Breaking News

Latest News

അർബുദ വേദനയിൽ തളരാതെ; കവിതകൾ എഴുതി രോഗത്തെ തോൽപ്പിക്കുകയാണ് നളിനാക്ഷിയമ്മ

തിരുവനന്തപുരം : അർബുദത്തിന്റെ വേദനകൾക്ക് നളിനാക്ഷിയമ്മയെ തളർത്താനായില്ല. കവിതകൾ എഴുതാൻ ആ വേദനകളത്രയും അവർക്ക് പ്രചോദനമാവുകയായിരുന്നു. എഴുതിയ കവിതകൾ പുസ്തകമാക്കി മാറ്റണമെന്നാണ് ഏറ്റവും വലിയ ആഗ്രഹം. ബാലരാമപുരം കോട്ടുകൽ മന്നോട്ടുകോണം തിരുത്തുംകര ബംഗ്ലാവിൽ നളിനാക്ഷിയമ്മക്ക് വയസ്സ് 80. ജീവിതത്തിന്റെ ദുഃഖവും, മരണത്തിന്റെ താളവും പേറുന്ന അതിശക്തമായ കവിതകൾ എഴുതികൊണ്ട് ക്യാൻസറിനോട് പോരാടുകയാണ് അവർ. ഡയറിൽ ഒരു കവിത എഴുതി പൂർത്തിയാക്കുമ്പോൾ രോഗത്തെ പ്രതിരോധിക്കാനുള്ള ശക്തി ലഭിക്കുന്നു എന്നാണ് നളിനാക്ഷിയമ്മ പറയുന്നത്. …

Read More »

കേരളം രാജ്യത്തെ ഏറ്റവും പിന്നാക്ക സംസ്ഥാനമായി മാറുന്നു: കെ സുരേന്ദ്രന്‍

തൃശൂർ: രാജ്യം അതിവേഗ വികസനത്തിലേക്കും സാമ്പത്തിക പുരോഗതിയിലേക്കും മുന്നേറുമ്പോൾ കേരളം രാജ്യത്തെ ഏറ്റവും പിന്നാക്ക സംസ്ഥാനമായി മാറുകയാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. പട്ടിക്കാട് ജില്ലാ കമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദാരിദ്ര്യ നിരക്ക് കുറഞ്ഞു. വിശപ്പ് പൂർണ്ണമായും ഇല്ലാതായെങ്കിലും ഇടതുപക്ഷ ഭരണത്തിനു കീഴിൽ കേരളം ശ്വാസം മുട്ടുകയാണ്. വ്യവസായം, കൃഷി, വിദ്യാഭ്യാസം എന്നീ മേഖലകളിൽ കേരളം തകർച്ച നേരിടുകയാണ്. കൃഷി നിലച്ചു. സംരംഭകർ നിരാശരായി. കടക്കെണിയിലായ …

Read More »

ഖത്തറിൽ ശക്തമായ കാറ്റിന് സാധ്യത; കടലിൽ പോകുന്നവർ ജാഗ്രത പാലിക്കണം

ദോഹ: ഇന്ന് മുതൽ ഖത്തറിൽ വടക്കുപടിഞ്ഞാറൻ കാറ്റ് ശക്തമാകും. താപനില വീണ്ടും കുറയും. കാറ്റ് ശക്തമാകുന്നതോടെ രാജ്യത്തിന്‍റെ തെക്കൻ ഭാഗത്ത് തണുപ്പ് കൂടും. ഈ ആഴ്ച്ചയുടെ അവസാനം വരെ ശക്തമായ കാറ്റ് തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. കടലിൽ പോകുന്നവർക്കും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.

Read More »

വ്യാജ ജനന സർട്ടിഫിക്കറ്റ് കേസ്; കുട്ടിയെ കൈമാറിയത് ഇടനിലക്കാരൻ മുഖേന

കൊച്ചി: വ്യാജ ജനന സർട്ടിഫിക്കറ്റ് കേസിലെ കുട്ടിയുടെ അമ്മ ഇപ്പോൾ വിദേശത്താണെന്നും കുഞ്ഞ് ജനിച്ചയുടൻ ഇടനിലക്കാരൻ വഴി തൃപ്പൂണിത്തുറയിലെ ദമ്പതികൾക്ക് കൈമാറിയതായും വ്യക്തമായി. അവിവാഹിതയായ യുവതിക്ക് ജനിച്ച കുഞ്ഞിനോട് ബന്ധുക്കൾക്ക് താത്പര്യമില്ലായിരുന്നു. ഇക്കാര്യം അറിഞ്ഞ തൃപ്പൂണിത്തുറ ദമ്പതികളുടെ ഗായക സുഹൃത്താണ് ഇടനിലക്കാരൻ. പ്രതി അനിൽകുമാറിന്‍റെ അറിവോടെയാണ് കുട്ടിയെ പിന്നീട് കൈമാറിയത്. നഗരസഭയിലെ താൽക്കാലിക ജീവനക്കാരിയായ രഹ്ന ആശുപത്രിയിലെ റെക്കോർഡ്സ് വിഭാഗത്തിലെ ചില ജീവനക്കാരെ കേസിൽ പ്രതി ചേർക്കണമെന്ന് ആവശ്യപ്പെട്ട് പോലീസിനെ …

Read More »

പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ചു; പൂജാരിക്ക് ഇരട്ട ജീവപര്യന്തം

മലപ്പുറം: നിലമ്പൂർ പോത്തുകല്ലിൽ പ്രായപൂർത്തിയാകാത്ത മകളെ ബലാത്സംഗം ചെയ്ത പൂജാരിക്ക് ഇരട്ട ജീവപര്യന്തവും ഒരു ലക്ഷം രൂപ പിഴയും. നിലമ്പൂർ പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്. 2016-17 കാലയളവിൽ ക്ഷേത്രത്തിലെ പൂജാരിയായിരുന്ന പ്രതി, പ്രായപൂർത്തിയാകാത്ത മകളെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. കേസിൽ 2019ലാണ് ഇയാൾ അറസ്റ്റിലായത്. പെൺകുട്ടിയുടെ അമ്മയ്ക്ക് മാനസികാസ്വാസ്ഥ്യമുണ്ട്. ഈ സാഹചര്യം മുതലെടുത്ത് പ്രതി മകളെ നിരന്തരം വീട്ടിൽ വച്ച് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.

Read More »

തിരുവനന്തപുരത്ത് പരിശീലനത്തിനിടെ യന്ത്രത്തകരാറിനെ തുടർന്ന് വിമാനം ഇടിച്ചിറക്കി

തിരുവനന്തപുരം: തിരുവനന്തപുരത്ത് പരിശീലനത്തിനിടെ യന്ത്രത്തകരാറിനെ തുടർന്ന് വിമാനം ഇടിച്ചിറക്കി. രാജീവ് ഗാന്ധി ഏവിയേഷൻ അക്കാദമിയുടെ ചെറിയ പരിശീലന വിമാനമാണ് ഇടിച്ചിറക്കിയത്. ടേക്ക് ഓഫിനിടെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നെന്ന് വിമാനത്താവള അധികൃതർ വ്യക്തമാക്കി. പൈലറ്റ് പരിക്കേൽക്കാതെ രക്ഷപ്പെട്ടു. രാജീവ് ഗാന്ധി ഏവിയേഷൻ അക്കാദമിയുടെ ചെറിയ വിമാനത്താവളത്തിന്‍റെ റൺവെയിലാണ് വിമാനം ഇടിച്ചിറക്കിയത്.

Read More »

വാലന്‍റൈന്‍സ് ഡേയല്ല; ഫെബ്രുവരി 14 ഇനി മുതൽ ‘കൗ ഹഗ് ഡേ’യെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: ഫെബ്രുവരി 14 ‘കൗ ഹഗ് ഡേ’ ആയി ആചരിക്കണമെന്ന് കേന്ദ്ര മൃഗസംരക്ഷണ ബോർഡ്. പശു ഇന്ത്യൻ സംസ്കാരത്തിന്‍റെ നട്ടെല്ലാണെന്ന് പറഞ്ഞുകൊണ്ടാണ് നടപടി. കൗ ഹഗ് ഡേ ആഘോഷിക്കുന്നതിനായി പുറത്തിറക്കിയ സർക്കുലറിൽ പാശ്ചാത്യ സംസ്കാരത്തിന്‍റെ വ്യാപനം ഇന്ത്യൻ സമൂഹത്തിലുണ്ടെന്നും മൃഗസംരക്ഷണ ബോർഡ് കുറ്റപ്പെടുത്തി. കേന്ദ്ര മൃഗസംരക്ഷണ മന്ത്രാലയത്തിന്‍റെ അനുമതിയോടെയാണ് ‘കൗ ഹഗ് ഡേ’ ആചരിക്കാൻ ആഹ്വാനം ചെയ്തതെന്ന് മൃഗസംരക്ഷണ ബോർഡിന്‍റെ നിയമ ഉപദേഷ്ടാവ് വിക്രം ചന്ദ്രവംശി പറഞ്ഞു. ഫെബ്രുവരി ആറിനാണ് …

Read More »

2018-ലെ പ്രളയത്തിൽ ബിവറേജസ് കോർപ്പറേഷന് നഷ്ടം 12 കോടിയോളം രൂപ

ആലപ്പുഴ: 2018ലെ പ്രളയത്തിൽ ബിവറേജസ് കോർപ്പറേഷന് നഷ്ട്ടം വന്നത് 11,83,57,493.8 രൂപ. പെരുമ്പാവൂരിലെ ഒരു ഔട്ട്ലെറ്റിൽ (കട നമ്പർ-7036) 30,93,946 രൂപയുടെ നഷ്ടമുണ്ടായി. മദ്യത്തിന്‍റെയും ജംഗമവസ്തുക്കളുടെയും നഷ്ടമാണിത്. ഇൻഷുറൻസ് കമ്പനിയിൽ നിന്ന് നഷ്ടപരിഹാരമായി നാല് കോടി രൂപ ലഭിച്ചു. വിവരാവകാശ നിയമപ്രകാരം നൽകിയ മറുപടിയിലാണ് കോർപ്പറേഷൻ ഇക്കാര്യം വ്യക്തമാക്കിയത്. മുപ്പതോളം കടകൾ വെള്ളപ്പൊക്കത്തിൽ മുങ്ങിപ്പോയിരുന്നു. ഇവിടെ ഉണ്ടായിരുന്ന മദ്യവും ഫർണിച്ചറുകളും നശിച്ചു. ഇൻഷുർ ചെയ്തതിലെ വീഴ്ചയാണ് നഷ്ടപരിഹാരം കുറയാൻ കാരണമായതെന്നും …

Read More »

ക്യുആർ കോഡ് അടിസ്ഥാനമാക്കിയുള്ള കോയിൻ വെൻഡിംഗ് മെഷിനുമായി ആർബിഐ

ദില്ലി: ക്യുആർ കോഡ് അടിസ്ഥാനമാക്കിയുള്ള കോയിൻ വെൻഡിംഗ് മെഷീൻ ആശയവുമായി റിസർവ് ബാങ്ക്. റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസാണ് മോണിറ്ററി പോളിസി കമ്മിറ്റി യോഗത്തിൽ ഇക്കാര്യം അറിയിച്ചത്. നാണയങ്ങളുടെ വിതരണം പ്രോത്സാഹിപ്പിക്കുന്നതിനും നാണയങ്ങളുടെ ലഭ്യത വർദ്ധിപ്പിക്കുന്നതിനും ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പാകുന്നതെന്ന് ഗവർണർ പറഞ്ഞു. റിസർവ് ബാങ്ക് തുടക്കത്തിൽ 12 നഗരങ്ങളിൽ ക്യുആർ കോഡ് അടിസ്ഥാനമാക്കിയുള്ള കോയിൻ വെൻഡിംഗ് മെഷീൻ (ക്യുസിവിഎം) പദ്ധതി ആരംഭിക്കുമെന്നും ഇത് സാധാരണക്കാർക്ക് ഗുണം ചെയ്യുമെന്നും …

Read More »

പിറന്നാൾ ദിനത്തിൽ എടുത്ത ലോട്ടറിക്ക് 18 കാരിക്ക് ലഭിച്ചത് 290 കോടി

ഒന്റാറിയോ: ഭാഗ്യം ഏത് വഴിയാണ് വരുന്നതെന്ന് നമുക്ക് പറയാൻ കഴിയില്ലെന്ന് നമ്മൾ പലപ്പോഴും പറയാറുണ്ട്. കാനഡയിലെ ഒന്‍റാറിയോ സ്വദേശിയായ ഈ 18 വയസുകാരിക്ക് അക്ഷരാർത്ഥത്തിൽ അത്തരമൊരു വലിയ ഭാഗ്യമാണ് തേടിയെത്തിയത്. ജൻമദിനത്തിൽ, മുത്തച്ഛന്‍റെ നിർബന്ധപ്രകാരം എടുത്ത ലോട്ടറിക്ക് പെൺകുട്ടിക്ക് അടിച്ചത് 48 ദശലക്ഷം കനേഡിയൻ ഡോളർ, അതായത് ഇന്ത്യൻ രൂപയിൽ 290 കോടി.  വന്നെത്തിയ മഹത്തായ ഭാഗ്യത്തിന്‍റെ ഞെട്ടലിലാണ് ഈ പെൺകുട്ടിയും കുടുംബവും ഇപ്പോഴും. ജനുവരി 7 നായിരുന്നു ജൂലിയറ്റ് …

Read More »