മലയാളത്തിലെ സൂപ്പര്‍താരങ്ങളായ മമ്മൂട്ടിക്കും മോഹന്‍ലാലിനും ഗോള്‍ഡന്‍ വിസ നല്‍കി യു.എ.ഇ. 10 വര്‍ഷ കാലാവധിയുള്ളതാണ് യു.എ.ഇ ഗോള്‍ഡന്‍ വിസ. ഇരുവരും അടുത്ത ദിവസങ്ങളിലായി ദുബായിലെത്തി വിസ സ്വീകരിക്കും എന്നാണു റിപ്പോര്‍ട്ട്. അതേസമയം, ഇതാദ്യമായാണ് മലയാള സിനിമാ താരങ്ങള്‍ക്ക് ഗോള്‍ഡന്‍ വിസ കിട്ടുന്നത്.വിവിധമേഖലകളില്‍ സംഭാവന നല്‍കിയ വ്യക്തികള്‍ക്കാണ് യുഎഇ ഗോള്‍ഡന്‍ വിസ നല്‍കുന്നത്.ഷാറൂഖ് ഖാന്‍, സഞ്ജയ് ദത്ത് തുടങ്ങിയവര്‍ക്കും ഒട്ടേറേ പ്രവാസി വ്യവസായികള്‍ക്കും നേരത്തേ ഗോള്‍ഡന്‍ വിസ ലഭിച്ചിരുന്നു.
Read More »മുകളില്‍ മെട്രോ സ്റ്റേഷനുമായി ആദ്യ മാള്‍ ദുബൈയില്‍ വരുന്നു…
ഉയരങ്ങളില്‍ വിസ്മയം തീര്‍ക്കുന്ന ദുബൈയില്‍ മാളിന് മുകളില്‍ മെട്രോ സ്റ്റേഷന് ഒരുങ്ങുന്നു. ദേരയിലാണ് ‘വണ്‍ ദേര’ എന്ന പേരില്‍ മാളും മെട്രോ സ്റ്റേഷനും ഒരുങ്ങുന്നത്. ദുബൈയില്‍ ആദ്യമായാണ് ഇത്തരമൊരു മാളും മെട്രോ സ്റ്റേഷനും ഒരുങ്ങുന്നത്. ദേര എന്റിച്മെന്റ് പ്രോജക്ടിന്റെ (ഡി.ഇ.പി) ഭാഗമായി ഇത്റ ദുബൈയാണ് നിര്‍മാതാക്കള്‍. 131 ഹോട്ടല്‍ മുറികള്‍, ഓഫിസ് എന്നിവ ഉള്‍പ്പെടുന്നതാണ് മാള്‍. ആകര്‍ഷണീയമായ ഘടനയും അസാധാരണമായ രൂപകല്‍പനയുംകൊണ്ട് വ്യത്യസ്ത ലുക്കിലായിരിക്കും മാള്‍ ഉയരുക. മെട്രോ സ്റ്റേഷന് …
Read More »പ്രവാസികള്‍ക്ക് ആശ്വാസം; യുഎഇ യാത്രാ വിലക്ക് നീക്കി; ഈ നിബന്ധനകള്‍ നിര്‍ബന്ധം…
ഇന്ത്യയില്‍ നിന്ന് യു എ ഇ റെസിഡന്റ്സ് വിസയുള്ളവര്‍ക്ക് ആഗസ്റ്റ് 5 മുതല്‍ യുഎഇയില്‍ പ്രവേശനം അനുവദിക്കും. രണ്ടു ഡോസ് വാക്‌സിന്‍ എടുത്തവര്‍ക്കാണ് പ്രവേശനം അനുവദിക്കുക. രണ്ടാമത്തെ ഡോസ് വാക്‌സിന്‍ എടുത്ത് പതിനാലു ദിവസം കഴിഞ്ഞവര്‍ക്കാണ് അനുമതി. ഇതിനായി ആഗസ്റ്റ് അഞ്ച് മുതല്‍ യു.എ.ഇ ഫെഡറല്‍ അതോറിറ്റിയുടെ (ഐ.സി.എ) വെബ്‌സൈറ്റ് വഴി അപേക്ഷ നല്‍കാം. ഐ.സി.എ അനുമതി ലഭിക്കുന്നവര്‍ക്കായിരിക്കും യാത്ര ചെയ്യാന്‍ കഴിയുകയെന്ന് യു.എ.ഇ ദുരന്ത നിവാരണ സമിതി അറിയിച്ചു. …
Read More »കേരളത്തില്‍ നിന്ന് ഖത്തറിലേക്ക് പുതിയ സര്‍വീസുകള്‍ പ്രഖ്യാപിച്ച് ഗോ ഫസ്റ്റ് എയര്‍ലൈന്‍സ്…
കേരളത്തില്‍ നിന്ന് ഖത്തറിലേക്ക് പുതിയ വിമാന സര്‍വീസുകള്‍ പ്രഖ്യാപിച്ച് ഗോ ഫസ്റ്റ് എയര്‍ലൈന്‍സ്. ഓഗസ്റ്റ് അഞ്ച് മുതല്‍ കൊച്ചി, കണ്ണൂര്‍ എന്നിവിടങ്ങള്‍ക്ക് പുറമെ മുംബൈയില്‍ നിന്നും ദോഹയിലേക്ക് സര്‍വീസ് തുടങ്ങുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ഇന്ത്യയിലെ ബജറ്റ് എയര്‍ലൈനായിരുന്ന ഗോ എയര്‍ എയര്‍ലൈന്‍സാണ് പേര് മാറ്റി ഗോ ഫസ്റ്റ് എയര്‍ലൈന്‍സായത്. കൊച്ചിയില്‍ നിന്നും കണ്ണൂരില്‍ നിന്നും ആഴ്‍ചയില്‍ രണ്ട് സര്‍വീസുകള്‍ വീതമാണ് നടത്തുന്നത്. വ്യാഴം, ശനി ദിവസങ്ങളില്‍ കൊച്ചിയില്‍ നിന്നും വെള്ളി, …
Read More »സൗദി അറേബ്യയില്‍ വീണ്ടും വ്യോമാക്രമണ ശ്രമം; സ്‍ഫോടക വസ്‍തുക്കള്‍ നിറച്ച ഡ്രോണ്‍ തകര്‍ത്തു….
സൗദി അറേബ്യയില്‍ വീണ്ടും യെമനില്‍ നിന്നുള്ള ഹൂതി വിമതരുടെ വ്യോമാക്രമണ ശ്രമം. ദക്ഷിണ സൗദിയിലെ ഖമീസ് മുശൈത്തിലാണ് സ്‍ഫോടക വസ്‍തുക്കള്‍ നിറച്ച ആളില്ലാ വിമാനം ഉപയോഗിച്ച് ശനിയാഴ്‍ച ആക്രമണം നടത്താന്‍ ശ്രമിച്ചത്. ഡ്രോണ്‍ ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് മുമ്പ് പിന്തുടര്‍ന്ന് തകര്‍ത്തതായി അറബ് സഖ്യസേന അറിയിച്ചു. സൗദി അറേബ്യയിലെ സാധാരണ ജനങ്ങളെയും സിവിലിയന്‍ പ്രദേശങ്ങളും ലക്ഷ്യമിട്ട് നടത്തുന്ന എല്ലാ ആക്രമണങ്ങളും ശക്തമായി പ്രതിരോധിക്കുമെന്ന് സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള അറബ് സഖ്യസേന അറിയിച്ചു. …
Read More »ഒമാന്‍ തീരത്തെ ചരക്കുകപ്പല്‍ ആക്രണത്തിന് പിന്നില്‍ ഇറാനെന്ന് ഇസ്രായേല്‍; മേഖലയില്‍ സംഘര്‍ഷം പുകയുന്നു…
അറബിക്കടലില്‍ ഒമാന്‍ തീരത്ത് വ്യാഴാഴ്ച ചരക്കു കപ്പല്‍ ആക്രമിക്കപ്പെട്ട സംഭവത്തിനു പിന്നില്‍ ഇറാനെന്ന് ഇസ്രായേല്‍. ലണ്ടന്‍ ആസ്ഥാനമായ സോഡിയാക് മാരിടൈമിനായി സര്‍വീസ് നടത്തിയ എം.വി മെര്‍സര്‍ സ്ട്രീറ്റാണ് വ്യാഴാഴ്ച ആക്രമിക്കപ്പെട്ടത്. ഇസ്രായേല്‍ ശതകോടീശ്വരന്‍ ഇയാല്‍ ഒഫറിന്‍റെതാണ് സോഡിയാക് മാരിടൈം. രണ്ട് നാവികര്‍ സംഭവത്തില്‍ കൊല്ലപ്പെട്ടിരുന്നു. ലൈബീരിയന്‍ പതാകയുള്ള ജപ്പാന്‍ കമ്ബനിയുടെ ഉടമസ്ഥതയിലുള്ള കപ്പലിനു നേരെയുണ്ടായ ആക്രമണത്തിന്‍റെ വിശദ വിവരങ്ങള്‍ പുറത്തുവരുന്നേയുള്ളൂ. ഇസ്രായേല്‍ ആരോപണങ്ങളെ കുറിച്ച് ഇറാന്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. യു.എസ് …
Read More »വാക്‌സിനെടുക്കാത്ത സ്വദേശികള്‍ക്ക് വിദേശ യാത്രാ വിലക്കേര്‍പ്പെടുത്തി കുവൈത്ത്…
വാക്‌സിനെടുക്കാത്ത സ്വദേശികള്‍ക്ക് ആഗസ്ത് ഒന്നു മുതല്‍ കുവൈത്തിന് പുറത്തേക്ക് യാത്ര ചെയ്യാനാവില്ല. അടുത്ത മാസം മുതല്‍ വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയവര്‍ക്കും വാക്‌സിനേഷനില്‍ നിയമപരമായ ഇളവുകളുള്ളവര്‍ക്കും മാത്രമാണ് വിദേശ യാത്രകള്‍ക്ക് അനുമതി ലഭിക്കുക. 16 വയസിന് താഴെയുള്ള കുട്ടികള്‍, വാക്‌സിനെടുക്കാനാകാത്ത ആരോഗ്യ പ്രശ്‌നമുണ്ടെന്ന് ആരോഗ്യ മന്ത്രാലയം സര്‍ട്ടിഫിക്കറ്റ് നല്‍കിയവര്‍, ഗര്‍ഭിണികള്‍ എന്നിവര്‍ക്ക് പുതിയ നിയന്ത്രണത്തില്‍ ഇളവ് ലഭിക്കും. ഇതിന് പുറമെ കുവൈത്തിലേക്ക് വരുന്ന എല്ലാവരും വിമാനത്തില്‍ കയറുന്നതിന് മുമ്ബ് തന്നെ പിസിആര്‍ പരിശോധന …
Read More »ജൂലൈ 31 വരെ ഇന്ത്യയില്‍നിന്ന് സര്‍വീസ് ഇല്ലെന്ന് ഇത്തിഹാദ് ; ഇന്ത്യക്ക് പുറമെ വിലക്ക് നീട്ടിയത് ഈ രാജ്യങ്ങളും…
ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് ഈ മാസം 31 വരെ വിമാന സര്‍വീസ് ഉണ്ടാകില്ലെന്ന് ഇത്തിഹാദ് എയര്‍വേയ്സ്. നിലവില്‍ 21 വരെയാണ് സര്‍വീസ് നിര്‍ത്തിവച്ചിട്ടുള്ളത്. അത് പത്തു ദിവസം നീട്ടുകയാണെന്ന് ഇത്തിഹാദ് അറിയിച്ചു. ഇന്ത്യയ്ക്ക് പുറമെ പാക്കിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നുമുള്ള സര്‍വീസ് നിര്‍ത്തിവച്ചതും നീട്ടിയിട്ടുണ്ട്. ഇന്ത്യ, ബംഗ്ലാദേശ്, പാക്കിസ്ഥാന്‍, ശ്രീലങ്ക എന്നീ രാജ്യങ്ങളില്‍ നിന്ന് ജൂലൈ 21 വരെ യുഎഇയിലേക്ക്വി മാന സര്‍വീസുകളുണ്ടാകില്ലെന്ന് എമിറേറ്റ്സ് എയര്‍ലൈന്‍ അറിയിച്ചിട്ടുണ്ട്. എയര്‍ ഇന്ത്യയും …
Read More »ജൂലൈ ആറ് വരെ ദുബൈയിലേക്ക് സര്‍വീസ് ഇല്ലെന്ന് എയര്‍ ഇന്ത്യ…
ബുധനാഴ്ച മുതല്‍ യു.എ.ഇയിലേക്കുള്ള യാത്രാവിലക്ക് അവസാനിക്കുമെന്ന് പ്രതീക്ഷിച്ച പ്രവാസികള്‍ക്ക് വീണ്ടും നിരാശ. ജൂലൈ ആറ് വരെ ദുബൈയിലേക്ക് സര്‍വീസ് ഉണ്ടാവില്ലെന്ന് എയര്‍ ഇന്ത്യ അറിയിച്ചു. യാത്രക്കാരുടെ സംശയങ്ങള്‍ക്ക് മറുപടികൊടുക്കുന്നതിനിടെ ട്വിറ്ററിലാണ് ഇക്കാര്യം അറിയിച്ചത്. യാത്രാനിബന്ധനകളില്‍ അനിശ്ചിതത്വം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. യു.എ.ഇയിലെ യാത്രാ നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ ജൂലൈ ആറ് വരെ വിമാനസര്‍വീസ് ഉണ്ടാവില്ലെന്നും കൂടുതല്‍ വിവരങ്ങള്‍ വെബ്സൈറ്റിലൂടെയും ട്വിറ്റര്‍ പേജിലൂടെയും അറിയിക്കാമെന്നുമാണ് യാത്രക്കാരെന്റ സംശയത്തിന് മറുപടിയായി എയര്‍ ഇന്ത്യ ട്വീറ്റ് …
Read More »യുഎഇ യാത്രാ വിലക്ക് ജൂലൈ ആറു വരെ നീട്ടി…
ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് ജൂലൈ ആറു വരെ നീട്ടി യുഎഇ. യുഎഇ പൗരന്മാര്‍ ഒഴികെയുള്ളവര്‍ക്കുള്ള വിലക്കാണ് നീട്ടിയതെന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് അറിയിച്ചു. ഈ കാലയളവില്‍ യാത്രയ്ക്കായി ടിക്കറ്റ് എടുത്തവര്‍ യാത്രാസമയം പുതുക്കണമെന്ന് അറിയിപ്പില്‍ നിര്‍ദേശിച്ചു. നേരത്തെ ജൂണ്‍ 30 വരെയാണ് യുഎഇ യാത്രാ വിലക്ക് പ്രഖ്യാപിച്ചിരുന്നത്. ഇതാണ് ഒരാഴ്ച കൂടി നീട്ടിയത്. യുഎഇ പൗരന്മാര്‍, ഗോള്‍ഡന്‍ വിസക്കാര്‍, നയതന്ത്ര കാര്യാലയങ്ങളിലെ അംഗങ്ങള്‍ എന്നിവരെ നിരോധനത്തില്‍ നിന്ന് …
Read More »