Breaking News

Latest News

വിമാനയാത്രക്കിടെ കോവിഡ് പോസിറ്റീവായ അധ്യാപിക ക്വാറന്റീനില്‍ കഴിഞ്ഞത് ബാത്ത്‌റൂമില്‍…

സ്വിറ്റ്‌സര്‍ലാന്‍ഡിലേക്കുള്ള വിനോദയാത്രക്കായുള്ള വിമാനയാത്രക്കിടെ കോവിഡ് പോസിറ്റീവായ അധ്യാപിക ക്വാറന്റീനില്‍ കഴിഞ്ഞത് ബാത്ത്‌റൂമില്‍. മരീസ ഫോട്ടിയോക്ക് ആണ് യാത്രക്കിടെ രോഗബാധ സ്ഥിരീകരിച്ചത്. ചിക്കാഗോയില്‍ നിന്നായിരുന്നു ഇവര്‍ ഐസ്‌ലാന്‍ഡിലേക്കുള്ള വിമാനം കയറിയത്. വിമാനത്തില്‍ കയറുന്നതിന് മുമ്പ് രണ്ട് തവണ പി.സി.ആര്‍ പരിശോധനയും അഞ്ച് തവണ റാപ്പിഡ് ടെസ്റ്റും നടത്തി. പരിശോധനകളുടെ ഫലമെല്ലാം നെഗറ്റീവായിരുന്നു. പിന്നീട് യാത്രക്കിടെ തൊണ്ടവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കൈയിലുണ്ടായിരുന്ന കോവിഡ് പരിശോധന കിറ്റ് ഉപയോഗിച്ച് പരിശോധന നടത്തിയപ്പൊഴാണ് കോവിഡ് സ്ഥിരീകരിച്ചത്. …

Read More »

കുഞ്ഞിനെ സാക്ഷിയാക്കി അനുപമയ്ക്കും അജിത്തിനും വിവാഹം; ആക്ഷേപിച്ചവർക്കും അധിക്ഷേപിച്ചവർക്കുമുള്ള മറുപടി; അനുപമ

കുഞ്ഞ് ഏയ്ഡന്റെ സാന്നിധ്യത്തിൽ അനുപമയും (Anupama S Chandran) അജിത്തും വിവാഹിതരായി. തിരുവനന്തപുരം മുട്ടട (Muttada) സബ് രജിസ്ട്രാർ ഓഫീസിൽ വച്ചാണ് ഇവരുവരും വിവാഹിതരായത്. തടസ്സങ്ങൾ നീങ്ങി പുതുവർഷത്തിൽ പുതുജീവിതത്തിലേക്ക് കടക്കാനായതിന്റെ സന്തോഷത്തിലാണ് കുടുംബം. പുതുവർഷത്തിൽ പുതിയ ജീവിതത്തിലേക്ക് പുതുസ്വപ്നങ്ങളുമായി അനുപമയും അജിത്തും ഒപ്പം കുഞ്ഞു ഏയ്ഡനും കടക്കുകയാണ്. നീണ്ട നിയമപോരാട്ടത്തിനൊടുവിൽ നേടിയ കുഞ്ഞുമായാണ് വിവാഹം രജിസ്ട്രർ ചെയ്യാനായി ഇരുവരും മുട്ടട സബ് രജിസ്ട്രാർ ഓഫീസിലേക്ക് എത്തിയത്. ഏറെ വിവാദങ്ങളിലൂടെയും …

Read More »

അനീഷിനെ കൊന്നത് മുന്‍വൈരാഗ്യം മൂലമെന്ന് പ്രതിയുടെ കുറ്റസമ്മതം

പേട്ട കൊലപാതകം വഴിത്തിരിവില്‍. അനീഷിനെ കൊലപ്പെടുത്തിയത് മുന്‍വൈരാഗ്യം മൂലമെന്ന് പ്രതി ലാലന്‍ പോലീസിനോട് കുറ്റസമ്മതം നടത്തി. അനീഷിനെ തിരിച്ചറിഞ്ഞ ശേഷമായിരുന്നു കുത്തിയതെന്നും മുന്‍വൈരാഗ്യം മൂലമായിരുന്നുവെന്നും പ്രതി വെളിപ്പെടുത്തിയതെന്നാണ് റിപ്പോർട്ട്. രാത്രിയില്‍ പെണ്‍കുട്ടിയുടെ മുറിയില്‍ കണ്ടത് കള്ളനെയാണെന് കരുതിയായിരുന്നു കുത്തിയതെന്നായിരുന്നു പ്രതി ആദ്യം നല്‍കിയ മൊഴി. ഇത് വിശ്വസനീയമല്ലെന്ന് കണ്ടതോടെ, പോലീസ് കൃത്യമായ അന്വേഷണം നടത്തുകയായിരുന്നു. അതേസമയം, അനീഷിന്റെ ഫോണ്‍ രേഖകള്‍ പരിശോധിക്കുകയാണ് പോലീസ്. പ്രതി സൈമണ്‍ ലാലന്റെ ഭാര്യ പുലര്‍ച്ചെ …

Read More »

35 കാരിയായ അധ്യാപികയെ പറ്റിച്ച് ഫേസ്ബുക്ക് ‘ഫ്രണ്ട്’; നഷ്ടമായത് 32 ലക്ഷം രൂപ, സംഭവം ഇങ്ങനെ…

35 കാരിയായ അധ്യാപികയെ പറ്റിച്ച് ഫേസ്ബുക്ക് ‘ഫ്രണ്ട്’. 32 ലക്ഷം രൂപയാണ് അധ്യാപികയ്ക്ക് ഫേസ്ബുക്ക് കാരണം നഷ്ടപ്പെട്ടത്. ഫേസ്ബുക്ക് വഴി അടുത്തിടെ സൗഹൃദം സ്ഥാപിച്ച ഒരു ഇടപാടുകാരിയാണ് ഈ ഭീമമായ തുക തട്ടിയെടുത്തത്. നോയിഡ സെക്ടര്‍ 45ല്‍ താമസിക്കുന്ന അധ്യാപികയാണ് തട്ടിനിരയായത്. കുറച്ച് ചാറ്റുകള്‍ക്ക് ശേഷം ഈ ആള്‍ ആദ്യം തന്റെ വിലാസം ചോദിച്ചുവെന്നും എന്നാല്‍ താനതിന് മറുപടി നല്‍കിയില്ലെന്നും ഇവര്‍ പറയുന്നു. എന്നിരുന്നാലും, കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം, മുംബൈയില്‍ …

Read More »

നടന്‍ ജി കെ പിള്ള അന്തരിച്ചു..

മുതിര്‍ന്ന സിനിമ- സീരിയല്‍ നടന്‍ ജി.കെ പിള്ള അന്തരിച്ചു. 97 വയസായിരുന്നു. വില്ലന്‍ വേഷങ്ങളിലൂടെയാണ് അദ്ദേഹം പ്രശസ്തനായത്. 325 സിനിമകളില്‍ അഭിനയിച്ചു. നിരവധി പ്രശസ്ത സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. 1954ല്‍ പുറത്തിറങ്ങിയ സ്നേഹസീമയിലൂടെയാണ് ജി കെ പിളള മലയാള സിനിമയിലേക്കെത്തിയത്. തിരുവനന്തപുരം ജില്ലയിലെ വര്‍ക്കലയിലെ ഇടവയ്ക്കടുത്ത് മാന്തറവീട്ടില്‍ പെരുംപാട്ടത്തില്‍ ഗോവിന്ദപിള്ളയുടെയും ജാനകിയുടെയും മകനായാണ് അദ്ദേഹം ജനിച്ചത്. ചിറയിന്‍കീഴ് ശ്രീചിത്തിരവിലാസം സ്‌കൂളില്‍ വിദ്യാഭ്യാസം. പല ക്ലാസുകളിലായി ഇക്കാലയളവില്‍ ഇദ്ദേഹത്തോടൊപ്പം പ്രേംനസീര്‍, ഭരത് ഗോപി, …

Read More »

പെട്രോൾ വില 25 രൂപ കുറച്ച് ജാർഖണ്ഡ് സർക്കാർ

ഇരുചക്രവാഹന യാത്രക്കാർക്ക് പെട്രോൾ ലിറ്ററിന് 25 രൂപ ഇളവ് അനുവദിച്ച് ജാര്‍ഖണ്ഡ് സര്‍ക്കാര്‍. 2022 ജനുവരി 26 മുതൽ ഇളവ് ലഭിച്ചുതുടങ്ങും. മുഖ്യമന്ത്രി ഹേമന്ദ് സോറനാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. പെട്രോൾ, ഡീസൽ വില വർധിച്ച സാഹചര്യത്തിലാണ് നടപടി. ജാര്‍ഖണ്ഡിലെ ഹേമന്ദ് സോറന്‍ സര്‍ക്കാര്‍ രണ്ടുവര്‍ഷം തികയ്ക്കുന്ന ദിവസമാണ് മുഖ്യമന്ത്രി അപ്രതീക്ഷിത പ്രഖ്യാപനം നടത്തിയത്. ഹേമന്ദ് സോറന്റെ പാര്‍ട്ടിയായ ജാര്‍ഖണ്ഡ് മുക്തിമോര്‍ച്ചയും കോണ്‍ഗ്രസും ആര്‍.ജെ.ഡിയും ചേര്‍ന്ന സഖ്യമാണ് സംസ്ഥാനം ഭരിക്കുന്നത്. രാജ്യത്ത് …

Read More »

പറവൂര്‍ കൊലപാതകം: പ്രതി ജിത്തുവിനെ കണ്ടെത്തിയിട്ടും തിരിച്ചറിനാവാതെ പോലീസ്; ഒടുവിൽ എല്ലാം പുറത്ത്…

പറവൂരില്‍ സഹോദരിയെ കൊലപ്പെടുത്തിയ (Paravur Murder) സംഭവത്തിലെ പ്രതി ജിത്തുവിനെ കണ്ടെത്തിയിട്ടും പോലീസിന് (Kerala Police) തിരിച്ചറിയാന്‍ സാധിച്ചില്ല. തെരുവില്‍ അലയുകയായിരുന്ന ജിത്തുവിനെ വനിതാ പോലീസാണ് കാക്കനാടുള്ള അഭയ കേന്ദ്രത്തില്‍ എത്തിച്ചത്. 15 മണിക്കൂറുകള്‍ക്ക് ശേഷമാണ് പറവൂരില്‍ നിന്നുള്ള പോലീസ് അഭയകേന്ദ്രത്തിലെത്തി ജിത്തുവിനെ തിരിച്ചറിഞ്ഞത്. പറവൂരില്‍ തീപ്പെള്ളലേറ്റ് യുവതി മരിച്ച സംഭവത്തില്‍ കൊലപാതക സാധ്യത ആദ്യമെ തന്നെ പോലീസ് സംശയിച്ചിരുന്നു. തീപിടുത്തത്തിന് ശേഷം യുവതിയുടെ സഹോദരി വീട്ടില്‍ നിന്ന് കടന്ന് …

Read More »

കിഴക്കമ്പലം കിറ്റെക്സ് തൊഴിലാളികളുടെ ആക്രമണം; നാലുപേരെ പോലീസ് കസ്റ്റഡിയിൽ വിട്ടു

കിഴക്കമ്പലത്ത് (Kizhakkambalam) കിറ്റെക്സ് തൊഴിലാളി ക്യാംപിൽ (Kitex labour camp) വച്ച് ഇൻസ്പെക്ടറെ വധിക്കാൻ ശ്രമിച്ച കേസിലെ നാല് പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. അന്വേഷണ സംഘത്തിന്റെ ആവശ്യപ്രകാരം മൂന്നു ദിവസത്തേക്കാണ് കസ്റ്റഡി അനുവദിച്ചിരിക്കുന്നത്. ഒന്നാം പ്രതി ടി.എച്ച്. ഗുൽസൻ സിങ്, രണ്ടാം പ്രതി സെർതോ ഹെൻജാഖപ് കോം, മൂന്നാം പ്രതി മെയ്രാബം ബോയ്ച്ച സിങ്, പതിന്നാലാം പ്രതി ലൂയിസ് ഹെബ്ബ്രോവൻ എന്നിവരെയാണ് കോലഞ്ചേരി മജിസ്ട്രേറ്റ് കോടതി കസ്റ്റഡിയിൽ വിട്ടത്. …

Read More »

മീന്‍ വാങ്ങാനെത്തിയ 15 കാരിയെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കി; തൃശ്ശൂരിൽ 68 കാരന് ട്രിപ്പിള്‍ ജീവപര്യന്തം

തൃശ്ശൂര്‍ വാടാനപ്പള്ളിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയ കേസില്‍ വയോധികന് ട്രിപ്പിള്‍ ജീവപര്യന്തം. തളിക്കുളം സ്വദേശി കൃഷ്ണന്‍കുട്ടി (68) ആണ് ശിക്ഷിക്കപ്പെട്ടത്. കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ പോക്സോ കോടതിയുടേതാണ് വിധി. ട്രിപ്പിള്‍ ജീവപര്യന്തം കഠിന തടവിന് പുറമേ ഒന്നരലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്. 2015-ല്‍ വാടാനപ്പിള്ളി പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് വിധി. വാടാനപ്പള്ളി മീന്‍ മാര്‍ക്കറ്റില്‍ നിന്നും മീന്‍ കൊണ്ടുവന്ന് വീട്ടില്‍വെച്ച്‌ വില്‍പ്പന നടത്താറുണ്ടായിരുന്നു പ്രതി. …

Read More »

ഒമിക്രോണ്‍: ചികിത്സാ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കണം, ജാഗ്രതാ നിയന്ത്രണങ്ങള്‍ കൊണ്ടുവരണം; എട്ട് സംസ്ഥാനങ്ങള്‍‍ക്ക് നിര്‍ദ്ദേശം നല്‍കി കേന്ദ്രം

ഒമിക്രോണ്‍ വ്യാപനത്തിന്റെ അടിസ്ഥാനത്തില്‍ എട്ട് സംസ്ഥാനങ്ങളിലെ ചികിത്സാ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാന്‍ നിര്‍ദ്ദേശവുമായി കേന്ദ്ര സര്‍ക്കാര്‍. കോവിഡ് രോഗികളുടെ എണ്ണം കൂടുതലുള്ള ഡല്‍ഹി, ഹരിയാന, തമിഴ്‌നാട്, പശ്ചിമ ബംഗാള്‍, മാഹാരാഷ്ട്ര, ഗുജറാത്ത് കര്‍ണ്ണാടക, ജാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങള്‍ക്കാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയ സെക്രട്ടറി രാജേഷ് ഭൂഷണ്‍ പ്രത്യേക നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം 24 മണിക്കൂറിനിടെ വര്‍ധിക്കുന്നതായി കണക്കുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. 13,154 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. …

Read More »