Breaking News

Crime

കൊല്ലത്ത് എംഡിഎംഎയുമായി എക്സൈസ് ഉദ്യോഗസ്ഥനും സുഹൃത്തുക്കളും പിടിയിൽ

കൊല്ലം: കൊല്ലം അഞ്ചലിൽ എംഡിഎംഎയുമായി എക്സൈസ് ഉദ്യോഗസ്ഥനും സുഹൃത്തുക്കളും പിടിയിലായി. കിളിമാനൂർ എക്സൈസ് റേഞ്ചിലെ സിവിൽ എക്സൈസ് ഓഫീസർ അഖിൽ, സുഹൃത്തുക്കളായ അൽ സാബിത്ത്, ഫൈസൽ എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽ നിന്ന് 20 ഗ്രാം എം.ഡി.എം.എയും 58 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. കഴിഞ്ഞ ആറുമാസമായി അഞ്ചലിലെ ലോഡ്ജിൽ ലഹരിമരുന്ന് വിൽപ്പന നടക്കുന്നതായി പൊലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവർ പിടിയിലായത്.

Read More »

ലൈഫ് മിഷൻ കേസ്; സി.എം.രവീന്ദ്രനെതിരെ കൂടുതല്‍ തെളിവുകളുമായി ഇഡി

കൊച്ചി: ലൈഫ് മിഷൻ കേസിൽ മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രനെതിരെ കൂടുതൽ തെളിവുകളുമായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. പദ്ധതിയുമായി ബന്ധപ്പെട്ട ഗൂഡാലോചനയിൽ രവീന്ദ്രനും പങ്കുണ്ടെന്ന് അന്വേഷണ സംഘത്തിന് കൂടുതൽ തെളിവുകൾ ലഭിച്ചു. രണ്ട് ദിവസങ്ങളിലായി 20 മണിക്കൂറിലധികം രവീന്ദ്രനെ ചോദ്യം ചെയ്തിരുന്നു. സ്വപ്നയുടെയും ലൈഫ് മിഷൻ മുൻ സി.ഇ.ഒ യു.വി ജോസിന്‍റെയും മൊഴികളാണ് രവീന്ദ്രനെ പ്രതിക്കൂട്ടിലാക്കുന്ന പ്രധാന മൊഴികൾ. പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ ചർച്ചകളിലും തീരുമാനങ്ങളിലും ശിവശങ്കറിനൊപ്പം രവീന്ദ്രനും …

Read More »

കള്ളനോട്ട് കേസിൽ കൃഷി ഓഫിസർ അറസ്റ്റിൽ; ചോദ്യം ചെയ്യൽ തുടരുന്നു

ആലപ്പുഴ: കള്ളനോട്ട് കേസിൽ കൃഷി ഓഫീസർ അറസ്റ്റിൽ. ആലപ്പുഴ എടത്വ കൃഷി ഓഫീസർ എം ജിഷമോളാണ് അറസ്റ്റിലായത്. ഇവരിൽ നിന്ന് ലഭിച്ച 7 കള്ളനോട്ടുകൾ മറ്റൊരാൾ ബാങ്കിന് കൈമാറിയപ്പോഴാണ് തട്ടിപ്പ് പുറത്തറിയുന്നതെന്ന് ആലപ്പുഴ സൗത്ത് പോലീസ് പറഞ്ഞു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ജിഷ മോളെ അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യൽ തുടരുകയാണ്. കള്ളനോട്ടിന്‍റെ ഉറവിടം വെളിപ്പെടുത്തിയിട്ടില്ലെന്നും കൂടുതൽ വിവരങ്ങൾ ലഭിക്കാനുണ്ടെന്നും പോലീസ് പറഞ്ഞു. മത്സ്യബന്ധന സാമഗ്രികൾ വിൽക്കുന്നയാളാണ് 500 രൂപയുടെ …

Read More »

ഷുഹൈബ് വധക്കേസ്; ജാമ്യം റദ്ദാക്കണമെന്ന ഹർജിക്കെതിരെ ആകാശ് തില്ലങ്കേരി

കണ്ണൂര്‍: ഷുഹൈബ് വധക്കേസിൽ ജാമ്യം റദ്ദാക്കണമെന്ന ഹർജിക്കെതിരെ ആകാശ് തില്ലങ്കേരി ഹൈക്കോടതിയിൽ ഹർജി നൽകി. പൊലീസിന്‍റെ ഹർജി നിലനിൽക്കില്ലെന്നാണ് ഷുഹൈബ് വധക്കേസിലെ ഒന്നാം പ്രതി ആകാശ് തില്ലങ്കേരിയുടെ വാദം. ആകാശിന് വേണ്ടി ഹാജരായ അഭിഭാഷകൻ തലശ്ശേരി അഡീഷണൽ കോടതിയിൽ മറുപടി നൽകി. കേസ് ഈ മാസം 15ന് വാദം കേൾക്കാനായി മാറ്റി. പൊലീസാണ് ആകാശിന്‍റെ ജാമ്യം റദ്ദാക്കാൻ തലശ്ശേരി സെഷൻസ് കോടതിയെ സമീപിച്ചത്. ആകാശ് ജാമ്യ വ്യവസ്ഥകൾ ലംഘിച്ചതായി പൊലീസ് …

Read More »

വ്യാപാരിയെ തട്ടിക്കൊണ്ടു പോയ കേസ്; രണ്ടാം പ്രതി പിടിയിൽ

കോഴിക്കോട്: മാസങ്ങൾക്ക് മുമ്പ് താമരശ്ശേരിയിൽ നിന്ന് വ്യാപാരിയെ തട്ടിക്കൊണ്ടുപോയ കേസിലെ രണ്ടാം പ്രതി പൊലീസിൻ്റെ പിടിയിൽ. കോഴിക്കോട് പെരുമണ്ണ സ്വദേശി നൗഷാദിനെയാണ് താമരശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്. കേസിൽ നേരത്തെ അറസ്റ്റിലായ ഒന്നാം പ്രതി അലി ഉബൈറാന്‍റെ അടുത്ത അനുയായിയാണ് നൗഷാദ്. ഇയാൾ ഒളിവിലായിരുന്നു. നവംബർ 22നാണ് താമരശ്ശേരി സ്വദേശി അഷ്റഫിനെ അലി ഉബൈറാന്‍റെ നേതൃത്വത്തിലുള്ള സംഘം തട്ടിക്കൊണ്ടു പോയത്. 2 ദിവസത്തിന് ശേഷം ആറ്റിങ്ങലിൽ ഉപേക്ഷിച്ചു. അലിയും അഷ്റഫിന്‍റെ …

Read More »

സദാചാരക്കൊല; പ്രതികള്‍ക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറത്തുവിട്ടു

തൃശൂർ: സദാചാര ഗുണ്ടകളുടെ ആക്രമണത്തെ തുടർന്ന് ബസ് ഡ്രൈവർ മരണപ്പെട്ട സംഭവത്തിൽ 8 പ്രതികൾക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. പ്രതികളെ പിടികൂടാൻ പ്രത്യേക സംഘത്തെ നിയോഗിച്ചതായി റൂറൽ എസ്.പി ഐശ്വര്യ ഡോംഗ്ര പറഞ്ഞു. അറസ്റ്റ് വൈകുന്നതിൽ പോലീസിന് വീഴ്ചയുണ്ടായോയെന്ന് പരിശോധിക്കുമെന്നും എസ്.പി പറഞ്ഞു. ആക്രമണത്തിന് ശേഷം പ്രതികളെല്ലാം ഒളിവിൽ പോയതായി പോലീസ് പറഞ്ഞു. സംഭവം നടന്ന് ആഴ്ചകൾ കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാൻ പോലീസിന് കഴിഞ്ഞിട്ടില്ല. പ്രതികളിലൊരാൾ വിദേശത്തേക്ക് കടന്നതായും സൂചനയുണ്ട്. …

Read More »

തിരുവനന്തപുരത്ത് ഗുണ്ടാ ആക്രമണം; ലുട്ടാപ്പി സതീഷിന് വെട്ടേറ്റു

തിരുവനന്തപുരം: ശ്രീകണ്ഠേശ്വരത്ത് ഗുണ്ടാ ആക്രമണം. ലുട്ടാപ്പി സതീഷ് എന്നറിയപ്പെടുന്ന സതീഷ് കുമാറിന് ആക്രമണത്തിൽ വെട്ടേറ്റു. ഗുണ്ടാ സംഘാത്തിൽപ്പെട്ട സന്തോഷിന്‍റെ നേതൃത്വത്തിലാണ് ആക്രമണം നടന്നതെന്ന് പോലീസ് പറഞ്ഞു. ശ്രീകണ്ഠേശ്വരം ഇരുമ്പുപാലത്തിന് സമീപമാണ് ആക്രമണം നടന്നത്. ഇന്നോവ കാറിലെത്തിയ സംഘമാണ് സതീഷിനെ വെട്ടിയതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ സതീഷിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കേരളത്തിലെ ഏറ്റവും വലിയ ഉത്സവങ്ങളിലൊന്നായ പൊങ്കാലയ്ക്കിടയിലാണ് സംഭവം.

Read More »

സദാചാര ഗുണ്ടായിസം; മർദ്ദനമേറ്റ സ്വകാര്യ ബസ് ഡ്രൈവർ മരണപ്പെട്ടു

തൃശൂർ: തിരുവാണിക്കാവിലെ വനിതാ സുഹൃത്തിന്‍റെ വീട്ടിൽ നിന്ന് സദാചാര ഗുണ്ടകൾ പിടിച്ചുകൊണ്ടുപോയി മർദ്ദിച്ച ബസ് ഡ്രൈവർ മരണപ്പെട്ടു. ചേർപ്പ് സ്വദേശി സഹർ ആണ് മരിച്ചത്. ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് സഹർ മരിച്ചത്. ഫെബ്രുവരി 18ന് അർദ്ധരാത്രിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. സഹറിനെ ആക്രമിച്ച 6 പേർ ഇപ്പോഴും ഒളിവിലാണ്. തൃശ്ശൂർ തൃപ്രയാർ റൂട്ടിൽ ഓടുന്ന സ്വകാര്യ ബസിലെ ഡ്രൈവറായിരുന്നു 32 കാരനായ സഹർ. സഹറിന്‍റെ സുഹൃത്ത് ഒരു പ്രവാസി മലയാളിയുടെ ഭാര്യയാണെന്ന് …

Read More »

ആദ്യ ഭർത്താവിനെ കൊലപ്പെടുത്തിയ കേസിൽ നിന്ന് ഒഴിവാക്കണം; ജോളി സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി

കൊച്ചി: കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളിയമ്മ ജോസഫിന്‍റെ (ജോളി) ആദ്യ ഭർത്താവ് റോയ് തോമസിനെ കൊലപ്പെടുത്തിയ കേസിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജി ഹൈക്കോടതി തള്ളി. കോഴിക്കോട് സ്പെഷ്യൽ അഡീ. സെഷൻസ് കോടതി ഹർജി തള്ളിയതിനെ തുടർന്ന് നൽകിയ പുനഃപരിശോധനാ ഹര്‍ജിയാണ് ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് തള്ളിയത്. 2011 സെപ്റ്റംബർ 20നാണ് റോയ് തോമസ് കൊല്ലപ്പെടുന്നത്. ഭക്ഷണത്തിൽ സയനൈഡ് കലർത്തി ജോളി കൊലപ്പെടുത്തിയെന്നാണ് കേസ്. റോയ് …

Read More »

കോഴിക്കോട് കൊയിലാണ്ടിയിൽ ഓടുന്ന ട്രെയിനിൽ നിന്ന് യുവാവിനെ തള്ളിയിട്ട് കൊന്നു

കോഴിക്കോട്: കൊയിലാണ്ടിയിൽ ഓടുന്ന ട്രെയിനിൽ നിന്ന് യുവാവിനെ സഹയാത്രികൻ ആക്രമിച്ച് പുറത്തേക്ക് തള്ളിയിട്ട് കൊലപ്പെടുത്തി. അക്രമിക്കുന്നതും പുറത്തേക്ക് തള്ളിയിടുന്നതും മൊബൈൽ ഫോണിൽ ചിത്രീകരിക്കുകയും ചെയ്തുp. സംഭവത്തിൽ തമിഴ്നാട് ശിവഗംഗ സ്വദേശിയായ സോനു മുത്തുവിനെയാണ് (48) റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തത്. മരിച്ച യുവാവിനെ തിരിച്ചറിഞ്ഞിട്ടില്ല. ഞായറാഴ്ച രാത്രി 10.30 ഓടെ മംഗലാപുരം-തിരുവനന്തപുരം മലബാർ എക്സ്പ്രസിലാണ് സംഭവം. സംഭവത്തിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. പ്രതിയും യുവാവും ട്രെയിനിനുള്ളിൽ നിന്ന് തർക്കിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. …

Read More »