Breaking News

Crime

ആലപ്പുഴ കള്ളനോട്ട് കേസ്; കൂടുതൽ പേർ പോലീസ് കസ്റ്റഡിയിൽ

ആലപ്പുഴ: ആലപ്പുഴയിൽ കൃഷി ഓഫീസർ എം ജിഷമോൾ ഉൾപ്പെട്ട കള്ളനോട്ട് കേസിൽ കൂടുതൽ പേർ അറസ്റ്റിൽ. ഹൈവേ മോഷണവുമായി ബന്ധപ്പെട്ട കേസിൽ പാലക്കാട് വാളയാറിൽ കസ്റ്റഡിയിലെടുത്ത രണ്ട് പേർക്ക് ആലപ്പുഴയിലെ കള്ളനോട്ട് ഇടപാടുമായി ബന്ധമുണ്ടെന്ന് സൂചന ലഭിച്ചു. അറസ്റ്റിലായവരിൽ ഒരാൾ കേസിലെ പ്രധാന കണ്ണിയായ കളരിയാശാനാണെന്നാണ് സൂചന. നേരത്തെ അറസ്റ്റിലായ എടത്വ കൃഷി ഓഫീസർ ജിഷമോൾക്ക് കള്ളനോട്ട് നൽകിയത് ഇയാളാണെന്നായിരുന്നു മൊഴി. ഇവരെ കസ്റ്റഡിയിലെടുക്കാൻ ആലപ്പുഴയിൽ നിന്നുള്ള പോലീസ് സംഘം …

Read More »

മറ്റൊരു വിവാഹം ചെയ്യാനൊരുങ്ങി; കാമുകന്‍റെ ദേഹത്ത് തിളച്ച എണ്ണ ഒഴിച്ച് യുവതി

ചെന്നൈ: തന്നെ വേണ്ടെന്ന് വെച്ച് മറ്റൊരു പെൺകുട്ടിയെ വിവാഹം കഴിക്കാൻ ഒരുങ്ങിയ കാമുകന്‍റെ ദേഹത്ത് തിളച്ച എണ്ണ ഒഴിച്ചതിന് യുവതി അറസ്റ്റിൽ. തമിഴ്നാട്ടിലെ ഈറോഡിൽ ശനിയാഴ്ചയാണ് സംഭവം. ഈറോഡ് വർണാപുരം സ്വദേശി കാർത്തിയാണ് ആക്രമിക്കപ്പെട്ടത്. ഇയാളുടെ ബന്ധു കൂടിയായ മീനാ ദേവിയെ പോലീസ് അറസ്റ്റ് ചെയ്തു. ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്ന കാർത്തി മീനാ ദേവിയുമായി പ്രണയത്തിലായിരുന്നുവെന്നും വിവാഹം കഴിക്കാമെന്ന് വാഗ്ദാനം ചെയ്തിരുന്നതായും പോലീസ് പറഞ്ഞു. എന്നാൽ കാർത്തി …

Read More »

തൊടുപുഴ കൈവെട്ട് കേസ്: മുഖ്യ പ്രതിയെക്കുറിച്ച് വിവരം നൽകുന്നവർക്ക് 10 ലക്ഷം പാരിതോഷികം

കൊച്ചി: തൊടുപുഴ കൈവെട്ട് കേസിലെ ഒന്നാം പ്രതിയെക്കുറിച്ച് വിവരം നൽകുന്നവർക്ക് 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് എൻ.ഐ.എ. എറണാകുളം ഓടക്കാലി സ്വദേശി സവാദിനെക്കുറിച്ച് വിവരം നൽകുന്നവർക്കാണ് പാരിതോഷികം പ്രഖ്യാപിച്ചിരിക്കുന്നത്. ഇയാൾ ഒളിവിലാണ്. 2010ലാണ് തൊടുപുഴ ന്യൂമാൻ കോളേജിലെ അധ്യാപകനായ പ്രൊഫസർ ടി.ജെ ജോസഫിന്‍റെ കൈ വെട്ടിയത്. പതിനൊന്ന് പോപ്പുലർ ഫ്രണ്ട് പ്രവർത്തകരാണ് കേസിലെ പ്രതികൾ.

Read More »

തൃശൂർ സദാചാര കൊലപാതകം; പ്രതികളെ രക്ഷപ്പെടാൻ സഹായിച്ച രണ്ടുപേർ പിടിയിൽ

തൃശൂർ: തൃശൂരിൽ സദാചാര കൊലക്കേസിൽ കൊലയാളികളെ രക്ഷപ്പെടാൻ സഹായിച്ച രണ്ടുപേർ പിടിയിൽ. ചേർപ്പ് സ്വദേശികളായ ഫൈസൽ, സുഹൈൽ എന്നിവരാണ് പിടിയിലായത്. എട്ടംഗ കൊലയാളി സംഘത്തിലെ ആരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. സംഭവം നടന്ന് 19 ദിവസം പിന്നിടുമ്പോഴും പ്രതികൾക്കായി പൊലീസ് തിരച്ചിൽ തുടരുകയാണ്. വിദേശത്തേക്ക് കടന്ന മുഖ്യപ്രതി രാഹുലിനെ തിരികെയെത്തിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. എന്നാൽ മറ്റ് പ്രതികൾ ഇപ്പോഴും ഒളിവിലാണ്. സദാചാര മർദ്ദനമേറ്റ ബസ് ഡ്രൈവർ സഹർ ചൊവ്വാഴ്ചയാണ് മരിച്ചത്. …

Read More »

ഹോളിയുടെ മറവിൽ ജാപ്പനീസ് യുവതിയെ കടന്നുപിടിച്ചു; മൂന്ന് പേർ അറസ്റ്റിൽ

ന്യൂഡൽഹി: ഹോളി ആഘോഷത്തിന്‍റെ പേരിൽ ജപ്പാനിൽ നിന്നെത്തിയ യുവതിയെ കടന്നു പിടിക്കുകയും അപമാനിക്കുകയും ചെയ്ത സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ. ഇന്ത്യ സന്ദർശിക്കാൻ ജപ്പാനിൽ നിന്നെത്തിയ യുവതിയെ സെൻട്രൽ ഡൽഹിയിലെ പഹർഗഞ്ച് പ്രദേശത്ത് വച്ചാണ് ഒരുകൂട്ടം ചെറുപ്പക്കാർ കയറിപ്പിടിക്കുകയും അപമാനിക്കുകയും ചെയ്തത്. ഹോളി ആഘോഷങ്ങളുടെ മറവിലായിരുന്നു യുവതിയെ അക്രമിച്ചത്. സംഭവത്തിന്‍റെ വീഡിയോ പുറത്തുവന്നതോടെ ശക്തമായ പ്രതിഷേധമാണ് ഉയർന്നത്. വിഷയത്തിൽ ദേശീയ വനിതാ കമ്മീഷൻ ഇടപെടുകയും കർശന നടപടി ആവശ്യപ്പെടുകയും ചെയ്തിരുന്നു. …

Read More »

ഹോളിയുടെ മറവിൽ ജാപ്പനീസ് യുവതിയെ കടന്നുപിടിച്ചു; മൂന്ന് പേർ അറസ്റ്റിൽ

ന്യൂഡൽഹി: ഹോളി ആഘോഷത്തിന്‍റെ പേരിൽ ജപ്പാനിൽ നിന്നെത്തിയ യുവതിയെ കടന്നു പിടിക്കുകയും അപമാനിക്കുകയും ചെയ്ത സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ. ഇന്ത്യ സന്ദർശിക്കാൻ ജപ്പാനിൽ നിന്നെത്തിയ യുവതിയെ സെൻട്രൽ ഡൽഹിയിലെ പഹർഗഞ്ച് പ്രദേശത്ത് വച്ചാണ് ഒരുകൂട്ടം ചെറുപ്പക്കാർ കയറിപ്പിടിക്കുകയും അപമാനിക്കുകയും ചെയ്തത്. ഹോളി ആഘോഷങ്ങളുടെ മറവിലായിരുന്നു യുവതിയെ അക്രമിച്ചത്. സംഭവത്തിന്‍റെ വീഡിയോ പുറത്തുവന്നതോടെ ശക്തമായ പ്രതിഷേധമാണ് ഉയർന്നത്. വിഷയത്തിൽ ദേശീയ വനിതാ കമ്മീഷൻ ഇടപെടുകയും കർശന നടപടി ആവശ്യപ്പെടുകയും ചെയ്തിരുന്നു. …

Read More »

മോശം പെരുമാറ്റം; ക്രൈംബ്രാഞ്ച് ഇൻസ്പെക്ടറെ സർവീസിൽനിന്ന് നീക്കി ഡിജിപി

തിരുവനന്തപുരം: ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തതിനും പരാതിക്കാരിക്കെതിരെ ലൈംഗികാതിക്രമവും നടത്തിയതിനെ തുടർന്ന് കാസർകോട് ക്രൈംബ്രാഞ്ച് ഇൻസ്പെക്ടർ ആർ ശിവശങ്കറിനെ സർവീസിൽ നിന്നും മാറ്റി. കേരള പോലീസ് ആക്ടിലെ സെക്ഷൻ 86(3) പ്രകാരമാണ് സംസ്ഥാന പോലീസ് മേധാവി അനിൽകാന്തിന്‍റെ നടപടി. അച്ചടക്ക നടപടിയുടെ ഭാഗമായി നേരത്തെ കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. ഇൻസ്പെക്ടർ നേരിട്ടെത്തി വിശദീകരണം നൽകുകയും ചെയ്തു. ശിവശങ്കറിന്‍റെ അവകാശവാദത്തിൽ കഴമ്പില്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് പുറത്താക്കിയത്. നിരവധി തവണ അച്ചടക്ക …

Read More »

മദ്യനയ അഴിമതിക്കേസ്; സിസോദിയ 7 ദിവസം ഇഡി കസ്റ്റഡിയിൽ

ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മുൻ ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ 7 ദിവസത്തെ ഇഡി കസ്റ്റഡിയിൽ വിട്ട് ഡൽഹിയിലെ പ്രത്യേക കോടതി. 10 ദിവസത്തെ കസ്റ്റഡിയാണ് ഇഡി ആവശ്യപ്പെട്ടത്. സിബിഐ കേസിൽ സിസോദിയയുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കാനിരിക്കെയാണ് ഇന്നലെ ഇഡി അറസ്റ്റ് ചെയ്തത്. സിബിഐ കേസിലെ ജാമ്യാപേക്ഷ മാർച്ച് 21ന് പരിഗണിക്കും. നിയമപരമായ നടപടിക്രമങ്ങൾ പാലിക്കാതെ കേന്ദ്ര അന്വേഷണ ഏജൻസികൾ അറസ്റ്റിനെ അവകാശമായി കാണുന്നുവെന്ന് സിസോദിയയുടെ അഭിഭാഷകൻ …

Read More »

സദാചാര കൊലപാതകം; പ്രതികൾക്ക് രക്ഷപ്പെടാൻ പൊലീസ് വഴിയൊരുക്കിയെന്ന് സഹറിൻ്റെ കുടുംബം

തൃശൂർ: തൃശൂരിൽ സദാചാര ആക്രമണത്തിൽ കൊല്ലപ്പെട്ട യുവാവിന്‍റെ കുടുംബം പൊലീസിനെതിരെ രംഗത്ത്. പ്രതികൾക്ക് രക്ഷപ്പെടാൻ പൊലീസ് വഴിയൊരുക്കിയെന്ന് സഹറിന്‍റെ സഹോദരി ആരോപിച്ചു. സംഭവത്തിന് ശേഷം ഒരാഴ്ചയോളം പ്രതികൾ നാട്ടിൽ തങ്ങിയെന്നും സഹറിന്‍റെ മരണശേഷം പ്രതികളെല്ലാം ഒളിവിലാണെന്നും കുടുംബം ആരോപിച്ചു. ആൾക്കൂട്ട ആക്രമണത്തിന് ശേഷം പ്രതികൾ ഒരാഴ്ച നാട്ടിലുണ്ടായിട്ടും പൊലീസ് അനങ്ങിയില്ല. പണം വാങ്ങി പ്രതികളെ രക്ഷപ്പെടാൻ അനുവദിച്ചതായി സംശയിക്കുന്നുവെന്നും സഹറിന്‍റെ സഹോദരി പറഞ്ഞു. കുറ്റം ചെയ്തവരെ നമ്മൾ തന്നെ പിടി …

Read More »

ഇഡി വേട്ടയാടുന്നു; ഹൈക്കോടതിയിൽ ജാമ്യം തേടി ശിവശങ്കർ

കൊച്ചി: ലൈഫ് മിഷൻ കേസിൽ ജാമ്യം തേടി മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ ഹൈക്കോടതിയെ സമീപിച്ചു. കേസിൽ ഉൾപ്പെടുത്തി ഇ.ഡി വേട്ടയാടുകയാണെന്ന് ശിവശങ്കർ ഹർജിയിൽ പറഞ്ഞു. മറ്റ് പ്രതികളെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും ആരോഗ്യസ്ഥിതി പോലും പരിഗണിക്കാതെയാണ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചതെന്നും ഹർജിയിൽ പറയുന്നു. ആരോഗ്യപരമായ കാരണങ്ങൾ ചൂണ്ടിക്കാണിച്ചാണ് ജാമ്യാപേക്ഷ നൽകിയിരിക്കുന്നത്.

Read More »