Breaking News

Breaking News

ചലച്ചിത്രതാരം ആശാ ശരത്തിന് യുഎഇ സര്‍ക്കാരിന്റെ ഗോള്‍ഡന്‍ വിസ…

ചലച്ചിത്രതാരം ആശാ ശരത്തിന് യുഎഇ സര്‍ക്കാരിന്റെ ഗോള്‍ഡന്‍ വിസ ലഭിച്ചു. പത്തുവര്‍ഷത്തെ താമസ വിസയാണ് ലഭിച്ചത്. സിനിമാ രംഗത്തെയും നൃത്തകലാ രംഗത്തെയും മികവ് പരിഗണിച്ചാണ് വിസ നല്‍കിയത്. ദുബായ് എമിഗ്രേഷന്റെ ജാഫ്ലിയയിലെ ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ വച്ച്‌ ആശാ ശരത്ത് വിസ ഏറ്റുവാങ്ങി. 27 വര്‍ഷത്തെ തന്റെ കലാ ജീവിതത്തിനുള്ള അംഗീകാരമായി ഈ ആദരവിനെ കാണുന്നുവെന്ന് ആശാ ശരത്ത് പറഞ്ഞു. നേരത്തെ മമ്മൂട്ടി , മോഹന്‍ലാല്‍ , ടോവിനോ തോമസ്, …

Read More »

വിവാഹവാഗ്ദാനത്തില്‍ നിന്ന് പിന്മാറാന്‍ ജ്യോതിഷം ഒരു ഒഴിവുകഴിവല്ല; നിര്‍ണ്ണായക വിധിയുമായി ഹൈക്കോടതി..

ജാതകത്തിലുള്ള പൊരുത്തക്കേട് വിവാഹവാഗ്ദാനത്തില്‍ നിന്ന് പിന്മാറാനുള്ള ഒരു കാരണമല്ലെന്ന് ബോംബെ ഹൈക്കോടതി. മഹാരാഷ്ട്രയിലെ ബഡ്ലാപൂര്‍ നിവാസി വിവാഹ വാഗ്ദാനം നല്‍കി തന്റെ കാമുകിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുകയും പിന്നീട് യുവതിയെ ഒഴിവാക്കുകയും ചെയ്ത കേസിലാണ് കോടതി ഇക്കാര്യം നിരീക്ഷിച്ചത്. യുവതിയുടെ പരാതിയെ തുടര്‍ന്ന് ഇയാൾക്കെതിരെ പോലിസ് ബലാത്സംഗ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. വിവാഹം കഴിക്കാമെന്ന വാഗ്ദാനത്തില്‍ നിന്ന് പിന്മാറാന്‍ ജാതക പൊരുത്തക്കേടാണ് ഇയാള്‍ കാരണമായി കോടതിയില്‍ ബോധിപ്പിച്ചത്. ഈ ഒഴിവുകഴിവിലൂടെ …

Read More »

നെയ്യാറ്റിന്‍കരയില്‍ ഓടുന്ന കാറിന് തീപിടിച്ചു; വന്‍ ദുരന്തം ഒഴിവായത് യാത്രക്കാരുടെ ഈ ഇടപെടൽ…

നെയ്യാറ്റിന്‍കരയില്‍ ഓടുന്ന കാറിന് തീപിടിച്ചു. പുക കണ്ടതോടെ യാത്രക്കാര്‍ ഇറങ്ങിയോടിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി. നെയ്യാറ്റിന്‍കര ടി.ബി ജങ്ഷന് സമീപത്തായിരുന്നു ഈ സംഭവം. പുതിയതുറ സ്വദേശി ജോയിയും സുഹൃത്തും സഞ്ചരിച്ച കാറാണ് അഗ്നിക്കിരയായത്. കാറിലെ എസിയില്‍ നിന്നുമുള്ള ഷോര്‍ട് സര്‍ക്യൂടാണ് അപകടകാരണമെന്ന് പ്രാഥമിക നിഗമനം. നാട്ടുകാരും നെയ്യാറ്റിന്‍കര ഫയര്‍ഫോഴ്സുമെത്തി സ്ഥലത്തെത്തി അരമണിക്കൂറിലെറെ പരിശ്രമിച്ചാണ് തീ കെടുത്തിയത്. ദേശീയപാതിയിലെ മറ്റ് വാഹനങ്ങള്‍ തടഞ്ഞ് നിര്‍ത്തിയതും വലിയ അപകടം ഒഴിവാക്കാനായി. ​വാഹനത്തിന്റെ എ.സിക്ക് …

Read More »

സംസ്ഥാനത്ത് ഇന്ന് 15,768 പേര്‍ക്ക് കോവിഡ്: ഏറ്റവും കൂടുതല്‍ രോഗികള്‍ തൃശ്ശൂരില്‍…

സംസ്ഥാനത്ത് ഇന്ന് 15,768 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 14,746 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 124 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 798 പേരുടെ സമ്ബര്‍ക്ക ഉറവിടം വ്യക്തമല്ല. 100 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. തൃശൂര്‍ 1843 കോട്ടയം 1632 തിരുവനന്തപുരം 1591 എറണാകുളം 1545 പാലക്കാട് 1419 കൊല്ലം 1407 മലപ്പുറം 1377 ആലപ്പുഴ 1250 കോഴിക്കോട് 1200 കണ്ണൂര്‍ 993 പത്തനംതിട്ട …

Read More »

സംസ്ഥാനത്ത് കോളജുകള്‍ തുറക്കാനുള്ള ക്രമീകരണം തുടങ്ങിയെന്ന് മന്ത്രി ഡോ.ആര്‍.ബിന്ദു…

സംസ്ഥാനത്ത് കോളജുകള്‍ തുറക്കാനുള്ള ക്രമീകരണം തുടങ്ങിയെന്ന് സംസ്ഥാന ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആര്‍.ബിന്ദു. രണ്ടു ദിവസത്തിനകം യോഗം ചേര്‍ന്നു പുരോഗതി വിലയിരുത്തും. വാക്‌സിനേഷന്‍ ക്രമീകരണത്തിന് സ്ഥാപന മേധാവികള്‍ക്ക് നിര്‍ദേശം നല്‍കി. ഒക്ടോബര്‍ 18ന് മുഴുവന്‍ ക്ലാസുകളും തുറക്കുന്ന കാര്യത്തിലെ തീരുമാനം പരിശോധിച്ച്‌ മാത്രമേ എടുക്കുവെന്നും മന്ത്രി അറിയിച്ചു. ഒക്ടോബര്‍ 4-ന് അവസാന വര്‍ഷ വിദ്യാര്‍ത്ഥികള്‍ ആദ്യം കോളജില്‍ എത്തിയ ശേഷം പരിശോധിക്കും. കോളജുകളില്‍ 90 ശതമാനം വിദ്യാര്‍ത്ഥികള്‍ക്കും വാക്‌സിനേഷന്‍ പൂര്‍ത്തിയായെന്ന് …

Read More »

ജമ്മുകശ്മീരിലെ ഹെലികോപ്ടര്‍ അ​പ​ക​ടം: ര​ണ്ടു പൈ​ല​റ്റു​മാ​രും മ​രി​ച്ചു

ജമ്മുകശ്മീരിലെ പട്നിടോപ്പില്‍ തകര്‍ന്നു വീണ സൈനിക ഹെലികോപ്ടറിലെ രണ്ട് പൈലറ്റുമാരും മരിച്ചു. മോശം കാലാവസ്ഥയെ തുടര്‍ന്നാണ് അപകടമുണ്ടായതെന്നാണ് സൂചന. പ്രദേശവാസികളാണ് ഹെലികോപ്ടര്‍ തകര്‍ന്നു വീണത് ആദ്യം കണ്ടത്. ഹെലികോപ്ടറില്‍ ഉണ്ടായിരുന്ന പൈലറ്റിനെയും കോ പൈലറ്റിനെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കനത്ത മഞ്ഞ് കാഴ്ചാ തടസ്സം ഉണ്ടാക്കിയതാവാം അപകടത്തിന് കാരണമെന്നാണ് പൊലീസ് നിഗമനം. ഓഗസ്റ്റ് മൂന്നിന് ഇന്ത്യന്‍ ആര്‍മിയുടെ മറ്റൊരു ഹെലികോപ്ടറും അപകടത്തില്‍പ്പെട്ടിരുന്നു.

Read More »

ഇന്ത്യയില്‍ ആദ്യമായി അജ്ഞാത രോഗമായ ‘ഹവാന സിന്‍ഡ്രോം’ സ്ഥിരീകരിച്ചു…

ഇന്ത്യയില്‍ ആദ്യമായി അജ്ഞാത രോഗമായ ഹവാന സിന്‍ഡ്രോം സ്ഥിരീകരിച്ചു. ഈമാസത്തിന്റെ തുടക്കത്തില്‍ ഇന്ത്യന്‍ സന്ദര്‍ശനവേളയില്‍ ഹവാന സിന്‍ഡ്രോമിന്‌ സമാനമായ രോഗലക്ഷണങ്ങള്‍ സിഐഎ ഉദ്യോഗസ്ഥന്‍ പ്രകടിപ്പിച്ചിരുന്നു. സിഐഎ ഡയറക്ടര്‍ വില്യം ബേണ്‍സിന്റെ പ്രതിനിധി സംഘത്തിന്റെ ഭാഗമായിരുന്നു അമേരിക്കന്‍ ഉദ്യോഗസ്ഥന്‍. ഇന്ത്യയിലെ സന്ദര്‍ശനത്തിനിടെ, ഇദ്ദേഹത്തിന് വൈദ്യസഹായം നല്‍കിയതായാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞമാസം നിരവധി അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ക്ക് ഹവാന സിന്‍ഡ്രോമിന്‌ സമാനമായ രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് അമേരിക്കന്‍ വൈസ് പ്രസിഡന്റ് കമലാ ഹാരിസിന്റെ വിയറ്റ്‌നാം സന്ദര്‍ശനം …

Read More »

ടിക്കറ്റ് കയ്യില്‍ കിട്ടാതെ പ്രതികരിക്കില്ലെന്ന് സെയ്തലവിയുടെ ഭാര്യ നിലപാടെടുത്തിരുന്നു: കൂടെയുണ്ടാകുമെന്ന് നാട്ടുകാര്‍…

സംസ്ഥാന സര്‍ക്കാരിന്റെ തിരുവോണം ബമ്ബര്‍ തനിക്ക് അടിച്ചെന്ന് തെറ്റിദ്ധരിച്ച വയനാട് പനമരം സ്വദേശിയായ സെയ്തലവിയുടെ കുടുംബത്തിന് പിന്തുണയുമായി നാട്ടുകാര്‍. സെയ്തലവിയുടെ മക്കളെ പരിഹസിക്കാനോ ഒറ്റപ്പെടുത്താനോ ആരെയും അനുവദിക്കില്ലെന്ന തീരുമാനത്തിലാണ് നാട്ടുകാര്‍. കുടുംബത്തെ ഒറ്റപ്പെടുത്തില്ലെന്നും ഇവര്‍ വ്യക്തമാക്കി. ടിക്കറ്റ് അടിച്ചത് മറ്റൊരാള്‍ക്ക് ആണെന്ന് അറിഞ്ഞതോടെ സെയ്തലവിയുടെ കുടുംബം ബന്ധുവീട്ടിലേക്ക് താമസം മാറ്റിയിരുന്നു. ഇവരെ തിരിച്ചെത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് നാട്ടുകാര്‍. സ്വന്തമായൊരു വീട് സ്വപ്നം കാണുന്നതിനിടെയാണ് ഓണം ബമ്ബറടിച്ചെന്ന് സെയ്തലവി കുടുംബത്തെ വിളിച്ചറിയിച്ചത്. സുഹൃത്ത് …

Read More »

ഇന്ത്യ ഉള്‍പ്പടെയുള്ള രാജ്യങ്ങളുടെ യാത്രാ വിലക്ക് നീക്കി ബൈഡന്‍ സര്‍ക്കാര്‍

ഇന്ത്യ ഉള്‍പ്പടെ നിരവധി വിദേശ രാജ്യങ്ങളില്‍ നിന്നുള്ള യാത്രാ വിലക്ക് നീക്കി അമേരിക്ക. മുഴുവന്‍ ഡോസ് കൊവിഡ് വാക്‌സീന്‍ സ്വീകരിച്ചവര്‍ക്കാണ് അമേരിക്കയിലേക്ക് യാത്ര ചെയ്യാനുള്ള അനുമതി ബൈഡന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. നവംബര്‍ മുതലാണ് പുതിയ നിയമങ്ങള്‍ പ്രാബല്യത്തില്‍ വരിക. അമേരിക്കയിലേക്ക് യാത്ര ചെയ്യുന്ന എല്ലാ വിദേശ പൗരന്മാരുടെ മുഴുവന്‍ ഡോസ് കൊവിഡ് വാക്‌സീന്‍ സ്വീകരിച്ച രേഖ വിമാനങ്ങളില്‍ കയറുന്നതിന് മുമ്ബ് തന്നെ ഹാജറാക്കണമെന്ന് വൈറ്റ് ഹൗസ് കൊവിഡ് കോഡിനേറ്റര്‍ പറഞ്ഞു. …

Read More »

സൈമ അവാര്‍ഡ്‌; ലേഡി സൂപ്പർസ്റ്റാറിന് ഇത് ഇരട്ടി മധുരം; തമിഴിലും മലയാളത്തിലും മികച്ച നടിയായ് മഞ്ജു വാര്യര്‍…

സൗത്ത് ഇന്‍ഡ്യന്‍ ഇന്റര്‍നാഷണല്‍ മൂവി അവാര്‍ഡ്‌സ് (സൈമ) പ്രഖ്യാപിച്ചു. ഇരട്ടി മധുരത്തില്‍ മലയാളത്തിന്റ പ്രിയതാരം മഞ്ജു വാര്യര്‍. തമിഴിലും മലയാളത്തിലും മികച്ച നടിക്കുള്ള പുരസ്കാരമാണ് മഞ്ജു നേടിയത്. കോവിഡ് പശ്ചാത്തലത്തില്‍ കഴിഞ്ഞ വര്‍ഷം അവാര്‍ഡ് നൈറ്റ് നടക്കാതിരുന്നതിനാല്‍ 2019, 2020 വര്‍ഷങ്ങളിലെ പുരസ്‌കാരങ്ങള്‍ ഇത്തവണ ഒരുമിച്ച്‌ പ്രഖ്യാപിക്കുകയായിരുന്നു. പ്രതിപൂവന്‍ കോഴി, ലൂസിഫര്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളത്തിലും ആദ്യ തമിഴ് ചിത്രമായ അസുരനിലൂടെ തമിഴിലുമാണ് മഞ്ജു മികച്ച നടിയായി മാറിയത്. അസുരനിലെ …

Read More »