പാതിയോളം മാത്രമേ ശിശുക്ഷേമസമിതിയില്‍ (സി.ഡബ്ല്യു.സി.) റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളൂ. പ്രത്യേക ശ്രദ്ധയും സംരക്ഷണവും …

Read More »

ജമ്മു കാശ്മീര്‍ ഭീകരാക്രമണത്തില്‍ രണ്ട് ബീഹാര്‍ തൊഴിലാളികള്‍ കൊല്ലപ്പെട്ടു, ഇതോടെ കൊല്ലപ്പെട്ട സാധാരണക്കാരുടെ എണ്ണം പതിനൊന്നായി…

കഴിഞ്ഞ ദിവസം ജമ്മു കാശ്മീരില്‍ നടന്ന ഭീകരാക്രമണത്തില്‍ രണ്ട് ബീഹാര്‍ തൊഴിലാളികള്‍ കൊല്ലപ്പെട്ടു. ഇതോടെ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം പതിനൊന്നായി. കുല്‍ഗാം ജില്ലയിലെ വാന്‍പോയില്‍ ഭീകരര്‍ തൊഴിലാളികള്‍ക്കുനേരെ വെടിയുതിര്‍ക്കുകയായിരുന്നു. ആക്രമണത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു. കഴിഞ്ഞ ദിവസം ബീഹാറില്‍ നിന്നുള്ള ഗോല്‍ഗപ്പ വില്‍പ്പനക്കാരനും ഉത്തര്‍പ്രദേശില്‍ നിന്നുള്ള മരപ്പണിക്കാരനും ഭീകരരുടെ വെടിയേറ്റ് മരിച്ചിരുന്നു. കച്ചവടക്കാരനായ അര്‍ബിന്ദ് കുമാര്‍ ഷാ ശ്രീനഗറിലും മരപ്പണിക്കാരനായ സാഗി‌ര്‍ അഹമ്മദ് പുല്‍വാമയിലും കൊല്ലപ്പെട്ടതായി പൊലീസ് അറിയിച്ചു. സാധാരണക്കാര്‍ക്ക് നേരെയുണ്ടായ …

Read More »

കേരളത്തില്‍ അണക്കെട്ടുകള്‍ തുറക്കുന്നു; ഇടുക്കി ഡാമില്‍ ജലനിരപ്പ് ഒരടി കൂടി ഉയര്‍ന്നാല്‍ റെഡ് അലേര്‍ട്ട്…

സംസ്ഥാനത്ത് ഡാമുകള്‍ തുറക്കുന്നു. കക്കി, ഷോളയാര്‍ ഡാമുകള്‍ ഇന്ന് തുറക്കും. കക്കി ആനത്തോട് ഡാം രാവിലെ 11 മണിക്ക് ശേഷവും കേരള ഷോളയാര്‍ ഡാം ഷട്ടറുകള്‍ 10 മണിയോടെയുമാണ് തുറക്കുക. കേരള ഷോളയാര്‍ ഡാം ഷട്ടറുകള്‍ തുറക്കുന്ന സാഹചര്യത്തില്‍ ചാലക്കുടി പുഴയുടെ തീരപ്രദേശങ്ങളിലുള്ളവര്‍ ജാഗ്രതപാലിക്കണമെന്നും താഴ്ന്ന പ്രദേശങ്ങളിലുള്ളവര്‍ ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും നിര്‍ദ്ദേശ പ്രകാരം ക്യാമ്ബുകളിലേയ്ക്ക് ഉടന്‍ തന്നെ മാറിത്താമസിക്കണമെന്നും ജില്ലാ കലക്ടര്‍ ഹരിത വി കുമാര്‍ അറിയിച്ചു. ഷോളയാര്‍ ഡാമിന്റെ …

Read More »

ALERT ; കേരള ഷോളയാര്‍ ഡാം ഷട്ടറുകള്‍ 10 മണിയോടെ തുറക്കും; പുഴയുടെ താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ഉടന്‍ മാറണം…

കനത്ത മഴയെ തുടര്‍ന്ന് കേരള ഷോളയാര്‍ ഡാം ഇന്ന് രാവിലെ പത്തു മണിയോടെ തുറക്കുന്നതിനാല്‍ ചാലക്കുടി പുഴയുടെ തീരപ്രദേശങ്ങളിലുള്ളവര്‍ ജാഗ്രതപാലിക്കണമെന്നും താഴ്ന്ന പ്രദേശങ്ങളിലുള്ളവര്‍ ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും നിര്‍ദേശ പ്രകാരം ക്യാംപുകളിലേയ്ക്ക് ഉടന്‍ മാറിത്താമസിക്കണമെന്നും ജില്ലാ കലക്ടര്‍ ഹരിത വി കുമാര്‍ അറിയിച്ചു. കേരള ഷോളയാര്‍ ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തി 100 ക്യു മെക്‌സ് വെള്ളം പുറത്തേക്ക് ഒഴുക്കും. 6 മണിക്കൂറുകൊണ്ട് വെള്ളം ചാലക്കുടി പുഴയിലെത്തും. പുഴയുടെ തീരത്തെ താഴ്ന്ന പ്രദേശങ്ങളില്‍ …

Read More »

കൊച്ചി വിമാനത്താവളത്തില്‍ മയക്കുമരുന്ന് വേട്ട ; രണ്ട് വിദേശ വനിതകള്‍ അറസ്റ്റില്‍…

കൊച്ചി വിമാനത്താവളത്തില്‍ കൊക്കെയ്നുമായി രണ്ട് വിദേശ വനിതകള്‍ അറസ്റ്റില്‍ .ഐവറി കോസ്റ്റ് സ്വദേശിനികളായ കാനേ സിം പേ ജൂലി, സിവി ഒ ലോത്തി ജൂലിയറ്റ് എന്നിവരാണ് എന്‍സിബിയുടെ പിടിയിലായത്. ദോഹ വഴിയുള്ള വിമാനത്തിലെത്തിയ കാനേ സിം പേയുടെ ബാഗില്‍ നിന്നുമാണ് 580 ഗ്രാം കൊക്കെയ്ന്‍ പിടികൂടിയത്.തുടര്‍ന്ന് ഇവരെ ചോദ്യം ചെയ്തപ്പോഴാണ്‌ നെടുമ്ബാശേരിയിലെ ഹോട്ടലില്‍ തങ്ങുകയായിരുന്ന സിവി ഒലോത്തി ജൂലിയറ്റിനെ കൂടി പിടികൂടാനായത്. ഇരുവരേയും നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ കസ്റ്റഡിയിലെടുത്ത് വിശദമായി …

Read More »

മേഘവിസ്‌ഫോടനമല്ല; സംസ്ഥാനത്ത് തീവ്രമഴക്ക് കാരണം ന്യൂനമര്‍ദ്ദം രൂപപ്പെട്ടത്:കേന്ദ്ര കാലാവസ്ഥ വകുപ്പ് ഡയറക്ടര്‍…

കേരളത്തില്‍ മേഘവിസ്‌ഫോടനം ഉണ്ടായിട്ടില്ലെന്നും അതിശക്തമായ മഴക്ക് കാരണം അതല്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് ഡയറക്ടര്‍ മൃത്യുഞ്ജയ മോഹപത്ര. ന്യൂനമര്‍ദ്ദം രൂപപ്പെട്ടത് തീവ്രമഴക്ക് കാരണമായെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനത്തിന് കൃത്യമായ മുന്നറിയിപ്പുകള്‍ നല്‍കിയിരുന്നുവെന്നും മോഹപത്ര മീഡിയ വണ്ണിനോട് പറഞ്ഞു. തുടര്‍ദിവസങ്ങളില്‍ മഴ കുറയുമെന്നും സംസ്ഥാനത്ത് ഇന്ന് മാത്രമായിരിക്കും മഴയെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഡയറക്ടര്‍ അറിയിച്ചു. എന്നാല്‍ 20, 21 ദിവസങ്ങളില്‍ ഇടുക്കി, കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ അതിതീവ്ര മഴയുണ്ടാകുമെന്നും അദ്ദേഹം …

Read More »

കൊല്ലം ജില്ലയുടെ കിഴക്കന്‍ മേഖലകളില്‍ വീണ്ടും മഴ ശക്തം; കൊല്ലം – ചെന്നൈ എഗ്മോര്‍ ട്രെയിന്‍ ഇന്ന് പുനലൂര്‍ വഴി സര്‍വീസ് നടത്തില്ല…

കൊല്ലം ജില്ലയുടെ കിഴക്കന്‍ മേഖലകളില്‍ വീണ്ടും മഴ ശക്തം. തെന്മല ആര്യങ്കാവ് മേഖലകളില്‍ കനത്ത മഴ. കൊല്ലം – തിരുമംഗലം ദേശീയ പാതയിലുള്ള പതിമൂന്ന് കണ്ണറ പാലത്തിനു സമീപം റോഡിന്റെ വശം ഇടിഞ്ഞ് താഴ്ന്നു.കണ്ണറ പാലത്തിന് സമീപം എംഎസ്‌എല്‍ വളവിലാണ് റോഡ് ഇടിഞ്ഞു താഴ്ന്നത് വെള്ളം കയറിയത് മൂലം കൊല്ലം- തിരുമംഗലം ദേശീയപാതയില്‍ കാര്യറ ഭാഗത്ത് ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തി. കൊല്ലം – ചെന്നൈ എഗ്മോര്‍ ട്രെയിന്‍ ഇന്ന് പുനലൂര്‍ വഴി …

Read More »