Breaking News

Latest News

കുതിരവട്ടത്ത് സുരക്ഷാ വീഴ്ച തുടരുന്നു; കൊലക്കേസ് പ്രതി രക്ഷപെട്ടു

കോഴിക്കോട്: കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ വീണ്ടും സുരക്ഷാവീഴ്ച. ഫോറൻസിക് വാർഡിലെ ഒരു അന്തേവാസി രക്ഷപ്പെട്ടു. കൊലക്കേസ് പ്രതിയായ പൂനം ദേവിയാണ് രക്ഷപെട്ടത്. മലപ്പുറം വേങ്ങരയിൽ ഭർത്താവ് സഞ്ചിത് പാസ്വാനെ കൊലപ്പെടുത്തിയ കേസിലാണ് ഇവർ അറസ്റ്റിലായത്. പുലർച്ചെ 12.15 ഓടെയാണ് പൂനം പുറത്തിറങ്ങിയത്. ശുചിമുറിയിലെ വെന്‍റിലേറ്റർ ഗ്രിൽ കുത്തി ഇളക്കിയാണ് ഇവർ രക്ഷപ്പെട്ടത്. ഇന്നലെയാണ് ഇവരെ മാനസികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചത്. ബിഹാറിലെ വൈശാലി സ്വദേശിയാണ് പൂനം. കടുത്ത മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ …

Read More »

കെപിസിസി നിര്‍വാഹകസമിതിയോഗം ഇന്ന്; ഇന്ധന സെസിൽ തുടർ സമരപരിപാടികൾ ചർച്ചയാകും

കൊച്ചി: കെ.പി.സി.സി നിർവാഹക സമിതി യോഗം ഇന്ന് കൊച്ചിയിൽ ചേരും. ഫണ്ട് ശേഖരണ പദ്ധതിയായ 138 ചലഞ്ചും ബൂത്തുതല ഭവനസന്ദർശന പരിപാടിയായ ‘ഹാത്ത് സേ ഹാത്ത് അഭിയാൻ’ കാമ്പയിനും വിജയിപ്പിക്കുന്നത് ചർച്ച ചെയ്യാനാണ് യോഗം. ഇന്ധന സെസ് സംബന്ധിച്ച തുടർ സമരപരിപാടികൾ യോഗത്തിൽ തീരുമാനിക്കും. പാർട്ടി പുനഃസംഘടനയും യോഗത്തിൽ ചർച്ചയാകും. ബജറ്റിനെതിരെയുള്ള പ്രതികരണങ്ങളിൽ പ്രതിപക്ഷ നേതാവും കെ.പി.സി.സി പ്രസിഡന്‍റും വ്യത്യസ്ത അഭിപ്രായങ്ങൾ പ്രകടിപ്പിച്ചത് അണികൾക്കിടയിൽ ആശയക്കുഴപ്പമുണ്ടാക്കിയെന്ന് യോഗത്തിൽ വിമർശനമുയരും. രാവിലെ …

Read More »

സമ്പദ്‌മേഖല നിയന്ത്രിക്കുന്നവര്‍ അനുഭവസമ്പന്നർ; അദാനി വിഷയത്തില്‍ ധനമന്ത്രി

ന്യൂഡല്‍ഹി: ഇന്ത്യയുടെ സാമ്പത്തികരംഗം നിയന്ത്രിക്കുന്നവർ അനുഭവസമ്പന്നരാണെന്നും അദാനി ഗ്രൂപ്പ് പ്രതിസന്ധി അവരുടെ നിയന്ത്രണത്തിലാണെന്നും ധനമന്ത്രി നിർമ്മല സീതാരാമൻ. സമ്പദ്‌മേഖല നിയന്ത്രിക്കുന്നവർ ഏത് സാഹചര്യത്തെയും നേരിടാൻ പ്രാപ്തരാണെന്നും ധനമന്ത്രി പറഞ്ഞു. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ബോർഡിൽ ബജറ്റ് പ്രഭാഷണത്തിന് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ധനമന്ത്രി. ഇതുമായി ബന്ധപ്പെട്ട പൊതുതാൽപര്യ ഹർജിയിൽ സുപ്രീം കോടതിയുടെ നിരീക്ഷണത്തോട് പ്രതികരിക്കുകയായിരുന്നു അവർ. അദാനി ഓഹരികൾ ഇടിഞ്ഞതിനാൽ ഇന്ത്യൻ നിക്ഷേപകർക്ക് കോടിക്കണക്കിന് രൂപയുടെ നഷ്ടമുണ്ടായതിൽ സുപ്രീം …

Read More »

കേന്ദ്രമന്ത്രി വി.മുരളീധരന്റെ വീടിന് നേരെയുണ്ടായ ആക്രമണം; പ്രതി അറസ്റ്റിൽ

തിരുവനന്തപുരം: കേന്ദ്രമന്ത്രി വി. മുരളീധരന്‍റെ വീട് ആക്രമിച്ച പ്രതി പിടിയിൽ. കണ്ണൂർ പയ്യന്നൂർ സ്വദേശി ഏടാട്ട് ചീരാക്കൽ പുത്തൂർ ഹൗസിൽ മനോജ് (46) ആണ് അറസ്റ്റിലായത്. ഏറെ നാളായി മാനസിക വെല്ലുവിളി നേരിടുന്ന ഇയാൾ 10 വർഷം മുമ്പ് ശ്രീകാര്യത്തും വഞ്ചിയൂരിലുമായി താമസിച്ചിരുന്നു. നേരത്തെ ആനന്ദഭവൻ ഹോട്ടലിൽ ജീവനക്കാരനായി ജോലി ചെയ്തിരുന്നു. തമ്പാനൂരിൽ നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്.

Read More »

പാമ്പ് പിടിത്തം ഹരമാണ്; 300ലേറെ വിഷപ്പാമ്പുകളെ പിടികൂടി ബീറ്റ് ഫോറസ്റ്റ് ഓഫീസർ റോഷ്നി

ആര്യനാട് : റോഷ്നിയുടെ മുന്നിൽ പത്തി താഴ്ത്താത്ത പാമ്പുകളില്ല. അപകടകാരികളായ പാമ്പുകളെ മെരുക്കി അവയെ പിടികൂടുന്നത് ഈ വനിതാ ബീറ്റ് ഫോറസ്റ്റ് ഓഫീസറിന് ഒരു ഹരമാണ്. 3 വർഷത്തിനിടയിൽ 300ഓളം പാമ്പുകളെയാണ് റോഷ്നി പിടികൂടിയത്. അഞ്ച് വർഷം മുൻപ് വനം വകുപ്പ് പരുത്തിപ്പള്ളി റേഞ്ച് ഓഫീസിൽ ജോലിയിൽ പ്രവേശിച്ച ആര്യനാട് കുളപ്പട സരോവരത്തിൽ റോഷ്നി, പാമ്പ് പിടിത്തത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ലൈസൻസ് നേടുകയും ചെയ്തു. ജില്ലയിലെ വിവിധ കോണുകളിൽ നിന്നായി …

Read More »

ക്യാൻസർ ബാധിതനായ 9 വയസുകാരൻ്റെ ആഗ്രഹം സഫലീകരിച്ച് രാം ചരൺ

ഹൈദരാബാദ് : തെന്നിന്ത്യൻ സൂപ്പർ താരമാണ് രാം ചരൺ. കേരളത്തിലും താരത്തിന് നിരവധി ആരാധകരുണ്ട്. രാം ചരണിന്‍റെ സിനിമകൾക്ക് മലയാളികൾ നൽകിയ സ്വീകരണം അതിന് തെളിവാണ്. കാൻസർ ബാധിതനായ ഒരു കുട്ടി ആരാധകനെ കാണാൻ എത്തിയ രാം ചരണിന്‍റെ വാർത്തയും ചിത്രങ്ങളുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.  ഹൈദരാബാദിലെ സ്പർഷ് ആശുപത്രിയിൽ ചികിത്സയിലുള്ള ആരാധകനെയാണ് രാം ചരൺ സന്ദർശിച്ചത്. മേക്ക് എ വിഷ് ഫൗണ്ടേഷനിലൂടെയാണ് നടനെ കാണാനുള്ള ആഗ്രഹം ഒൻപത് …

Read More »

ഉമ്മൻ ചാണ്ടി ഇന്ന് ബെം​ഗളൂരുവിലേക്ക്; വിമാനമൊരുക്കി എഐസിസി

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും എം.എൽ.എയുമായ ഉമ്മൻചാണ്ടിയെ വിദഗ്ധ ചികിത്സയ്ക്കായി ഇന്ന് ബംഗളൂരുവിലേക്ക് കൊണ്ടുപോകും. നിലവിൽ നിംസ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അദ്ദേഹത്തെ ന്യൂമോണിയ ഭേദമായതിനെ തുടർന്നാണ് ബെം​ഗളൂരുവിലേക്ക് മാറ്റുന്നത്. ന്യൂമോണിയ ബാധയെ തുടർന്ന് തിങ്കളാഴ്ചയാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ന്യൂമോണിയ ഭേദമായാലുടൻ വിദഗ്ധ ചികിത്സയ്ക്കായി മാറ്റാനായിരുന്നു തീരുമാനം. ഉമ്മൻചാണ്ടിയെ എ.ഐ.സി.സിയാണ് ബംഗളൂരുവിലേക്ക് കൊണ്ടുവരുന്നത്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ നിർദേശപ്രകാരം കെ സി വേണുഗോപാൽ ഉമ്മൻചാണ്ടിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഞായറാഴ്ച …

Read More »

ഐഎസ്എൽ: ബ്ലാസ്റ്റേഴ്‌സിന് തോൽവി, തുടര്‍ച്ചയായ ആറാം ജയവുമായി ബെംഗളൂരു

ബെംഗളൂരു: കൊച്ചിയിലെ തോല്‍വിക്ക് കേരള ബ്ലാസ്‌റ്റേഴ്‌സിനോട് പകരംവീട്ടി ബെംഗളൂരു എഫ്‌സി. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ബെംഗളൂരുവിന്‍റെ വിജയം. തുടർച്ചയായ ആറാം ജയത്തോടെ ബെംഗളൂരു പ്ലേ ഓഫ് സാധ്യതകൾ സജീവമാക്കി. കളിയുടെ തുടക്കം മുതൽ ബെംഗളൂരുവിനായിരുന്നു മേൽക്കൈ. 32-ാം മിനിറ്റിൽ റോയ് കൃഷ്ണയാണ് ബെംഗളൂരുവിന്‍റെ വിജയ ഗോൾ നേടിയത്. ജാവിയർ ഹെർണാണ്ടസ് നൽകിയ പന്താണ് കൃഷ്ണ ഗോളാക്കിയത്. തോൽവിയോടെ എടികെ മോഹൻ ബഗാനും ഹൈദരാബാദ് എഫ്സിക്കുമെതിരായ മത്സരങ്ങൾ ബ്ലാസ്റ്റേഴ്സിന് നിർണായകമായി. 18 …

Read More »

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി: കെ.എസ്.യു വനിതാ നേതാവിനെതിരെ പുരുഷ പൊലീസിന്റെ അതിക്രമം

കൊച്ചി: മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കാനെത്തിയ കെ.എസ്.യു വനിതാ നേതാവിനെ പുരുഷ പൊലീസ് ആക്രമിച്ചു. കെ.എസ്.യു ജില്ലാ സെക്രട്ടറി മിവ ജോളിയെയാണ് പൊലീസ് ആക്രമിച്ചത്. കരിങ്കൊടിയുമായി ഓടിയെത്തിയ മിവയെ എസ്.ഐ കഴുത്തിന് കുത്തി പിടിച്ചു. പിന്നീട് വനിതാ പൊലീസ് എത്തി മിവയെ പിടികൂടി പൊലീസ് വാഹനത്തിൽ കയറ്റി. ഇതിനിടെ പുരുഷ പൊലീസുകാരും ഇടപെട്ടു. പൊലീസുകാർക്കെതിരെ നടപടി ആവശ്യപ്പെട്ട് ഡിസിസി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസ് മുഖ്യമന്ത്രിക്ക് കത്ത് അയച്ചിട്ടുണ്ട്. കൊച്ചിയിൽ രണ്ടിടത്ത് മുഖ്യമന്ത്രിക്കെതിരെ …

Read More »

മോദിയേക്കാള്‍ ശക്തനായ ഏകാധിപതിയാകാനാണ് പിണറായി മത്സരിക്കുന്നത്: കെസി വേണുഗോപാൽ

തിരുവനന്തപുരം: മോദിയേക്കാൾ വലിയ ഏകാധിപതിയാകാനാണ് മുഖ്യമന്ത്രി പിണറായി വിജയൻ മത്സരിക്കുന്നതെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എം.പി. ഭാരത് ജോഡോ യാത്രികർക്കും കെ.സി വേണുഗോപാലിനും കെ.പി.സി.സി നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യസഭ ടിവി ഒരു വിഭാഗം മാത്രം പ്രക്ഷേപണം ചെയ്യുന്നതുപോലെ കേരളത്തിലെ നിയമസഭാ ടിവിയും പ്രതിപക്ഷ പ്രതിഷേധം കാണിക്കുന്നില്ല. യാത്രയ്ക്കിടെ സി.പി.എമ്മിനെതിരെ ഒരക്ഷരം മിണ്ടിയില്ലെങ്കിലും രാഹുൽ ഗാന്ധിയെ സിപിഎം തുടർച്ചയായി അധിക്ഷേപിച്ചു . കോൺഗ്രസ് ഇതിനോട് പ്രതികരിക്കുക …

Read More »