Breaking News

Latest News

ഡ്രൈവിങ് ലൈസന്‍സിനെ ആധാറുമായി ബന്ധിപ്പിച്ചോ?, ചെയ്യേണ്ടത് ഇത്രമാത്രം- വീഡിയോ

ദൈനംദിന ജീവിതത്തില്‍ ഒഴിച്ചു കൂടാന്‍ പറ്റാത്ത ഒന്നായി മാറിയിരിക്കുകയാണ് ആധാര്‍ കാര്‍ഡ്. തിരിച്ചറിയല്‍ രേഖ എന്ന നിലയില്‍ പല സേവനങ്ങള്‍ക്കും ആധാര്‍ ഇന്ന് നിര്‍ബന്ധമാണ്. ഇരട്ടിപ്പ് ഒഴിവാക്കാന്‍ ഡ്രൈവിങ് ലൈസന്‍സിനെ ആധാറുമായി ബന്ധിപ്പിക്കണമെന്നാണ് നിര്‍ദേശം. ഇതിന്റെ സമയപരിധി മുന്‍പെ തന്നെ അവസാനിച്ച പശ്ചാത്തലത്തില്‍ ഡ്രൈവിങ് ലൈസന്‍സിനെ ആധാറുമായി ഇതുവരെ ബന്ധിപ്പിക്കാത്ത വാഹനയാത്രക്കാര്‍ക്ക് ആര്‍ടിഒ ഓഫീസുകളില്‍ നിന്ന് ചോദ്യങ്ങള്‍ നേരിടേണ്ടി വരാമെന്നാണ് റിപ്പോര്‍ട്ട്. കൂടാതെ ഡ്രൈവിങ് ലൈസന്‍സ് പുതുക്കല്‍, ഡ്രൈവിങ് ലൈസന്‍സിലെ …

Read More »

അമ്പലമുക്ക് കൊലപാതകം; പ്രതിയെ തെളിവെടുപ്പിനായി തമിഴ്നാട്ടിലെത്തിക്കും

തിരുവനന്തപുരം അമ്പലമുക്കിൽ യുവതിയെ കൊലപ്പെടുത്തിയ കേസില്‍ പിടിയിലായ പ്രതി രാജേന്ദ്രനെ ഇന്ന് കോടതിയിൽ ഹാജരാക്കും. കൊലപാതകം നടന്ന സ്ഥലത്തും സ്വർണ്ണം വിറ്റ കന്യാകുമാരി ജില്ലയിലെ കടയിലും തെളിവെടുപ്പിനായി എത്തിക്കും. പ്രതിയുടെ തിരിച്ചറിയൽ പരേഡും ഇന്ന് നടത്തും. മോഷണത്തിനിടെ നടത്തിയ കൊലപാതകമാണെന്ന് പ്രതി ഇന്നലെ ചോദ്യം ചെയ്യലിൽ കുറ്റസമ്മതം നടത്തിയിരുന്നു. പ്രതിയെ ഇന്ന് വൈകിട്ട് നാലു മണിക്ക് ശേഷം കോടതിയിൽ ഹാജരാക്കും. കോടതിയിൽ ഹാജരാക്കിയ ശേഷം പ്രതിയുടെ കസ്റ്റഡി പൊലീസ് ആവശ്യപ്പെടും. …

Read More »

സംസ്ഥാനത്തെ സ്‌കൂളുകള്‍ പൂര്‍ണ തോതില്‍ പ്രവര്‍ത്തിക്കുന്നത് സംബന്ധിച്ച മാര്‍ഗരേഖ ഇന്ന് പുറത്തിറക്കും…

സംസ്ഥാനത്ത് സ്‌കൂളുകള്‍ പൂര്‍ണ തോതില്‍ പ്രവര്‍ത്തിക്കുന്നത് സംബന്ധിച്ച മാര്‍ഗരേഖ സര്‍ക്കാര്‍ ഇന്ന് പുറത്തിറക്കും. ഈ മാസം 28 മുതല്‍ ഷിഫ്റ്റ് അടിസ്ഥാനത്തില്‍ അല്ലാതെ എല്ലാ ക്ലാസുകളും വൈകുന്നേരം വരെ പ്രവര്‍ത്തിക്കും. പാഠഭാഗങ്ങള്‍ സമയത്ത് തന്നെ പൂര്‍ത്തീകരിക്കാനാണ് ക്രമീകരണം. സമയബന്ധിതമായി പാഠഭാഗങ്ങള്‍ തീരാത്ത വിദ്യാലയങ്ങള്‍ അധിക ക്ലാസ് നല്‍കണം. അധ്യയന വര്‍ഷം നീട്ടാതെ സമയത്ത് തന്നെ പരീക്ഷകള്‍ നടത്തുകയാണ് വിദ്യാഭ്യാസ വകുപ്പിന്റെ ലക്ഷ്യം. ഒന്ന് മുതല്‍ ഒമ്ബത് വരെ ക്ലാസുകള്‍ മറ്റന്നാള്‍ …

Read More »

അന്തരിച്ച കന്നഡ നടന്‍ പുനീത് രാജ്കുമാറിന്റെ അവസാന ചിത്രം ‘ജെയിംസ്’ ടീസര്‍ പുറത്ത്

കഴിഞ്ഞ ഒക്ടോബര്‍ 29നാണ് കര്‍ണാടകയുടെ ഉള്ളുലച്ച് കന്നഡ നടന്‍ പുനീത് രാജ്കുമാര്‍ വിടവാങ്ങിയത്. ജിമ്മില്‍ വര്‍ക്കൗട്ട് തുടരുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും ഹൃദയാഘാതത്തെ തുടര്‍ന്ന് മരണപ്പെടുകയുമായിരുന്നു. താരം അവസാനമായി അഭിനയിച്ച ചിത്രം ‘ജെയിംസി’ന്റെ ടീസര്‍ പുറത്തുവിട്ടു. സൈനികനായി പുനീത് എത്തുന്ന സിനിമ ആക്ഷന് പ്രാധാന്യം നല്‍കി ചെയ്ത മാസ് എന്റര്‍ടെയ്‌നറാണ്. ചേതന്‍ കുമാര്‍ ആണ് സംവിധാനം. നടനും സഹോദരനുമായ ശിവരാജ് കുമാറാണ് പുനീതിന് ശബ്ദം നല്‍കിയത്. പുനീതിന്റെ ജന്മദിനമായ മാര്‍ച്ച് 17 …

Read More »

പിണങ്ങിപ്പോയ ഭാര്യ മടങ്ങിവരണം; സ്വന്തം ദേഹത്തും അനുജന്റെ ദേഹത്തും പെട്രോളൊഴിച്ച്‌ യുവാവിന്റെ ആത്മഹത്യാ ഭീഷണി

പിണങ്ങിപ്പോയ ഭാര്യ തിരികെയെത്തുന്നതിനായി സ്വന്തം ദേഹത്തും ബന്ദിയാക്കിയാക്കിയ ശേഷം അനുജന്റെ ദേഹത്തും പെട്രോളൊഴിച്ച്‌ തീപ്പെട്ടിയുമായി യുവാവ്. വെമ്ബായം ഒഴുകുപാറ ഈട്ടിമുട്ടില്‍ ഇന്ന് ഉച്ചയോടെയാണ് യുവാവിന്റെ ആത്മഹത്യാ ഭീഷണി മുഴക്കിയുള‌ള ആക്രമണം ഉണ്ടായത്. ഒഴുകുപാറ സജിന മന്‍സിലില്‍ ഷാജഹാന്‍(37) ആണ് സ്വന്തം സഹോദരന്‍ സഹീറിന്റെ മുറിയിലിട്ട് പൂട്ടി ആത്മഹത്യാ ഭീഷണി മുഴക്കി പ്രശ്‌നങ്ങള്‍ സൃഷ്‌ടിച്ചത്. ഷാജഹാന് മാനസിക പ്രശ്‌നങ്ങളുണ്ട്. ഉമ്മയെയും സഹോദരിയെയും വീട്ടില്‍ നിന്ന് പുറത്താക്കിയാണ് ഇയാള്‍ സഹോദരനെ അപായപ്പെടുത്താനും സ്വയം …

Read More »

ആറാട്ട് തീയേറ്ററിൽ എത്താൻ നല്ലൊരു തുക അഡ്വാൻസ് നൽകണമെന്ന് ബി ഉണ്ണികൃഷ്ണൻ.

മോഹൻലാൽ നായകനാകുന്ന ബിഗ് ബജറ്റ് ചിത്രം ‘ആറാട്ട്’ തീയേറ്ററിൽ എത്താൻ ഇരിക്കെ തിയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്കിനോട് അഭ്യർത്ഥനയുമായി സംവിധായകൻ ബി ഉണ്ണികൃഷ്ണൻ. തിയേറ്ററുകളിൽ നിന്ന് നല്ലൊരു തുക അഡ്വാൻസ് നൽകുകയും ദിവസവും നാല് ഷോകൾ വെച്ച് രണ്ടാഴ്ച ഹോൾഡോവർ ആവാതെ പ്രദർശിപ്പിക്കണം എന്നുമാണ് അദ്ദേഹത്തിന്റെ അഭ്യർത്ഥന. ബി ഉണ്ണികൃഷ്ണന്റെ ആവശ്യങ്ങൾ പരിഗണിക്കുമെന്നും വേണ്ടുന്ന എല്ലാ സഹായവും നൽകുമെന്നും ആറാട്ടിന് തിയേറ്റർ ഉടമകളുടെ എല്ലാവിധ പിന്തുണയും ഉണ്ടായിരിക്കുമെന്നും ഫിയോക്ക് പ്രസിഡന്റ് …

Read More »

ഡല്‍ഹിയില്‍ നാലുനില വീട് തകര്‍ന്ന് വീണു​; അഞ്ച് പേര്‍ കുടുങ്ങിക്കിടക്കുന്നു; രക്ഷാപ്രവർത്തനം തുടരുന്നു…

ഡല്‍ഹിയില്‍ നാലുനില വീട് തകര്‍ന്നു വീണു. നരേല ഇഡസ്ട്രിയല്‍ ഏരിയക്ക് സമീപം വെള്ളിയാഴ്ചയാണ് അപകടമുണ്ടായത്. അഞ്ച് പേര്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുകയാണ്. നാല് ഫയര്‍ എഞ്ചിനുകള്‍ സംഭവസ്ഥലത്തേക്ക് എത്തിയിട്ടുണ്ട്. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയവരില്‍ രണ്ട് പേരെ രക്ഷപ്പെടുത്തി. ഇവര്‍ രണ്ട് പേരും സ്ത്രീകളാണ്. ഇനി മൂന്ന് പേരെയാണ് പുറത്തെടുക്കാനുള്ളത്. ഇതില്‍ ഒമ്ബത് വയസായ പെണ്‍കുട്ടിയും ഉള്‍പ്പെടുന്നു. രക്ഷപ്പെടുത്തിയ രണ്ട് സ്ത്രീകളുടേയും ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതര്‍ അറിയിച്ചു. കെട്ടിടാവശിഷ്ടങ്ങള്‍ ജെ.സി.ബി ഉപയോഗിച്ച്‌ മാറ്റി ആളുകളെ …

Read More »

ഇന്ത്യന്‍ പട്ടാളത്തിലെ മിടുക്കന്മാര്‍ക്കിടയില്‍ ഇങ്ങനത്തെ വിവരംകെട്ട മേജര്‍മാരും കടന്നുകൂടാറുണ്ട്: മേജര്‍ രവിക്കെതിരെ ജോമോള്‍ ജോസഫ്…

പാലക്കാട് മലയിടുക്കില്‍ കുടുങ്ങിയ യുവാവിനെ രക്ഷപെടുത്താന്‍ രണ്ട് ദിവസമെടുത്ത സംഭവത്തില്‍ സംസ്ഥാന ദുരന്ത നിവാരണ വകുപ്പിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടനും സംവിധായകനുമായ മേജര്‍ രവി രംഗത്ത് വന്നിരുന്നു. സംസ്ഥാനം ഒരു ദുരന്തത്തെ അഭിമുഖീകരിക്കുമ്ബോള്‍ പരിഹാരത്തിനായി എന്ത് ചെയ്യണമെന്ന് അറിയുന്നവരെ സേനയില്‍ നിയമിക്കണമെന്നും അപകടം സംഭവിച്ച ദിവസം തന്നെ ആര്‍മിയെ അറിയിക്കണമായിരുന്നുവെന്നും മേജര്‍ വിമര്‍ശിച്ചിരുന്നു. ഇപ്പോഴിതാ, സര്‍ക്കാരിനെതിരെ വിമര്‍ശനം ഉന്നയിച്ച മേജര്‍ രവിയെ ആക്ഷേപിച്ച്‌ ആക്ടിവിസ്റ്റ് ജോമോള്‍ ജോസഫ്. ഇന്ത്യന്‍ പട്ടാളത്തില്‍ …

Read More »

മല കയറാന്‍ ആധുനിക ജീപ്പുകള്‍, പൊലീസില്‍ ഇനി ‘ഗൂര്‍ഖ’യും

ദുര്‍ഘട പ്രദേശങ്ങളില്‍ യാത്ര ചെയ്യാന്‍ കഴിയുന്ന ആധുനിക ജീപ്പുകള്‍ ഇനി പൊലീസ് സേനയിലും. 46 പുതിയ പൊലീസ് ജീപ്പുകള്‍ വിവിധ സ്റ്റേഷനുകള്‍ക്ക് കൈമാറി. എഡിജിപി മനോജ് എബ്രഹാമാണ് വാഹനങ്ങള്‍ ഏറ്റുവാങ്ങി വിതരണം ചെയ്തത്. ഫോഴ്സ് കമ്ബനിയുടെ ഗൂര്‍ഖ എന്നറിയപ്പെടുന്ന വാഹനങ്ങളാണ് ലഭ്യമാക്കിയത്. നക്സല്‍ ബാധിത പ്രദേശങ്ങളിലെയും ഉയര്‍ന്ന പ്രദേശങ്ങളിലെയും പൊലീസ് സ്റ്റേഷനുകള്‍ക്കാണ് വാഹനങ്ങള്‍ നല്‍കിയത്. ഫോര്‍വീല്‍ ഡ്രൈവ് എ.സി വാഹനത്തില്‍ ആറു പേര്‍ക്ക് സഞ്ചരിക്കാം. സ്റ്റേറ്റ് പ്ലാന്‍, പൊലീസ് നവീകരണപദ്ധതി …

Read More »

വിവാഹ പാർട്ടിയെന്ന വ്യാജേന ബസിൽ കയറി; നാൽപ്പതംഗ സംഘം പോലീസിനെ കണ്ട് ഓടിരക്ഷപ്പെട്ടു; കള്ളക്കടത്തുകാരെന്ന് സംശയം

തമിഴ്‌നാട് സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷന്റെ (TSRTC) ബസിൽ (Bus) വിവാഹ പാർട്ടിയാണെന്ന വ്യാജേന കയറിയ യാത്രക്കാ‍ർ പകലവാരിപ്പള്ളിക്ക് സമീപം പോലീസ് (Police) ചെക്ക്‌പോസ്റ്റ് കണ്ടതിനെ തുട‍ർന്ന് ബസിൽ നിന്ന് ഇറങ്ങി ഓടി രക്ഷപ്പെട്ടു. പുതിയ തെലുങ്ക് ചിത്രമായ പുഷ്പ – ദി റൈസിലെ രംഗങ്ങളെ അനുസ്മരിപ്പിക്കുന്ന വിധം വിചിത്രമായ കാഴ്ച്ചയായിരുന്നു അത്. സംഭവം കണ്ട് പേടിച്ചരണ്ട ബസ് ഡ്രൈവറെയും കണ്ടക്ടറെയും പോലീസ് ചോദ്യം ചെയ്തു. തമിഴ്‌നാട്ടിലെ തിരുപ്പത്തൂരിൽ ഒരു …

Read More »