തിരുവനന്തപുരം: സർക്കാർ ഓഫീസുകളിലെ ജീവനക്കാർക്ക് അവധി അനുവദിക്കുന്നതിൽ മാര്‍ഗരേഖ പുറപ്പെടുവിക്കാൻ സർക്കാർ. എത്ര ശതമാനം ജീവനക്കാർക്ക് ഒരു ദിവസത്തെ അവധി നൽകാമെന്നത് സംബന്ധിച്ച് മാര്‍ഗരേഖ പുറപ്പെടുവിക്കാൻ ഒരുങ്ങുകയാണ് റവന്യൂ വകുപ്പ്. കോന്നി താലൂക്ക് ഓഫീസിലെ ജീവനക്കാർ കൂട്ട അവധിയെടുത്തതിനെ തുടർന്നാണ് റവന്യൂ വകുപ്പിന്‍റെ കടുത്ത നീക്കം. അവധിക്ക് അപേക്ഷിക്കാതെ അവധി എടുക്കുന്നത് നിയന്ത്രിക്കാൻ ലക്ഷ്യമിട്ടാണ് നീക്കം. അവധിയെടുക്കുന്നത് ജീവനക്കാരുടെ അവകാശമാണെന്ന് വാദിക്കുമ്പോഴും ഒരു ദിവസം എത്ര ജീവനക്കാർക്ക് അവധി നൽകാമെന്നതിന് …
Read More »വനിതാ പ്രീമിയർ താരലേലത്തില്‍ കേരളത്തിന് അഭിമാനം; മിന്നു മണി ഡല്‍ഹി ക്യാപിറ്റല്‍സില്‍
കല്‍പ്പറ്റ: വനിതാ പ്രീമിയർ ലീഗ് ട്വന്‍റി-20 ക്രിക്കറ്റ് താരലേലത്തില്‍ കേരളത്തിന്‍റെ അഭിമാനമായി വയനാട്ടുകാരി. മാനന്തവാടി ചോയിമൂല സ്വദേശി മിന്നു മണിയെയാണ് 30 ലക്ഷം രൂപയ്ക്ക് ഡൽഹി ക്യാപിറ്റൽസ് സ്വന്തമാക്കിയത്. വനിതാ ഐപിഎല്ലിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ മലയാളിയാണ് മിന്നു മണി. റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ, മുംബൈ ഇന്ത്യൻസ് എന്നിവരും മിന്നുവിനായി മത്സരരംഗത്തുണ്ടായിരുന്നു. ഒടുവിൽ 30 ലക്ഷം രൂപയ്ക്ക് ഡൽഹി ക്യാപിറ്റൽസ് സ്വന്തമാക്കി. നിലവിൽ ഇന്‍റർ സോൺ വനിതാ ക്രിക്കറ്റിൽ സൗത്ത് സോൺ …
Read More »സൈബിയെ തൽക്കാലം അറസ്റ്റ് ചെയ്യണ്ട; ആവശ്യപ്പെടുമ്പോൾ ഹാജരാകണമെന്ന് കോടതി നിർദേശം
കൊച്ചി: ജഡ്ജിക്ക് നൽകാനെന്ന പേരിൽ കൈക്കൂലി വാങ്ങിയെന്ന ആരോപണത്തിൽ സൈബി ജോസ് കിടങ്ങൂരിനെ തൽക്കാലം അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി. അന്വേഷണ ഉദ്യോഗസ്ഥർ ആവശ്യപ്പെടുമ്പോൾ ഹാജരാകണമെന്നും കോടതി നിർദേശിച്ചു. കോഴ ആരോപണത്തിൽ ഗൂഢാലോചനയുണ്ടോയെന്ന് അന്വേഷിക്കണമെന്നും കോടതി പറഞ്ഞു. ജഡ്ജിമാർക്ക് നൽകാൻ കൈക്കൂലി വാങ്ങിയെന്ന ആരോപണത്തിൽ ക്രിമിനൽ കേസെടുക്കണമെന്നാണ് പൊലീസിന്‍റെ പ്രാഥമിക അന്വേഷണ റിപ്പോർട്ടിൽ പറയുന്നത്. മൊഴികളുടെ ആധികാരികത ഉറപ്പാക്കാൻ കോൾ രേഖകൾ, ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ തുടങ്ങിയവ പരിശോധിക്കണമെന്നും ചോദ്യം ചെയ്യൽ …
Read More »യുഎസ് യൂണിവേഴ്സിറ്റിയിൽ വെടിവെയ്പ്പ്; 3 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്
മിഷിഗണ്‍: അമേരിക്കയിലെ മിഷിഗൺ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ വെടിവെപ്പ്. സംഭവത്തിൽ മൂന്ന് പേർ മരിച്ചതായാണ് റിപ്പോർട്ട്. വെടിവയ്പിൽ നിരവധി പേർക്ക് പരിക്കേറ്റു. തിങ്കളാഴ്ച രാത്രി 8.30 ഓടെയാണ് വെടിവെപ്പുണ്ടായത്. അക്രമിക്കായി തിരച്ചിൽ തുടരുകയാണെന്ന് മാധ്യമ റിപ്പോർട്ടുകൾ പറയുന്നു. ക്യാമ്പസിലെ രണ്ട് സ്ഥലങ്ങളിലാണ് വെടിവെപ്പ് നടന്നത്. രണ്ടിടത്തും വെടിയുതിർത്തത് ഒരാളാണെന്നാണ് പൊലീസ് സംശയിക്കുന്നത്. ക്യാമ്പസിലെ ബെർക്കി ഹാളിന് സമീപം നടന്ന വെടിവയ്പിലാണ് ഭൂരിഭാഗം പേർക്കും പരിക്കേറ്റത്. മിഷിഗൺ സർവകലാശാല യൂണിയൻ കെട്ടിടത്തിന് സമീപമാണ് …
Read More »യുപിയിൽ കുടിയൊഴിപ്പിക്കലിനിടെ അമ്മയും മകളും പൊള്ളലേറ്റു മരിച്ചു; 13 പേർക്കെതിരെ കേസ്
കാൻപുർ: ഉത്തർപ്രദേശിലെ കാൻപുരിൽ അനധികൃത കൈയേറ്റങ്ങൾ ഒഴിപ്പിക്കുന്നതിനിടെയുണ്ടായ തീപിടുത്തത്തിൽ അമ്മയും മകളും വെന്തുമരിച്ചു. നേഹ ദീക്ഷിത്, പ്രമീള ദീക്ഷിത് എന്നിവരാണ് മരിച്ചത്. സംഭവത്തിൽ 13 പേർക്കെതിരെ പൊലീസ് കേസെടുത്തു. ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സബ് ഡിവിഷണൽ മജിസ്ട്രേറ്റ്, സ്റ്റേഷൻ ഹൗസ് ഓഫീസർ (എസ്എച്ച്ഒ), ബുൾഡോസർ ഓപ്പറേറ്റർ എന്നിവർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഇരുവരുടെയും മരണത്തെ തുടർന്ന് പൊലീസും നാട്ടുകാരും തമ്മിൽ സംഘർഷമുണ്ടായി. ഇരുവരും വീടിനുള്ളിലായിരുന്നപ്പോൾ തങ്ങളെ ഒഴിപ്പിക്കാനെത്തിയ പൊലീസുകാരാണ് തീയിട്ടതെന്ന് കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങൾ …
Read More »കിണറ്റില്‍ നിന്ന് കണ്ടെത്തിയ പുതിയ മീനിന് ‘പൊതുജനം’ എന്ന് പേരിട്ട് ഗവേഷകർ
പത്തനംതിട്ട: പുറംലോകമറിയാന്‍ ജനങ്ങള്‍ വഴിയൊരുക്കിയതിനാൽ ശാസ്ത്രജ്ഞർ പുതിയ മത്സ്യത്തിന് ‘പൊതുജനം’ എന്ന് പേരിട്ടു. പൊതുജന സഹകരണം ഇല്ലായിരുന്നുവെങ്കിൽ, അത്തരമൊരു ഭൂഗർഭ മത്സ്യം ഉണ്ടെന്ന് അറിയുമായിരുന്നില്ല. കേരളത്തിലെ ശാസ്ത്രീയ അവബോധത്തിന്‍റെ പ്രതീകമായി ഇത് ഇനി ജന്തുശാസ്ത്രലോകത്ത് അറിയപ്പെടും. 2020 ഡിസംബർ ഒന്നിന് മല്ലപ്പള്ളി ചരിവുപുരയിടത്തില്‍ പ്രദീപ് തമ്പിയുടെ കിണറ്റിൽ നിന്നാണ് മത്സ്യത്തെ കണ്ടെത്തിയത്. ഗവേഷകർ ഇതിന് ഹോറാഗ്ലാനിസ് പോപ്പുലി എന്നാണ് പേരിട്ടത്. പോപ്പുലി എന്ന വാക്കിന് ലാറ്റിന്‍ ഭാഷയില്‍ ജനങ്ങള്‍ എന്നാണര്‍ഥം. …
Read More »മറയ്ക്കാനോ, ഭയക്കാനോ ഒന്നുമില്ല; അദാനി വിവാദത്തില്‍ നിലപാട് വ്യക്തമാക്കി അമിത് ഷാ
ന്യൂ ഡൽഹി: അദാനി വിവാദത്തിൽ കേന്ദ്രത്തിനും ബിജെപിക്കും ഒന്നും മറയ്ക്കാനോ, ഭയക്കാനോ ഇല്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. സുപ്രീം കോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാൽ അദാനി വിവാദത്തിൽ കൂടുതൽ പ്രതികരിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു. മോദിക്കെതിരെ പാര്‍ലമെന്‍റില്‍ രാഹുല്‍ഗാന്ധിയും കോണ്‍ഗ്രസ് നേതാക്കളും നടത്തിയ പ്രസംഗം രേഖകളില്‍ നിന്ന് നീക്കിയതിനെയും അദ്ദേഹം ന്യായീകരിച്ചു. എംപിമാരുടെ പരാമർശങ്ങൾ നീക്കം ചെയ്യുന്നത് പാർലമെൻ്റ് ചരിത്രത്തിലെ ആദ്യ സംഭവമല്ല. ചട്ടപ്രകാരം ചർച്ചകൾ നടക്കേണ്ട സ്ഥലമാണ് പാർലമെൻ്റ്. അവിടെ …
Read More »വനിതാ പ്രിമിയർ ലീഗ് ലേലത്തിൽ തിളങ്ങി ഇന്ത്യൻ താരങ്ങൾ; ഒരു കോടി ക്ലബ്ബിൽ 10 പേർ
മുംബൈ: ആദ്യത്തെ വനിതാ പ്രീമിയർ ലീഗ് ലേലത്തിൽ തിളങ്ങി സ്മൃതി മന്ദാന. 3.4 കോടി രൂപയ്ക്ക് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ സ്വന്തമാക്കിയ ഇന്ത്യൻ ഓപ്പണിംഗ് ബാറ്റർ സ്മൃതിയാണ് ലേലത്തിലെ ഏറ്റവും മൂല്യമേറിയ താരം. ഇംഗ്ലീഷ് ഓൾറൗണ്ടർ നാറ്റ് സിവർ (മുംബൈ ഇന്ത്യൻസ്), ഓസ്ട്രേലിയയുടെ ആഷ്ലി ഗാർഡ്നർ (ഗുജറാത്ത് ജയന്‍റ്സ്) എന്നിവരാണ് 3.2 കോടി രൂപ വീതം നേടി രണ്ടാം സ്ഥാനത്ത്. 2.6 കോടി രൂപയ്ക്ക് യുപി വാരിയേഴ്സ് സ്വന്തമാക്കിയ ഇന്ത്യൻ …
Read More »ഡയാലിസിസ് സെന്ററിനായി രാഹുല്‍ ഗാന്ധി അയച്ച ഉപകരണങ്ങള്‍ തിരിച്ചയച്ചു; സംഭവത്തിൽ അന്വേഷണം
കൽപറ്റ: തന്‍റെ നിയോജകമണ്ഡലത്തിൽ ഡയാലിസിസ് സെന്‍റർ തുടങ്ങാൻ രാഹുൽ ഗാന്ധി അയച്ച ഉപകരണങ്ങൾ ആശുപത്രിയിൽ ഇറക്കാൻ അനുമതി നൽകാതെ ഉദ്യോഗസ്ഥർ തിരികെ അയച്ചെന്ന് ആരോപണം. വണ്ടൂർ താലൂക്ക് ആശുപത്രിയിൽ പുതിയ ഡയാലിസിസ് യൂണിറ്റ് തുടങ്ങാനുള്ള ശ്രമമാണ് മതിയായ സൗകര്യമില്ലെന്ന് പറഞ്ഞ് മെഡിക്കൽ ഓഫീസറും ജീവനക്കാരും തിരിച്ചയച്ചത്. കൂടിയാലോചിക്കാതെ 35 ലക്ഷം രൂപയുടെ ഉപകരണങ്ങൾ തിരികെ നൽകിയ സംഭവത്തിൽ ബ്ലോക്ക് പഞ്ചായത്ത് അന്വേഷണം പ്രഖ്യാപിച്ചു. റിപ്പോർട്ട് കിട്ടിയാലുടൻ നടപടി സ്വീകരിക്കുമെന്നും ഭരണസമിതി …
Read More »ഹൈഡ്രജനിൽ ഓടുന്ന വാഹനങ്ങളെ പ്രോത്സാഹിപ്പിക്കാൻ ഒരുങ്ങി ദുബായ്
ദുബായ്: ഹൈഡ്രജനിൽ പ്രവർത്തിക്കുന്ന വാഹനങ്ങൾ പ്രോത്സാഹിപ്പിക്കാൻ ഒരുങ്ങി ദുബായ്. പരമ്പരാഗത ഊർജ്ജ സ്രോതസ്സുകളിൽ നിന്ന് മാറി പുതിയ ഇന്ധനം സ്വീകരിക്കുന്നതിലേക്കുള്ള സുപ്രധാന പ്രഖ്യാപനം ആഗോള സർക്കാർ ഉച്ചകോടിയിൽ ദുബായ് നടത്തി. വാഹനങ്ങളിൽ ഹൈഡ്രജൻ നിറയ്ക്കുന്ന സ്റ്റേഷനുകളുടെ സാധ്യതാ പഠനത്തിനായി ദുബായ് ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റിയും എമിറേറ്റ്സ് നാഷണൽ ഓയിൽ കമ്പനിയും (ഇനോക്) ധാരണാപത്രം ഒപ്പിട്ടു. ഹൈഡ്രജൻ ഇന്ധനത്തിൽ ഒരു പുതിയ സാമ്പത്തിക ക്രമം തുറക്കാനും ഹൈഡ്രജൻ പവർ വാഹനങ്ങൾക്കായി …
Read More »