ഖത്തർ : തുർക്കി ഭൂചലനത്തെ തുടർന്ന് അടിയന്തര സാഹചര്യം നേരിടാൻ ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ സഹായം പ്രഖ്യാപിക്കുകയും മെഡിക്കൽ സംഘത്തെ അയയ്ക്കുകയും ചെയ്തിരുന്നു. എന്നാൽ അഫ്ഗാനിസ്ഥാൻ ഭരണകൂടത്തിന്‍റെ ഭാഗമായ താലിബാൻ്റെ കീഴിൽ വരുന്ന സഹായ സംഘടന തുർക്കിക്ക് നൽകിയ സഹായമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഈ സഹായ സംഘടന തുർക്കിയിലെ ഭൂകമ്പ ബാധിതർക്കായി സംഭാവന ചെയ്തത് 50,000 ഡോളർ (41 ലക്ഷത്തിലധികം രൂപ) ആണ്. യുഎസിൻ്റെ നേതൃത്വത്തിലുള്ള ചർച്ചകൾക്കായി …
Read More »ഉമ്മൻ ചാണ്ടിയുടെ ആരോഗ്യനിലയിൽ പുരോഗതി; തത്കാലം ആശുപത്രിവാസം വേണ്ടെന്ന് നിർദേശം
ബെംഗളൂരു: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ആരോഗ്യനിലയിൽ പുരോഗതി. ബെംഗളൂരുവിൽ ചികിത്സയിൽ കഴിയുന്ന ഉമ്മൻ ചാണ്ടിയ്ക്ക് തത്ക്കാലം ആശുപത്രിവാസം വേണ്ടെന്ന് ഡോക്ടർമാർ അറിയിച്ചു. രണ്ടാഴ്ചയ്ക്ക് ശേഷം ചികിത്സ പൂർത്തിയാക്കുന്നതിനായി വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിക്കും. ഈ സാഹചര്യത്തിൽ ഇപ്പോൾ വീട്ടിലേക്ക് മടങ്ങുന്നില്ലെന്ന് കുടുംബം അറിയിച്ചു. ബെംഗളൂരുവിൽ തന്നെ തുടരാനാണ് തീരുമാനം. ഇമ്മ്യൂണോതെറാപ്പി എന്ന ചികിത്സയാണ് ഉമ്മൻ ചാണ്ടിക്ക് ഇപ്പോൾ നൽകുന്നത്. ബംഗളൂരുവിലെ എച്ച്സിജി ആശുപത്രിയിലെ ഡോക്ടർ യു.എസ് വിശാൽ റാവുവിന്‍റെ നേതൃത്വത്തിലുള്ള …
Read More »കേരള ടൂറിസം മേഖലയ്ക്ക് പുത്തൻ ഉണർവ്; വിദേശ സഞ്ചാരികളുടെ എണ്ണം 500 ശതമാനം വർധിച്ചു
തിരുവനന്തപുരം: കേരളത്തിലെ ടൂറിസം മേഖലയിൽ ഉണ്ടായത് വൻ ഉണർവെന്ന് ടൂറിസം വകുപ്പ്. കൊവിഡ് കാലത്തിന് ശേഷം വിദേശ വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ 500 ശതമാനം വർധനവാണ് ഉണ്ടായിരിക്കുന്നത്. ആഭ്യന്തര വിനോദ സഞ്ചാരികളുടെ എണ്ണം 150 ശതമാനത്തിലധികം വർധിച്ചു. കേരളത്തിലേക്ക് വിനോദ സഞ്ചാരികളെ ആകർഷിക്കുന്നതിനായി ചെന്നൈയിൽ നടന്ന ട്രാവൽ മീറ്റിൽ കേരളത്തിലെയും തമിഴ്നാട്ടിലെയും ഇരുന്നൂറിലേറെ ടൂറിസം സംരംഭകർ പങ്കെടുത്തു. കൊവിഡ് ആശങ്കകൾ കുറഞ്ഞതോടെ ലോക ടൂറിസ്റ്റുകൾ തിരഞ്ഞെടുക്കുന്ന ഏറ്റവും പ്രധാനപ്പെട്ട വിനോദസഞ്ചാര …
Read More »വിശ്വനാഥന്റെ മരണം; ഷര്‍ട്ട് കണ്ടെത്തി, പോക്കറ്റിൽ ഉണ്ടായിരുന്നത് ബീഡിയും ചില്ലറ പൈസയും
കോഴിക്കോട് : കോഴിക്കോട് മെഡിക്കൽ കോളേജിന് സമീപത്തെ ആളൊഴിഞ്ഞ പറമ്പിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ ആദിവാസി യുവാവ് വിശ്വനാഥന്‍റെ ഷർട്ട് കണ്ടെത്തി. ഷർട്ടിന്റെ പോക്കറ്റിൽ കുറച്ച് ചില്ലറ പൈസയും ഒരു കെട്ട് ബീഡിയും മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഷർട്ട് ഇല്ലാത്തതിനാൽ, കൊന്ന് കെട്ടിത്തൂക്കിയതാണെന്ന് ബന്ധുക്കൾ ആദ്യം പരാതി ഉന്നയിച്ചിരുന്നു. അതേസമയം, വിശ്വനാഥന്‍റെ മരണവുമായി ബന്ധപ്പെട്ട് വീണ്ടും പോസ്റ്റുമോർട്ടം നടത്തണമെന്ന ആവശ്യത്തിൽ നിന്ന് കുടുംബം പിൻമാറിയെന്ന് പൊലീസ് കഴിഞ്ഞ ദിവസം അറിയിച്ചു. പ്രത്യേക …
Read More »ടെസ്റ്റ് കരിയറിലെ 100-ാം മത്സരം പിന്നിട്ട് ചേതേശ്വര്‍ പുജാര
ന്യൂഡല്‍ഹി: ടെസ്റ്റ് കരിയറിലെ നൂറാം മത്സരമെന്ന നേട്ടം കൈവരിച്ച് ഇന്ത്യന്‍ ക്രിക്കറ്റർ ചേതേശ്വര്‍ പുജാര. ഓസ്ട്രേലിയയ്ക്കെതിരായ ബോർഡർ ഗവാസ്കർ പരമ്പരയിലെ രണ്ടാമത്തെ മത്സരം പൂജാരയുടെ 100-ാം ടെസ്റ്റ് മത്സരമാണ്. മത്സരം ആരംഭിക്കുന്നതിന് മുമ്പ് ഡൽഹി ആൻഡ് ഡിസ്ട്രിക്ട് ക്രിക്കറ്റ് അസോസിയേഷൻ പൂജാരയെ ആദരിച്ചു. ഇതോടെ 100 ടെസ്റ്റ് കളിക്കുന്ന പതിമൂന്നാമത്തെ ഇന്ത്യൻ താരമെന്ന നേട്ടവും പുജാര സ്വന്തമാക്കി. 99 ടെസ്റ്റുകളിൽ നിന്ന് 44.15 ശരാശരിയിൽ 7,021 റൺസാണ് പൂജാര നേടിയത്. …
Read More »അബുദാബിയിൽ മുസ്ലിം, ക്രൈസ്തവ, ജൂത ആരാധനാലയ സമുച്ചയം; ‘എബ്രഹാമിക് ഫാമിലി ഹൗസ്’ ഉദ്ഘാടനം ചെയ്തു
അബുദാബി : സഹവർത്തിത്വത്തിന്‍റെ പുതിയ സന്ദേശം പകർന്ന് യുഎഇ. അബുദാബിയിൽ മുസ്ലീം, ക്രിസ്ത്യൻ, ജൂത ആരാധനാലയ സമുച്ചയമായ “എബ്രഹാമിക് ഫാമിലി ഹൗസ്” യുഎഇ പ്രസിഡന്‍റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ വ്യാഴാഴ്ച ഉദ്ഘാടനം ചെയ്തു. പ്രശസ്ത ആർക്കിടെക്ട് സർ ഡേവിഡ് അഡ്ജയെയാണ് ഒരേ കോമ്പൗണ്ടിൽ ഒരു മസ്ജിദും പള്ളിയും സിനഗോഗും ഉൾക്കൊള്ളുന്ന സമുച്ചയം നിർമ്മിച്ചത്. അബുദാബി സന്ദർശന വേളയിൽ ഫ്രാൻസിസ് മാർപാപ്പയും അൽഅസ്ഹർ ഗ്രാൻഡ് ഇമാം ഡോ.അഹ്മദ് …
Read More »മരുമകനെ മധുരപലഹാരങ്ങൾക്കൊപ്പം ബീഡിയും പാനും നൽകി സ്വീകരിക്കുന്ന അമ്മായിയമ്മ; വീഡിയോ വൈറൽ
ഇന്ത്യയിലെ പല വിവാഹങ്ങളും പല തരത്തിലാണ്. വ്യത്യസ്ത സംസ്കാരങ്ങളിലുള്ളവരുടെ വിവാഹ ചടങ്ങുകളും വ്യത്യസ്തമാണ്. പല വിവാഹ ചടങ്ങുകളും ദിവസങ്ങളോളം നീണ്ടുനിൽക്കുന്നതുമാണ്. കാലത്തിനനുസരിച്ച് വിവാഹ ചടങ്ങുകളിൽ മാറ്റങ്ങളും വന്നിട്ടുണ്ട്. എന്നാൽ വളരെ വ്യത്യസ്തമായ ഒരു വിവാഹ ചടങ്ങാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. വരനെ വധുവിന്‍റെ വീട്ടുകാർ സിഗരറ്റും പാനും നൽകി സ്വീകരിക്കുന്നത് വീഡിയോയിൽ കാണാം. വധുവിന്‍റെ അമ്മയാണ് വരന് സിഗരറ്റ് നൽകുന്നത്. അച്ഛൻ അത് കത്തിക്കാൻ ശ്രമിക്കുന്നുണ്ട്. വരൻ സിഗരറ്റ് …
Read More »ഇന്ത്യയിലെ ട്വിറ്റർ ഓഫീസുകൾ പൂട്ടി; നടപടി സാമ്പത്തിക പ്രതിസന്ധി മൂലം
ന്യൂഡൽഹി: ഇന്ത്യയിലെ ട്വിറ്റർ ഓഫീസുകൾ അടച്ചുപൂട്ടി. ഡൽഹി, മുംബൈ ഓഫീസുകളാണ് അടച്ചത്. ഈ ഓഫീസുകളിലെ ജീവനക്കാരോട് വീട്ടിലിരുന്ന് ജോലി ചെയ്യാൻ കമ്പനി നിർദ്ദേശിച്ചതായാണ് വിവരം. കമ്പനി കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്നും പ്രതിസന്ധി നേരിടാൻ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കുന്നുണ്ടെന്നും നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിനിടെ ഇന്ത്യയിലെ ഓഫീസുകൾ അടച്ചിടുമെന്ന റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു. പിന്നാലെയാണ് ഇന്ത്യയിലെ രണ്ടിടങ്ങളിലെ ട്വിറ്റർ ഓഫീസുകൾ അടച്ചത്. അതേസമയം, ബെംഗളൂരുവിലെ ഓഫീസ് നിലനിർത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. സാമ്പത്തിക പ്രതിസന്ധി …
Read More »ദിലീപിന് തിരിച്ചടി; മഞ്ജു അടക്കമുള്ള സാക്ഷികളെ വീണ്ടും വിസ്തരിക്കാൻ കോടതി നിർദ്ദേശം
ന്യൂഡല്‍ഹി: നടിയെ ആക്രമിച്ച കേസിൽ മഞ്ജു വാര്യർ ഉൾപ്പെടെയുള്ള നാല് സാക്ഷികളെ വീണ്ടും വിസ്തരിക്കാമെന്ന് സുപ്രീം കോടതി. കേസിലെ പ്രതിയായ ദിലീപ് നേരത്തെ മഞ്ജുവിനെ വിസ്തരിക്കുന്നതിനെ എതിർത്ത് സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നു. എന്നാല്‍, കേസിൽ ദിലീപിന്റെ പങ്കുതെളിയിക്കാൻ മഞ്ജു വാര്യരെ സാക്ഷിയായി വീണ്ടും വിസ്തരിക്കണമെന്നു സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ അറിയിച്ചിരുന്നു. അതിജീവിതയ്ക്കുവേണ്ടി ഹാജരായ മുന്‍ ഹൈക്കോടതി ജഡ്ജി ആർ.ബസന്താണ് വിഷയം കോടതിയിൽ ഉന്നയിച്ചത്. കേസിന്റെ വിചാരണ എത്രയും …
Read More »ഉത്തേജകമരുന്ന് ഉപയോഗം പതിവാണെന്ന വെളിപ്പെടുത്തൽ; വിവാദങ്ങൾക്കൊടുവിൽ ചേതൻ ശർമ രാജി വച്ചു
ന്യൂഡൽഹി: ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീം താരങ്ങൾ ഉത്തേജകമരുന്ന് ഉപയോഗിക്കുന്നത് പതിവാണെന്നത് ഉൾപ്പെടെയുള്ള ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ നടത്തിയ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ചേതൻ ശർമ സെലക്ഷൻ കമ്മിറ്റി ചെയർമാൻ സ്ഥാനം രാജിവെച്ചു. ബിസിസിഐ സെക്രട്ടറി ജയ് ഷായ്ക്ക് രാജിക്കത്ത് അയച്ചു. രാജിക്കത്ത് ജയ് ഷാ സ്വീകരിച്ചതായാണ് വിവരം. ഒരു സ്വകാര്യ ടിവി ചാനലിന്‍റെ സ്റ്റിങ് ഓപ്പറേഷനിലാണ് ചേതൻ ശർമ്മ ഇന്ത്യൻ ടീമിന്‍റെ അണിയറക്കഥകൾ പരസ്യമാക്കിയത്. ശർമ്മയുടെ വെളിപ്പെടുത്തലിന്‍റെ വീഡിയോ …
Read More »