Breaking News

Latest News

ശിവസേന എന്ന പേരും ‘അമ്പും വില്ലും’ ചിഹ്നവും ഷിന്‍ഡെ വിഭാഗത്തിന്

മുംബൈ: വരാനിരിക്കുന്ന മഹാരാഷ്ട്ര നിയമസഭാ ഉപതിരഞ്ഞെടുപ്പുകളില്‍ ശിവസേന എന്ന പേര് മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെ വിഭാഗത്തിന്. പാര്‍ട്ടി ചിഹ്നമായ ‘അമ്പും വില്ലും’ ഷിന്‍ഡെ വിഭാഗത്തിന് അനുവദിച്ച് തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഉത്തരവ് പുറപ്പെടുവിച്ചു. പാർട്ടിയുടെ അവകാശങ്ങൾ സംബന്ധിച്ച് സുപ്രീം കോടതിയിൽ കേസ് നടക്കുന്നതിനിടെയാണ് കമ്മിഷന്‍റെ നടപടി. ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള വിഭാഗത്തിന് ശിവസേന (ഉദ്ധവ് ബാലാസാഹെബ് താക്കറെ) എന്ന പേരിൽ മത്സരിക്കാം. ചിഹ്നം ‘തീപ്പന്തം’ ആണ്. കഴിഞ്ഞ വർഷം ജൂൺ 22ന് …

Read More »

ആർഎസ്എസ്- ജമാഅത്തെ ഇസ്ലാമി ചർച്ച; രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: ആർഎസ്എസ്-ജമാഅത്തെ ഇസ്ലാമി ചർച്ചയ്ക്കെതിരെ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കൂടിക്കാഴ്ചയുടെ ഉള്ളടക്കം ജമാഅത്തെ ഇസ്ലാമി വെളിപ്പെടുത്തണമെന്നും ആർ.എസ്.എസുമായി സംവാദം വേണമെന്ന ന്യായം കാപട്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ന്യൂനപക്ഷങ്ങളുടെ അട്ടിപ്പേറവകാശം ആരാണ് ജമാഅത്തെക്ക് നൽകിയതെന്നും മുഖ്യമന്ത്രി ചോദിച്ചു. ചർച്ചകളിലൂടെ നവീകരിക്കാൻ കഴിയുന്ന സംഘടനയാണ് ആർ.എസ്.എസ് എന്നത് പുള്ളിപ്പുലിയെ കുളിപ്പിച്ച് പുള്ളി ഇല്ലാതാക്കാൻ കഴിയുമെന്ന ചിന്തക്ക് തുല്യമാണെന്നും മുഖ്യമന്ത്രി പരിഹസിച്ചു. രാജ്യത്തെ ന്യൂനപക്ഷ സംരക്ഷണത്തിനു വേണ്ടിയല്ല ചർച്ചയെന്ന് വ്യക്തമാണ്. വർഗീയതകൾ പരസ്പരം …

Read More »

തിടമ്പേറ്റാൻ രാമനും; റോബോട്ട് ആനയെ നടയിരുത്താനൊരുങ്ങി ക്ഷേത്രം

ഇരിങ്ങാലക്കുട: റോബോട്ട് ആനയെ നടയിരുത്താനൊരുങ്ങി ഇരിഞ്ഞാടപ്പിള്ളി ശ്രീകൃഷ്ണ ക്ഷേത്രം. ഇരിഞ്ഞാടപ്പിള്ളി രാമനെന്നാണ് ഈ ലക്ഷണമൊത്ത ഗജവീരൻ്റെ പേര്. ക്ഷേത്രങ്ങളിൽ ആനകളെ നടയിരുത്തുന്നതിനെ കുറിച്ച് ധാരാളം കേട്ടിട്ടുണ്ടെങ്കിലും ഒരു റോബോട്ട് ആനയെ നടയിരുത്തുന്നത് ഇതാദ്യമാണ്. കല്ലേറ്റുംകര ഇരിഞ്ഞാടപ്പിള്ള ശ്രീകൃഷ്ണ ക്ഷേത്രത്തിലേക്കാണ് ഒരു കൂട്ടം ഭക്തർ രാമൻ എന്ന റോബോട്ട് ആനയെ സംഭാവനയായി നടയിരുത്തുന്നത്.

Read More »

എച്ച് വിനോദിന്‍റെ അടുത്ത ചിത്രത്തിൽ കമൽ ഹാസൻ നായകനാകും

സംവിധായകൻ എച്ച് വിനോദിന്‍റെ അടുത്ത ചിത്രത്തിൽ ഉലകനായകൻ കമൽ ഹാസൻ നായകനാകുമെന്ന് റിപ്പോർട്ടുകൾ. ‘നേർകൊണ്ട പാർവെ’, ‘വലിമൈ’, ‘തുനിവ്’ എന്നിവ തുടർച്ചയായി അജിത്തിനെ നായകനാക്കി വിനോദ് ചെയ്ത ചിത്രങ്ങളാണ്. കമൽ ഹാസൻ- എച്ച്.വിനോദ് ചിത്രത്തിന്‍റെ പ്രീ-പ്രൊഡക്ഷൻ വർക്കുകൾ ആരംഭിച്ചു കഴിഞ്ഞു. ‘സതുരംഗ വേട്ടൈ’, ‘തീരന്‍ അധികാരം ഒന്ന്’ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ സംവിധായകനാണ് അദ്ദേഹം. അതേസമയം, ചിത്രത്തെ കുറിച്ച് ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും വന്നിട്ടില്ല. ശങ്കർ സംവിധാനം ചെയ്യുന്ന …

Read More »

വാഹനാപകടത്തിൽ യുവതിയുടെ മരണം; ബൈക്ക് ഓടിച്ചയാളുടെ ലൈസൻസ് റദ്ദാക്കി, അപൂർവ്വ നടപടി

കൊച്ചി: തൃപ്പൂണിത്തുറയിലുണ്ടായ വാഹനാപകടത്തിൽ യുവതി മരിച്ച സംഭവത്തിൽ ബൈക്ക് ഓടിച്ചിരുന്ന യുവാവിന്‍റെ ലൈസൻസ് റദ്ദാക്കി. കാഞ്ഞിരമറ്റം സ്വദേശി കെ.എൻ.വിഷ്ണുവിന്‍റെ ബൈക്ക് കാവ്യയുടെ സ്കൂട്ടറിൽ അമിത വേഗത്തിൽ വന്നിടിക്കുകയായിരുന്നു. ലൈസൻസ് റദ്ദാക്കുന്ന നടപടി സംസ്ഥാനത്ത് വളരെ അപൂർവമാണ്. സാധാരണ ലൈസൻസ് സസ്പെൻഡ് ചെയ്യാറാണുള്ളത്. നവംബർ 17നാണ് സംഭവം നടന്നത്. എറണാകുളത്തെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ഉദയംപേരൂർ സ്വദേശിനിയായ വീട്ടമ്മയാണ് വാഹനാപകടത്തിൽ മരിച്ചത്. എറണാകുളത്തേക്കുള്ള യാത്രാമധ്യേ കാവ്യ യു ടേൺ എടുക്കാൻ …

Read More »

ആന്‍റണി പെരുമ്പാവൂരുമായുള്ള സാമ്പത്തിക ഇടപാട്; മോഹൻലാലിൻ്റെ മൊഴിയെടുത്ത് ആദായനികുതി വകുപ്പ്

മോഹൻലാലും നിർമ്മാതാവ് ആന്‍റണി പെരുമ്പാവൂരും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളിൽ ആദായനികുതി വകുപ്പിൻ്റെ അന്വേഷണം. മോഹൻലാലിന്‍റെ കുണ്ടന്നൂരിലെ ഫ്ളാറ്റിലെത്തി ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ മൊഴിയെടുത്തു. സിനിമയുടെ ലാഭം പങ്കിടുന്നതുൾപ്പെടെയുള്ള പല കാര്യങ്ങളും പരിശോധിക്കുന്നുണ്ട്. സിനിമാ മേഖലയിൽ ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡിനെ തുടർന്നാണ് നടപടി. മൊഴിയെടുക്കൽ നാലര മണിക്കൂർ നീണ്ടുനിന്നതായാണ് റിപ്പോർട്ട്. 2011ൽ മോഹൻലാലിന്‍റെ വീട്ടിൽ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു.

Read More »

ആകാശ് തില്ലങ്കേരി കോടതിയിൽ കീഴടങ്ങി; ആകാശിനും കൂട്ടാളികൾക്കും ജാമ്യം

കണ്ണൂർ: സ്ത്രീത്വത്തെ അപമാനിച്ച കേസിൽ ആകാശ് തില്ലങ്കേരി കീഴടങ്ങി. മട്ടന്നൂർ കോടതിയിലാണ് ഒളിവിലായിരുന്ന ഇയാൾ കീഴടങ്ങിയത്. ആകാശിന്‍റെ കൂട്ടാളികളായ ജിജോ തില്ലങ്കേരി, ജയപ്രകാശ് തില്ലങ്കേരി എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. മൂന്ന് പേർക്കും കോടതി ജാമ്യം അനുവദിച്ചു. മന്ത്രി എം.ബി. രാജേഷിന്‍റെ പേഴ്സണൽ സ്റ്റാഫായ അനൂപിന്‍റെ ഭാര്യ ശ്രീലക്ഷ്മിയാണ് പരാതി നൽകിയത്. ആകാശ് തില്ലങ്കേരി തനിക്കെതിരെ ഫെയ്സ്ബുക്കിലൂടെ അപവാദ പ്രചാരണം നടത്തിയെന്നാണ് ശ്രീലക്ഷ്മിയുടെ പരാതി. ഡി.വൈ.എഫ്.ഐ മട്ടന്നൂർ ബ്ലോക്ക് കമ്മിറ്റി …

Read More »

ലോകത്തിലെ ഏറ്റവും വലിയ കാറ്റ് നിറച്ചുള്ള പാർക്ക് ദുബായിൽ; വേൾഡ് റെക്കോർഡുമായി ജംപ് എക്സ്

യുഎഇ: ലോകത്തിലെ ഏറ്റവും വലിയ കാറ്റ് നിറച്ച പാർക്കെന്ന പുതിയ ഗിന്നസ് വേൾഡ് റെക്കോർഡ് സ്വന്തമാക്കി ദുബായിലെ ജംപ് എക്സ്. 1,262 ചതുരശ്ര മീറ്ററിൽ പരന്നുകിടക്കുന്ന, ദുബായ് പാർക്ക്സ് ആൻഡ് റിസോർട്‌സിൽ സജ്ജീകരിച്ചിരിക്കുന്ന ജംപ് എക്സ് പാർക്കിൽ 400 പേർക്ക് കളിക്കാം. ഏകദേശം 1,000 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്ന യുഎസിലെ ബിഗ് ബൗൺസ് അമേരിക്കയെ പിന്തള്ളിയാണ് ജംപ് എക്സ് ലോക റെക്കോർഡ് സ്വന്തമാക്കിയത്. ബാസ്കറ്റ്ബോൾ കോർട്ട്, ഒബ്‌സ്റ്റാക്കിൾ കോഴ്‌സ്, …

Read More »

സംസ്ഥാനത്ത് ചൂട് രൂക്ഷമാകുന്നു; നിർദ്ദേശങ്ങളും മുന്നറിയിപ്പുമായി ദുരന്തനിവാരണ അതോറിറ്റി

കോഴിക്കോട്: മഴ പിൻവാങ്ങിയതോടെ സംസ്ഥാനത്ത് ചൂട് കനക്കുന്നു. മുൻകാലങ്ങളിൽ, മാർച്ചോടെയായിരുന്നു താപനില വർദ്ധിച്ചിരുന്നത്. എന്നാൽ സമീപ വർഷങ്ങളിൽ, ഫെബ്രുവരിയോടെ തന്നെ താപനില ഉയരുകയാണ്. താപനില ഉയരുന്നത് കാലാവസ്ഥാ വ്യതിയാനത്തിന്‍റെ ഭാഗമാണെന്നാണ് വിലയിരുത്തൽ. കോഴിക്കോട് നഗരത്തിൽ ബുധനാഴ്ച 34.8 ഡിഗ്രി സെൽഷ്യസ് താപനില രേഖപ്പെടുത്തി. ഫെബ്രുവരിയിലെ ജില്ലയിലെ ഏറ്റവും ഉയർന്ന താപനിലയാണിത്. തൃശൂർ പീച്ചിയിൽ രേഖപ്പെടുത്തിയ 38.6 ഡിഗ്രി സെൽഷ്യസാണ് സംസ്ഥാനത്ത് വ്യാഴാഴ്ച രേഖപ്പെടുത്തിയ ഏറ്റവും കൂടിയ താപനില. ചൂടിനൊപ്പം ഉയർന്ന …

Read More »

ക്യാമറ നിർദേശം അപ്രായോഗികം, സർവ്വീസുകൾ നിർത്തിവെക്കും: ബസുടമകൾ

പാലക്കാട്: ഫെബ്രുവരി 28നകം സ്വകാര്യ ബസുകളിൽ ക്യാമറ സ്ഥാപിക്കണമെന്ന ഗതാഗത വകുപ്പിന്‍റെ നിർദേശം അപ്രായോഗികമെന്ന് ബസുടമകൾ. നിലവിൽ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. അതിനാൽ റോഡ് സുരക്ഷാ ഫണ്ടിൽ നിന്ന് ക്യാമറ അനുവദിക്കണമെന്നാണ് ബസുടമകളുടെ ആവശ്യം. ഇതിന്‍റെ പകുതി തുക റോഡ് സുരക്ഷാ ഫണ്ടിൽ നിന്ന് നൽകുമെന്ന് സർക്കാർ നേരത്തെ അറിയിച്ചിരുന്നു. ക്യാമറകൾ സ്ഥാപിക്കുന്നത് ബസുകളുടെ ഫിറ്റ്നസ് പരിശോധനാ സമയം വരെ നീട്ടണമെന്നും ബസുടമകൾ ആവശ്യപ്പെടുന്നു. അനുകൂല നടപടി ഉണ്ടായില്ലെങ്കിൽ മാർച്ച് …

Read More »