കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനും ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ് മണികുമാറും തമ്മിലുള്ള കൂടിക്കാഴ്ച സൈബി ജോസ് കിടങ്ങൂരിനെതിരായ കൈക്കൂലി കേസ് ചർച്ച ചെയ്യാനെന്ന മാധ്യമവാർത്തകൾ ഹൈക്കോടതി വാർത്താക്കുറിപ്പിലൂടെ നിഷേധിച്ചു. ചീഫ് ജസ്റ്റിസിന്‍റെ മകളുടെ വിവാഹത്തിന് ക്ഷണിക്കാനാണ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയതെന്ന് വാർത്താക്കുറിപ്പിൽ വിശദീകരണമുണ്ട്. അതേസമയം ജഡ്ജിമാർക്ക് കൈക്കൂലി നൽകാനെന്ന പേരിൽ പണം വാങ്ങിയ കേസിൽ അഭിഭാഷകൻ സൈബി ജോസ് എഫ്ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചു. കേസിലെ തുടർനടപടികൾ അടിയന്തരമായി …
Read More »സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് സ്ഥാനമൊഴിയാൻ മേഴ്സി കുട്ടന് സർക്കാർ നിർദേശം
തിരുവനന്തപുരം: സ്പോർട്സ് കൗൺസിൽ പ്രസിഡന്‍റ് മേഴ്സി കുട്ടൻ സർക്കാർ നിർദേശത്തെ തുടർന്ന് ഉടൻ സ്ഥാനമൊഴിയും. വൈസ് പ്രസിഡന്‍റിനോടും അഞ്ച് സ്റ്റാന്‍റിംഗ് കമ്മിറ്റി അംഗങ്ങളോടും സ്ഥാനമൊഴിയാൻ സർക്കാർ നിർദേശം നൽകി. കായികമന്ത്രി വി അബ്ദുറഹിമാനുമായുള്ള അഭിപ്രായവ്യത്യാസത്തിന്‍റെ പശ്ചാത്തലത്തിലാണ് സർക്കാർ രാജി ആവശ്യപ്പെട്ടതെന്നാണ് വിവരം. 2019ൽ ടി.പി ദാസന്‍റെ പിൻഗാമിയായാണ് മേഴ്സി കുട്ടൻ സ്പോർട്സ് കൗൺസിലിന്റെ തലപ്പത്ത് എത്തിയത്.
Read More »നികുതി നിർദേശങ്ങളിൽ മാറ്റമുണ്ടാകാൻ സാധ്യത; നടപടി ജനരോഷത്തെ തുടർന്ന്
തിരുവനന്തപുരം: ബജറ്റിലെ നികുതി വർദ്ധനവിനെതിരെ ജനങ്ങൾക്കിടയിൽ കടുത്ത എതിർപ്പ് ഉയർന്ന സാഹചര്യത്തിൽ ചില നികുതി നിർദ്ദേശങ്ങളിൽ മാറ്റം വന്നേക്കാൻ സാധ്യത. ജനങ്ങളുടെ അതൃപ്തി മുഖവിലയ്ക്കെടുത്താണ് നികുതി നിർദേശങ്ങൾ ചർച്ച ചെയ്യാമെന്ന അഭിപ്രായം നേതൃത്വം പങ്കുവയ്ക്കുന്നത്. വിഭവസമാഹരണം ആവശ്യമാണെങ്കിലും ഇന്ധനനികുതിയിൽ ഉൾപ്പെടെ മാറ്റങ്ങൾ വരുത്തണമെന്ന അഭിപ്രായമുള്ളവർ ഇടതുമുന്നണിയിലുണ്ട്. ഇന്ധന സെസ് രണ്ട് രൂപയിൽ നിന്ന് ഒരു രൂപയായി കുറയ്ക്കണമെന്നും അഭിപ്രായമുണ്ട്. കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ …
Read More »കേരള വിസി നിയമനത്തിനുള്ള സെർച്ച് കമ്മിറ്റിയുടെ കാലാവധി മൂന്ന് മാസം കൂടി നീട്ടി
തിരുവനന്തപുരം: കേരള വി.സി നിയമനത്തിനുള്ള സെർച്ച് കമ്മിറ്റിയുടെ കാലാവധി മൂന്ന് മാസത്തേക്ക് കൂടി നീട്ടി നൽകി. ഇന്ന് കാലാവധി അവസാനിക്കുന്ന സാഹചര്യത്തിലാണ് രാജ്ഭവൻ വിജ്ഞാപനം നീട്ടി നൽകിയത്. കേരള സർവകലാശാലയുടെ പ്രതിനിധിയെ ഇതുവരെ സമിതിയിലേക്ക് നല്കിയിട്ടില്ല. നിലവിൽ യു.ജി.സിയുടെയും ചാൻസലറുടെയും പ്രതിനിധികൾ മാത്രമാണ് കമ്മിറ്റിയിലുള്ളത്. സെർച്ച് കമ്മിറ്റിയിൽ ഗവർണറുടെ അധികാരങ്ങൾ വെട്ടിക്കുറയ്ക്കുന്ന ബില്ലിൽ ഗവർണർ ഇതുവരെ ഒപ്പിട്ടിട്ടില്ല.
Read More »പുനഃസംഘടനയെ ചൊല്ലി പത്തനംതിട്ട കോൺഗ്രസിൽ വാക്പോരും ഇറങ്ങിപ്പോക്കും
പത്തനംതിട്ട: പാർട്ടി പുനഃസംഘടനയെച്ചൊല്ലി പത്തനംതിട്ട കോൺഗ്രസിൽ ഭിന്നത രൂക്ഷമായി. പട്ടിക തയ്യാറാക്കാൻ ചേർന്ന പുനഃസംഘടനാ സമിതിയിൽ നിന്ന് മൂന്ന് മുൻ ഡി.സി.സി പ്രസിഡന്‍റുമാർ ഇറങ്ങിപ്പോയി. മുതിർന്ന നേതാവ് പി ജെ കുര്യനെതിരെയും യോഗത്തിൽ ശക്തമായ വിമർശനമുയർന്നു. ഇന്ന് ചേർന്ന പുനഃസംഘടനാ സമിതിയിൽ നേതാക്കൾ തമ്മിൽ രൂക്ഷമായ വാക്പോരുമുണ്ടായി. യോഗം തുടങ്ങിയതിന് പിന്നാലെ ഭാരവാഹികളെ നിശ്ചയിക്കുന്നതിനുള്ള മാനദണ്ഡത്തെച്ചൊല്ലിയും തർക്കമുണ്ടായി. നേതൃത്വത്തോട് അതൃപ്തിയുള്ളവരെ കൂടി ഉൾപ്പെടുത്തി പുനഃസംഘടന നടത്തണമെന്ന് മുൻ ഡിസിസി പ്രസിഡന്‍റുമാരായ …
Read More »പെരിന്തല്‍മണ്ണയില്‍ നഴ്സിങ് വിദ്യാര്‍ഥിനിക്ക് നോറോ വൈറസ് ബാധ; 55 വിദ്യാർഥികൾ നിരീക്ഷണത്തില്‍
മലപ്പുറം: പെരിന്തൽമണ്ണയിൽ നഴ്സിംഗ് വിദ്യാർത്ഥിനിക്ക് നോറോ വൈറസ് ബാധ സ്ഥിരീകരിച്ചു. അൽശിഫ പാരാമെഡിക്കൽ നഴ്സിംഗ് ഹോസ്റ്റലിലെ വിദ്യാർത്ഥിനിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഹോസ്റ്റലിലെ 55 വിദ്യാർത്ഥികൾ നിരീക്ഷണത്തിലാണ്. ജില്ലാ ആരോഗ്യവകുപ്പ് പ്രതിരോധ നടപടികൾ ആരംഭിച്ചു. ഉദര സംബന്ധമായ അസുഖങ്ങൾക്ക് കാരണമാകുന്ന ഒരു കൂട്ടം വൈറസുകളാണ് നോറോ. ഈ വൈറസ് ആമാശയത്തിന്‍റെയും കുടലിന്‍റെയും പാളിയുടെ വീക്കം, കഠിനമായ ഛർദ്ദി, വയറിളക്കം എന്നിവയ്ക്ക് കാരണമാകുന്നു. ആരോഗ്യമുള്ള ആളുകളിൽ നോറോവൈറസ് കാര്യമായി ബാധിച്ചേക്കില്ലെങ്കിലും, കൊച്ചുകുട്ടികളിലും പ്രായമായവരിലും …
Read More »സംസ്ഥാനത്ത് ഇനി കോൺഗ്രസ് ഹർത്താൽ നടത്തില്ല, ബജറ്റിനെതിരെ സമരമുണ്ടാകും; കെ.സുധാകരൻ
കണ്ണൂർ: സംസ്ഥാനത്ത് ഇനി കോൺഗ്രസ് ഹർത്താൽ ഉണ്ടാകില്ലെന്ന് പ്രഖ്യാപനം. കോൺഗ്രസ് ഹർത്താലിന് എതിരാണെന്നും താൻ അധ്യക്ഷനായ കോൺഗ്രസ് ഇനി ഹർത്താൽ പ്രഖ്യാപിക്കില്ലെന്നും കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരൻ എം.പി കണ്ണൂരിൽ പറഞ്ഞു. ഹർത്താൽ ഉണ്ടാകില്ലെങ്കിലും സംസ്ഥാന ബജറ്റിനെതിരെ തീപ്പൊരി പ്രക്ഷോഭത്തിന് നേതൃത്വം നൽകുമെന്നും സുധാകരൻ പ്രഖ്യാപിച്ചു. ജനങ്ങളുടെ നട്ടെല്ല് തകർക്കുന്ന ബജറ്റാണ് ഇന്നലെ ധനമന്ത്രി അവതരിപ്പിച്ചത്. പാവപ്പെട്ടവരുടെ പണം കൊള്ളയടിച്ച് ധൂർത്തടിക്കുകയാണ് പിണറായി ചെയ്യുന്നത്. സി.പി.എം മയക്കുമരുന്ന് മാഫിയയെ സഹായിക്കാനാണ് മദ്യവില …
Read More »വഞ്ചനാക്കേസിൽ ചലച്ചിത്ര താരം ബാബുരാജ് അറസ്റ്റിൽ
തൊടുപുഴ: വഞ്ചനാ കേസിൽ നടൻ ബാബുരാജ് അറസ്റ്റിൽ. ഹൈക്കോടതി നിർദേശപ്രകാരം അടിമാലി പൊലീസ് സ്റ്റേഷനിൽ ഹാജരായപ്പോഴായിരുന്നു അറസ്റ്റ്. റവന്യൂ നടപടി നേരിടുന്ന കല്ലാറിലെ റിസോർട്ട് പാട്ടത്തിനെടുത്തത് വഴി പണം തട്ടിയെന്ന പരാതിയിലാണ് പൊലീസ് നടപടി. കേസിൽ ഹൈക്കോടതി ബാബുരാജിന് മുൻകൂർ ജാമ്യം അനുവദിക്കുകയും ചോദ്യം ചെയ്യലിനായി സ്റ്റേഷനിൽ ഹാജരാകാൻ നിർദ്ദേശം നൽകുകയും ചെയ്തിരുന്നു. ആനവിരട്ടി കമ്പി ലൈനിൽ ബാബുരാജിന്‍റെ ഉടമസ്ഥതയിലുള്ള റിസോർട്ട് കോതമംഗലം സ്വദേശിക്ക് പാട്ടത്തിന് നൽകിയതുമായി ബന്ധപ്പെട്ടാണ് കേസ്.
Read More »സംസ്ഥാനത്തിന്‍റെ വരുമാനത്തിനായാണ് നികുതി ഉയർത്തിയത്; ബജറ്റിനെ ന്യായീകരിച്ച് കാനം
തിരുവനന്തപുരം: ബജറ്റിൽ പ്രഖ്യാപിച്ച നികുതി വർദ്ധനവിനെ പിന്തുണച്ച് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. സംസ്ഥാനത്തിന്‍റെ വരുമാനത്തിനായാണ് ഇന്ധനത്തിന് നികുതി ചുമത്തിയത്. സർക്കാരിന് മറ്റു മാർഗങ്ങളില്ലെന്നും അദ്ദേഹം പറഞ്ഞു. നികുതി വർദ്ധനവ് പോലുള്ള കാര്യങ്ങൾ പാർട്ടി യോഗങ്ങളിലും മന്ത്രിസഭാ യോഗങ്ങളിലും ചർച്ച ചെയ്യാറില്ല. ബജറ്റ് അവതരിപ്പിക്കാനുള്ള അവകാശം പൂർണ്ണമായും ധനമന്ത്രിക്കാണ്. ബജറ്റിന്‍റെ രഹസ്യ സ്വഭാവം കാത്തുസൂക്ഷിക്കുന്നതിനാണിത്. ബജറ്റിലെ സി.പി.ഐയുടെ അഭിപ്രായം നിയമസഭയിൽ പറയും. വിമർശനങ്ങളും ചർച്ചകളും നിയമസഭയിൽ നടക്കും. മുന്നണിക്കകത്ത് …
Read More »പൊലീസ് സ്‌റ്റേഷനില്‍ മോഷണം; 20,000 രൂപയുടെ ഇ-പോസ് മെഷീനുമായി പ്രതി കടന്നുകളഞ്ഞു
പത്തനംതിട്ട: പത്തനംതിട്ട കൊടുമൺ പൊലീസ് സ്റ്റേഷനിൽ നിന്ന് മറ്റൊരു കേസിൽ കസ്റ്റഡിയിലെടുത്ത പ്രതി 20,000 രൂപ വിലവരുന്ന ഇ-പോസ് മെഷീൻ മോഷ്ടിച്ചു. സംഭവവുമായി ബന്ധപ്പെട്ട് അടൂർ സ്വദേശി എബി ജോണിനെ (28) പൊലീസ് അറസ്റ്റ് ചെയ്തെങ്കിലും മെഷീൻ കണ്ടെത്താനായില്ല. ജനുവരി 27നാണ് മോഷണം നടന്നത്. പൊതുസ്ഥലത്ത് മദ്യപിച്ച് ബഹളമുണ്ടാക്കിയതിന് പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതിയാണ് എബി ജോൺ. മദ്യലഹരിയിലായിരുന്ന ഇയാൾ പൊലീസിനെ കബളിപ്പിച്ച് ഇ-പോസ് മെഷീനുമായി സ്ഥലം വിടുകയായിരുന്നു. മെഷീൻ വഴിയിലെവിടെയോ …
Read More »