തെന്നിന്ത്യൻ സിനിമാസ്വാദകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന യാഷ് ചിത്രം കെജിഎഫ് 2 പ്രേക്ഷകർക്ക് മുന്നിലെത്തി കഴിഞ്ഞു. കൊവിഡിന്റെ പശ്ചാത്തലത്തിൽ നിരവധി തവണ റിലീസ് മാറ്റിവച്ച ചിത്രം റിലീസ് ചെയ്ത സന്തോഷത്തിലാണ് ഓരോ ആരാധകരും. കേരളത്തിൽ സിനിമയുടെ വിതരണം ഏറ്റെടുത്തിരിക്കുന്നത് പൃഥ്വിരാജ് പ്രൊഡക്‌ഷൻസും മാജിക് ഫ്രെയിംസും ചേർന്നാണ്. കേരളത്തിലും റോക്കി ഭായിയുടെ ഗംഭീര പ്രകടനം കാത്തിരിക്കുന്ന പ്രേക്ഷകരുടെ ആദ്യ പ്രതികരണങ്ങൾ അറിയാം. കെജിഎഫിന്റെ രണ്ടാം വരവ് നിരാശപ്പെടുത്തിയില്ല എന്നാണ് ആദ്യ പ്രതികരണങ്ങളിൽ …
Read More »‘മൂന്നാമതും ഇടിച്ചു’ കെ സ്വിഫ്റ്റ് അപകടത്തിൽപെട്ട് ഗ്ലാസും റിയർവ്യൂ മിററും പൊട്ടി…
കെ സ്വിഫ്റ്റ് ബസ് വീണ്ടും അപകടത്തിൽ പെട്ടു. കെഎസ് 042 ബസ് കോട്ടയ്ക്കലിന് അടുത്ത് വച്ച് തടി ലോറിയെ കയറ്റത്തിൽ മറികടക്കാൻ ശ്രമിക്കുമ്പോഴാണ് അപകടം. ലോറിയിൽ തട്ടി ഇടത് സൈഡിലെ റിയർവ്യൂ മിറർ ഒടിഞ്ഞു. മുൻ വശത്തെ ഗ്ലാസിന്റെ ഇടത് മൂല പൊട്ടി. ആർക്കും പരിക്കില്ല. സർവ്വീസുകൾ ഫ്ലാഗ് ഓഫ് ചെയ്ത് 24 മണിക്കൂറിന് അകമാണ് ആദ്യ രണ്ട് അപകടങ്ങൾ നടന്നത്. ഇന്റേണൽ കമ്മിറ്റി നടത്തിയ അന്വേഷണത്തിൽ അപകടം സംഭവിച്ചതിൽ …
Read More »സംസ്ഥാനത്ത് ഇന്നും മഴ തുടരും, ഉച്ചയ്ക്ക് ശേഷം ഇടിമിന്നലോടു കൂടിയ കനത്ത മഴ; 5 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; വെള്ളിയാഴ്ചയോടെ മഴ കുറയാൻ സാധ്യത..
കേരളത്തില്‍ ഇന്നും മഴ തുടരാന്‍ സാധ്യതയെന്ന് കാലാവസ്ഥ നിരിക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തെക്കന്‍ തമിഴ്‌നാട് തീരദേശത്തിന് മുകളിലുള്ള ചക്രവാതചുഴിയുടെ സ്വാധീന ഫലമായാണ് കേരളത്തില്‍ മഴ തുടരുന്നത്. ഉച്ചയ്ക്ക് ശേഷം ഇടിമിന്നലോടു കൂടിയ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മഴയ്‌ക്ക് പുറമേ ശക്തമായ കാറ്റുണ്ടായേക്കുമെന്നും മുന്നറിയിപ്പുണ്ട്. …
Read More »കെ സ്വിഫ്റ്റ് വന്നപ്പോള്‍ റൂട്ട് നഷ്ടപ്പെട്ടു: ചങ്കായ ബസ്സില്‍ മുഖം പൊത്തിക്കരഞ്ഞ് വിട പറഞ്ഞ് ഡ്രൈവര്‍
ഡ്രൈവര്‍മാരെ പോലത്തന്നെ ആനവണ്ടി പ്രേമികള്‍ക്കും എന്നും കെഎസ്ആര്‍ടിസി ചങ്കാണ്. ഡ്രൈവര്‍മാര്‍ക്ക് പ്രിയപ്പെട്ട വാഹനങ്ങളെ കൈവിടുക എന്നത് അത്രത്തോളം വേദനയുണ്ടാക്കുന്നതാണ്. ഇത്രയും നാള്‍ താന്‍ കൊണ്ടുനടന്ന ബസിനോട് വിടപറയേണ്ടി വന്ന കെഎസ്ആര്‍ടിസി ഡ്രൈവറുടെ വികാരനിര്‍ഭരമായ യാത്ര പറച്ചിലാണ് സോഷ്യല്‍ ലോകത്ത് നിറയുന്നത്. ചങ്ങനാശ്ശേരിയില്‍ നിന്ന് പഴനി വഴി വേളാങ്കണ്ണിക്ക് പോകുന്ന ഇന്റര്‍സ്റ്റേറ്റ് ബസിനാണ് പാലക്കാട് ഡിപ്പോയിലെ ഡ്രൈവര്‍ പൊന്നുംകുട്ടനാണ് വികാരനിര്‍ഭരമായ പ്രിയപ്പെട്ട ബസ്സിനോട് വിട പറഞ്ഞത്. ഇന്റര്‍സ്റ്റേറ്റ് ബസിലെ ഡ്രൈവറാണ് പാലക്കാട് …
Read More »രാമനവമി സംഘര്‍ഷം; കലാപകാരികളില്‍ നിന്ന് നഷ്ട പരിഹാരം ഈടാക്കും
ഖാര്‍ഗോണ്‍ നഗരത്തിലെ രാമനവമി ആഘോഷത്തിനിടെ വര്‍ഗീയ കലാപം നടത്തിയവരില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കാന്‍ മധ്യപ്രദേശ് സര്‍ക്കാര്‍ രണ്ടംഗ ക്ലെയിം ട്രൈബ്യൂണല്‍ രൂപീകരിച്ചു. ട്രൈബ്യൂണല്‍ ജെരൂപീകരിക്കുന്നതിനുള്ള ഗസറ്റ് വിജ്ഞാപനം ചൊവ്വാഴ്ച പുറപ്പെടുവിച്ചിട്ടുണ്ടെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. വിജ്ഞാപനമനുസരിച്ച്, നഗരത്തില്‍ നടന്ന അക്രമത്തിനിടെയുണ്ടായ നാശനഷ്ടങ്ങള്‍ വിലയിരുത്തുന്നതുമായി ബന്ധപ്പെട്ട കേസുകള്‍ കേള്‍ക്കുന്നതിനായി പബ്ലിക്, പ്രൈവറ്റ് പ്രോപ്പര്‍ട്ടി റിക്കവറി ആക്റ്റ്-2021-ലെ വ്യവസ്ഥകള്‍ പ്രകാരമാണ് ട്രൈബ്യൂണല്‍ രൂപീകരിച്ചിരിക്കുന്നത്. മുന്‍ ജില്ലാ ജഡ്ജി ഡോ. ശിവകുമാര്‍ മിശ്ര, മുന്‍ സംസ്ഥാന …
Read More »ഗ്രൈനറെ ജയിലിലടച്ച് റഷ്യ; നിസ്സഹായതയോടെ അമേരിക്ക
അമേരിക്കന്‍ ബാസ്‌കറ്റ് ബോളിലെ സൂപ്പര്‍താരമായ ബ്രിട്നി ഗ്രൈനറെ ജയിലിലടച്ച് ബ്ഫറഷ്യ. മയക്കുമരുന്ന് കൈവശംവെച്ചു എന്നാരോപിച്ചാണ് കഴിഞ്ഞ ഫെബ്രുവരിയില്‍ മോസ്‌കോ വിമാനത്താവളത്തില്‍ ഗ്രൈനറെ അറസ്റ്റ്‌ചെയ്തത്. മേയ് 19 വരെ അവരുടെ തടങ്കല്‍ റഷ്യന്‍ കോടതി നീട്ടിയിട്ടുണ്ട്. കുറ്റം തെളിഞ്ഞാല്‍ 10 വര്‍ഷംവരെ തടവ് ലഭിക്കാവുന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്. എന്നാല്‍, ഗ്രൈനറെ തിരികെ നാട്ടിലെത്തിക്കുന്ന കാര്യത്തില്‍ അമേരിക്കന്‍ സര്‍ക്കാര്‍ നിസ്സഹായത കാണിക്കുകയാണ്. യുദ്ധപശ്ചാത്തലത്തില്‍ അമേരിക്കന്‍ പൗരന്‍മാരെ റഷ്യ നോട്ടമിടുമെന്ന് സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. …
Read More »ഇനിമുതല്‍ കോപ്പിയടിച്ചാല്‍ ക്ലാസില്‍ നിന്നും ഇറക്കി വിടില്ല; പുസ്‌തകം തുറന്നും ഉത്തരമെഴുതാം; അടിമുടി മാറാനൊരുങ്ങി പരീക്ഷകള്‍
സര്‍വകലാശാലാ പരീക്ഷകള്‍ ഓര്‍മ്മ പരിശോധനയില്‍ നിന്ന് അറിവ് പരിശോധനയിലേക്ക് മാറ്റാനും ഇന്റേണല്‍ മാര്‍ക്ക് 40 ശതമാനമാക്കി വര്‍ദ്ധിപ്പിക്കാനും പരീക്ഷാ പരിഷ്കരണത്തെക്കുറിച്ച് പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച എം.ജി സര്‍വകലാശാലാ പി.വി.സി ഡോ.സി.ടി. അരവിന്ദകുമാര്‍ സമിതി സര്‍ക്കാരിന് ഇടക്കാല ശുപാര്‍ശ നല്‍കി. മൂല്യനിര്‍ണയരേഖ ആര്‍ക്കും പരിശോധിക്കാവുന്ന പൊതുരേഖയായി കോളേജില്‍ സൂക്ഷിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. വിദ്യാര്‍ത്ഥിയെ അദ്ധ്യാപകന്‍ നിരന്തരമായി വിലയിരുത്തുന്ന കണ്ടിന്യുവസ് ഇവാലുവേഷന്‍ സംവിധാനം ഏര്‍പ്പെടുത്തണം. ഇതിന് അദ്ധ്യാപകര്‍ക്ക് പരിശീലനം നല്‍കണം. ഇന്റേണല്‍ മാര്‍ക്ക് 50 …
Read More »വരുൺ കിഷന്റെ “മുഖരൻ ” ചെറുകഥ പ്രശസ്ത പിന്നണി ഗായിക മൃദുല വാരിയർ പ്രകാശനം ചെയ്തു..
പ്രശസ്ത നാടക നടനും സിനിമ നടനുമായ കൊടുങ്ങല്ലൂർ കൃഷ്ണൻകുട്ടിയുടെ മകനും ഫ്രീലാൻസ് ഫോട്ടോഗ്രാഫറുമായ വരുൺ കിഷൻ രചിച്ച മുഖരൻ എന്ന ചെറുകഥ പ്രശസ്ത സിനിമ പിന്നണി ഗായിക മൃദുല വാരിയർ പ്രകാശനം ചെയ്തു . “മുഖരൻ ” എന്ന പുസ്തകം നമുക്കിടയിലെ മുഖങ്ങളെ തിരിച്ചറിയാനുള്ള ഒരു ചവിട്ടു പടിയാണ്. അച്ഛൻ മകളെയും സഹോദരങ്ങൾ സഹോദരങ്ങളെയും അങ്ങനെ സമൂഹത്തിനു പരസ്പരം മാംസ നിബദ്ധമല്ലാത്ത സ്നേഹ ബന്ധങ്ങളെ തിരിച്ചറിയാനും പ്രതികരിക്കാനും ഉള്ള പ്രചോദനം …
Read More »Beast Movie Review : ‘രക്ഷകന്‍’ റീലോഡഡ് ; വിജയ്‍യെ സമീപകാലത്ത് ഏറ്റവും നന്നായി അവതരിപ്പിച്ചിട്ടുള്ള ചിത്രമാണ് ബീസ്റ്റ്; ‘ബീസ്റ്റ്’ റിവ്യൂ..
വീരരാഘവന്‍ എന്ന സീനിയര്‍ റോ ഏജന്‍റ് ആണ് വിജയ്‍ അവതരിപ്പിക്കുന്ന നായകന്‍. ഒരു വര്‍ഷത്തോളം മുന്‍പ് തന്‍റെ നേതൃത്വത്തില്‍ നടത്തിയ, തീവ്രവാദികള്‍ക്കെതിരായ ആക്രമണത്തില്‍ ഒരു കുട്ടി കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് കടുത്ത മാനസിക സംഘര്‍ഷവും വിഷാദവും നേരിട്ടുകൊണ്ട് മുന്നോട്ടു പോവുകയാണ് അയാള്‍. താന്‍ ഏറെ ഇഷ്ടപ്പെട്ടിരുന്ന ജോലിയില്‍ നിന്ന് അവധിയെടുത്ത് വ്യക്തിപരമായ പ്രശ്നങ്ങളെ നേരിട്ടുകൊണ്ടിരിക്കുന്ന വീരയെ തേടി യാദൃശ്ചികമായി ഒരു സൈനിക മിഷന്‍ മുന്നിലെത്തുകയാണ്. മറ്റെന്തിനെക്കാളുമേറെ സ്വന്തം മൂല്യങ്ങള്‍ക്ക് പ്രാധാന്യം കൊടുക്കുന്ന, മിഷനുകളില്‍ …
Read More »സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്…
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഏഴ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം മുതല്‍ ഇടുക്കി വരെയുള്ള ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പുള്ളത്. അടുത്ത ദിവസങ്ങളിലും കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ കനത്ത മഴയുണ്ടാകും. മഴയ്‌ക്കൊപ്പം ഇടിമിന്നലിനും 40 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റിനും സാധ്യതയുണ്ട്. വെള്ളിയാഴ്ച വരെ ശക്തമായ മഴ തുടരാനാണ് സാധ്യത. കടല്‍ പ്രക്ഷുബ്ധമാകാനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാല്‍ കേരള തീരത്ത് മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ …
Read More »