കുവൈത്തില്‍ സ്വദേശി പൗരന്റെ വസതിയില്‍ തീപിടുത്തം. ഫിര്‍ദൗസ് ഏരിയയിലെ സ്വദേശിയുടെ വീട്ടിലാണ് വന്‍ അഗ്നിബാധ ഉണ്ടായത്. ഈ സമയത്ത് വീടിനകത്ത് കുടുങ്ങിയ എട്ടു കുട്ടികളുള്‍പ്പെടെ 16 പേരെ സാഹസികമായി രക്ഷപ്പെടുത്തിയതോടെ വന്‍ ദുരന്തം ഒഴിവായി. വീടിന്റെ താഴത്തെ നിലയിലാണ് തീ പടര്‍ന്നത്. അപകട വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ അര്‍ദിയ, ജലീബ് അല്‍ ശുയൂഖ് എന്നിവിടങ്ങളിലെ അഗ്നിശമനസേന അംഗങ്ങള്‍ വീട്ടില്‍ കുടുങ്ങിയ 16 പേരെയും സുരക്ഷിതമായി രക്ഷപ്പെടുത്തി. തീ പടരുന്നതിന് മുമ്ബ് …
Read More »വധശിക്ഷയ്ക്ക് വിധിച്ച മലയാളി യുവാവിന് യൂസഫലി നല്‍കിയത് രണ്ടാം ജന്മം…
അബുദാബിയില്‍ എംഎ യൂസഫലിയുടെ ഇടപെടലില്‍ മലയാളി യുവാവിന് രണ്ടാം ജന്മം. വര്‍ഷങ്ങള്‍ക്ക് മുമ്ബ് അബുദാബി മുസഫയില്‍ വെച്ച് താന്‍ ഓടിച്ചിരുന്ന വാഹനം തട്ടി സുഡാന്‍ ബാലന്‍ മരിച്ചതുമായി ബന്ധപ്പെട്ട കേസിലായിരുന്നു തൃശ്ശൂര്‍ പുത്തന്‍ച്ചിറ സ്വദേശി ബെക്സ് കൃഷ്ണന്റെ വധശിക്ഷ വിധിച്ചത്. അപകടത്തില്‍ മരിച്ച കുട്ടിയുടെ കുടുംബവുമായി യൂസഫലി നടത്തിയ നിരന്തര ചര്‍ച്ചകളുടെയും ദിയാധനമായി 5 ലക്ഷം ദിര്‍ഹം (ഒരു കോടി രൂപ) നല്‍കിയതിന്റെയും അടിസ്ഥാനത്തിലാണ് ശിക്ഷ റദ്ദ് ചെയ്യാന്‍ കോടതി …
Read More »ബഹ്‌റിനില്‍ കുടുങ്ങിയ സൗദി യാത്രക്കാര്‍ക്ക് കൂടുതല്‍ ചാര്‍ട്ടേഡ് വിമാന സര്‍വിസുകള്‍
ബഹ്‌റിനില്‍ കുടുങ്ങിയ സൗദി യാത്രക്കാരെ സ്ഥലത്തെത്തിക്കാന്‍ കൂടുതല്‍ ചാര്‍ട്ടേഡ് വിമാനങ്ങള്‍ വരും ദിവസങ്ങളില്‍ സര്‍വിസ് നടത്തുമെന്ന് റിപ്പോര്‍ട്ട്. മലയാളികള്‍ അടക്കം 1000 ത്തോളം ഇന്ത്യക്കാരാണ് ബഹ്റൈനില്‍ കുടുങ്ങിയത്. കൂടാതെ, പാകിസ്താന് ഉള്‍പ്പെടെ മറ്റ് രാജ്യങ്ങളില്‍നിന്നുള്ള നിരവധി പേരും കുടുങ്ങിയവരിലുണ്ട്. കിങ് ഫഹദ് കോസ്വേ വഴി സൗദി അറേബ്യയില്‍ പ്രവേശിക്കണമെങ്കില്‍ കോവിഡ് വാക്സിനേഷന് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയതാണ് യാത്രക്കാര്‍ക്ക് വന്‍ തിരിച്ചടിയായത്. ബഹ്റൈനില്‍ 14 ദിവസത്തെ ക്വാറന്റീനുശേഷം സൗദിയിലേക്ക് പോകാനെത്തിയവരില്‍ കൂടുതല്‍ പേരും …
Read More »കുവൈറ്റില്‍ വന്‍ തീപിടിത്തം; രണ്ടുപേര്‍ക്ക് ദാരുണാന്ത്യം
കുവൈത്തിലെ അല്‍ ജഹ്‌റയിലെ മൂന്നുനിലകളുള്ള കൊമേഴ്‌സ്യല്‍ കോംപ്ലക്‌സില്‍ വന്‍ തീപിടിത്തം. രണ്ട് തൊഴിലാളികള്‍ അപകടത്തില്‍ മരിച്ചു. കെട്ടിടത്തില്‍ കുടുങ്ങിയ അഞ്ചുപേരെ രക്ഷപ്പെടുത്തിയിരിക്കുന്നു. ഞായറാഴ്ച രാവിലെയാണ് സംഭവമുണ്ടയത്. അഗ്നിശമന സേനയെത്തി തീ നിയന്ത്രണവിധേയമാക്കുകയും കെട്ടിടത്തില്‍ കുടുങ്ങിയ അഞ്ചുപേരെ രക്ഷപ്പെടുത്തുകയും ചെയ്തു. പുക ശ്വസിച്ചാണ് രണ്ടുപേര്‍ മരിച്ചിരിക്കുന്നത്. തീപിടിത്തത്തിന്റെ കാരണം കണ്ടെത്താന്‍ അധികൃതര്‍ അന്വേഷണം ആരംഭിച്ചതായി അറിയിച്ചു
Read More »ഏപ്രില്‍ ഒന്നാം തീയതി മുതല്‍ വിമാനയാത്ര നിരക്ക് കൂടും…
അടുത്ത സമ്ബത്തിക വര്‍ഷം മുതല്‍ അതായത്, ഏപ്രില്‍ ഒന്ന് മുതല്‍ വിമാനയാത്ര നിരക്ക് കൂടുമെന്ന് റിപ്പോർട്ട്. ഡയറക്‌ട്രേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍, വിമാന സുരക്ഷാ ഫീസ് വര്‍ധിപ്പിച്ചതിനാലാണ് ഇത്. ഇതുമൂലം അന്താരാഷ്ട്ര വിമാനങ്ങളിലേയും ആഭ്യന്തര യാത്ര വിമാനങ്ങളിലേയും ടിക്കറ്റ് നിരക്ക് വര്‍ധിക്കും. ആഭ്യന്തര യാത്രാക്കാര്‍ക്ക് 200 രൂപയും അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് 879 രൂപയുമാണ് വര്‍ധിപ്പിച്ചിട്ടുള്ളതെന്ന് ഡി.ജി.സി.എ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. രണ്ട് വയസ്സിന് താഴെയുള്ള കുഞ്ഞുങ്ങള്‍, നയതന്ത്ര സുരക്ഷയുള്ള ഉദ്യോഗസ്ഥര്‍, …
Read More »ഇന്നു മുതല്‍ ടാക്സികളില്‍ രണ്ടില്‍ കൂടുതല്‍ യാത്രക്കാര്‍ പാടില്ല…
കുവൈത്തില്‍ ഇന്നു മുതല്‍ (ഞായറാഴ്ച) മുതല്‍ ടാക്സികളില്‍ യാത്രക്കാരുടെ എണ്ണത്തില്‍ നിയന്ത്രണം. പുതിയ ഉത്തരവനുസരിച്ച് ഒരേ സമയം ടാക്സിയില്‍ രണ്ട് യാത്രക്കാരെ മാത്രമേ കയറ്റാന്‍ അനുമതിയുള്ളു. നേരത്തെ കഴിഞ്ഞ വര്‍ഷം നാലുമാസം ടാക്സി സര്‍വിസുകള്‍ പൂര്‍ണമായി നിലച്ചിരുന്നു. ടാക്സി ജീവനക്കാര്‍ക്ക് ഇത് കനത്ത ആഘാതമാണ് വരുത്തിയത്. ഈ മേഖല ഇപ്പോഴും സജീവമായിട്ടില്ല. വേണ്ടത്രഓട്ടം ലഭിക്കാതെ പ്രയാസത്തിലാണ് ടാക്സി ജീവനക്കാര്‍. കുവൈത്തിലെ 18,000ത്തോളം വരുന്ന ടാക്സി തൊഴിലാളികളാണുള്ളത്.
Read More »വ്യാജ കൊവിഡ് നെഗറ്റീവ് റിപ്പോർട്ടുകൾ നൽകിയ സംഭവം; ഡോക്ടർ ഉൾപ്പെട്ട സംഘം പിടിയിൽ…
വ്യാജ കോവിഡ് നെഗറ്റീവ് റിപ്പോര്‍ട്ടുകള്‍ നല്‍കിയ സംഘത്തെ സുരക്ഷാ വകുപ്പുകള്‍ അറസ്റ്റ് ചെയ്തു. സൗദി അറേബ്യയിലെ സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്‍തിരുന്ന ഒരു ഡോക്ടര്‍ ഉള്‍പ്പെട്ട നാലംഗ സംഘമാണ് വ്യാജ റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കി വില്‍പന നടത്തിയത്. പിടിയിലായവരില്‍ മൂന്ന് പേര്‍ ഈജിപ്‍തുകാരും ഒരാള്‍ സിറിയക്കാരനുമാണ് എന്നാണ് സൂചന. സ്വന്തം നാടുകളിലേക്ക് യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്നവരില്‍ നിന്ന് പണം വാങ്ങി, വ്യജ കൊവിഡ് നെഗറ്റീവ് റിപ്പോര്‍ട്ട് നല്‍കുകയായിരുന്നു ഇവരുടെ പതിവ് രീതി. …
Read More »കോവിഡ് വാക്സിനേഷന് ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചു…
ബഹ്റൈനില്‍ കോവിഡ് വാക്സിനേഷന് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. സ്വദേശികളും പ്രവാസികളും വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ആരോഗ്യ മന്ത്രാലയം ആഹ്വാനം ചെയ്തു. സ്വദേശികള്‍ക്കും പ്രവാസികള്‍ക്കും വാക്സിന് നല്‍കുന്നുമെന്ന് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഇതു സംബന്ധിച്ച് ഹമദ് രാജാവിന്റെ ഉത്തരവിനെയും ജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കാനുള്ള കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ ഖലീഫയുടെ നടപടികളെയും ആരോഗ്യ മന്ത്രാലയം പ്രശംസിച്ചു.
Read More »181 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു…
ബഹ്റൈനില്‍ 181 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇവരില്‍ 104 പേര്‍ പ്രവാസികളാണ്. 69 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയും 8 പേര്‍ക്ക് യാത്രയിലൂടെയുമാണ് രോഗം പകര്‍ന്നത്. നിലവില്‍ 1530 പേരാണ് ചികിത്സയില്‍ കഴിയുന്നത്. പുതുതായി 188 പേര്‍ സുഖം പ്രാപിച്ചതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ, രാജ്യത്ത് രോഗമുക്തി നേടിയവരുടെ എണ്ണം 84017 ആയി ഉയര്‍ന്നു.
Read More »യുഎഇയില്‍ കോവിഡ് സ്ഥിരീകരിച്ചരുടെ എണ്ണം തുടര്‍ച്ചയായ നാലാം ദിനവും ആയിരം കടന്നു : നാല് മരണം..
യുഎഇയിൽ കോവിഡ് സ്ഥിരീകരിച്ചരുടെ എണ്ണം തുടർച്ചയായ നാലാം ദിനവും ആയിരം കടന്നു. വെള്ളിയാഴ്ച 1075 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 1,04,004 ടെസ്റ്റുകളിൽ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. നാല് പേർ കൂടി മരണപ്പെട്ടു. ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,04,004ഉം മരണസംഖ്യ 442ഉം ആയെന്നു യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു. 1424 പേർ സുഖം പ്രാപിച്ചതോടെ രോഗമുക്തരുടെ എണ്ണം 94,903 ആയി ഉയർന്നു. നിലവിൽ 8659 …
Read More »