Breaking News

Latest News

ക്രൂരതയ്ക്ക് അതിരുണ്ട്; ചിന്തയെ പിന്തുണച്ച് പി.കെ. ശ്രീമതിയുടെ ഫേസ്ബുക്ക് പോസ്റ്റ്

തിരുവനന്തപുരം: ചിന്താ ജെറോമിന് പിന്തുണയുമായി സി.പി.എം നേതാവ് പി.കെ ശ്രീമതി. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ചിന്തയ്ക്കെതിരെ നടക്കുന്നത് അപവാദത്തിന്‍റെ പെരും മഴയാണെന്നും ചിന്ത ഒരു സ്ത്രീയായതുകൊണ്ടാണ് നീചമായ വിമർശനങ്ങൾ നടത്തുന്നതെന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ ശ്രീമതി പറഞ്ഞു. കേരള സമൂഹത്തിൽ ഇപ്പോഴും നിലനിൽക്കുന്ന അധഃപതിച്ച യാഥാസ്ഥിതികത ഉയർന്ന വിദ്യാഭ്യാസ യോഗ്യതയും വ്യക്തമായി സംസാരിക്കാൻ കഴിവുമുള്ള ഒരു യുവതിയെ, പ്രത്യേകിച്ച് അവിവാഹിതയായ സ്ത്രീയെ, ധൈര്യത്തോടെയും നിശ്ചയദാർഢ്യത്തോടെയും ജീവിക്കാൻ അനുവദിക്കില്ലെന്നും അവർ വിമർശിച്ചു. തെറ്റുപറ്റിയിട്ടുണ്ടെങ്കിൽ …

Read More »

യാത്ര ഉദ്ദേശം വ്യക്തമല്ല; ഇന്ത്യയിലേക്കുള്ള ഹിന്ദു തീർഥാടകരെ പാകിസ്ഥാൻ തടഞ്ഞതായി റിപ്പോർട്ട്

ഇസ്ലാമാബാദ്: ഇന്ത്യയിലേക്ക് പുറപ്പെട്ട 190 ഓളം ഹിന്ദുക്കളെ പാകിസ്ഥാൻ അധികൃതർ തടഞ്ഞുവച്ചതായി വിവരം. സിന്ധ് പ്രവിശ്യയിൽ താമസിക്കുന്ന 190 ഹിന്ദുക്കളെ ഇന്ത്യാ സന്ദർശനത്തിന്‍റെ ഉദ്ദേശ്യത്തെക്കുറിച്ച് തൃപ്തികരമായ പ്രതികരണം ലഭിക്കാത്തതിനെ തുടർന്ന് പാകിസ്ഥാൻ അധികൃതർ തടഞ്ഞതായാണ് റിപ്പോർട്ട്. സിന്ധിന്‍റെ ഉൾപ്രദേശങ്ങളിൽ നിന്നുള്ള കുട്ടികളും സ്ത്രീകളും ഉൾപ്പെടെയുള്ള കുടുംബങ്ങൾ തീർത്ഥാടന വിസയിൽ ഇന്ത്യയിലേക്ക് പോകാൻ ചൊവ്വാഴ്ച വാഗാ അതിർത്തിയിൽ എത്തിയതായി റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ യാത്രയുടെ ഉദ്ദേശം വിശദീകരിക്കാൻ കഴിയാത്തതിനാൽ പാകിസ്ഥാൻ ഇമിഗ്രേഷൻ അധികൃതർ ഇവരെ …

Read More »

തുർക്കിക്ക് ദുരിതാശ്വാസ സഹായമായി 10 കോടി: ധനമന്ത്രി

തിരുവനന്തപുരം: ദുരിതാശ്വാസ സഹായമായി തുർക്കിക്ക് 10 കോടി ബജറ്റിൽ അനുവദിച്ച് കേരള സർക്കാർ. നിയമസഭയിൽ ബജറ്റ് ചർച്ചയ്ക്ക് നൽകിയ മറുപടിയിലാണ് ധനമന്ത്രി പുതിയ തീരുമാനം പ്രഖ്യാപിച്ചത്. കൊച്ചി നഗരത്തിലെ വെള്ളക്കെട്ട് പരിഹരിക്കാൻ 10 കോടി രൂപയും അഷ്ടമുടിക്കായലിന്‍റെ ശുചീകരണത്തിനായി അഞ്ച് കോടി രൂപയും അനുവദിച്ചിട്ടുണ്ട്. അങ്കണവാടി, ആശാ വർക്കർമാർക്കും ശമ്പളക്കുടിശ്ശിക അനുവദിച്ചിട്ടുണ്ട്.

Read More »

ഛത്തീസ്ഗഢില്‍ മലയാളി ജവാന്‍ സ്വയം വെടിവെച്ച് മരിച്ചു

അയിലൂര്‍(പാലക്കാട്): പാലക്കാട് അയിലൂർ സ്വദേശിയായ സിആർപിഎഫ് ജവാൻ ഛത്തീസ്ഗഡിൽ സ്വയം വെടിവച്ച് മരിച്ചതായി വിവരം.അയിലൂര്‍ തിരുവഴിയാട് ഇടപ്പാടം വീട്ടിൽ മണികണ്ഠന്‍റെ മകൻ വിനു (37) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെയായിരുന്നു സംഭവം. മാവോയിസ്റ്റ് സ്വാധീനമുള്ള ബീജാപൂർ ജില്ലയിലെ 85-ാം ബറ്റാലിയനിലെ അംഗമാണ് വിനു. മൂന്ന് ദിവസം മുമ്പാണ് നാട്ടിലെത്തി മടങ്ങിയത്. ജോലിക്ക് പോകുന്നതിനു മുമ്പ് ബാരക്കിൽ പ്രവേശിച്ച വിനു തോക്കുപയോഗിച്ച് സ്വയം വെടിവച്ച് മരിക്കുകയായിരുന്നുവെന്നാണ് ബന്ധുക്കളെ അറിയിച്ചത്. സംഭവത്തിൽ അന്വേഷണം …

Read More »

നികുതി വർദ്ധനവ് പിൻവലിക്കണമെന്ന ആവശ്യം തള്ളി ധനമന്ത്രി

തിരുവനന്തപുരം: ഇന്ധന സെസ് അടക്കമുള്ള ബജറ്റിൽ പ്രഖ്യാപിച്ച നികുതി വർദ്ധനവ് പിൻവലിക്കണമെന്ന ആവശ്യം തള്ളി ധനമന്ത്രി കെ എൻ ബാലഗോപാൽ. ഇന്ധന സെസ് ഒരു രൂപ കുറയ്ക്കുമെന്ന മാധ്യമ വാർത്തകൾ കണ്ടാണ് പ്രതിപക്ഷം സമരത്തിന് തയ്യാറായതെന്നും ധനമന്ത്രി പരിഹസിച്ചു. ചെലവ് ചുരുക്കുക എന്നത് വിദേശത്ത് പോകുന്നതും കാർ വാങ്ങുന്നത് ഒഴിവാക്കുകയുമല്ല. പദ്ധതികളിൽ പ്രായോഗികവും ശാസ്ത്രീയവുമായ രീതികൾ ഏർപ്പെടുത്തി ചെലവ് ചുരുക്കുന്നതെന്നും മന്ത്രി പറഞ്ഞു. നികുതി നിർദ്ദേശങ്ങൾ വളരെയധികം വിമർശനങ്ങൾക്ക് വിധേയമായിട്ടുണ്ട്. …

Read More »

ബംഗാളില്‍ ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം ബഹിഷ്‌കരിച്ച് ബിജെപി

കൊല്‍ക്കത്ത: ബംഗാൾ ഗവർണർ സി.വി ആനന്ദബോസിനെതിരെ പ്രതിഷേധവുമായി ബി.ജെ.പി. നിയമസഭയിലെ ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം ബി.ജെ.പി ബഹിഷ്കരിച്ചു. ഗവർണർ ആദ്യമായി നിയമസഭയെ അഭിസംബോധന ചെയ്തതിനിടെയാണ് ബിജെപി എംഎൽഎമാർ ശക്തമായി പ്രതിഷേധിച്ചത്. ഗവർണറുടെ പ്രസംഗത്തിനിടെ തൃണമൂൽ സർക്കാരിൻ്റെ അഴിമതിയിൽ പ്രതിഷേധിച്ചാണ് ബിജെപി എംഎൽഎമാർ സഭയിൽ നിന്ന് ഇറങ്ങിപ്പോയത്. ഗവർണർ ആനന്ദ ബോസ് പ്രസംഗം ആരംഭിച്ചയുടനെ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി സർക്കാർ വിരുദ്ധ മുദ്രാവാക്യങ്ങൾ മുഴക്കി. സർക്കാർ തയ്യാറാക്കിയ പ്രസംഗം ഗവർണർ …

Read More »

അശ്ലീല പ്രയോഗം; മഹുവ മൊയ്ത്രക്കെതിരെ വിമർശനവുമായി ബിജെപി

ന്യൂഡൽഹി: ലോക്സഭയിൽ തൃണമൂൽ കോൺഗ്രസ് എം.പി മഹുവ മൊയ്ത്ര അശ്ലീല ഭാഷ ഉപയോഗിച്ചതിനെതിരെ രൂക്ഷവിമർശനവുമായി ബി.ജെ.പി. ചൊവ്വാഴ്ച ടിഡിപി എംപി രാം മോഹൻ നായിഡു സംസാരിക്കുന്നതിനിടെയാണ് മഹുവയുടെ അശ്ലീല പ്രയോഗം. മഹുവ സംസാരിച്ചതിനു ശേഷമാണ് രാം മോഹൻ സംസാരിച്ചത്. അതേസമയം, ബിജെപി എംപി രമേഷ് ബിധുരിയുമായുള്ള വാക്കേറ്റത്തിൽ മഹുവ പ്രകോപിതയാവുകയായിരുന്നു. മൊയ്ത്ര മാപ്പ് പറയണമെന്ന് കേന്ദ്ര പാർലമെന്‍ററികാര്യ മന്ത്രി പ്രഹ്ലാദ് ജോഷി ആവശ്യപ്പെട്ടു. ബിജെപി എംപി ഹേമ മാലിനിയും മഹുവയ്ക്കെതിരെ …

Read More »

തിയ്യേറ്ററില്‍ നിന്നുള്ള സിനിമാ അവലോകനങ്ങൾ വിലക്കും; ഒ.ടി.ടി റിലീസുകൾക്കും നിയന്ത്രണം

കൊച്ചി: തിയേറ്റർ കോമ്പൗണ്ടിൽ നിന്നുള്ള സിനിമാ അവലോകനങ്ങൾ നിരോധിക്കാൻ ധാരണ. കൊച്ചിയിൽ ചേർന്ന ഫിലിം ചേംബർ അസോസിയേഷനാണ് തീരുമാനം എടുത്തത്. ഒ.ടി.ടി റിലീസുകൾക്കുള്ള നിയന്ത്രണങ്ങൾ കർശനമാക്കി. ഏപ്രിൽ ഒന്നു മുതൽ റിലീസ് ചെയ്യുന്ന സിനിമകൾ 24 ദിവസത്തിനു ശേഷം മാത്രമേ ഒ.ടി.ടിയിൽ റിലീസ് ചെയ്യാൻ പാടുള്ളൂ. മുൻകൂട്ടി ധാരണാപത്രം ഒപ്പിട്ട സിനിമകൾക്ക് മാത്രം ഇളവ് ലഭിക്കും.

Read More »

ഇന്ത്യയില്‍ വിനോദ സഞ്ചാരികള്‍ക്കും ഇനി യുപിഐ ഇടപാട് നടത്താം: ശക്തികാന്ത ദാസ്

ഇനി മുതൽ യുപിഐ വഴി ഇന്ത്യയിലെത്തുന്ന വിനോദ സഞ്ചാരികൾക്കും ഇടപാട് നടത്താൻ കഴിയും. റിസർവ് ബാങ്ക് മേധാവി ശക്തികാന്ത ദാസാണ് ഇക്കാര്യം അറിയിച്ചത്. ജി 20 രാജ്യങ്ങളിൽ നിന്നുള്ളവർക്കാണ് ഈ സൗകര്യം ലഭ്യമാവുക. തിരഞ്ഞെടുത്ത അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ മാത്രമേ ഈ സൗകര്യം ആദ്യം ലഭ്യമാകൂ. ക്രമേണ മറ്റിടങ്ങളിലേക്ക് വ്യാപിപ്പിക്കും. ഇന്ത്യയിൽ ഇലക്ട്രോണിക് പേയ്മെന്‍റുകൾക്കായി ഉപയോഗിക്കുന്ന ജനപ്രിയ സേവനമാണ് യുപിഐ. വഴിയോരക്കച്ചവടക്കാർ മുതൽ വൻകിട ഷോപ്പിംഗ് മാളുകളിൽ വരെ യുപിഐ ഇടപാടുകൾ …

Read More »

തുർക്കി-സിറിയ ഭൂകമ്പം; കുഞ്ഞനുജന് സംരക്ഷണമൊരുക്കി 7 വയസുകാരി

ഇസ്താംബുള്‍: തുർക്കിയിലും സിറിയയിലും ഉണ്ടായ ഭൂകമ്പത്തിൽ പൊട്ടിയ കോൺക്രീറ്റ് കഷണത്തിനടിയിൽ സഹോദരന്‍റെ തല സംരക്ഷിക്കാൻ ശ്രമിക്കുന്ന പെൺകുട്ടിയുടെ ചിത്രം വൈറലാകുന്നു. റിക്ടർ സ്കെയിലിൽ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് തുർക്കിയിലും വടക്കൻ സിറിയയിലും അനുഭവപ്പെട്ടത്. പ്രദേശത്തെ സാരമായി ബാധിച്ച ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 8,300 കവിഞ്ഞതായാണ് റിപ്പോർട്ടുകൾ. തിങ്കളാഴ്ചയുണ്ടായ ഭൂചലനം തുർക്കിയെ അക്ഷരാർത്ഥത്തിൽ പിടിച്ചുകുലുക്കി. പ്രതികൂല കാലാവസ്ഥയെ വെല്ലുവിളിച്ച് രക്ഷാപ്രവർത്തനം നടത്തുന്നവർക്ക് ഏറെ പ്രതീക്ഷ നൽകുന്നതാണ് സോഷ്യൽ മീഡിയയിൽ വൈറലായ …

Read More »