Breaking News

Latest News

ആകാശ് തില്ലങ്കേരി ക്രിമിനൽ സംഘത്തിന്റെ ഭാഗം: ഇതെല്ലാം പ്രാദേശിക വിഷയമെന്ന് എം വി ഗോവിന്ദൻ

തിരുവനന്തപുരം: ആകാശ് തില്ലങ്കേരി ക്രിമിനൽ സംഘത്തിന്‍റെ ഭാഗമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. സോഷ്യൽ മീഡിയയിൽ ആകാശ് തില്ലങ്കേരി എന്ത് പറഞ്ഞാലും ആരും വാ തുറക്കരുതെന്ന നിർദ്ദേശം അണികൾക്ക് നല്കിയിട്ടുണ്ട്. അതേസമയം, വനിതാ നേതാവിന്‍റെ പരാതിയിൽ ജാമ്യമില്ലാ വകുപ്പ് ചുമത്തിയിട്ടും ആകാശിനെ പിടികൂടാൻ പൊലീസിന് ഇതുവരെയും കഴിഞ്ഞിട്ടില്ല. “പ്രദേശത്ത് ഏതോ ഒരു ക്രിമിനൽ സംവിധാനത്തിന്‍റെ ഭാഗമായി പ്രവർത്തിക്കുന്ന ഒരു വ്യക്തിയെ പറ്റി എന്ത് പ്രതികരിക്കാൻ ആണ്, ഒന്നും പറയാനില്ല. …

Read More »

പാര്‍ട്ടിയില്‍ കുറ്റവാളികള്‍; സിപിഎം കായംകുളം ഏരിയ കമ്മിറ്റി യോഗത്തില്‍ നേതൃത്വത്തിന് രൂക്ഷവിമർശനം

കായംകുളം: സംഘടനാ ചർച്ചകൾക്കായി കൂടിയ സി.പി.എം കായംകുളം ഏരിയാ കമ്മിറ്റി യോഗത്തിൽ നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനമുയർന്നു. പ്രാദേശിക നേതൃത്വത്തിനെതിരെ ഉയർന്ന വിവിധ ആരോപണങ്ങളിൽ അന്വേഷണ കമ്മീഷനെ നിയോഗിച്ചെങ്കിലും കമ്മീഷൻ സമർപ്പിച്ച റിപ്പോർട്ട് ചർച്ച ചെയ്യാത്തതാണ് വിമർശനത്തിന് ഇടയാക്കിയത്. ലോക്കൽ കമ്മിറ്റി സെക്രട്ടറിയുടെ അശ്ലീല സംഭാഷണം, കരീലക്കുളങ്ങരയിൽ സിപിഎം പ്രവർത്തകന്‍റെ കടയ്ക്ക് നേരെയുണ്ടായ ആക്രമണം, കായംകുളം താലൂക്ക് ആശുപത്രിക്ക് നേരെ പ്രവർത്തകർ നടത്തിയ ആക്രമണം തുടങ്ങിയ വിഷയങ്ങളിലാണ് കമ്മിഷനെ നിയോഗിച്ചത്. റിപ്പോർട്ടിൽ …

Read More »

കടൽത്തീരത്ത് നടക്കാൻ പോയി; യുവതി കണ്ടെത്തിയത് മാംസഭോജിയായ ദിനോസറിന്‍റെ കാൽപ്പാടുകൾ

യോര്‍ക്ക്ഷെയര്‍: 166 ദശലക്ഷം വർഷം പഴക്കമുള്ള ദിനോസറിന്‍റെ കാൽപ്പാടുകൾ കണ്ടെത്തി. ബ്രിട്ടന്‍റെ തീരപ്രദേശത്ത് നിന്നാണ് ഞെട്ടിക്കുന്ന കണ്ടെത്തൽ. മെഗാലോസറസ് ജനുസ്സിൽപ്പെട്ട ദിനോസറിന്‍റെ കാൽപ്പാടാണ് കണ്ടെത്തിയതെന്ന് ഗവേഷകർ പറയുന്നു. മൂന്ന് അടിയോളം നീളമുള്ള കാലടയാളം ബര്‍ണിസ്റ്റോണ്‍ ബേയിലാണ് കണ്ടെത്തിയത്. തീരപ്രദേശത്ത് വിശ്രമിച്ച ദിനോസറിന്‍റേതായിരിക്കാം കാൽപ്പാടുകളെന്ന് വ്യാഴാഴ്ച പുറത്തുവന്ന പഠനങ്ങൾ സൂചിപ്പിക്കുന്നു. മേരി വുഡ്സ് എന്ന യുവതിയാണ് കാൽപ്പാടുകൾ കണ്ടെത്തിയത്. സുഹൃത്തുക്കൾക്കൊപ്പം കടൽത്തീരത്ത് നടക്കാൻ പോയതായിരുന്നു മേരി. പുറംതോടുള്ള സമുദ്രജീവികളുടെ കാൽപ്പാടെന്ന തോന്നലിൽ …

Read More »

ഇതിഹാസ ഇന്ത്യൻ ഫുട്ബോൾ താരം തുളസീദാസ് ബലറാം അന്തരിച്ചു

കൊൽക്കത്ത: ഇന്ത്യൻ ഫുട്ബോളിലെ ത്രിമൂർത്തികളിൽ ഒരാളായി അറിയപ്പെടുന്ന ഇതിഹാസ താരം തുളസീദാസ് ബലറാം (86) അന്തരിച്ചു. ഏറെ നാളായി വൃക്കരോഗ ബാധിതനായിരുന്നു. കൊൽക്കത്തയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 1956 ലെ മെൽബൺ ഒളിമ്പിക്സിൽ നാലാം സ്ഥാനത്തെത്തിയ ഇന്ത്യൻ ഫുട്ബോൾ ടീമിലെ അംഗമായിരുന്നു ബലറാം. ഇന്ത്യൻ ഫുട്ബോളിന്‍റെ സുവർണ്ണ കാലഘട്ടമായി കണക്കാക്കപ്പെടുന്ന 1950 കളിലെയും 60 കളിലെയും ഏറ്റവും മികച്ച കളിക്കാരിൽ ഒരാളായിരുന്ന ബലറാം സെന്‍റർ ഫോർവേഡായും ലെഫ്റ്റ് വിങ്ങറായും ടീമിൽ …

Read More »

ഖത്തറിലേക്ക് കടത്താന്‍ വിമാന മാര്‍ഗം കൊണ്ടുവന്ന കഞ്ചാവും മയക്കുമരുന്നും പിടിച്ചെടുത്തു

ദോഹ: ഖത്തറിലേക്ക് കടത്താൻ വിമാനമാർഗം കൊണ്ടുവന്ന ലഹരി വസ്തുക്കൾ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടി. സംശയം തോന്നിയതിനെ തുടർന്ന് യാത്രക്കാരന്റെ ബാഗിൽ നടത്തിയ വിശദമായ പരിശോധനയിലാണ് നിരോധിത വസ്തുക്കൾ കണ്ടെത്തിയത്. പിടിച്ചെടുത്ത വസ്തുക്കളുടെ ചിത്രങ്ങൾ അധികൃതർ സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടു. ബിസ്കറ്റ് ബോക്സുകളിൽ ഒളിപ്പിച്ച നിലയിൽ 1996 ഗ്രാം കഞ്ചാവാണ് യാത്രക്കാരന്‍റെ ബാഗിലുണ്ടായിരുന്നത്. നട്സ് അടങ്ങിയ മറ്റൊരു പെട്ടിയിൽ 931.3 ഗ്രാം മയക്കുമരുന്നും ഉണ്ടായിരുന്നു. നിരോധിത വസ്തുക്കൾ …

Read More »

ചൈനയുടെ ചാര ബലൂണ്‍ വെടിവെച്ചിട്ട സംഭവം: ഖേദ പ്രകടനം നടത്തില്ലെന്ന് ബൈഡൻ

വാഷിങ്ടണ്‍: ചൈനീസ് ചാര ബലൂൺ വെടിവെച്ചിട്ട സംഭവത്തിൽ ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിങ്ങുമായി ചർച്ച നടത്തുമെന്ന് യുഎസ് പ്രസിഡന്‍റ് ജോ ബൈഡൻ. സംഭവത്തിന് ശേഷം യുഎസിന്റെ ഭാഗത്ത് നിന്നുള്ള ആദ്യ പ്രതികരണമാണിത്. അമേരിക്ക ശീത യുദ്ധത്തിനില്ലെന്നും സംഭവത്തിൽ ഖേദ പ്രകടനം നടത്തില്ലെന്നും ബൈഡൻ വ്യക്തമാക്കി. അമേരിക്കയുടെയും രാജ്യത്തെ ജനങ്ങളുടെയും താൽപ്പര്യങ്ങൾ സംരക്ഷിക്കുമെന്നും ബൈഡൻ പറഞ്ഞു. ചാര ബലൂൺ വെടിവെച്ചിട്ടത് ഇരു രാജ്യങ്ങളും തമ്മിൽ നയതന്ത്ര പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. യുഎസ് വിദേശകാര്യ …

Read More »

ഗതാഗത കുരുക്ക്; കുവൈത്തിൽ സർക്കാർ ഓഫീസുകളിൽ ഷിഫ്റ്റ് സമ്പ്രദായം നടപ്പിലാക്കിയേക്കും

കുവൈത്ത് സിറ്റി: റോഡുകളിലെ ഗതാഗത പ്രശ്നം നിയന്ത്രിക്കുന്നതിനുള്ള നിർദ്ദേശങ്ങളുടെ ഭാഗമായി കുവൈത്തിൽ സർക്കാർ മേഖലയിലെ തൊഴിലാളികൾക്കായി 3 ഷിഫ്റ്റ് സംവിധാനം നടപ്പാക്കിയേക്കും. ഇതുസംബന്ധിച്ച് മന്ത്രിസഭ പഠനം നടത്തുന്നുണ്ടെന്നാണ് വിവരം. ഒരു പ്രാദേശിക പത്രമാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. ജോലി സമയം മൂന്ന് ഷിഫ്റ്റുകളായി വിഭജിക്കാനാണ് തീരുമാനമെന്ന് റിപ്പോർട്ടിൽ പറയുന്നു. ആദ്യ ഷിഫ്റ്റ് രാവിലെ 8 മുതൽ ഉച്ചയ്ക്ക് 2 വരെയും രണ്ടാം ഷിഫ്റ്റ് ഉച്ചയ്ക്ക് 12 മുതൽ വൈകിട്ട് 6 …

Read More »

ലൈഫ് മിഷൻ കോഴ കേസ്; ശിവശങ്കറിനെ വെട്ടിലാക്കി ചാര്‍ട്ടേഡ് അക്കൗണ്ടന്റിന്റെ മൊഴി

കൊച്ചി: ഇഡി അന്വേഷിക്കുന്ന വടക്കാഞ്ചേരി ലൈഫ് മിഷൻ കോഴക്കേസിൽ ചോദ്യം ചെയ്യലിനോട് സഹകരിക്കാത്ത ശിവശങ്കറിന് തിരിച്ചടിയായി ചാർട്ടേഡ് അക്കൗണ്ടന്‍റ് പി വേണുഗോപാലിന്‍റെ മൊഴി. ശിവശങ്കറിന്‍റെ നിർദേശപ്രകാരമാണ് ലോക്കർ തുറന്നതെന്ന മൊഴി വേണുഗോപാൽ ആവർത്തിച്ചു. 10 മണിക്കൂറോളം ഇരുവരെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്തു. അഞ്ച് ദിവസത്തെ കസ്റ്റഡിയിൽ ലഭിച്ച ശിവശങ്കറിനെ വെള്ളിയാഴ്ചയും ഇഡി ചോദ്യം ചെയ്യും. സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ശിവശങ്കറിനെ നേരത്തെ ചോദ്യം ചെയ്തിരുന്നു. 2021ൽ രജിസ്റ്റർ ചെയ്ത ലൈഫ് …

Read More »

ഗതാഗതക്കുരുക്കുള്ള നഗരങ്ങളില്‍ ബെംഗളൂരു രണ്ടാം സ്ഥാനത്ത്; ലണ്ടൻ ഒന്നാമത്

ഒരു സ്വകാര്യ ഏജൻസി നടത്തിയ സർവേ പ്രകാരം ലോകത്തിലെ ഏറ്റവും വാഹന ഗതാഗതക്കുരുക്കുള്ള നഗരങ്ങളിൽ ബെംഗളൂരു രണ്ടാമത്. നെതർലൻഡ്സ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ലൊക്കേഷൻ ടെക്നോളജി കമ്പനിയായ ടോം ടോം ആണ് സർവേ നടത്തിയത്. 2022 ൽ, വാഹനയാത്ര ചെയ്യാൻ എടുത്ത സമയത്തിന്‍റെ അടിസ്ഥാനത്തിലാണ് ലോകത്തിലെ രണ്ടാമത്തെ നഗരമായി ബെംഗളൂരു തിരഞ്ഞെടുക്കപ്പെട്ടത്. നഗരമധ്യത്തിലെ പ്രധാന ഭാഗങ്ങളിലെ ഗതാഗതക്കുരുക്കാണ് ഇതിനായി പരിഗണിച്ചത്. 2022 ൽ ബെംഗളൂരുവിൽ 10 കിലോമീറ്റർ ദൂരം താണ്ടാൻ ശരാശരി …

Read More »

ഇമ്രാൻ ഖാനെ അറസ്റ്റ് ചെയ്യുമെന്ന് അഭ്യൂഹം; വീടിന് മുന്നിൽ പാർട്ടി പ്രവർത്തകരുടെ നിര

ഇസ്ലാമാബാദ്: പാകിസ്ഥാൻ മുൻ പ്രധാനമന്ത്രിയും തെഹ്‌രീക്-ഇ-ഇൻ സാഫ് നേതാവുമായ ഇമ്രാൻ ഖാന്‍റെ ലാഹോറിലെ വീടിന് മുന്നിൽ അരങ്ങേറുന്നത് നാടകീയ സംഭവങ്ങൾ. ഇമ്രാൻ ഖാനെ പൊലീസ് അറസ്റ്റ് ചെയ്യാൻ എത്തിയതോടെയാണ് നാടകീയ നീക്കങ്ങൾ തുടങ്ങിയത്. നൂറുകണക്കിന് അനുഭാവികളും പാർട്ടി പ്രവർത്തകരും അറസ്റ്റിനെതിരെ വീടിന് മുന്നിൽ ഒത്തുകൂടിയിരിക്കുകയാണ്. ജാമ്യം റദ്ദാക്കിയതിന് ശേഷം, സമൻ പാർക്കിലെ അദ്ദേഹത്തിന്‍റെ ആഡംബര വസതിക്ക് പുറത്തുള്ള റോഡിൽ പൊലീസ് വാഹനങ്ങളുടെ നിര പ്രത്യക്ഷപ്പെട്ടിരുന്നു. ഇമ്രാൻ ഖാനെ അറസ്റ്റ് ചെയ്യാൻ …

Read More »