കോട്ടയം: മുണ്ടക്കയം കൂട്ടിക്കൽ പഞ്ചായത്തിന് മുന്നിൽ കൈകുഞ്ഞുമായി വന്ന് യുവതിയുടെ ആത്മഹത്യാ ശ്രമം. കൊടുങ്ങ സ്വദേശിനിയായ യുവതിയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെ പഞ്ചായത്ത് ഓഫീസിന് മുന്നിൽ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. ക്വാറി കാരണം ജീവിക്കാൻ കഴിയുന്നില്ലെന്നായിരുന്നു യുവതിയുടെ പരാതി. ആത്മഹത്യക്ക് ശ്രമിച്ച യുവതിയെയും കുഞ്ഞിനെയും നാട്ടുകാർ രക്ഷപ്പെടുത്തുകയായിരുന്നു. കുട്ടി സുരക്ഷിതയാണ്. ബോധരഹിതയായ യുവതിയെ ആശുപത്രിയിലേക്ക് മാറ്റി.
Read More »കുപ്പണ മദ്യദുരന്ത കേസ്; തമ്പിയെ പിഴത്തുക റദ്ദാക്കി മോചിപ്പിക്കാൻ സുപ്രീംകോടതി ഉത്തരവ്
ന്യൂഡൽഹി: കുപ്പണ മദ്യദുരന്തക്കേസിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന മുഖ്യപ്രതി തമ്പിയെ മോചിപ്പിക്കാൻ ഉത്തരവിട്ട് സുപ്രീം കോടതി. പിഴത്തുക റദ്ദാക്കി വിട്ടയക്കണമെന്ന തമ്പിയുടെ ആവശ്യം ജസ്റ്റിസ് കൃഷ്ണ മുരാരി അധ്യക്ഷനായ ബെഞ്ച് അംഗീകരിച്ചു. 2003ൽ കൊല്ലം ജില്ലയിലെ കുപ്പണയിലുണ്ടായ മദ്യദുരന്തത്തിൽ ഏഴ് പേർ മരിച്ചിരുന്നു. ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട തമ്പി 18 വർഷം ജയിൽ ശിക്ഷ അനുഭവിച്ചതിനാൽ മോചിപ്പിക്കണമെന്ന് സംസ്ഥാന മന്ത്രിസഭ നേരത്തെ ശുപാർശ ചെയ്തിരുന്നു. എന്നാൽ വിചാരണക്കോടതി വിധിച്ച 10 …
Read More »കർണാടകയിൽ കടുവാ ആക്രമണം; മുത്തച്ഛനും പേരക്കുട്ടിയും കൊല്ലപ്പെട്ടു
കൊടക്/ കർണാടക: കർണാടകയിൽ കടുവയുടെ ആക്രമണത്തിൽ മുത്തച്ഛനും ചെറുമകനും കൊല്ലപ്പെട്ടു. 75 വയസ്സുള്ള രാജുവും ചെറുമകൻ ചേതനുമാണ് (18) ആക്രമണത്തിൽ കൊല്ലപ്പെട്ടത്. വിവിധയിടങ്ങളിലായിട്ടാണ് ഇരുവരും കടുവയുടെ ആക്രമണത്തിന് ഇരയായതെന്നാണ് റിപ്പോർട്ടുകൾ. കേരള അതിർത്തിയോട് ചേർന്നുള്ള പൊന്നംപേട്ട് താലൂക്കിലെ പല്ലേരി ഗ്രാമത്തിൽ ഇന്ന് പുലർച്ചെയായിരുന്നു തോട്ടം തൊഴിലാളിയായ രാജുവിനെ കടുവ ആക്രമിച്ചത്. രാജുവിന്‍റെ ചെറുമകൻ ചേതൻ ഞായറാഴ്ചയാണ് കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടതെന്ന് പൊലീസ് വൃത്തങ്ങൾ പറയുന്നു. കടുവയുടെ ആക്രമണത്തിൽ ചേതന്‍റെ പിതാവ് …
Read More »ഇംഗ്ലണ്ടിന് ആദ്യ ലോകകപ്പ് നേടിക്കൊടുത്ത നായകൻ; വിരമിക്കൽ പ്രഖ്യാപിച്ച് ഒയിന്‍ മോര്‍ഗന്‍
ലണ്ടന്‍: ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് ആദ്യമായി ഇംഗ്ലണ്ടിന് ലോകകപ്പ് കിരീടം നേടിക്കൊടുത്ത നായകൻ ഒയിന്‍ മോര്‍ഗന്‍. 36 കാരനായ മോർഗൻ സോഷ്യൽ മീഡിയയിലൂടെയാണ് വിരമിക്കൽ പ്രഖ്യാപിച്ചത്. 16 വർഷത്തെ കരിയറിനാണ് മോർഗൻ വിരാമമിട്ടത്. 2022 ജൂലൈയിൽ അദ്ദേഹം അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചിരുന്നു. അയർലൻഡിനും ഇംഗ്ലണ്ടിനും വേണ്ടി അന്താരാഷ്ട്ര ക്രിക്കറ്റ് കളിച്ച താരമാണ് മോർഗൻ. 2019 ലെ ലോകകപ്പ് നേടാൻ ഇംഗ്ലണ്ടിനെ സഹായിച്ചത് മോർഗന്‍റെ ക്യാപ്റ്റൻസിയാണ്. …
Read More »വ്യക്തിപരമായും തൊഴില്‍പരമായും അധിക്ഷേപം; സോഷ്യല്‍ മീഡിയ വിടുന്നെന്ന് ജോജു ജോര്‍ജ്ജ്
വ്യക്തിപരവും തൊഴിൽപരവുമായ അധിക്ഷേപങ്ങൾ കാരണം സോഷ്യൽ മീഡിയ വിടുന്നുവെന്ന് നടൻ ജോജു ജോർജ്. ഒരു കലാകാരനെന്ന നിലയിൽ തന്നെ സ്വീകരിച്ചതിൽ നന്ദിയുണ്ടെന്നും ഒരു ഇടവേളയെടുത്ത് സിനിമകളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും ജോജു പറഞ്ഞു. “ഇരട്ട എന്ന സിനിമയോട് കാണിച്ച സ്നേഹത്തിന് നന്ദി. കുറച്ച് കാലമായി ഞാൻ എല്ലാ മാധ്യമങ്ങളിൽ നിന്നും വിട്ടുനിൽക്കുകയായിരുന്നു. എന്നാൽ ഇരട്ട എന്ന സിനിമയോടു കൂടി സജീവമാകാൻ ശ്രമിച്ചതാണ്. എന്നാൽ പിന്നെയും അനാവശ്യ കാര്യങ്ങളിലേക്ക് എന്നെ …
Read More »മുഖ്യമന്ത്രിയുടെ സുരക്ഷ; കുഞ്ഞിന് മരുന്നുവാങ്ങാന്‍ പോയ പിതാവിനെ തടഞ്ഞ് പൊലീസ്
കൊച്ചി: മുഖ്യമന്ത്രിയുടെ സുരക്ഷയുടെ പേരിൽ കുട്ടിക്ക് മരുന്ന് വാങ്ങാനെത്തിയ പിതാവിനെ തടഞ്ഞ് പൊലീസ്. ഞായറാഴ്ച വൈകിട്ട് കാലടിയിലായിരുന്നു സംഭവം. കോട്ടയം സ്വദേശിയായ ശരത്തിനാണ് ഈ അനുഭവമുണ്ടായത്. നാല് വയസുള്ള കുട്ടിക്ക് പനിക്കുള്ള മരുന്ന് വാങ്ങാൻ വാഹനം നിർത്താൻ ശ്രമിച്ച പിതാവിനോട് ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്.ഐ അപമര്യാദയായി പെരുമാറുകയായിരുന്നു. മെഡിക്കൽ ഷോപ്പിന് സമീപം വാഹനം നിർത്താൻ ശ്രമിച്ചെങ്കിലും പൊലീസ് അനുവദിച്ചില്ല. പിന്നീട് മറ്റൊരു സ്ഥലത്ത് വാഹനം നിർത്തി കുട്ടിയുമായി വന്ന് മരുന്ന് വാങ്ങി …
Read More »‘എയ്റോ ഇന്ത്യ 2023’ന് ബെംഗളൂരുവിൽ തുടക്കം; പ്രതീക്ഷിക്കുന്നത് 75,000 കോടിയുടെ നിക്ഷേപം
ബെംഗളൂരു: ഏഷ്യയിലെ ഏറ്റവും വലിയ എയ്റോ എക്സിബിഷനായ ‘എയ്റോ ഇന്ത്യ 2023’ ബെംഗളൂരുവിൽ ആരംഭിച്ചു. യെലഹങ്ക വ്യോമസേന താവളത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പോർ, സിവിലിയൻ, ചരക്ക് വിമാനങ്ങളുടെ കരുത്ത് പ്രകടമാക്കുന്ന 14–ാമത് എയ്റോ ഇന്ത്യ പ്രദർശനം ഉദ്ഘാടനം ചെയ്തത്. അഞ്ച് ദിവസം നീണ്ടുനിൽക്കുന്ന ആകാശ പ്രകടനം 17ന് സമാപിക്കും. “എയ്റോ ഇന്ത്യ രാജ്യത്തിന്‍റെ പുതു ശക്തിയും അഭിലാഷങ്ങളും പ്രതിഫലിപ്പിക്കുന്നു. തദ്ദേശീയമായി നിർമ്മിച്ച തേജസ് യുദ്ധവിമാനവും വിമാനവാഹിനിക്കപ്പലായ ഐഎൻഎസ് വിക്രാന്തും …
Read More »യുഎഇയിൽ ഇന്ന് 32 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരും: നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി
യുഎഇ: യു.എ.ഇയിൽ ഇന്ന് പകൽ ഭാഗികമായി മേഘാവൃതമായിരിക്കുമെന്നും താഴ്ന്ന മേഘങ്ങൾ കിഴക്കോട്ട് ദൃശ്യമാകുമെന്നും നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി അറിയിച്ചു. രാജ്യത്ത് താപനില 32 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ട്. അബുദാബിയിൽ 32 ഡിഗ്രി സെൽഷ്യസും ദുബായിൽ 31 ഡിഗ്രി സെൽഷ്യസും വരെ താപനില ഉയരും. എന്നാൽ അബുദാബിയിൽ 18 ഡിഗ്രി സെൽഷ്യസ് വരെയും ദുബായിൽ 19 ഡിഗ്രി സെൽഷ്യസ് വരെയും പർവത പ്രദേശങ്ങളിൽ 11 ഡിഗ്രി സെൽഷ്യസ് …
Read More »ആദിവാസി യുവാവ് മരിച്ച സംഭവം; തൂങ്ങിമരണമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്
കോഴിക്കോട്: കോഴിക്കോട്ടെ ആദിവാസി യുവാവ് വിശ്വനാഥന്റെ മരണം തൂങ്ങിമരണമാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ശരീരത്തിൽ മർദ്ദനമേറ്റതിന്‍റെ ലക്ഷണങ്ങളില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. ഭാര്യയുടെ പ്രസവത്തിന് കൂട്ടിരിപ്പുകാരനായി എത്തിയ വയനാട് സ്വദേശി വിശ്വനാഥനെ എട്ടാം തീയതി രാത്രി ആശുപത്രിയിൽ നിന്ന് കാണാതായി. രണ്ട് ദിവസത്തിന് ശേഷം വിശ്വനാഥനെ ആശുപത്രിക്ക് സമീപത്തെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മോഷണക്കുറ്റം ആരോപിച്ച് സുരക്ഷാ ഉദ്യോഗസ്ഥർ ചോദ്യം ചെയ്തതിനെ തുടർന്നാണ് വിശ്വനാഥനെ കാണാതായതെന്നാണ് കുടുംബത്തിന്റെ ആരോപണം. കൂട്ടിരിപ്പുകാർക്ക് ഇരിക്കാനുള്ള …
Read More »നെറ്റ്ഫ്ലിക്സിന് പിന്നാലെ സ്വിഗ്ഗി വൺ; ലോഗിൻ നടപടിക്രമങ്ങൾ പരിഷ്കരിച്ചു
മുംബൈ: ലോഗിൻ നടപടിക്രമങ്ങൾ പരിഷ്കരിച്ച് ഫുഡ് ഡെലിവറി ആപ്ലിക്കേഷനായ ‘സ്വിഗ്ഗി വൺ’. സ്വിഗ്ഗി വൺ അംഗങ്ങൾക്ക് ഇനി മുതൽ രണ്ടിൽ കൂടുതൽ ഉപകരണങ്ങളിൽ നിന്ന് ലോഗിൻ ചെയ്യാൻ കഴിയില്ല. നെറ്റ്ഫ്ലിക്സിന് സമാനമായാണ് സ്വിഗ്ഗിയുടെയും നടപടി. പാസ് വേഡ് പങ്കിടൽ വെട്ടിക്കുറയ്ക്കാനുള്ള തീരുമാനം നെറ്റ്ഫ്ലിക്സായിരുന്നു ആദ്യം പ്രഖ്യാപിച്ചത്. സ്വിഗ്ഗി വൺ സബ്സ്ക്രിപ്ഷനിൽ വരുത്തിയ മാറ്റങ്ങളെക്കുറിച്ച് സ്വിഗ്ഗി അതിന്റെ വരിക്കാർക്ക് ഇമെയിൽ അയച്ചിട്ടുണ്ട്. ഫെബ്രുവരി 8 മുതൽ സ്വിഗ്ഗി വൺ ഉപഭോക്താക്കൾക്ക് രണ്ടിൽ …
Read More »