കൊച്ചി: കച്ചേരിപ്പടിയിൽ സ്വകാര്യ ബസ് ഇടിച്ച് ബൈക്ക് യാത്രികൻ മരിച്ച സംഭവത്തിൽ ബസ് ഡ്രൈവർ അറസ്റ്റിൽ. ഡ്രൈവർ ദീപു കുമാറാണ് അറസ്റ്റിലായത്. മനഃപൂർവമല്ലാത്ത നരഹത്യയ്ക്കാണ് ഇയാൾക്കെതിരെ കേസെടുത്തത്. വെള്ളിയാഴ്ച രാവിലെയായിരുന്നു അപകടം നടന്നത്. മാധവ ഫാർമസി ജംഗ്ഷനിൽ നടന്ന അപകടത്തിൽ വൈപ്പിൻ കാർത്തേടം കല്ലുവീട്ടിൽ ആന്‍റണി (50) ആണ് മരിച്ചത്. അശ്രദ്ധമായി ഇടതുവശത്തേക്കു തിരിഞ്ഞ ബസ് ഇടിച്ചാണ് ബൈക്ക് യാത്രികനായ ആന്‍റണി ബസിനടിയിലേക്ക് വീണത്. ശരീരത്തിലൂടെ ബസ് കയറിയ ആന്‍റണി …
Read More »വേറിട്ട പ്രണയകഥയുമായി മാത്യുവും മാളവികയും;’ക്രിസ്റ്റി’യുടെ ട്രെയിലര്‍ പുറത്ത്
മാത്യൂ തോമസും മാളവിക മോഹനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ക്രിസ്റ്റി’ റിലീസിനു മുമ്പ് തന്നെ സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിന്‍റെ ടീസറിനും ഗാനങ്ങൾക്കും മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. ഇപ്പോഴിതാ ചിത്രത്തിന്‍റെ ട്രെയിലർ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. നവാഗതനായ ആൽവിൻ സംവിധാനം ചെയ്യുന്ന ചിത്രം ഫെബ്രുവരി 17ന് തിയേറ്ററുകളിലെത്തും. എഴുത്തുകാരായ ബെന്യാമിൻ, ജി ആർ ഇന്ദുഗോപൻ എന്നിവർ ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ജോയ് മാത്യു, വിനീത് വിശ്വം, രാജേഷ് മാധവൻ …
Read More »58 വർഷത്തിന് ശേഷം അവർ കണ്ടുമുട്ടി; പെറ്റമ്മയുടെ മുന്നിലെത്തി തിമോത്തി
ലണ്ടൻ : ദമ്പതികളായ യൂനിസും, ബില്ലും ദത്തെടുത്ത് വളർത്തിയതാണ് തിമോത്തിയെ. 2018 ൽ ബില്ലും, 2020 ൽ യൂനിസും മരിച്ചതോടെ, ലണ്ടനിൽ അധ്യാപകനായ 59 വയസ്സുള്ള അദ്ദേഹം തന്റെ യഥാർത്ഥ അമ്മയെ തേടി ഇറങ്ങുകയും കണ്ടെത്തുകയും ചെയ്തു. അവിശ്വസനീയമെന്ന് തന്നെ വിശേഷിപ്പിക്കാം ഈ കൂടിക്കാഴ്ചയെ. 58 വർഷങ്ങൾക്ക് ശേഷം തന്റെ പെറ്റമ്മയെ തിമോത്തി കാണുമ്പോൾ ഈ ലോകം തന്നെ വല്ലാതെ മാറിയിരുന്നു. രണ്ടാം ലോകമഹായുദ്ധം കഴിഞ്ഞ് ബ്രിട്ടൻ സ്വന്തം കാലിൽ …
Read More »സഭാ നടപടികൾ റെക്കോർഡ് ചെയ്തു; കോൺഗ്രസ് നേതാവ് രജനി പാട്ടീലിനെ സസ്പെൻഡ് ചെയ്തു
ന്യൂഡൽഹി: കോൺഗ്രസ് എംപി രജനി പാട്ടീലിനെ സസ്പെൻഡ് ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രാജ്യസഭയിൽ പ്രതിപക്ഷം നടത്തിയ പ്രതിഷേധത്തിന്‍റെ വീഡിയോ പകർത്തി ട്വിറ്ററിൽ പങ്കുവെച്ചതിനെ തുടർന്നാണ് രാജ്യസഭാധ്യക്ഷൻ ജഗദീപ് ധൻകർ നടപടിയെടുത്തത്. ബജറ്റ് സമ്മേളനത്തിന്‍റെ ശേഷിക്കുന്ന ദിവസങ്ങളിലേക്കാണ് സസ്പെൻഷൻ. അദാനിയെക്കുറിച്ചും പ്രധാനമന്ത്രിയുമായുള്ള ബന്ധത്തെക്കുറിച്ചും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ലോക്സഭയിൽ നടത്തിയ എല്ലാ പരാമർശങ്ങളും സ്പീക്കർ ഓം ബിർല സഭാ രേഖകളിൽ നിന്ന് നീക്കം ചെയ്തിരുന്നു. രാജ്യസഭയിലെ പ്രസംഗത്തിൽ മോദിയെ …
Read More »ഫുഡ് അലർജി; ഇടുക്കിയിൽ ചികിത്സയിലായിരുന്ന വിദ്യാർഥിനി മരിച്ചു
തൊടുപുഴ: ഫുഡ് അലർജി മൂലം ചികിത്സയിലായിരുന്ന വിദ്യാർത്ഥിനി മരിച്ചു. വാഴത്തോപ്പ് താന്നിക്കണ്ടം വെളിയത്തുമാലി സിജു ഗബ്രിയേലിന്‍റെ മകൾ നയൻമരിയ (16) ആണ് മരിച്ചത്. പൊറോട്ട കഴിച്ചതാണ് അലർജിക്ക് കാരണമായത്. കുട്ടിക്ക് മൈദയും ഗോതമ്പും അലർജിയായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. ഇതിനു മുൻപും മൈദയും ഗോതമ്പും അടങ്ങിയ ഭക്ഷണസാധനങ്ങൾ കഴിച്ചതിനെ തുടർന്ന് കുട്ടി ചികിത്സ തേടിയിരുന്നു. അടുത്തിടെ രോഗമുക്തി നേടിയെന്ന് തോന്നിയതിനെ തുടർന്നാണ് ചെറിയ അളവിൽ ഇത്തരം ഭക്ഷണങ്ങൾ കഴിക്കാൻ തുടങ്ങിയതെന്നാണ് വിവരം. …
Read More »വിമാനത്താവളത്തിൽ അടിയന്തര പ്രഥമശുശ്രൂഷ നൽകാൻ വനിതകളും; സൗദിയിൽ ഇതാദ്യം
റിയാദ്: അടിയന്തര പ്രഥമ ശുശ്രൂഷ നൽകാൻ സ്ത്രീകളെ നിയോഗിക്കാൻ ജിദ്ദ വിമാനത്താവളം. ഇതിനാവശ്യമായ പരിശീലന പരിപാടി ആരംഭിച്ചു. സൗദി അക്കാദമി ഓഫ് സിവിൽ ഏവിയേഷനുമായി സഹകരിച്ച് ജിദ്ദ എയർപോർട്ട് കമ്പനിയാണ് അടിയന്തിര സാഹചര്യങ്ങളിൽ വിമാനത്താവളത്തിൽ നൽകേണ്ട പ്രഥമശുശ്രൂഷയെക്കുറിച്ച് സ്ത്രീകൾക്ക് പരിശീലനം നൽകുന്നത്. ഇതാദ്യമായാണ് സൗദിയിലെ വിമാനത്താവളങ്ങളിൽ ഇത്തരമൊരു പരിശീലന പരിപാടി ആരംഭിക്കുന്നത്. മൂന്ന് മാസത്തെ പരിശീലനത്തിനു ശേഷം ഇവർക്ക് ജോലി നൽകും. വിഷൻ 2030 ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനൊപ്പം സ്ത്രീ ശാക്തീകരണത്തിനും യാത്രക്കാരുടെ …
Read More »ആദ്യ ദിനം 3 കോടിയോളം; റെക്കോർഡ് നേടി സ്ഫടികം റീറിലീസ്
റീറിലീസ് ചെയ്ത ‘സ്ഫടികം’ മികച്ച പ്രതികരണത്തോടെ പ്രദർശനം തുടരുന്നു. മോഹൻലാലിനെ നായകനാക്കി ഭദ്രൻ സംവിധാനം ചെയ്ത ചിത്രം 28 വർഷത്തെ ഇടവേളയ്ക്ക് ശേഷം ഫെബ്രുവരി 9 നാണ് വീണ്ടും റിലീസ് ചെയ്തത്. കേരളത്തിൽ 150 ലധികം തിയേറ്ററുകളിലും ലോകമെമ്പാടുമായി അഞ്ഞൂറിലധികം തിയേറ്ററുകളിലുമാണ് ചിത്രം റിലീസ് ചെയ്തത്. ഇപ്പോഴിതാ ചിത്രത്തിന്‍റെ ആദ്യദിന കളക്ഷൻ പുറത്ത് വന്നിരിക്കുകയാണ്. ആദ്യ ദിനം മൂന്ന് കോടിയോളം രൂപയാണ് ചിത്രം നേടിയതെന്നാണ് റിപ്പോർട്ടുകൾ . ഇന്ത്യയിൽ ഏറ്റവും …
Read More »ഇ പി ജയരാജനും, പി ജയരാജനുമെതിരായ ആരോപണങ്ങൾ അന്വേഷിക്കാൻ പാർട്ടി സമിതി
തിരുവനന്തപുരം: എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ, സംസ്ഥാന സമിതി അംഗം പി ജയരാജൻ എന്നിവർക്കെതിരായ ആരോപണങ്ങൾ അന്വേഷിക്കാൻ പാർട്ടി സമിതി. അന്വേഷണ സമിതി അംഗങ്ങളെ ഉടൻ തീരുമാനിക്കും. സംസ്ഥാന സമിതിയിൽ ഇ.പി ജയരാജനും ഇ.പി ജയരാജനും തമ്മിൽ വാക്കേറ്റമുണ്ടായി. തനിക്കെതിരെ ഗൂഡാലോചന നടന്നെന്നും വ്യക്തിഹത്യ ചെയ്യാനുള്ള ശ്രമം നടന്നുവെന്നും ഇ.പി ജയരാജൻ സമിതിയെ അറിയിച്ചു. കണ്ണൂർ ജില്ലയിലെ ആയുർവേദ റിസോർട്ടിന്‍റെ പേരിലാണ് ഇ.പി ജയരാജനെതിരെ പി ജയരാജൻ സംസ്ഥാന സമിതിയിൽ …
Read More »‘ശാകുന്തളം’ റിലീസ് പ്രഖ്യാപിച്ചു; ഏപ്രിൽ 14ന് തിയേറ്ററുകളിൽ
സാമന്തയുടെ ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘ശാകുന്തളം’. കാളിദാസൻ്റെ ‘അഭിജഞാന ശാകുന്തളം’ ആസ്‍പദമാക്കിയുള്ള ചിത്രത്തിൽ ദുഷ്യന്തനായെത്തുന്നത് മലയാള സിനിമയിലെ യുവതാരം ദേവ് മോഹനാണ്. ഗുണശേഖർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ റിലീസ് പലതവണ മാറ്റിവച്ചിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്‍റെ പുതിയ റിലീസ് തീയതി പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ചിത്രം ഏപ്രിൽ 14ന് തിയേറ്ററുകളിലെത്തും. മലയാളം, കന്നഡ, ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. രണ്ട് തവണ മികച്ച വസ്ത്രാലങ്കാരത്തിനുള്ള ദേശീയ …
Read More »വഴുതക്കാട് തീപിടിത്തം; ജില്ലാ കളക്ടറോട് റിപ്പോർട്ട് തേടി ആന്‍റണി രാജു
തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിലെ തീപിടിത്തത്തിൽ ജില്ലാ കളക്ടറോട് വിശദമായ റിപ്പോർട്ട് തേടി മന്ത്രി ആന്‍റണി രാജു. വെൽഡിംഗിനിടെ തീ പടർന്നതാകാമെന്ന് മന്ത്രി പറഞ്ഞു. വഴുതക്കാട് അക്വേറിയം ഗോഡൗണാണ് കത്തിനശിച്ചത്. ഇരുനില കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. കെട്ടിടത്തിൽ നിന്ന് മൂന്ന് വീടുകളിലേക്ക് തീ പടർന്നിരുന്നു. കൂട്ടിയിട്ടിരുന്ന പഴയ ഒപ്റ്റിക്കൽ കേബിളുകളിലാണ് തീപിടിത്തമുണ്ടായത്. കെട്ടിടത്തിലേക്ക് ഇടുങ്ങിയ പാതയായതിനാൽ ഫയർ എഞ്ചിൻ കയറാൻ ബുദ്ധിമുട്ടുണ്ടായിരുന്നു.
Read More »