Breaking News

Education

പ്ലസ്ടു, വിഎച്ച്‌എസ്‌ഇ പരീക്ഷാഫലം ബുധനാഴ്ച പ്രസിദ്ധീകരിക്കും

സംസ്ഥാനത്തെ ഈ വര്‍ഷത്തെ ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷാഫലം ബുധനാഴ്ച പ്രസിദ്ധീകരിക്കും. പ്രഖ്യാപനത്തിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി. ബുധനാഴ്ച ഉച്ചയ്ക്ക് 2ന് വിദ്യാഭ്യാസ മന്ത്രി പ്രഫ.സി രവീന്ദ്രരനാഥ് ഫലപ്രഖ്യാപിക്കും. പരീക്ഷ ഫലം ഇന്‍ഫര്‍മേഷന്‍ പബ്ളിക് റിലേഷന്‍സ് വകുപ്പിന്റെ ഔദ്യോഗിക മൊബൈല്‍ ആപ്പായ പിആര്‍ഡി ലൈവില്‍ ലഭിക്കും. ബുധനാഴ്ച ഉച്ചയ്ക്ക് ഔദ്യോഗികമായി ഫലപ്രഖ്യാപനം നടന്നാലുടന്‍ ഫലം പിആര്‍ഡി ലൈവില്‍ ലഭ്യമാകും. ഹോം പേജിലെ ലിങ്കില്‍ രജിസ്റ്റര്‍ നമ്ബര്‍ നല്‍കിയാല്‍ വിശദമായ ഫലം …

Read More »

എസ്​എസ്​എല്‍സി പരീക്ഷഫലം പ്രഖ്യാപിച്ചു; സംസ്ഥാനത്ത് റെക്കോര്‍ഡ് വിജയം; വിജയം ശതമാനം 98.82; ഏറ്റവും ഉയര്‍ന്ന വിജയശതമാനം നേടിയ ജില്ല…

സംസ്​ഥാനത്തെ എസ്​എസ്​എല്‍സി പരീക്ഷഫലം പ്രസിദ്ധീകരിച്ചു. 98.82 ശതമാനമാണ് ഇത്തവണത്തെ സംസ്ഥാനത്തെ വിജയശതമാനം. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 0.71 ശതമാനം കൂടുതലാണ് ഇത്തവണ വിജയം. 41906 കുട്ടികള്‍ക്ക് എല്ലാ വിഷയത്തിലും എ പ്ലസ് ലഭിച്ചു. ഏറ്റവും കൂടുതല്‍ വിജയം നേടിയത് പത്തനംതിട്ട റവന്യൂ ജില്ലയിലാണ് (99.71%). വായനാടിലാണ് ഏറ്റവും കുറവ് (95.04%). കുട്ടനാട് ആണ് ഏറ്റവും കൂടുതല്‍ വിജയശതമാനമുള്ള വിദ്യാഭ്യാസ ജില്ല (100%). ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ എ പ്ലസ് നേടിയ വിദ്യാഭ്യാസ …

Read More »

സിബിഎസ്‌ഇ പരീക്ഷ തിയ്യതി നിശ്ചയിച്ചു; എസ്‌എസ്‌എല്‍സി, പ്ലസ് ടു പരീക്ഷകള്‍ വീണ്ടും മാറ്റി…

സംസ്ഥാനത്തെ എസ്‌എസ്‌എല്‍സി, പ്ലസ് ടു പരീക്ഷകള്‍ വീണ്ടും നീട്ടി. ലോക്ക്ഡൗണ്‍ മെയ് 31 വരെ നീട്ടിയ സാഹചര്യത്തിലാണ് പരീക്ഷകള്‍ മാറ്റി വെച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ തിരുവനന്തപുരത്ത്  ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. മാറ്റി വെച്ച പരീക്ഷകള്‍ ജൂണില്‍ നടത്താനാണ് തീരുമാനം. അതേസമയം പരീക്ഷകളുടെ തിയ്യതികള്‍ പിന്നീട് അറിയിക്കുന്നതായിരിക്കും. ഈ മാസം 26ാം തിയ്യതി മുതലാണ് എസ്‌എസ്‌എല്‍സി, പ്ലസ് ടു പരീക്ഷകള്‍ നടത്താന്‍ നേരത്തെ മന്ത്രിസഭ തീരുമാനിച്ചിരുന്നത്. വിഎച്ച്‌എസ്‌ഇ പരീക്ഷകളും 26 …

Read More »

പുതിയ അധ്യയന വര്‍ഷത്തില്‍ കുട്ടികള്‍ക്കും അധ്യാപകര്‍ക്കും പുതിയ നിര്‍ദേശം പുറപ്പെടുവിച്ച്‌ ആരോഗ്യ വകുപ്പ്

പുതിയ അധ്യയനവര്‍ഷത്തില്‍ കുട്ടികളും അധ്യാപകരും മുഖാവരണം അണിഞ്ഞുമാത്രമേ വിദ്യാലയങ്ങളിലെത്താവൂ. ഇതുസംബന്ധിച്ച നിര്‍ദേശം ആരോഗ്യ വകുപ്പ് പുറപ്പെടുവിച്ചു. കൊവിഡ് വ്യാപനം ഇല്ലാതായാലും ഇല്ലെങ്കിലും പുതിയ അധ്യയനവര്‍ഷത്തില്‍ കുട്ടികളും അധ്യാപകരും മുഖാവരണം അണിഞ്ഞുമാത്രമേ വിദ്യാലയങ്ങളിലെത്താവൂ എന്നാണ് ആരോഗ്യ വകുപ്പിന്റെ നിര്‍ദേശം. മെയ് 30-നുമുമ്ബ് കേരളത്തിലെ പൊതുവിദ്യാലയങ്ങളിലെ അരക്കോടിയോളം വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും സൗജന്യമായി മുഖാവരണം നിര്‍മിച്ചുനല്‍കാന്‍ സമഗ്ര ശിക്ഷാ കേരളത്തെ ചുമതലപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. രണ്ടു മുഖാവരണങ്ങളാണ് ഒരു കുട്ടിക്ക് നല്‍കുക. തുണികൊണ്ടുള്ള മുഖാവരണം. യൂണിഫോം …

Read More »

കനത്ത സുരക്ഷകളോടെ കെ.എ.എസ് പ്രാഥമിക പരീക്ഷ ; രണ്ടാംഘട്ട പരീക്ഷ ഉച്ചയ്ക്ക് ഒന്നരയ്ക്ക്..!

കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസിന്റെ പ്രാഥമിക പരീക്ഷക്ക് ഇന്ന് തുടക്കം. രണ്ടു പേപ്പറുകളിലായിട്ടാണ് പ്രാഥമിക പരീക്ഷ നടത്തുന്നത്. ആദ്യ പരീക്ഷ രാവിലെ 10ന് തുടങ്ങി 12ന് അവസാനിച്ചു. രണ്ടാംഘട്ട പരീക്ഷ ഉച്ചയ്ക്ക് 1.30 മുതല്‍ 3.30 വരെയാണ് നടക്കുക. കേരളത്തില്‍ മൂന്ന് സ്ട്രീമുകളിലായി 1,534 സെന്ററുകളില്‍ 3,84,000 പേരാണ് പരീക്ഷ എഴുതുന്നത്. പിഎസ് സി ഉദ്യോഗസ്ഥരുടെ കര്‍ശന മേല്‍നോട്ടത്തിലാണ് പരീക്ഷ നടപടികള്‍ നടത്തുന്നത്. പ്രാഥമിക പരീക്ഷയില്‍ യോഗ്യത നേടുന്നവര്‍ക്ക് മെയിന്‍ പരീക്ഷയും …

Read More »