Breaking News

Crime

ജസ്ന തിരോധാനം; പോക്സോ കേസ് പ്രതിയുടെ മൊഴി തള്ളി സിബിഐ

തിരുവനന്തപുരം: ജസ്ന തിരോധാനത്തിൽ തടവുകാരന്‍റെ മൊഴി തള്ളി സി.ബി.ഐ. പൂജപ്പുര ജയിലിലെ സഹതടവുകാരന് ജസ്നയുടെ തിരോധാനത്തിൽ പങ്കുണ്ടെന്നായിരുന്നു കൊല്ലം സ്വദേശിയായ പോക്സോ കേസ് പ്രതിയുടെ മൊഴി. എന്നാൽ തുടരന്വേഷണത്തിൽ മൊഴിയിൽ ആധികാരികതയില്ലെന്ന് കണ്ടെത്തി. ഈ മൊഴിയിലും സാധ്യത മങ്ങിയതോടെ സി.ബി.ഐ പുതിയ വഴികൾ തേടുകയാണ്. പത്തനംതിട്ട സ്വദേശിനിയായ ജസ്ന എന്ന വിദ്യാർത്ഥിനിയെ കാണാതായിട്ട് അഞ്ച് വർഷം പിന്നിടുന്നു. പുറത്തിറക്കിയ ലുക്ക് ഔട്ട് നോട്ടീസ് അനുസരിച്ച് നിരവധി വിവരങ്ങള്‍ സിബിഐക്ക് ലഭിക്കുന്നതിനിടെയാണ് …

Read More »

രാജസ്ഥാൻ പോലീസ് റെയ്ഡിനിടെ ഗർഭം അലസി; പരാതിയുമായി കുടുംബം

ഭിവാനി: ഹരിയാനയിൽ അറസ്റ്റിലായ യുവാവിന്‍റെ ഭാര്യയുടെ ഗർഭം അലസിയത് രാജസ്ഥാൻ പോലീസ് വീട്ടിൽ നടത്തിയ റെയ്ഡിലെന്ന് ആരോപണം. രാജസ്ഥാനിലെ ഭരത്പൂരിൽ നിന്ന് തട്ടിക്കൊണ്ടുപോയി പിന്നീട് രണ്ടുപേരെ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തിയ സംഭവത്തിൽ അറസ്റ്റിലായ യുവാവിന്‍റെ ഭാര്യയുടെ ഗർഭമാണ് അലസിയത്. വീട്ടിൽ പോലീസ് നടത്തിയ റെയ്ഡിനിടെയുണ്ടായ മർദ്ദനമാണ് ഇതിനു കാരണമെന്നാണ് പരാതി. ഗോസംരക്ഷകരെന്ന് അവകാശപ്പെടുന്ന മോനു മനേസറിന്‍റെ സംഘത്തിൽപ്പെട്ട ശ്രീകാന്ത് പണ്ഡിറ്റിന്‍റെ കുടുംബമാണ് പരാതി നൽകിയത്. ഗർഭിണിയായ മരുമകൾക്ക് കുഞ്ഞിനെ നഷ്ടപ്പെടാൻ കാരണം …

Read More »

പ്രണയനൈരാശ്യത്തിൻ്റെ പേരിൽ പരിഹാസം; ചുറ്റിക കൊണ്ട് ബന്ധുക്കളുടെ തലയ്ക്കടിച്ച് യുവാവ്

പാലക്കാട്: പ്രണയനൈരാശ്യത്തിൻ്റെ പേരിൽ കളിയാക്കിയതിന് ബന്ധുക്കളെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് യുവാവ്. ഒറ്റപ്പാലം പഴയലക്കിടി സ്വദേശി ബിഷറുൽ ഹാഫിയാണ് സഹോദരിയെയും സഹോദരങ്ങളുടെ ഭാര്യമാരെയും ആക്രമിച്ചത്. പരിക്കേറ്റ മൂന്ന് പേരും ചികിത്സയിലാണ്. സഹോദരി അനീറ, സഹോദരങ്ങളുടെ ഭാര്യമാരായ സക്കീറ, റിൻസി എന്നിവരെയാണ് ചുറ്റിക ഉപയോഗിച്ച് ആക്രമിച്ചത്. ഇതിൽ ഒരാൾ ഗർഭിണിയാണ്. ഞായറാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

Read More »

ജസ്‌ന കേസ്; നിർണായക വെളിപ്പെടുത്തലുമായി പൂജപ്പുര ജയിലിൽ കഴിയുന്ന തടവുകാരൻ

തിരുവനന്തപുരം: ജസ്ന കേസിൽ നിർണായക വെളിപ്പെടുത്തൽ. ജസ്നയുടെ തിരോധാനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ സഹതടവുകാരന് അറിയാമെന്നാണ് പോക്സോ കേസിൽ പൂജപ്പുര ജയിലിൽ കഴിയുന്ന തടവുകാരന്‍റെ വെളിപ്പെടുത്തൽ. ഇതേക്കുറിച്ച് തടവുകാരൻ സി.ബി.ഐക്ക് മൊഴി നൽകി. ജസ്നയെ കാണാതായി അഞ്ച് വർഷത്തിന് ശേഷമാണ് കേസിലെ ഏറ്റവും പുതിയ വെളിപ്പെടുത്തൽ. ക്രൈംബ്രാഞ്ചാണ് ആദ്യം കേസ് അന്വേഷിച്ചത്. ഇപ്പോൾ സി.ബി.ഐയാണ് അന്വേഷിക്കുന്നത്. എന്നാൽ കഴിഞ്ഞ അഞ്ച് വർഷമായി ജസ്നയുടെ തിരോധാനം സംബന്ധിച്ച് കൃത്യമായ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. തിരോധാനത്തിലെ …

Read More »

ധനവ്യവസായ ബാങ്കേഴ്സ് തട്ടിപ്പ് കേസ്; പ്രതികളുടെ സ്വത്ത് കണ്ടെത്താൻ സർക്കാർ ഉത്തരവ്

തൃശൂര്‍: തൃശൂരിൽ 200 കോടി രൂപയുടെ ധനവ്യവസായ ബാങ്കേഴ്സ് തട്ടിപ്പ് കേസിലെ പ്രതികളുടെ മുഴുവൻ നിക്ഷേപവും മരവിപ്പിച്ചു. സ്വത്തുക്കൾ കണ്ടുകെട്ടാനും സർക്കാർ ഉത്തരവിട്ടിട്ടുണ്ട്. ധനവ്യവസായ ബാങ്കേഴ്സ് ഉടമ ജോയ് ഡി. പാണഞ്ചേരിയുടെയും ഭാര്യ റാണി ജോയിയുടെയും എല്ലാ സ്വത്തുക്കളും കണ്ടുകെട്ടാൻ സർക്കാർ ഉത്തരവിട്ടിട്ടുണ്ട്. 2019ലെ അനധികൃത നിക്ഷേപ നിരോധന നിയമം പ്രകാരമാണ് നടപടി. വടൂക്കരയിലെ രണ്ട് വീടുകളും തൃശൂരിലെ ഒരു സ്ഥാപനവും ആറ് ഫ്ളാറ്റുകൾ ഉൾപ്പെടുന്ന കടമുറികൾ എന്നിവയാണ് കണ്ടുകെട്ടിയത്. …

Read More »

കാമുകിയെ കൊന്ന് ഫ്രിഡ്ജില്‍ സൂക്ഷിച്ച സംഭവം; സാഹിലിൻ്റെ പിതാവ് അറസ്റ്റിൽ

ന്യൂഡല്‍ഹി: ഡൽഹി നജഫ്ഗഡിൽ കാമുകിയെ കൊലപ്പെടുത്തി മൃതദേഹം ഫ്രിഡ്ജിൽ ഒളിപ്പിച്ച സംഭവത്തിൽ സാഹിലിന്‍റെ പിതാവിനെ അറസ്റ്റ് ചെയ്തു. കൊലപാതകം ആസൂത്രണം ചെയ്യാൻ മകനെ സഹായിച്ചതായി കണ്ടെത്തിയതിനെ തുടർന്നാണ് അറസ്റ്റ്. പിതാവിനെ കൂടാതെ സാഹിലിന്‍റെ മറ്റ് മൂന്ന് ബന്ധുക്കളെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. നിക്കി യാദവ് എന്ന യുവതിയെയാണ് പങ്കാളി സാഹിൽ കേബിൾ കഴുത്തിൽ മുറുക്കി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്. ഫെബ്രുവരി ഒമ്പതിനാണ് സംഭവം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് സാഹിലിന്‍റെ ബന്ധുക്കൾ …

Read More »

വിശ്വനാഥന്റെ മരണം; ആശുപത്രിയിലെ മുഴുവന്‍ കൂട്ടിരിപ്പുകാരുടെയും വിവരങ്ങള്‍ ശേഖരിച്ചു

കോഴിക്കോട്: ഭാര്യയുടെ പ്രസവത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിയ ആദിവാസി യുവാവ് മോഷണക്കുറ്റം ആരോപിച്ച് ആൾക്കൂട്ടം മർദ്ദിച്ചതിനെ തുടർന്ന് ആത്മഹത്യ ചെയ്ത സംഭവത്തിൽ നിർണായക നടപടിയുമായി പൊലീസ്. വിശ്വനാഥനെ കാണാതായ ദിവസം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഉണ്ടായിരുന്ന എല്ലാ കൂട്ടിരിപ്പുകാരുടെയും വിവരങ്ങൾ പൊലീസ് ശേഖരിച്ചു. ഇതുവരെ 450 പേരുടെ വിവരങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഈ വിവരങ്ങളും സി.സി.ടി.വി ദൃശ്യങ്ങളും ഒത്തുനോക്കിയാണ് അന്വേഷണം നടക്കുന്നത്. വിശ്വനാഥനെ ത‍ടഞ്ഞുവെച്ചതായി ദൃശ്യങ്ങളില്‍ കാണുന്ന …

Read More »

ലൈഫ് മിഷന്‍ കോഴയിടപാട്; സന്തോഷ് ഈപ്പനെ പരിചയപ്പെടുത്തിയത് ശിവശങ്കറെന്ന് യു.വി.ജോസ്

തിരുവനന്തപുരം: ലൈഫ് മിഷൻ കോഴക്കേസിലെ മുഖ്യ സൂത്രധാരൻ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറാണെന്ന് ഉറപ്പിച്ച് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്. ലൈഫ് മിഷൻ മുൻ സി.ഇ.ഒ യു.വി ജോസിനെ ഇന്നലെ എട്ട് മണിക്കൂർ ചോദ്യം ചെയ്തിരുന്നു. കോഴക്കേസിൽ യൂണിടാക് എം.ഡി സന്തോഷ് ഈപ്പനെ പരിചയപ്പെടുത്തിയത് ശിവശങ്കറാണെന്ന്‌ ആവർത്തിച്ച യു.‌വി.ജോസ്, റെഡ് ക്രസന്‍റുമായി ധാരണാപത്രം ഒപ്പിട്ടതും ശിവശങ്കറിന്‍റെ നിർദേശപ്രകാരമാണെന്ന് പറഞ്ഞു. പദ്ധതിയുടെ മറവിൽ നടന്ന കൈക്കൂലി ഇടപാടുകളെ കുറിച്ച് അറിയില്ലെന്നും അദ്ദേഹം …

Read More »

വ്യാജ ജനന സര്‍ട്ടിഫിക്കറ്റ്; സൂപ്രണ്ടിനെതിരെ ഉന്നയിച്ചത് വ്യാജ ആരോപണങ്ങളെന്ന് അനിൽ കുമാർ

കൊച്ചി: കളമശേരി വ്യാജ ജനന സർട്ടിഫിക്കറ്റ് കേസിലെ മുഖ്യസൂത്രധാരൻ അനിൽ കുമാറെന്ന് റിമാൻഡ് റിപ്പോർട്ട്. മെഡിക്കൽ കോളേജ് സൂപ്രണ്ടിനെതിരെ അനിൽ ഉന്നയിച്ച ആരോപണങ്ങൾ തെറ്റാണെന്നും അനിൽ കുറ്റസമ്മതം നടത്തിയെന്നും പൊലീസ് പറഞ്ഞു. ഗണേഷ് മോഹനെതിരെ ആരോപണം ഉന്നയിച്ചത് താത്കാലികമായി രക്ഷപ്പെടാനാണെന്നാണ് അനിൽ കുമാർ ഇപ്പോൾ പൊലീസിന് നൽകിയിരിക്കുന്ന മൊഴി. വ്യാജ ജനന സർട്ടിഫിക്കറ്റ് തയ്യാറാക്കിയത് സാമ്പത്തിക നേട്ടത്തിനാണെന്നും ഇതിനായി ഒരു ലക്ഷത്തോളം രൂപ ലഭിച്ചെന്നും റിപ്പോർട്ടിൽ പറയുന്നു. കേസിലെ മറ്റൊരു …

Read More »

കളമശ്ശേരി വ്യാജ ജനന സർട്ടിഫിക്കറ്റ് കേസ്; അനിൽകുമാറിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു

കൊച്ചി: വ്യാജ ജനന സർട്ടിഫിക്കറ്റ് കേസ് പ്രതി അനിൽകുമാറിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. കളമശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി. തൃക്കാക്കര എസിപിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അനിലിനെ മധുരയിൽ നിന്ന് അറസ്റ്റ് ചെയ്തത്. അനിൽകുമാറിൻ്റെ അറസ്റ്റോടെ വ്യാജ ജനന സർട്ടിഫിക്കറ്റ് തയ്യാറാക്കിയ സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ, പണമിടപാട് നടന്നിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളിൽ വ്യക്തത വരുമെന്നാണ് പ്രതീക്ഷ. വ്യാജ ജനന സർട്ടിഫിക്കറ്റ് ഇടപാടിൽ വൻ സാമ്പത്തിക …

Read More »