Breaking News

Crime

ആകാശ് തില്ലങ്കേരി കോടതിയിൽ കീഴടങ്ങി; ആകാശിനും കൂട്ടാളികൾക്കും ജാമ്യം

കണ്ണൂർ: സ്ത്രീത്വത്തെ അപമാനിച്ച കേസിൽ ആകാശ് തില്ലങ്കേരി കീഴടങ്ങി. മട്ടന്നൂർ കോടതിയിലാണ് ഒളിവിലായിരുന്ന ഇയാൾ കീഴടങ്ങിയത്. ആകാശിന്‍റെ കൂട്ടാളികളായ ജിജോ തില്ലങ്കേരി, ജയപ്രകാശ് തില്ലങ്കേരി എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. മൂന്ന് പേർക്കും കോടതി ജാമ്യം അനുവദിച്ചു. മന്ത്രി എം.ബി. രാജേഷിന്‍റെ പേഴ്സണൽ സ്റ്റാഫായ അനൂപിന്‍റെ ഭാര്യ ശ്രീലക്ഷ്മിയാണ് പരാതി നൽകിയത്. ആകാശ് തില്ലങ്കേരി തനിക്കെതിരെ ഫെയ്സ്ബുക്കിലൂടെ അപവാദ പ്രചാരണം നടത്തിയെന്നാണ് ശ്രീലക്ഷ്മിയുടെ പരാതി. ഡി.വൈ.എഫ്.ഐ മട്ടന്നൂർ ബ്ലോക്ക് കമ്മിറ്റി …

Read More »

സ്ത്രീത്വത്തെ അപമാനിച്ച കേസ്; ആകാശ് തില്ലങ്കേരിയുടെ സുഹൃത്തുക്കള്‍ പിടിയിൽ

കണ്ണൂർ: ഡിവൈഎഫ്ഐ വനിതാ നേതാവിനെ അധിക്ഷേപിച്ച കേസിൽ ആകാശ് തില്ലങ്കേരിയുടെ സുഹൃത്തുക്കളായ ജയപ്രകാശ് തില്ലങ്കേരി, ജിജോ തില്ലങ്കേരി എന്നിവർ അറസ്റ്റിൽ. ആകാശ് തില്ലങ്കേരി ഒളിവിൽ തന്നെയാണെന്നും പൊലീസ് പറഞ്ഞു. കഴിഞ്ഞ ദിവസമാണ് ഡി.വൈ.എഫ്.ഐ വനിതാ നേതാവ് മുഴക്കുന്ന് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. സ്ത്രീത്വത്തെ അപമാനിച്ചെന്നാരോപിച്ച് ആകാശ് തില്ലങ്കേരിക്കും സുഹൃത്തുക്കൾക്കുമെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തത്. എന്നാൽ മൂവരും ഒളിവിലാണെന്ന് പൊലീസ് വ്യകതമാക്കിയിരുന്നു. തില്ലങ്കേരിയിൽ നിന്നാണ് ജയപ്രകാശിനെ പൊലീസ് അറസ്റ്റ് …

Read More »

വ്യാജ ജനന സർട്ടിഫിക്കറ്റ് കേസ്; പ്രതി അനിൽകുമാർ പിടിയിൽ

കൊച്ചി: വ്യാജ ജനന സർട്ടിഫിക്കറ്റ് കേസിലെ പ്രതി എ അനിൽകുമാർ പിടിയിൽ. കളമശ്ശേരി മെഡിക്കൽ കോളേജിൽ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്‍റാണ് അനിൽകുമാർ. മധുരയിലെ ഒളിത്താവളത്തിൽ നിന്നാണ് അന്വേഷണ സംഘം ഇയാളെ പിടികൂടിയത്. പ്രതിയെ കൊച്ചിയിലെത്തിച്ചു. വിശദമായ ചോദ്യം ചെയ്യലിനു ശേഷം ഇയാളെ കോടതിയിൽ ഹാജരാക്കും. മുൻകൂർ ജാമ്യാപേക്ഷയിൽ എറണാകുളം സെഷൻസ് കോടതി വിധി പറയാനിരിക്കെയാണ് അനിൽകുമാർ പിടിയിലായത്. നിയമവിരുദ്ധമായി ദത്തെടുത്ത കുട്ടിക്ക് ജനന സര്‍ട്ടിഫിക്കറ്റ് സമ്പാദിക്കാനായി വ്യാജ സര്‍ട്ടിഫിക്കറ്റിനുള്ള ശ്രമം നടത്തിയെന്നാണ് …

Read More »

വസ്ത്രം കഴുകുന്നതിൽ തര്‍ക്കം; യുവസൈനികനെ മർദ്ദിച്ച് കൊലപ്പെടുത്തി ഡിഎംകെ നേതാവും സംഘവും

ചെന്നൈ: വസ്ത്രം കഴുകുന്നതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് യുവ സൈനികനെ മർദ്ദിച്ച് കൊലപ്പെടുത്തി. തമിഴ്നാട്ടിലെ കൃഷ്ണഗിരിയിലെ പോച്ചാംപള്ളിയിലാണ് സംഭവം. കൃഷ്ണഗിരി സ്വദേശി പ്രഭു (33) ആണ് മരിച്ചത്. സൈനികനായ പ്രഭുവിനെ ഫെബ്രുവരി എട്ടിനാണ് ഡിഎംകെ നേതാവ് ചിന്നസാമിയും സംഘവും മർദ്ദിച്ചത്. ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന പ്രഭു വ്യാഴാഴ്ചയാണ് മരിച്ചത്. സംഭവത്തിൽ ചിന്നസാമിയെയും കൂട്ടാളികളെയും പോലീസ് അറസ്റ്റ് ചെയ്തു. ഇവർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തതായി പൊലീസ് പറഞ്ഞു. പോച്ചാംപള്ളിയിലെ വാട്ടർ ടാങ്കിന് സമീപം …

Read More »

ദിലീപിന് തിരിച്ചടി; മഞ്ജു അടക്കമുള്ള സാക്ഷികളെ വീണ്ടും വിസ്തരിക്കാൻ കോടതി നിർദ്ദേശം

ന്യൂഡല്‍ഹി: നടിയെ ആക്രമിച്ച കേസിൽ മഞ്ജു വാര്യർ ഉൾപ്പെടെയുള്ള നാല് സാക്ഷികളെ വീണ്ടും വിസ്തരിക്കാമെന്ന് സുപ്രീം കോടതി. കേസിലെ പ്രതിയായ ദിലീപ് നേരത്തെ മഞ്ജുവിനെ വിസ്തരിക്കുന്നതിനെ എതിർത്ത് സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നു. എന്നാല്‍, കേസിൽ ദിലീപിന്റെ പങ്കുതെളിയിക്കാൻ മഞ്ജു വാര്യരെ സാക്ഷിയായി വീണ്ടും വിസ്തരിക്കണമെന്നു സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ അറിയിച്ചിരുന്നു. അതിജീവിതയ്ക്കുവേണ്ടി ഹാജരായ മുന്‍ ഹൈക്കോടതി ജഡ്ജി ആർ.ബസന്താണ് വിഷയം കോടതിയിൽ ഉന്നയിച്ചത്. കേസിന്റെ വിചാരണ എത്രയും …

Read More »

വീഴ്ചയുണ്ടായാൽ എല്ലാം തലയിലാവും; സ്വപ്നയും ശിവശങ്കറും തമ്മിലുള്ള ചാറ്റ് പുറത്ത്

കൊച്ചി: ലൈഫ് മിഷൻ കോഴപ്പണം വരുന്നതിന് മുമ്പ് സ്വപ്ന സുരേഷും എം ശിവശങ്കറും തമ്മിൽ നടത്തിയ വാട്സാപ്പ് ചാറ്റ് പുറത്ത്. കാര്യങ്ങൾ ശ്രദ്ധാപൂർവ്വം കൈകാര്യം ചെയ്യണമെന്നാണ് ഇതിൽ ശിവശങ്കറിന്‍റെ നിർദ്ദേശം. ഒന്നിലും ഇടപെടാതെ വിട്ടുനിൽക്കണമെന്നും വീഴ്ചയുണ്ടായാൽ എല്ലാം സ്വപ്നയുടെ തലയിൽ കെട്ടിവയ്ക്കുമെന്നും ശിവശങ്കർ പറയുന്നുണ്ട്. എല്ലാ കാര്യങ്ങളും ശ്രദ്ധിക്കാം എന്നും , സരിതും ഖാലിദും കാര്യങ്ങൾ നോക്കിക്കോളും എന്നും സ്വപ്ന മറുപടി നൽകുന്നുണ്ട്. 2019 ജൂലായ് 31നാണ് ഇരുവരും തമ്മിലുള്ള …

Read More »

വിശ്വനാഥന്റെ മരണം; സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിർണായക വിവരങ്ങൾ

കോഴിക്കോട്: ആദിവാസി യുവാവ് വിശ്വനാഥന്‍റെ മരണവുമായി ബന്ധപ്പെട്ട് പട്ടികജാതി-പട്ടികവർഗ പീഡന നിരോധന നിയമപ്രകാരം പൊലീസ് കേസെടുത്തു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ പുതിയ സംഘത്തെ നിയോഗിച്ചു. സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്ന് നിർണായക വിവരങ്ങൾ ലഭിച്ചതോടെയാണ് പൊലീസ് എഫ്.ഐ.ആറിൽ മാറ്റം വരുത്തിയത്. വെറുമൊരു ആത്മഹത്യ മാത്രമായി കണക്കാക്കരുതെന്നും അന്വേഷണത്തിലെ വീഴ്ച തിരുത്തണമെന്നും പട്ടികജാതി-പട്ടികവർഗ കമ്മീഷൻ പൊലീസിന് നിർദേശം നൽകിയിരുന്നു. തുടർന്ന് കോഴിക്കോട് ഡിസിപി തന്നെ അന്വേഷണം ഏറ്റെടുത്തു. കോഴിക്കോട് മെഡിക്കൽ കോളേജിലെ മാതൃശിശു …

Read More »

നടിയെ ആക്രമിച്ച കേസ്; മഞ്ജു വാര്യരെ വീണ്ടും വിസ്തരിക്കുന്നതിനെതിരെ ദിലീപ്

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ മഞ്ജു വാര്യരെ വീണ്ടും വിസ്തരിക്കുന്നതിനെതിരെ എട്ടാം പ്രതിയായ ദിലീപ്. പുതിയ സത്യവാങ്മൂലം സമർപ്പിച്ചു. മഞ്ജുവിനെ വീണ്ടും വിസ്തരിക്കാൻ പ്രോസിക്യൂഷൻ കോടതിയിൽ ഉന്നയിച്ച കാരണങ്ങൾ വ്യാജമാണെന്ന് ദിലീപ് ആരോപിച്ചു. തെളിവുകളുടെ വിടവ് നികത്താനാണ് മഞ്ജുവിനെ വീണ്ടും വിസ്തരിക്കണമെന്ന് ആവശ്യപ്പെടുന്നത്. കാവ്യാ മാധവന്‍റെ അച്ഛനെയും അമ്മയെയും വീണ്ടും വിസ്തരിക്കുന്നത് വിചാരണ നീട്ടാൻ വേണ്ടിയാണെന്നും ദിലീപ് പറയുന്നു.

Read More »

ലൈഫ് മിഷന്‍ കേസ്; ശിവശങ്കറിനെ ഈമാസം 20വരെ ഇഡി കസ്റ്റഡിയില്‍ വിട്ട് കോടതി

കൊച്ചി: ലൈഫ് മിഷൻ കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെ ഈ മാസം 20 വരെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ (ഇഡി) കസ്റ്റഡിയിൽ വിട്ടു. എറണാകുളം സാമ്പത്തിക കുറ്റാന്വേഷണ കോടതിയുടേതാണ് നടപടി. 20-ാം തീയതി ഉച്ചയ്ക്ക് 2.30 വെരയാണ് കസ്റ്റഡിയില്‍വിട്ടത്. 10 ദിവസത്തെ കസ്റ്റഡിയാണ് ഇഡി ആവശ്യപ്പെട്ടത്. എന്നാൽ കാര്യകാരണങ്ങള്‍ ബോധ്യപ്പെടുത്തിയാൽ കൂടുതൽ ദിവസം കസ്റ്റഡി അനുവദിക്കാമെന്ന് കോടതി വ്യക്തമാക്കി. അതേസമയം, ഇ.ഡിക്കെതിരെ ശിവശങ്കർ കോടതിയിൽ പരാതി നൽകി. …

Read More »

സ്ഫോടനക്കേസുകളുമായി ബന്ധപ്പെട്ട 3 സംസ്ഥാനങ്ങളിലെ എൻഐഎ റെയിഡ്; കേരളത്തിൽ 2 പേർ കസ്റ്റഡിയിൽ

കൊച്ചി: കോയമ്പത്തൂർ, മംഗളൂരു സ്ഫോടനക്കേസുകളുമായി ബന്ധപ്പെട്ട് കേരളം ഉൾപ്പെടെ 3 ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) റെയ്ഡ് നടത്തി. ആകെ 40 ഇടങ്ങളിലാണ് റെയ്ഡ് നടത്തിയത്. ഡിജിറ്റൽ രേഖകളും 4 ലക്ഷം രൂപയും വിവിധ സ്ഥലങ്ങളിൽ നിന്ന് കണ്ടെടുത്തതായി എൻഐഎ അറിയിച്ചു. എറണാകുളത്ത് അഞ്ചിടങ്ങളിലാണ് പരിശോധന നടത്തിയത്. രണ്ട് പേരെ കസ്റ്റഡിയിലെടുത്തു. ആലുവയിൽ പണമിടപാട് നടത്തുന്ന അശോകൻ, ആലുവ വെസ്റ്റ് വെളിയത്തുനാട് സ്വദേശി റിയാസ് എന്നിവരെയാണ് ചോദ്യം …

Read More »