അനധികൃത മദ്യവുമായി രണ്ട് പേര്‍ പിടിയിലായി. പാണ്ടിക്കാട് സ്വദേശികളാണ് എക്‌സൈസിന്റെ പിടിയിലായത്. കാഞ്ഞിരപ്പടി സ്വദേശികളായ ആമപ്പാറയ്ക്കല്‍ ശരത് ലാല്‍, പാറക്കോട്ടില്‍ നിധിന്‍ എന്നിവരെയാണ് എക്‌സൈസ് ദിവസങ്ങള്‍ നീണ്ട നിരീക്ഷണത്തിലൂടെ പിടികൂടിയത്. പച്ചക്കറി കട നടത്തുന്നതിന്റെ മറവിലാണ് സംഘം മദ്യമെത്തിച്ചിരുന്നത്. മാഹിയില്‍ നിന്ന് ബലേറോ പിക്കപ്പില്‍ കടത്തുന്നതിനിടയിലാണ് ഇന്നലെ രാത്രി പന്ത്രണ്ട് മണിയോടെ പ്രതികള്‍ എക്‌സൈസിന്റെ പിടിയിലായത്.
Read More »ധീരജ് വധം; മരണകാരണം നെഞ്ചിലേറ്റ മുറിവെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്…
ഇടുക്കിയിലെ ധീരജിന്റെ മരണകാരണം നെഞ്ചിലേറ്റ മുറിവെന്ന് പോസ്റ്റു്മോര്‍ട്ടം പ്രാഥമിക റിപ്പോര്‍ട്ട്. ഇടതു നെഞ്ചില്‍ താഴെ മൂന്ന് സെന്റീമീറ്റര്‍ ആഴത്തിലേറ്റ കുത്താണ് മരണകാരണം. ഒരു കുത്ത് മാത്രമേ ശരീരത്തിലുള്ളു. കൂടാതെ ശരീരത്തില്‍ മര്‍ദനത്തിലേറ്റ ചതവുകളുണ്ടെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്. അതേസമയം, ഇടുക്കിയിലേത് പെട്ടന്നുണ്ടായ കൊലപാതകമാണെന്ന് എസ്പി കറുപ്പ്സ്വാമി പറഞ്ഞു. കൊലപാതകവുമായി ബന്ധപ്പെട്ട് ഗൂഡാലോചന നടന്നതായി കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും സംഭവത്തില്‍ രാഷ്ട്രീയ കാരണങ്ങളുണ്ടോയെന്ന് പരിശോധിക്കുന്നതായും എസ്പി വ്യക്തമാക്കി.
Read More »രണ്ടാമത് വിവാഹം കഴിക്കണം; ഭാര്യയെ കൊന്ന് വീടിനുള്ളിൽ കുഴിച്ചുമൂടി ഭർത്താവ്
രണ്ടാം വിവാഹത്തിനായി ഭാര്യയെ കൊന്ന് വീടിനുള്ളിൽ കുഴിച്ചുമൂടി. ചിത്രദുർഗ കൊനനേരു സ്വദേശി സുമയാണ് കഴിഞ്ഞ മാസം 26 ന് കൊല്ലപ്പെട്ടത്. രണ്ടാമത് വിവാഹം കഴിക്കാനായാണ് നാൽപ്പതുകാരനായ കരിയപ്പ ഭാര്യ സുമയെ തലയ്ക്കടിച്ച് കൊന്നത്. കൊലപാതകത്തിന് പിന്നാലെ ഭാര്യയെ കാണാനില്ലെന്ന് പറഞ്ഞ് പൊലീസിൽ പരാതി നൽകി. രണ്ട് ദിവസം മുമ്പാണ് ഭാര്യയെ കാണാനില്ലെന്ന് പറഞ്ഞ് കരിയപ്പ പൊലീസിൽ പരാതി നൽകിയത്. വഴക്കിട്ട് വീട്ടിൽ നിന്ന് ഭാര്യ ഇറങ്ങിപോയെന്നും പിന്നിട് കണ്ടിട്ടില്ലെന്നുമായിരുന്നു പരാതി. …
Read More »‘അങ്ങനെ വിട്ടുകൊടുക്കില്ല, മക്കളെ തേടിയെത്തി’ ഒരു കുഞ്ഞുമായി അമ്മ പുലി രക്ഷപെട്ടു
പുലിക്കുഞ്ഞുങ്ങളെ വച്ച് അമ്മ പുലിയെ പിടികൂടാനുള്ള ശ്രമം വിഫലമായി. കൂടിന് സമീപമെത്തിയ അമ്മ പുലി കുഞ്ഞുങ്ങളില്‍ ഒന്നിനെയും കൊണ്ട് കടന്നുകളഞ്ഞു. കൂട്ടില്‍ കയറാതെ കൈകൊണ്ടാണ് അമ്മപുലി കുഞ്ഞിനെ നീക്കിയെടുത്തത്. തുടര്‍ന്ന് സ്ഥലത്ത് നിന്നും മടങ്ങുകയായിരുന്നു. അവശേഷിച്ച ഒരു കുഞ്ഞിനെ വനംവകുപ്പ് അധികൃതര്‍ തിരികെ കൊണ്ടുപോയി. ഞായാറാഴ്ച ഉച്ചയോടെയാണ് ഉമ്മിനിയില്‍ ജനവാസകേന്ദ്രത്തില്‍ പ്രദേശവാസിയായ മാധവന്റെ ഉടമസ്ഥതയിലുള്ള ആള്‍താമസമില്ലാത്ത കെട്ടിടത്തില്‍ പുലിക്കുഞ്ഞുങ്ങളെ കണ്ടെത്തിയത്. എന്നാല്‍ അമ്മ പുലിയെ കണ്ടെത്താനായിരുന്നില്ല. കുഞ്ഞുങ്ങളെ കൊണ്ടുപോകാന്‍ അമ്മ …
Read More »പ്രവാചകന്‍ മുഹമ്മദിന്റെ ഖബറിടം സന്ദര്‍ശിക്കാന്‍ ഇനി സ്ത്രീകള്‍ക്ക് അനുമതിയില്ല; പുരുഷന്മാര്‍ക്ക് മാത്രം…
സൗദിയില്‍ പ്രവാചകന്‍ മുഹമ്മദിന്റെ ഖബറിടം സന്ദര്‍ശിക്കാനുള്ള അനുമതി പുരുഷന്മാര്‍ക്ക് മാത്രം ആക്കാന്‍ തീരുമാനം. ഇനി മുതല്‍ സ്ത്രീകളെ ഖബറിടം സന്ദര്‍ശിക്കാന്‍ അനുവദിക്കില്ലെന്നാണ് പുതിയ തീരുമാനം. സൗദിയിലെ പ്രാദേശിക ദിനപത്രമാണ് ഞായറാഴ്ച ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. സ്ത്രീകള്‍ക്ക് ഇനി മുതല്‍ ഖബറിടം സന്ദര്‍ശിക്കാനുള്ള അനുമതി ലഭിക്കില്ല. എന്നാല്‍ ഖബറിടം ഉള്‍ക്കൊള്ളുന്ന പള്ളി സ്ത്രീകള്‍ക്ക് സന്ദര്‍ശിക്കാമെന്നും പള്ളിയിലുള്ളപ്പോള്‍ ഓണ്‍സൈറ്റ് റിസര്‍വേഷന്‍ രീതിയിലൂടെ ഇവര്‍ക്ക് മറ്റുള്ളവര്‍ക്ക് (പുരുഷന്മാര്‍ക്ക്) വേണ്ടി ഖബറിട സന്ദര്‍ശനം ബുക്ക് ചെയ്യാന്‍ …
Read More »ധീരജിന്റെ കൊലപാതകം; നാളെ സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്ക് സമരം നടത്തുമെന്ന് എസ് എഫ് ഐ
ഇടുക്കി പൈനാവ് ഗവ. എഞ്ചിനീയറിംഗ് കോളജിലെ എസ്‌എഫ്‌ഐ പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ നാളെ സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്ക് സമരം നടത്തുമെന്ന് എസ് എഫ് ഐ. ധീരജ് രാജേന്ദ്രന്റെ കൊലപാതകം ആസൂത്രിതമെന്നാണ് എസ് എഫ് ഐ ആരോപിക്കുന്നത്. സംഭവത്തില്‍ സംസ്ഥാന വ്യാപകമായി പ്രതിഷേധിക്കുമെന്ന് കെ എം സച്ചിന്‍ ദേവ് അറിയിച്ചിട്ടുണ്ട്. ഇതിനിടെ എറണാകുളം മഹാരാജാസ് കോളജില്‍ കെ എസ് യു പ്രവര്‍ത്തകര്‍ക്ക് മര്‍ദനം. ഇടുക്കി പൈനാവ് ഗവ.എഞ്ചിനീയറിംഗ് കോളജില്‍ എസ്എഫ്ഐ പ്രവര്‍ത്തകനെ …
Read More »മലയാള സിനിമയില്‍ സ്ത്രീകള്‍ ഇപ്പോഴും സുരക്ഷിതരല്ല; അഞ്ജലി മേനോന്‍…
മലയാള സിനിമാ മേഖലയില്‍ ഇപ്പോഴും സ്ത്രീകള്‍ അരക്ഷിതരെന്ന് സംവിധായിക അഞ്ജലി മേനോന്‍. ജോലി സ്ഥലത്ത് സ്ത്രീകളുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിനുള്ള നിയമം ഇപ്പോഴും മലയാള സിനിമയില്‍ നടപ്പാക്കിയിട്ടില്ല. സിനിമ മേഖലയിലെ പ്രശ്നങ്ങള്‍ പഠിക്കാനും പരിഹാരം കാണാനും നിയോഗിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റിയുടെ കണ്ടെത്തലുകള്‍ പുറത്തുവിടാത്തതും അങ്ങേയറ്റം നിരാശജനകമാണ്. ഡബ്ല്യു.സി.സി അംഗങ്ങള്‍ മുഖ്യമന്ത്രിയെ കണ്ട 2017 മുതല്‍ ഇതുവരെയുള്ള 5 വര്‍ഷത്തിനിടയില്‍ ഒരുമാറ്റത്തിനും വഴിയൊരുങ്ങിയിട്ടില്ലെന്ന് അഞ്ജലി മേനോന്‍ പറഞ്ഞു. പോഷ് ആക്റ്റില്ലാതെ …
Read More »ധീരജിന്റെ കൊലപാതകം; റിപ്പോര്‍ട്ട് തേടി കെടിയു; കോളജ് അനിശ്ചിത കാലത്തേക്ക് അടച്ചു
ഇടുക്കി പൈനാവ് ഗവ. എഞ്ചിനീയറിംഗ് കോളജില്‍ എസ്എഫ്ഐ പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ സംഭവത്തില്‍ സാങ്കേതിക സര്‍വലാശാല റിപ്പോര്‍ട്ട് തേടി. റിപ്പോര്‍ട്ടിന് ശേഷം തുടര്‍നടപടി എടുക്കുമെന്ന് പിവിസി ഡോ. അയൂബ് പറഞ്ഞു. സംഭവത്തില്‍ സംസ്ഥാന വ്യാപകമായി പ്രതിഷേധിക്കുമെന്ന് കെ എം സച്ചിന്‍ ദേവ് അറിയിച്ചു. സംഭവത്തില്‍ ചെറുതോണി പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്. കഴുത്തില്‍ ആഴത്തിലാണ് ധീരജിന് കുത്തേറ്റത്. ഉടനെ ഇടുക്കി മെഡിക്കല്‍ കോളജിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കണ്ണൂര്‍ തളിപ്പറമ്പ് പാലക്കുളങ്ങര സ്വദേശിയാണ് കൊല്ലപ്പെട്ട …
Read More »അതിജീവിതക്ക് പിന്തുണയുമായി അമ്മ സംഘടനയിലെ എക്‌സിക്യൂട്ടീവ് അംഗങ്ങൾ; പോസ്റ്റ് പങ്കുവച്ച് പൃഥ്വിരാജും ടൊവീനോയും
അക്രമിക്കപ്പെട്ട നടിയോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് പൃഥ്വിരാജും ടൊവീനോ തോമസും. കഴിഞ്ഞ അഞ്ച് വര്‍ഷമായി താന്‍ നടത്തുന്ന അതിജീവന യാത്രയെക്കുറിച്ച് സോഷ്യല്‍ മീഡിയയിലൂടെ നടി പങ്കുവച്ച കുറിപ്പ് ഷെയര്‍ ചെയ്‍തുകൊണ്ടാണ് പൃഥ്വിയും ടൊവീനോയും പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്. ഇരയാക്കപ്പെടലില്‍ നിന്നും അതിജീവനത്തിലേക്കുള്ള യാത്ര ഒരിക്കലും എളുപ്പമായിരുന്നില്ല എന്ന് പറഞ്ഞുകൊണ്ട് തുടങ്ങുന്നതായിരുന്നു നടിയുടെ കുറിപ്പ്. നടിയുടെ കുറിപ്പ് ഈ യാത്ര ഒരിക്കലും എളുപ്പമായിരുന്നില്ല. ഇരയാക്കപ്പെടലില്‍ നിന്നും അതിജീവനത്തിലേക്കുള്ള ഈ യാത്ര. 5 വര്‍ഷമായി എന്‍റെ …
Read More »”ഏട്ടന്റെ കുഞ്ഞുവാവയെ ഓമനിച്ച് ഇവിടെയുണ്ടാകേണ്ടതാണ് മാളു” ; സഹോദരന്റെ കുഞ്ഞിനെ കയ്യിലെടുത്ത് വിസ്മയ, നോവായി ചിത്രം…
കൊല്ലത്ത് സ്ത്രീധനത്തിന്റെ പേരിൽ ജീവനൊടുക്കിയ വിസ്മയയെ കേരളം പെട്ടന്നൊന്നും മറക്കില്ല, അത്രയേറെ ക്രൂരതയനുഭവിച്ചാണ് ആ കുട്ടി മരണപ്പെട്ടത്. വിസ്മയയുടെ ഏട്ടന്റെ കുഞ്ഞിനെയും എടുത്തുകൊണ്ടു നിൽക്കുന്ന ജീവൻ തുടിക്കുന്ന ചിത്രമാണ് സോഷ്യൽമീഡിയയിൽ നിറയുന്നത്. സഹോദരിക്ക് കാണാൻ കഴിയാതെപോയ തന്റെ മകൻ നീൽ വി. വിക്രം വിസ്മയയ്‌ക്കൊപ്പമുള്ള ചിത്രം വരയ്ക്കാൻ വിജിത്ത് ചിത്രകാരിയും കോഴിക്കോട് സ്വദേശിയുമായ അജിലാ ജനീഷിനെ സമീപിക്കുകയായിരുന്നു. പറഞ്ഞ പോലെ തന്നെ കുഞ്ഞിനെ എടുത്തു നില്‍ക്കുന്ന ചിത്രം വരച്ചു. കഴിഞ്ഞദിവസമാണ് …
Read More »