Breaking News

Crime

ലൈഫ് മിഷന്‍ കോഴ കേസ്; ശിവശങ്കറിന്‍റെ കസ്റ്റഡി കാലാവധി 4 ദിവസത്തേക്ക് കൂടി നീട്ടി

എറണാകുളം: ലൈഫ് മിഷൻ കേസിൽ അറസ്റ്റിലായ എം ശിവശങ്കറിന്‍റെ കസ്റ്റഡി കാലാവധി നാല് ദിവസത്തേക്ക് കൂടി നീട്ടി. 5 ദിവസത്തെ കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടർന്ന് ഇന്ന് ശിവശങ്കറിനെ കോടതിയിൽ ഹാജരാക്കിയിരുന്നു. ശേഷമാണ് ശിവശങ്കറിനെ കൂടുതൽ ചോദ്യം ചെയ്യാനുണ്ടെന്നും അതുകൊണ്ടു നാല് ദിവസത്തേക്ക് കൂടി കസ്റ്റഡിയിൽ വേണമെന്നും ഇഡി കോടതിയോട് ആവശ്യപ്പെട്ടത്. ഉദ്യോഗസ്ഥർക്കെതിരെ പരാതിയില്ലെന്നും ശിവശങ്കർ അറിയിച്ചു. കേസില്‍ ശിവശങ്കറിന്‍റെ പങ്ക് കൂടുതൽ വ്യാപ്തിയുള്ളതാണെന്ന് വാദിച്ച ഇഡി മുഴുവൻ ചോദ്യം …

Read More »

കാപ്പ ചുമത്തിയ പ്രതിയുടെ വീടിന് നേരെ ഗുണ്ടാ ആക്രമണം; പരിക്കേറ്റ അമ്മ മരിച്ചു

പത്തനംതിട്ട: കാപ്പ ചുമത്തിയ പ്രതിയുടെ വീടിന് നേരെയുണ്ടായ ഗുണ്ടാ ആക്രമണത്തിൽ അമ്മ കൊല്ലപ്പെട്ടു. ഒഴുവുപാറ സ്വദേശി സൂര്യലാലിന്‍റെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ അമ്മ സുജാതയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിച്ചു. സൂര്യലാലിന്‍റെ വീടിന് നേരെ ഇന്നലെ രാത്രിയാണ് ആക്രമണമുണ്ടായത്. സംഭവം നടക്കുമ്പോൾ സുജാത മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. സൂര്യലാലും സഹോദരൻ ചന്ദ്രലാലും നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളാണ്. ഇവരുമായി ശത്രുതയുള്ളവരാണ് ആക്രമണത്തിന് പിന്നിലെന്നാണ് നിഗമനം.

Read More »

സിപിഎം പ്രവര്‍ത്തകന്‍റെ മരണത്തിൽ ബിജെപി പ്രവർത്തകൻ അറസ്റ്റിൽ; ത്രിപുരയിൽ സംഘർഷം തുടരുന്നു

ന്യൂ ഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം ആരംഭിച്ച ത്രിപുരയിലെ സംഘർഷങ്ങൾ തുടരുന്നു. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിലായുണ്ടായ ബിജെപി-സിപിഎം-കോൺഗ്രസ് സംഘർഷങ്ങളിൽ ഇതുവരെ 100 പേർക്ക് പരിക്കേറ്റിട്ടുണ്ട്. അതേസമയം, ബഗാൻബസാറിൽ സി.പി.എം പ്രവർത്തകനെ കൊലപ്പെടുത്തിയ കേസിൽ ബി.ജെ.പി പഞ്ചായത്ത് അംഗം അറസ്റ്റിലായി. ഫെബ്രുവരി 16ലെ വോട്ടെടുപ്പിന്‍റെ തലേന്ന് രാത്രിയാണ് ത്രിപുരയുടെ വിവിധ ഭാഗങ്ങളിൽ സംഘർഷം പൊട്ടിപ്പുറപ്പെട്ടത്. വോട്ടെടുപ്പ് ദിവസവും സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ ബി.ജെ.പി, സി.പി.എം, കോൺഗ്രസ് പ്രവർത്തകർ ഏറ്റുമുട്ടിയിരുന്നു. 20ലധികം പേരെ പൊലീസ് …

Read More »

വാളയാർ കേസ്; റിപ്പോർട്ട് സമർപ്പിക്കാൻ കൂടുതൽ സമയം തേടി സിബിഐ ഹൈക്കോടതിയിൽ

കൊച്ചി: വാളയാർ കേസിൻ്റെ അന്വേഷണ പുരോഗതി റിപ്പോർട്ട് സമർപ്പിക്കാൻ കൂടുതൽ സമയം ആവശ്യപ്പെട്ട് സി.ബി.ഐ ഹൈക്കോടതിയിൽ. തുടരന്വേഷണം കാര്യക്ഷമമല്ലെന്ന് ആരോപിച്ച് പെൺകുട്ടിയുടെ അമ്മ നൽകിയ ഹർജി അടുത്ത തിങ്കളാഴ്ച വീണ്ടും പരിഗണിക്കും. അതിന് മുമ്പ് റിപ്പോർട്ട് നൽകണമെന്നായിരുന്നു കോടതി നിർദ്ദേശം. കോടതി ഇടപെട്ടാണ് കേസിൽ തുടരന്വേഷണം നടത്താൻ നിർദ്ദേശിച്ചത്.  മക്കളുടെ മരണത്തിൽ സി.ബി.ഐ അന്വേഷണം ശരിയായ രീതിയിലല്ല നടക്കുന്നതെന്ന് വാളയാർ പെൺകുട്ടികളുടെ അമ്മ ആരോപിച്ചു. കേസിൽ കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം …

Read More »

പുത്തൻപാലം രാജേഷും സുഹൃത്ത് സാബുവും പൊലീസിൽ കീഴടങ്ങി

തിരുവനന്തപുരം: ഗുണ്ടാനേതാവ് പുത്തൻപാലം രാജേഷും സുഹൃത്ത് സാബുവും പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷനിലാണ് ഇരുവരും കീഴടങ്ങിയത്. 21നു മുമ്പ് കീഴടങ്ങണമെന്നായിരുന്നു കോടതിയുടെ നിർദേശം. മെഡിക്കൽ കോളേജിലെ ആംബുലൻസ് ഡ്രൈവർമാരെ രാജേഷ് വെട്ടുകത്തി വീശി ഭീഷണിപ്പെടുത്തിയതിനെ തുടർന്നാണ് പൊലീസ് കേസെടുത്തത്. മെഡിക്കൽ കോളേജിൽ നിന്ന് രക്ഷപ്പെട്ട കാർ കണ്ടെത്തിയെങ്കിലും രാജേഷ് ഒളിവിൽ പോയിരുന്നു. ചോദ്യം ചെയ്ത ശേഷം ഇവരെ കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.

Read More »

ലഹരി കാരിയറായി ഒൻപതാം ക്ലാസുകാരി; ഇടപാട് നടന്നത് ഇൻസ്റ്റഗ്രാം വഴി

കോഴിക്കോട്: ഒൻപതാം ക്ലാസുകാരിയെ ലഹരി കെണിയിൽ കുടുക്കിയ സംഭവത്തിന് പിന്നിൽ വൻ റാക്കറ്റെന്ന് റിപ്പോർട്ട്. സംഭവത്തിൽ അഞ്ച് പേർക്കെതിരെ കേസെടുത്തു. ഒരാൾ പെൺകുട്ടിയുടെ അയൽവാസിയാണ്. പെൺകുട്ടിയെ കൂടാതെ മറ്റ് നാല് വിദ്യാർത്ഥികളും ലഹരി ഉപയോഗിച്ചതായി കണ്ടെത്തി. ഇൻസ്റ്റഗ്രാം വഴിയാണ് ഇടപാടുകൾ നടന്നതെന്ന് പോലീസ് പറഞ്ഞു. പെൺകുട്ടിയുടെ മാതാപിതാക്കളുടെ പരാതിയിലാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. ഒൻപതാം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടി കഴിഞ്ഞ അഞ്ച് മാസമായി സ്കൂളിൽ പോയിട്ടില്ല. രണ്ട് വർഷത്തെ ലഹരി …

Read More »

24 വർഷംമുമ്പ് ഗാനമേളക്കിടെ യേശുദാസിനെയും ചിത്രയെയും കല്ലെറിഞ്ഞു; മലപ്പുറം സ്വദേശി അറസ്റ്റിൽ

കോഴിക്കോട്: 24 വർഷം മുമ്പ് മലബാർ മഹോത്സവത്തിനിടെ ഗായകരായ യേശുദാസിനും ചിത്രയ്ക്കും നേരെ കല്ലെറിഞ്ഞയാൾ അറസ്റ്റിൽ. ബേപ്പൂർ മാത്തോട്ടം സ്വദേശി പണിക്കർ മഠം എൻ.വി. അസീസിനെയാണ്(56) നടക്കാവ് പൊലീസ് അറസ്റ്റ് ചെയ്തത്. 1999 ഫെബ്രുവരി ഏഴിന് രാത്രി 9.15 നാണ് സംഭവം നടന്നത്. ഗാനമേള നടക്കുന്നതിനിടെ നഴ്സസ് ഹോസ്റ്റലിന് മുന്നിൽ നിന്ന് കല്ലെറിഞ്ഞ സംഘത്തിലെ ഒരാളാണ് അസീസ് എന്നാണ് അന്വേഷണ സംഘത്തിന്‍റെ നിഗമനം. മാത്തോട്ടത്ത് നിന്ന് മാറി മലപ്പുറം ജില്ലയിലെ …

Read More »

ഒരാഴ്ച മുമ്പ് നടന്ന വഴക്ക്; മകനെ വെട്ടിപ്പരിക്കേൽപ്പിച്ച് പിതാവ്

കണ്ണൂർ: പരിയാരം കോരൻപീടികയിൽ അച്ഛന്‍റെ വെട്ടേറ്റ് മകന് പരിക്ക്. കോരൻപീടിക സ്വദേശി ഷിയാസിനെയാണ് (19) പിതാവ് അബ്ദുൾ നാസർ വെട്ടിയത്. തളിപ്പറമ്പിലെ തുണിക്കടയിലെ ജീവനക്കാരനായ ഷിയാസിന്‍റെ കാലിനും കൈയ്ക്കും വെട്ടേറ്റു. ആക്രമണത്തിന് ശേഷം അബ്ദുൾ നാസർ ഒളിവിൽ പോയി. പുലർച്ചെ 4.30 ഓടെയാണ് സംഭവം. ഒരാഴ്ച മുമ്പ് നാസറും ഷിയാസും തമ്മിലുണ്ടായ വഴക്കാണ് അക്രമത്തിൽ കലാശിച്ചതെന്ന് നാട്ടുകാർ പറഞ്ഞു. രാവിലെ വൈദ്യുതി നിലച്ചതോടെ മുറിയിൽ നിന്ന് പുറത്തിറങ്ങിയപ്പോഴാണ് ഷിയാസിന് വെട്ടേറ്റത്. …

Read More »

ലൈഫ് മിഷൻ കേസ്; ശിവശങ്കറിന്‍റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും

കൊച്ചി: ലൈഫ് മിഷൻ കോഴക്കേസിൽ ഇ.ഡി അറസ്റ്റ് ചെയ്ത മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്‍റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. ഉച്ചയോടെ ശിവശങ്കറിനെ കൊച്ചിയിലെ കോടതിയിൽ ഹാജരാക്കും. അഞ്ച് ദിവസത്തെ ചോദ്യം ചെയ്യലിൽ ലഭിച്ച അന്വേഷണ പുരോഗതിയും റിമാൻഡ് റിപ്പോർട്ടിലൂടെ ഉദ്യോഗസ്ഥർ കോടതിയെ അറിയിക്കും. മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രനെ വീണ്ടും ചോദ്യം ചെയ്യുന്നതും എൻഫോഴ്സ്മെന്റിൻ്റെ ആലോചനയിലുണ്ട്. ഈ സാഹചര്യത്തിൽ ശിവശങ്കറിന്‍റെ കസ്റ്റഡി …

Read More »

തെങ്കാശിയിൽ റയിൽവേ ജീവനക്കാരിയെ ആക്രമിച്ച സംഭവം; പ്രതി അറസ്റ്റിൽ

കൊല്ലം: തമിഴ്നാട്ടിലെ തെങ്കാശിയിൽ റെയിൽവേ ജീവനക്കാരിയായ മലയാളി യുവതിയെ ആക്രമിച്ച പ്രതി അറസ്റ്റിൽ. കൊല്ലം പത്തനാപുരം സ്വദേശി അനീഷാണ് (28)ചെങ്കോട്ടയിൽ വച്ച് അറസ്റ്റിലായത്. കൊല്ലം കുന്നിക്കോട് സ്റ്റേഷൻ പരിധിയിലും പ്രതിക്കെതിരെ സമാനമായ കേസ് നിലവിലുണ്ടെന്ന് റെയിൽവേ പൊലീസ് പറഞ്ഞു. വ്യാഴാഴ്ച പാവൂർഛത്രം റെയിൽവേ ക്രോസിലാണ് ജീവനക്കാരിക്ക് നേരെ ആക്രമണമുണ്ടായത്. ഷർട്ട് ധരിക്കാതെ കാക്കി പാന്‍റ്സ് ധരിച്ചെത്തിയ ഒരാളാണ് തന്നെ ആക്രമിച്ചതെന്ന് യുവതി പൊലീസിന് മൊഴി നൽകിയിരുന്നു. ആക്രമിച്ച ശേഷം വഴങ്ങിയില്ലെങ്കിൽ കൊല്ലുമെന്ന് …

Read More »