രാഷ്ട്രപതിയുടെ പൊലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു. ഇത്തവണ സംസ്ഥാനത്തുനിന്ന് ഐജി സി നാഗരാജു ഉള്‍പ്പെടെ പത്തുപേര്‍ മെഡലിന് അര്‍ഹരായി. ഐജി സി നാഗരാജു, എസ്പി ജയശങ്കര്‍ രമേശ് ചന്ദ്രന്‍, അസി. കമിഷണര്‍ എംകെ ഗോപാലകൃഷ്ണന്‍ തുടങ്ങിയവര്‍ മെഡല്‍ നേടിയ കേരളാ ഉദ്യോഗസ്ഥരില്‍ ഉള്‍പെടുന്നു. ഡിവൈഎസ്പിമാരായ മുഹമ്മദ് കബീര്‍ റാവുത്തര്‍, ആര്‍കെ വേണുഗോപാല്‍, ടിപി ശ്യാം സുന്ദര്‍, ബി കൃഷ്ണകുമാര്‍ എന്നിവര്‍ക്കും മെഡല്‍ ലഭിച്ചു. ഇവര്‍ക്കൊപ്പം സിപിഒ ഷീബ കൃഷ്ണന്‍കുട്ടി, എസ്ഐമാരായ സാജന്‍ …
Read More »‘പള്‍സര്‍ സുനിയെയും അന്വേഷണ ഉദ്യോഗസ്ഥരെയും വകവരുത്തി മൃതദേഹം എന്തു ചെയ്യണമെന്നും ചര്‍ച്ച നടത്തി’: ദിലീപിനെതിരെ കൂടുതല്‍ ശബ്ദ തെളിവുകള്‍ പുറത്ത്…
നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസില്‍ ദിലീപ് അടക്കമുള്ള പ്രതികളുടെ ചോദ്യം ചെയ്യല്‍ അവസാന മണിക്കൂറുകളിലേക്ക്. കേസില്‍ ദിലീപിനെതിരെ കൂടുതല്‍ ശബ്ദ തെളിവുകള്‍ ഉണ്ടെന്ന് സൂചന നല്‍കി ക്രൈംബ്രാഞ്ച്. മാത്രമല്ല, പള്‍സര്‍ സുനിയേയും അന്വേഷണ ഉദ്യോഗസ്ഥരേയും വകവരുത്തിയ ശേഷം മൃതദേഹം എന്തു ചെയ്യണമെന്ന ചര്‍ച്ച പോലും നടന്നുവെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. ബാലചന്ദ്രകുമാര്‍ നല്‍കിയ ശബ്ദരേഖകളിലെ ദിലീപിന്റെ ശബ്ദം സംവിധായകന്‍ റാഫി തിരിച്ചറിഞ്ഞതായി ക്രൈം ബ്രാഞ്ച് …
Read More »അര്‍ധരാത്രി വ്യായാമം ചെയ്യുന്നത് തടഞ്ഞ അമ്മയെ മകന്‍ ഡംബലുകൊണ്ട് തലക്കടിച്ച് കൊന്നു….
അര്‍ധരാത്രി വ്യായാമം ചെയ്യുന്നത് തടഞ്ഞ അമ്മയെ മകന്‍ ഡംബലുകൊണ്ട് തലക്കടിച്ച് കൊന്നു. തെലങ്കാനയിലെ സുല്‍ത്താന്‍ ബസാറില്‍ തിങ്കളാഴ്ചയാണ് പരിസരവാസികളെ നടുക്കിയ സംഭവം. അമ്മയെ രക്ഷിക്കാന്‍ ശ്രമിച്ച സഹോദരിയെയും 24 കാരന്‍ ആക്രമിച്ചു. പ്രതിയെ അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു. രാത്രി രണ്ടുമണിക്ക് വ്യായാമം ചെയ്യുന്നത് തടഞ്ഞ പപ്പമ്മയെയാണ് മകന്‍ കോണ്ടസുധീര്‍ കുമാര്‍ കൊലപ്പെടുത്തിയത്. സുധീര്‍ കുമാര്‍ പപ്പമ്മയെ ആക്രമിക്കുന്നത് കണ്ടതോടെ തടയാന്‍ചെന്ന സഹോദരി സുചിത്രയെയും ആക്രമിച്ചു. ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ …
Read More »കോവിഡ് : തലസ്ഥാനത്ത് കര്‍ശന നിയന്ത്രണം; സിനിമാ തിയറ്ററുകൾ ഉൾപ്പെടെ അടക്കുന്നു…
തിരുവനന്തപുരത്ത് ഇന്ന് മുതല്‍ കര്‍ശന നിയന്ത്രണങ്ങള്‍. സിനിമാ തിയറ്ററുകളും ജിംനേഷ്യവും അടച്ചിടും. സി കാറ്റഗറിയില്‍ ഉള്‍പ്പെടുത്തിയാണ് തലസ്ഥാനത്ത് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. മതപരമായ ചടങ്ങുകൾ ഓൺലൈൻ ആയി മാത്രം നടത്തണം. 40 ശതമാനത്തില്‍ കൂടുതല്‍ കുട്ടികള്‍ക്ക് കോവിഡ് പോസിറ്റീവാകുന്ന സ്കൂളുകള്‍ അടച്ചിടാനും കോവിഡ് അവലോകന യോഗത്തിൽ തീരുമാനമായി . 10,12,അവസാനവർഷ ബിരുദ,ബിരുദാനന്തരമൊഴികെ എല്ലാ ക്ലാസുകളും ഓണ്‍ലൈന്‍ സംവിധാനത്തിലേക്ക് മാറണം. സെക്രട്ടറിയറ്റിൽ ജോലിക്ക് ഹാജരാകുന്ന ജീവനക്കാരുടെ എണ്ണം കുറയ്ക്കും. …
Read More »മൂന്ന് മാസം നിരന്തരം ഫോണില്‍ വിളിച്ച് അസഭ്യം പറഞ്ഞ യുവാവിനെ പരാതി നല്‍കി 10 മിനിറ്റിനുള്ളില്‍ പൊക്കി; പൊലീസിന് നന്ദി പറഞ്ഞ് നടന്‍ ടിനി ടോം.
തന്നെ നിരന്തരം ഫോണില്‍ വിളിച്ച് അസഭ്യം പറഞ്ഞ യുവാവിനെ പൊക്കിയ പൊലീസിന് നന്ദി പറഞ്ഞ് നടന്‍ ടിനി ടോം. സൈബര്‍ സെല്ലിന്റെ ഓഫിസിലിരുന്ന് ലൈവിലെത്തിയാണ് അദ്ദേഹം പൊലീസിന് നന്ദി പറഞ്ഞ് വിഡിയോ പങ്കിട്ടത്. മൂന്ന് മാസത്തിലേറെയായി തന്നെ നിരന്തരം ഫോണില്‍ വിളിച്ച് ശല്യം ചെയ്യുന്ന യുവാവിനെ പൊലീസ് പിടികൂടിയെന്ന് ടിനി ടോം പറഞ്ഞു. യുവാവിനെ ബ്ലോക്ക് ചെയ്തിട്ടും ഫലമില്ലാതെ വന്നതോടെയാണ് പരാതി നല്‍കിയതെന്നും പരാതി നല്‍കി 10 മിനിറ്റിനുള്ളില്‍ യുവാവിനെ …
Read More »ഭർത്താവിനെ കാണാതെ അന്വേഷിച്ചിറങ്ങി, മറഞ്ഞിരുന്ന ഗുണ്ടകൾ യുവതിയെ വെട്ടിവീഴ്ത്തി; തന്നോട് ചോദിക്കാതെ സ്വന്തമായി സ്മാർട്ട് ഫോൺ വാങ്ങിയതിലുള്ള ഭർത്താവിന്റെ പ്രതികാരം…
അനുമതിയില്ലാതെ പുതിയ സ്മാർട്ട് ഫോൺ വാങ്ങിയതിന്റെ പേരിൽ ഭാര്യയെ കൊലപ്പെടുത്താൻ ക്വട്ടേഷൻ നൽകി ഭർത്താവ്. സംഭവത്തിൽ 40കാരനായ ഭർത്താവ് രാജേഷ് ഝായെയും അക്രമികളിൽ ഒരാളയും പോലീസ് അറസ്റ്റ് ചെയ്തു. ഇവർക്കൊപ്പമുണ്ടായിരുന്ന മറ്റൊരാൾക്കായി അന്വേഷണം നടത്തി വരികയാണ്. കഴിഞ്ഞ വ്യാഴാഴ്ച രാത്രി കൊൽക്കത്തയുടെ തെക്കൻ പ്രാന്തപ്രദേശമായ നരേന്ദ്രപൂരിലാണ് ക്രൂരമായ സംഭവം നടന്നത്. രാത്രി വീടിന്റെ പ്രധാന വാതിൽ പൂട്ടാൻ പോയ ഭർത്താവ് അധികനേരമായിട്ടും മുറിയിലേയ്ക്ക് തിരികെ വരാത്തതിനെ തുടർന്ന് യുവതി അന്വേഷിക്കാനായി …
Read More »ആള്‍ക്കൂട്ടം അനുവദിക്കില്ല, പുതിയ നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍; രോഗവ്യാപനം തടയാന്‍ കടുത്ത നടപടിയിലേക്ക്…
കോവിഡ് വ്യാപനം തടയുക ലക്ഷ്യമിട്ട് സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ പുതിയ നിയന്ത്രണങ്ങള്‍ ഇന്നു മുതല്‍ പ്രാബല്യത്തില്‍. രോഗവ്യാപനം അതിതീവ്രമായ, സി കാറ്റഗറിയില്‍ ഉള്‍പ്പെട്ട തിരുവനന്തപുരത്ത് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി. ജില്ലയില്‍ ഒരുതരത്തിലുള്ള ആള്‍ക്കൂട്ടവും പാടില്ലെന്നാണ് നിര്‍ദ്ദേശം. തീയേറ്ററുകളും ജിംനേഷ്യങ്ങളും നീന്തല്‍ക്കുളങ്ങളുമടക്കം അടച്ചിടും. വിവാഹ മരണാനന്തര ചടങ്ങുകളില്‍ പരമാവധി 20 പേര്‍ക്ക് പങ്കെടുക്കാം. ആരാധനാലയങ്ങളിലെ ചടങ്ങുകള്‍ ഓണ്‍ലൈനായി നടത്തണം. പത്ത്, പന്ത്രണ്ട്, ബിരുദ, ബിരുദാന്തര കോഴ്‌സുകളുടെ അവസാനവര്‍ഷമൊഴികെ എല്ലാ ക്ലാസുകളും ഓണ്‍ലൈനാക്കും. ട്യൂഷന്‍ ക്ലാസുകളും …
Read More »ബന്ധം അറിയിച്ച് ഭർത്താവിന് സന്ദേശം അയച്ചു; പിന്നാലെ സുഹൃത്തിന് വീഡിയോ സന്ദേശമയച്ച് വീട്ടമ്മ ജീവനൊടുക്കി! വിഷ്ണു കസ്റ്റഡിയിൽ
വീട്ടമ്മയെ ആത്മഹത്യ ചെയ്ത സംഭവത്തിൽ സുഹൃത്ത് പിടിയിൽ. പൂവാർ പരിണയം സ്വദേശിയായ 29കാരൻ വിഷ്ണുവാണ് പോലീസിന്റെ പിടിയിലായത്. കോട്ടുകോണം സ്വദേശിനി ഗോപിക (29) ആണ് വീടിനുള്ളിൽ ജീവനൊടുക്കിയത്. ഇവർ വിവാഹിതയും 6 വയസ്സുള്ള കുട്ടിയുടെ അമ്മയും കൂടിയാണ്. കഴിഞ്ഞ ദിവസം രാവിലെയായിരുന്നു ഗോപികയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. ഗോപികയും വിഷ്ണുവും വർഷങ്ങളായി സുഹൃത്തുക്കളാണ്. അടുത്തിടെ ഗോപികയുമായിട്ടുള്ള ബന്ധം സൂചിപ്പിച്ച് ഭർത്താവിന് വിഷ്ണു വാട്‌സ്ആപ് സന്ദേശം അയച്ചു. ഈ സന്ദേശത്തിന്റെ …
Read More »മലപ്പുറത്ത് വീണ്ടും ശൈശവ വിവാഹം, പതിനാറുകാരിയുടെ വിവാഹം നടന്നത് ഒരു വർഷം മുമ്പ്
മലപ്പുറത്ത് (Malappuram) വീണ്ടും ശൈശവ വിവാഹം (Child Marriage). പതിനാറ് വയസുള്ള മലപ്പുറം സ്വദേശിയായ പെൺകുട്ടിയും ബന്ധുവായ വണ്ടൂർ സ്വദേശിയുമായുള്ള വിവാഹം ഒരു വർഷം മുമ്പാണ് നടന്നത്. 6 മാസം ഗർഭിണിയായ പെൺകുട്ടിയെ ചികിത്സക്കെത്തിച്ചപ്പോഴാണ് പ്രായപൂർത്തിയായിട്ടില്ലെന്ന് വ്യക്തമായത്. ഇതോടെ ആശുപത്രി അധികൃതർ ഇടപെട്ട് പൊലീസിനേയയും സിഡബ്ലൂസിയെയും വിവരമറിയിക്കുകയായിരുന്നു. ഗർഭിണിയായ പെൺകുട്ടിയെ ചൈൽഡ് ലൈൻ പ്രവർത്തകർ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. പ്രദേശവാസികളെ അറിയിക്കാതെ രഹസ്യമായാണ് ഒരു വർഷം മുമ്പ് പെൺകുട്ടിയുടെ വിവാഹം …
Read More »ഡ്രൈവര്‍ അറിയാതെ നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ കയറിക്കിടന്ന് ഉറങ്ങിയ ബാലന്‍ എഴുന്നേറ്റത് കൊല്ലം ജില്ലയിലെ ആര്യങ്കാവിനടുത്ത്!
ഡ്രൈവര്‍ അറിയാതെ നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ കയറിക്കിടന്ന് ഉറങ്ങിയ ബാലന്‍ എഴുന്നേറ്റത് കൊല്ലം ജില്ലയിലെ ആര്യങ്കാവിനടുത്ത്. ഇന്നലെ രാവിലെ 7നാണ് ആര്യങ്കാവ് പൊലീസ് ഔട്ട്പോസ്റ്റില്‍ ലോറി ഡ്രൈവര്‍ ബാലനെ കൈമാറിയത്. കഴിഞ്ഞദിവസം രാത്രി പന്തളം വലിയകോയിക്കല്‍ ക്ഷേത്രത്തിനു സമീപം ലോറി നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു. മകരവിളക്കിനോടനുബന്ധിച്ച് താല്‍ക്കാലിക കട നടത്തുന്ന സീതത്തോട് സ്വദേശിയുടെ മകന്‍ ലോറിയുടെ പിന്‍വശത്ത് കയറിക്കിടന്നു. ഇതറിയാതെ ലോറി ഡ്രൈവര്‍ വാഹനവുമായി തമിഴ്നാട്ടിലേക്ക് ലോഡ് എടുക്കാന്‍ പോകുകയായിരുന്നു. ഇടപ്പാളയം കഴിഞ്ഞപ്പോള്‍ ലോറിയുടെ …
Read More »