കോഴിക്കോട്: ഐ ലീഗ് ഫുട്ബോളിൽ ഗോകുലം കേരള എഫ്സിക്ക് തോൽവി. കോഴിക്കോട് ഇ.എം.എസ് കോര്‍പ്പറേഷന്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ റൗണ്ട് ഗ്ലാസ് പഞ്ചാബാണ് ഗോകുലത്തെ പരാജയപ്പെടുത്തിയത്. 2-1നായിരുന്നു പഞ്ചാബിന്റെ വിജയം. പഞ്ചാബിനായി ലൂക്ക മെയ്‌സന്‍ ഗോൾ നേടിയപ്പോൾ പവൻ കുമാറിന്റെ സെല്‍ഫ് ഗോളും ടീമിന് തുണയായി. ഫർഷാദ് നൂർ ആണ് ഗോകുലത്തിനായി ഗോൾ നേടിയത്. ഈ തോല്‍വിയോടെ ഗോകുലം പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്ത് തുടരുകയാണ്. 15 മത്സരങ്ങളിൽ നിന്ന് …
Read More »സ്രാവുകളുടെ നിലനിൽപ്പിന് ഭീഷണി; ഷാര്‍ക്ക് ടൂറിസം നിരോധിച്ച് മെക്സിക്കോ സർക്കാർ
മെക്സിക്കോ: ഗ്വാഡലൂപ്പ് ദ്വീപിൽ സ്രാവുകളുമായി ബന്ധപ്പെട്ട എല്ലാ ടൂറിസം പ്രവർത്തനങ്ങളും നിരോധിച്ച് മെക്സിക്കോ സർക്കാർ. ഇത്തരം പ്രവർത്തനങ്ങൾ പ്രദേശത്തെ സ്രാവുകളുടെ നിലനിൽപ്പിന് ഭീഷണിയാകുന്ന സാഹചര്യത്തിലാണ് സർക്കാർ നടപടി. മെക്‌സിക്കോ ബാഹാ കാലിഫോര്‍ണിയിലെ ഗ്വാഡലൂപ് ദ്വീപാണ് സ്രാവുകളുമായി ബന്ധപ്പെട്ട ടൂറിസം പ്രവര്‍ത്തനങ്ങളുടെ കേന്ദ്രം. പസഫിക് സമുദ്രത്തിലെ ഈ ദ്വീപ് ലോകത്തിലെ ഏറ്റവും വലിയ വെളുത്ത സ്രാവുകൾ കാണപ്പെടുന്ന മേഖലയാണ്. കേജ് ഡൈവിംഗ്, സ്പോർട്സ് ഫിഷിങ്, ഷാർക്ക് വാച്ചിങ് തുടങ്ങിയ സാഹസിക ടൂറിസം …
Read More »സംസ്ഥാനത്തെ 509 ആശുപത്രികളില്‍ ഇ ഹെല്‍ത്ത് സംവിധാനം സജ്ജം: വീണാ ജോർജ്
തിരുവനന്തപുരം: സംസ്ഥാനത്ത് 509 ആശുപത്രികളിൽ ഇ-ഹെൽത്ത് സംവിധാനം ഏർപ്പെടുത്തിയതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. മെഡിക്കൽ കോളേജുകൾക്കും അനുബന്ധ ആശുപത്രികൾക്കും പുറമെ 16 ജില്ല, ജനറൽ ആശുപത്രികൾ, 73 താലൂക്ക് ആശുപത്രികൾ, 25 കമ്മ്യൂണിറ്റി ഹെൽത്ത് സെന്‍ററുകൾ, 380 പ്രാഥമികാരോഗ്യ / കുടുംബാരോഗ്യ കേന്ദ്രങ്ങൾ, ഒരു പബ്ലിക് ഹെൽത്ത് ലാബ് എന്നിവിടങ്ങളിലും ഇ-ഹെൽത്ത് സംവിധാനം നടപ്പാക്കി. സംസ്ഥാനത്തെ എല്ലാ സർക്കാർ ആശുപത്രികളിലും ഘട്ടം ഘട്ടമായി ഇ-ഹെൽത്ത് സംവിധാനം ഏർപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് …
Read More »കോൺഗ്രസിനൊപ്പം ബിജെപി ചേർന്നത് വിചിത്രം: ഇന്ധന സെസ് പ്രതിഷേധത്തിനെതിരെ മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാന ധനമന്ത്രി ബജറ്റിൽ പ്രഖ്യാപിച്ച രണ്ട് രൂപ ഇന്ധന സെസിനെതിരായ പ്രതിഷേധത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. എണ്ണവില നിശ്ചയിക്കാൻ കമ്പനികളെ അനുവദിച്ചവരാണ് സമരത്തിന് നേതൃത്വം നൽകുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇന്ധന സെസിനെതിരായ പ്രതിഷേധത്തിൽ കോൺഗ്രസിനൊപ്പം ബി.ജെ.പിയും ചേർന്നത് വിചിത്രമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇരു പാർട്ടികളും വില വർദ്ധിപ്പിക്കാൻ എണ്ണക്കമ്പനികൾക്ക് അധികാരം നൽകിയവരാണ്. എണ്ണക്കമ്പനികളെ പ്രീണിപ്പിച്ച് ജനങ്ങളെ ഞെരുക്കിയ പാർട്ടിയാണ് കോൺഗ്രസ്. 2015ലെ ബജറ്റിൽ ഇന്ധനവില ഇതിന്റെ പകുതിയുള്ളപ്പോൾ സെസ് …
Read More »വാടക ഗർഭപാത്രം നൽകുന്ന സ്ത്രീക്ക് കുഞ്ഞുമായി ജനിതക ബന്ധം പാടില്ല; കേന്ദ്രം സുപ്രീംകോടതിയിൽ
ന്യൂഡൽഹി: ഗർഭപാത്രം വാടകയ്ക്ക് നൽകുന്ന സ്ത്രീക്ക് ജനിക്കുന്ന കുഞ്ഞുമായി ജനിതക ബന്ധം പാടില്ലെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ. ഗർഭപാത്രം നൽകുന്ന സ്ത്രീയുടെ അണ്ഡം ഗർഭധാരണത്തിനായി ഉപയോഗിക്കരുത്. വാടക ഗർഭപാത്രം തേടുന്നവർ ആരാണോ അവരുടെ അണ്ഡവും ബീജവും വേണം ഇതിനായി ഉപയോഗിക്കാൻ എന്നും സർക്കാർ വ്യക്തമാക്കി. വാടക ഗർഭധാരണ നിയമത്തിലെ സെക്ഷൻ 4(3) ബി(3) പ്രകാരം ഗർഭപാത്രം വാടകയ്ക്ക് നൽകുന്നവർ സ്വന്തം അണ്ഡം നൽകരുതെന്ന് കേന്ദ്രം ചൂണ്ടിക്കാട്ടി. വാടക ഗർഭപാത്രം …
Read More »ആറ് മാസമായി ശമ്പളമില്ല; പത്തനാപുരത്ത് സാക്ഷരതാ പ്രേരക് ആത്മഹത്യ ചെയ്തു
കൊല്ലം: കൊല്ലം പത്തനാപുരത്ത് സാക്ഷരതാ പ്രേരക് ആത്മഹത്യ ചെയ്തു. മാങ്കോട് സ്വദേശി ഇ.എസ് ബിജുമോനാണ് മരിച്ചത്. കഴിഞ്ഞ ആറ് മാസമായി വേതനം ലഭിക്കാത്തതാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് സാക്ഷരതാ പ്രേരക് അസോസിയേഷൻ ആരോപിച്ചു. വേതനം ആവശ്യപ്പെട്ട് അസോസിയേഷൻ സെക്രട്ടേറിയറ്റിന് മുന്നിൽ സമരം നടത്തുന്നതിനിടെയാണ് ബിജുമോൻ ആത്മഹത്യ ചെയ്തത്. സംസ്ഥാനത്ത് 1,714 പ്രേരക്മാർ പ്രതിസന്ധിയിലാണെന്നാണ് അസോസിയേഷൻ പറയുന്നത്. പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലായിരുന്ന പ്രേരക്മാരെ പ്രാദേശിക വിദ്യാഭ്യാസ വകുപ്പിന് കീഴിൽ കൊണ്ടുവന്നെങ്കിലും ഇത് നടപ്പാക്കാത്തതിനാൽ …
Read More »വിദേശ ബാങ്കുകളിലെ വായ്പ മുന്‍കൂറായി അടയ്ക്കാൻ അദാനി ഗ്രൂപ്പ്
ന്യൂഡല്‍ഹി: വിദേശ ബാങ്കുകളിൽ നിന്ന് എടുത്ത വായ്പയുടെ ഒരു ഭാഗം മുൻകൂറായി അടയ്ക്കാൻ അദാനി ഗ്രൂപ്പ്. മാർച്ചിൽ തിരിച്ചടക്കേണ്ട 50 കോടി ഡോളർ ഈ മാസം തന്നെ നൽകാനാണ് ഗ്രൂപ്പിന്റെ തീരുമാനം. ബാർക്ലെയ്സ്, സ്റ്റാൻഡേർഡ് ചാർട്ടേഡ്, ഡച്ച് ബാങ്ക് എന്നിവിടങ്ങളിൽ നിന്ന് 450 കോടി ഡോളർ അദാനി ഗ്രൂപ്പ് വായ്പയെടുത്തിട്ടുണ്ട്. എസിസി, അംബുജ സിമന്‍റ് കമ്പനികളെ ഏറ്റെടുക്കാനായിരുന്നു ഈ വായ്പ. ഓഹരി ഈട് നൽകിയെടുത്ത 1.1 ബില്യൺ ഡോളറിന്റെ (ഏകദേശം …
Read More »പിഎം 2 ഇനി ‘രാജ’; വയനാടിനെ വിറപ്പിച്ച കടുവ ‘അധീര’
കൽപ്പറ്റ: വയനാടിനെ ഭീതിയിലാഴ്ത്തിയ ആനയ്ക്കും കടുവയ്ക്കും പേരിട്ട് വനം വകുപ്പ്. തമിഴ്നാട്ടിൽ നിന്ന് ബത്തേരിയിലെത്തിയ പിഎം 2 മോഴയാന ഇനിമുതൽ രാജ എന്ന പേരിൽ അറിയപ്പെടും. കടുവയ്ക്ക് കെ.ജി.എഫ് 2 എന്ന ചിത്രത്തിലെ വില്ലന്റെ പേരായ അധീര എന്നാണ് നൽകിയിരിക്കുന്നത്. അതിർത്തി കടന്ന് കിലോമീറ്ററുകളോളം സഞ്ചരിച്ച് കേരളത്തിലെത്തിയ മോഴയാനയാണ് പിഎം 2. ഇനി മുതൽ പിഎം 2 വയനാട്ടുകാരുടെ രാജമാണിക്യമാണ്. വീടുകൾ തകർത്ത് അകത്തു കയറി അരി മോഷ്ടിക്കുന്നതിനാൽ തമിഴ്നാട്ടിലെ …
Read More »രാജ്യത്തെ യഥാർത്ഥ കൊവിഡ് കണക്കുകൾ റിപ്പോർട്ട് ചെയ്തതിനേക്കാൾ 17 മടങ്ങ് കൂടുതലെന്ന് പഠനം
ന്യൂഡൽഹി: രാജ്യത്തെ യഥാർത്ഥ കൊവിഡ് -19 കണക്കുകൾ റിപ്പോർട്ട് ചെയ്തതിനേക്കാൾ 17 മടങ്ങ് കൂടുതലാകാമെന്ന് പഠനം. ബനാറസ് ഹിന്ദു സർവകലാശാലയിലെ ഗവേഷകർ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ. കേന്ദ്ര സർക്കാരിന്റെ കണക്ക് പ്രകാരം രാജ്യത്ത് 4.5 കോടി പേർക്കാണ് കൊവിഡ്-19 ബാധിച്ചത്. യഥാർത്ഥ കണക്കുകൾ 58 കോടി മുതൽ 98 കോടി വരെയാകാമെന്നാണ് പഠനം പറയുന്നത്. ഇന്‍റർനാഷണൽ ജേണൽ ഓഫ് ഇൻഫെക്ഷ്യസ് ഡിസീസസിലാണ് (ഐജെഐഡി) പഠനം പ്രസിദ്ധീകരിച്ചത്. ‘രോഗലക്ഷണങ്ങളില്ലാത്തവരുടെ എണ്ണം …
Read More »ടെസ്റ്റ് ക്രിക്കറ്റിൽ റെക്കോർഡ്; ഇന്ത്യയുടെ സ്പിൻ മജീഷ്യൻ ആർ. അശ്വിൻ 450 ക്ലബ്ബിൽ
നാഗ്പുര്‍: ടെസ്റ്റ് ക്രിക്കറ്റിൽ ചരിത്രം സൃഷ്ടിച്ച് ഇന്ത്യയുടെ സ്പിൻ മജീഷ്യൻ രവിചന്ദ്രൻ അശ്വിൻ. ടെസ്റ്റ് ക്രിക്കറ്റിൽ അതിവേഗം 450 വിക്കറ്റ് വീഴ്ത്തുന്ന രണ്ടാമത്തെ താരം എന്ന റെക്കോർഡാണ് അശ്വിൻ നേടിയത്. ഓസ്ട്രേലിയയ്ക്കെതിരായ ഒന്നാം ടെസ്റ്റ് മത്സരത്തിൻ്റെ ആദ്യ ഇന്നിങ്സിൽ അലക്സ് ക്യാരിയെ പുറത്താക്കിയതോടെ അശ്വിന്‍റെ വിക്കറ്റ് നേട്ടം 450 ആയി ഉയർന്നു. ടെസ്റ്റ് ക്രിക്കറ്റിൽ 450 വിക്കറ്റ് എടുത്ത ഒമ്പതാമത്തെ ബൗളറാണ് അശ്വിൻ. ഏറ്റവും വേഗത്തിൽ 450 വിക്കറ്റ് തികച്ച …
Read More »