Breaking News

Breaking News

ഇന്ത്യയില്‍ ആദ്യമായി അജ്ഞാത രോഗമായ ‘ഹവാന സിന്‍ഡ്രോം’ സ്ഥിരീകരിച്ചു…

ഇന്ത്യയില്‍ ആദ്യമായി അജ്ഞാത രോഗമായ ഹവാന സിന്‍ഡ്രോം സ്ഥിരീകരിച്ചു. ഈമാസത്തിന്റെ തുടക്കത്തില്‍ ഇന്ത്യന്‍ സന്ദര്‍ശനവേളയില്‍ ഹവാന സിന്‍ഡ്രോമിന്‌ സമാനമായ രോഗലക്ഷണങ്ങള്‍ സിഐഎ ഉദ്യോഗസ്ഥന്‍ പ്രകടിപ്പിച്ചിരുന്നു. സിഐഎ ഡയറക്ടര്‍ വില്യം ബേണ്‍സിന്റെ പ്രതിനിധി സംഘത്തിന്റെ ഭാഗമായിരുന്നു അമേരിക്കന്‍ ഉദ്യോഗസ്ഥന്‍. ഇന്ത്യയിലെ സന്ദര്‍ശനത്തിനിടെ, ഇദ്ദേഹത്തിന് വൈദ്യസഹായം നല്‍കിയതായാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞമാസം നിരവധി അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ക്ക് ഹവാന സിന്‍ഡ്രോമിന്‌ സമാനമായ രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് അമേരിക്കന്‍ വൈസ് പ്രസിഡന്റ് കമലാ ഹാരിസിന്റെ വിയറ്റ്‌നാം സന്ദര്‍ശനം …

Read More »

ടിക്കറ്റ് കയ്യില്‍ കിട്ടാതെ പ്രതികരിക്കില്ലെന്ന് സെയ്തലവിയുടെ ഭാര്യ നിലപാടെടുത്തിരുന്നു: കൂടെയുണ്ടാകുമെന്ന് നാട്ടുകാര്‍…

സംസ്ഥാന സര്‍ക്കാരിന്റെ തിരുവോണം ബമ്ബര്‍ തനിക്ക് അടിച്ചെന്ന് തെറ്റിദ്ധരിച്ച വയനാട് പനമരം സ്വദേശിയായ സെയ്തലവിയുടെ കുടുംബത്തിന് പിന്തുണയുമായി നാട്ടുകാര്‍. സെയ്തലവിയുടെ മക്കളെ പരിഹസിക്കാനോ ഒറ്റപ്പെടുത്താനോ ആരെയും അനുവദിക്കില്ലെന്ന തീരുമാനത്തിലാണ് നാട്ടുകാര്‍. കുടുംബത്തെ ഒറ്റപ്പെടുത്തില്ലെന്നും ഇവര്‍ വ്യക്തമാക്കി. ടിക്കറ്റ് അടിച്ചത് മറ്റൊരാള്‍ക്ക് ആണെന്ന് അറിഞ്ഞതോടെ സെയ്തലവിയുടെ കുടുംബം ബന്ധുവീട്ടിലേക്ക് താമസം മാറ്റിയിരുന്നു. ഇവരെ തിരിച്ചെത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് നാട്ടുകാര്‍. സ്വന്തമായൊരു വീട് സ്വപ്നം കാണുന്നതിനിടെയാണ് ഓണം ബമ്ബറടിച്ചെന്ന് സെയ്തലവി കുടുംബത്തെ വിളിച്ചറിയിച്ചത്. സുഹൃത്ത് …

Read More »

ഇന്ത്യ ഉള്‍പ്പടെയുള്ള രാജ്യങ്ങളുടെ യാത്രാ വിലക്ക് നീക്കി ബൈഡന്‍ സര്‍ക്കാര്‍

ഇന്ത്യ ഉള്‍പ്പടെ നിരവധി വിദേശ രാജ്യങ്ങളില്‍ നിന്നുള്ള യാത്രാ വിലക്ക് നീക്കി അമേരിക്ക. മുഴുവന്‍ ഡോസ് കൊവിഡ് വാക്‌സീന്‍ സ്വീകരിച്ചവര്‍ക്കാണ് അമേരിക്കയിലേക്ക് യാത്ര ചെയ്യാനുള്ള അനുമതി ബൈഡന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. നവംബര്‍ മുതലാണ് പുതിയ നിയമങ്ങള്‍ പ്രാബല്യത്തില്‍ വരിക. അമേരിക്കയിലേക്ക് യാത്ര ചെയ്യുന്ന എല്ലാ വിദേശ പൗരന്മാരുടെ മുഴുവന്‍ ഡോസ് കൊവിഡ് വാക്‌സീന്‍ സ്വീകരിച്ച രേഖ വിമാനങ്ങളില്‍ കയറുന്നതിന് മുമ്ബ് തന്നെ ഹാജറാക്കണമെന്ന് വൈറ്റ് ഹൗസ് കൊവിഡ് കോഡിനേറ്റര്‍ പറഞ്ഞു. …

Read More »

സൈമ അവാര്‍ഡ്‌; ലേഡി സൂപ്പർസ്റ്റാറിന് ഇത് ഇരട്ടി മധുരം; തമിഴിലും മലയാളത്തിലും മികച്ച നടിയായ് മഞ്ജു വാര്യര്‍…

സൗത്ത് ഇന്‍ഡ്യന്‍ ഇന്റര്‍നാഷണല്‍ മൂവി അവാര്‍ഡ്‌സ് (സൈമ) പ്രഖ്യാപിച്ചു. ഇരട്ടി മധുരത്തില്‍ മലയാളത്തിന്റ പ്രിയതാരം മഞ്ജു വാര്യര്‍. തമിഴിലും മലയാളത്തിലും മികച്ച നടിക്കുള്ള പുരസ്കാരമാണ് മഞ്ജു നേടിയത്. കോവിഡ് പശ്ചാത്തലത്തില്‍ കഴിഞ്ഞ വര്‍ഷം അവാര്‍ഡ് നൈറ്റ് നടക്കാതിരുന്നതിനാല്‍ 2019, 2020 വര്‍ഷങ്ങളിലെ പുരസ്‌കാരങ്ങള്‍ ഇത്തവണ ഒരുമിച്ച്‌ പ്രഖ്യാപിക്കുകയായിരുന്നു. പ്രതിപൂവന്‍ കോഴി, ലൂസിഫര്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളത്തിലും ആദ്യ തമിഴ് ചിത്രമായ അസുരനിലൂടെ തമിഴിലുമാണ് മഞ്ജു മികച്ച നടിയായി മാറിയത്. അസുരനിലെ …

Read More »

‘നിരാശയില്‍ തിളങ്ങി മിതാലി’; ഓസ്‌ട്രേലിയന്‍ വനിതകള്‍ക്കെതിരെ ഇന്ത്യക്ക് പരാജയം…

ഇന്ത്യന്‍ വനിതാ ഏകദിന ടീം ക്യാപ്റ്റന്‍ മിതാലി രാജിന് മറ്റൊരു റെക്കോര്‍ഡ് കൂടി. അന്താരാഷ്ട്ര ക്രിക്കറ്റില്‍ 20,000 റണ്‍സ് പൂര്‍ത്തിയാക്കുന്ന ആദ്യ വനിതാ താരമായിരിക്കുകയാണ് മിതാലി. ഓസ്‌ട്രേലിയക്കെതിരായ ആദ്യ ഏകദിനത്തില്‍ 61 റണ്‍സ് നേടിയതോടെയാണ് മിതാലിയെ തേടി നേട്ടമെത്തിയത്. താരത്തിന്റെ തുടര്‍ച്ചയായ അഞ്ചാം അര്‍ധ സെഞ്ചുറി കൂടിയായിരുന്നത്. വനിതാ ക്രിക്കറ്റില്‍ നിലവിലെ റണ്‍വേട്ടകാരിയാണ് മിതാലി. മിതാലി അര്‍ധ സെഞ്ചുറി നേടിയെങ്കിലും ടീം പരാജയപ്പെട്ടു. നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ …

Read More »

ഭാര്യയും കാമുകനും കൂടി യുവാവിനെ കൊന്ന് മൃതദേഹം കഷണങ്ങളാക്കി രാസവസ്തുക്കൾ ഒഴിച്ചു; ഫ്‌ളാറ്റിൽ പൊട്ടിത്തെറി; നാലുപേർക്കെതിരെ കേസ്​…

യുവാവിനെ കൊലപ്പെടുത്തിയ ഭാര്യയും കാമുകനും അറസ്റ്റിൽ. ബിഹാറിൽ അനധികൃത മദ്യക്കച്ചവടം നടത്തുന്ന രാകേഷി(30)നെയാണ് ഭാര്യ രാധയും കാമുകൻ സുഭാഷും ചേർന്ന് കൊലപ്പെടുത്തിയത്. രാധയുടെ സഹോദരിയുടെയും അവരുടെ ഭർത്താവിന്റെയും സഹായത്തോടെയായിരുന്നു കൊലപാതകം. ഇയാളുടെ മൃതദേഹം രാസവസ്തുക്കൾ ഉപയോഗിച്ച്‌ അലിയിപ്പിച്ച്‌ കളയാൻ ശ്രമിക്കുന്നതിനിടെ ഫ്‌ളാറ്റിൽ പൊട്ടിത്തെറിയുണ്ടാവുകയായിരുന്നു. ഇതോടെയാണ് വിവരം പുറംലോകമറിഞ്ഞത്. ബിഹാറിലെ സിക്കന്ദർപുർ നഗർ പൊലീസ് സ്‌റ്റേഷൻ പരിധിയിലാണ് സംഭവം. അനധികൃത മദ്യവിൽപ്പന നടത്തുന്നയാളാണ് രാകേഷ്. മദ്യ നിരോധനം നിലനിൽക്കുന്ന സംസ്ഥാനത്ത് അധികൃതരെ …

Read More »

കൊച്ചിയിൽ ബ്ലാക്ക് ഫംഗസ്; രോഗം സ്ഥിരീകരിച്ചത് കൊവിഡ് ചികിത്സയില്‍ കഴിയുന്ന യുവതിക്ക്…

കൊച്ചിയിൽ സ്വകാര്യ ആശുപത്രിയിൽ കൊവിഡ് ചികിത്സയില്‍ കഴിയുന്ന യുവതിക്ക് ബ്ലാക്ക് ഫംഗസ് രോഗം സ്ഥിരീകരിച്ചു. 38 വയസ്സുള്ള ഉദയംപേരൂർ സ്വദേശിനിക്കാണ് ബ്ലാക്ക് ഫംഗസ് രോഗം സ്ഥിരീകരിച്ചത്. ചികിത്സയ്ക്കുള്ള സഹായം തേടി കെ ബാബു എംഎൽഎ ആരോഗ്യമന്ത്രി വീണാ ജോര്‍ജിന് കത്ത് നൽകി.

Read More »

നീലച്ചിത്ര നിര്‍മ്മാണക്കേസില്‍ രാജ് കുന്ദ്രയ്ക്ക് മുംബൈ കോടതി ജാമ്യം അനുവദിച്ചു…

നീലച്ചിത്ര നിര്‍മ്മാണക്കേസില്‍ ബോളിവുഡ് നടി ശില്‍പ ഷെട്ടിയുടെ ഭര്‍ത്താവ് രാജ് കുന്ദ്രയ്ക്ക് മുംബൈ കോടതി ജാമ്യം അനുവദിച്ചു. കേസില്‍ പൊലീസ് നാലുപേര്‍ക്കെതിരെ അനുബന്ധ കുറ്റപത്രം സമര്‍പ്പിച്ചതിന് പിന്നാലെയാണ് രാജ് കുന്ദ്രയ്ക്ക് ജാമ്യം ലഭിച്ചത്. പൊലീസ് കുറ്റപത്രത്തില്‍ തനിക്കെതിരെ തെളിവുകളൊന്നും ഇല്ലെന്നും ജാമ്യം അനുവദിക്കണമെന്നും ആവശ്യപ്പെട്ട് ശനിയാഴ്ച കുന്ദ്ര കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നു. ഇത് പരിഗണിച്ച കോടതി, 50,000 രൂപ ഈടിലാണ് കുന്ദ്രയ്ക്ക് ജാമ്യം അനുവദിച്ചത്.

Read More »

രാജ്യത്ത്‌ 26,115 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; 252 മരണം; ആകെ മരണം 4,45,358…

രാജ്യത്ത്‌ 26,115 പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതോടെ ഇന്ത്യയിലെ മൊത്തം കോവിഡ് -19 കേസുകളുടെ എണ്ണം 3,34,78,419 ആയി ഉയര്‍ന്നു, അതേസമയം സജീവ കേസുകള്‍ 3,09,575 ആയി കുറഞ്ഞു. 252 പേര്‍ കൂടി മരിച്ചതോടെ മരണസംഖ്യ 4,45,358 ആയി ഉയര്‍ന്നു. സജീവ കേസുകള്‍ 3,09,575 ആയി കുറഞ്ഞു. മൊത്തം അണുബാധകളുടെ 0.95 ശതമാനമാണ് ഇത്‌. ദേശീയ കോവിഡ് -19 വീണ്ടെടുക്കല്‍ നിരക്ക് 97.72 ശതമാനമായി രേഖപ്പെടുത്തിയതായി ആരോഗ്യ മന്ത്രാലയം …

Read More »

ആലപ്പുഴയില്‍ ആരോഗ്യപ്രവര്‍ത്തകയെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമം; സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു…

തൃക്കുന്നപ്പുഴയില്‍ ആരോഗ്യപ്രവര്‍ത്തകയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം. വണ്ടാനം മെഡിക്കല്‍ കോളേജിലെ നഴ്‌സിനെയാണ് തട്ടിക്കൊണ്ടുപോകാന്‍ ശ്രമം നടന്നത്. ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. കൊറോണ ഡ്യൂട്ടി കഴിഞ്ഞ് വരുമ്ബോഴായിരുന്നു നഴ്‌സിന് നേരെ ആക്രമണം ഉണ്ടായത്. പാനൂരിന് സമീപമെത്തിയപ്പോള്‍ ബൈക്കില്‍ എത്തിയ സംഘം ആരോഗ്യപ്രവര്‍ത്തകയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിക്കുകയായിരുന്നു. അതുവഴി പോലീസ് വാഹനം എത്തിയതോടെ സംഘം ശ്രമം ഉപേക്ഷിച്ച്‌ രക്ഷപ്പെട്ടു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. പ്രതികള്‍ക്കായി സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പോലീസ് പരിശോധിച്ച്‌ വരികയാണ്.

Read More »