ചെന്നൈ: വെല്ലൂരിലെ പ്രമുഖ ജുവലറിയില്‍ നിന്ന് കവര്‍ന്ന 15 കിലോ സ്വര്‍ണം ശ്മശാനത്തില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി. കഴിഞ്ഞ 15 നാണ് കവര്‍ച്ച നടന്നത്. കേസില്‍ കഴിഞ്ഞ ദിവസം ഒരാള്‍ അറസ്റ്റിലായിരുന്നു. ഇയാളില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സ്വര്‍ണം കണ്ടെത്തിയത്. വെല്ലൂര്‍ ടൗണില്‍ നിന്ന് 40 കിലോമീറ്ററോളം അകലെയുള്ള ഒടുക്കല്ലൂരിലുള്ള ശ്മശാനത്തില്‍ നിന്നാണ് സ്വര്‍ണം കണ്ടെത്തിയത്. കേസില്‍ വെല്ലൂര്‍ കുച്ചിപ്പാളയം സ്വദേശിയായ ടിക്ക രാമനെയാണ് ഇന്നലെ പൊലീസ് അറസ്റ്റ് …
Read More »യൂട്യൂബ് നോക്കി പ്രസവമെടുത്തു; കുഞ്ഞിന് ദാരുണാന്ത്യം; യുവതി ഗുരുതരാവസ്ഥയില്‍
ചെന്നൈ: യൂട്യൂബ് വീഡിയോ നോക്കി പ്രസവമെടുത്തതിനെ തുടര്‍ന്ന് കുഞ്ഞ് മരിച്ചു. തമിഴ്‌നാട്ടിലെ ആര്‍ക്കോണത്തിനടുത്ത് നെടുമ്പള്ളി ഗ്രാമത്തിലാണ് സംഭവം. അതീവ ഗുരുതരാവസ്ഥയിലായ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നെടുമ്പുളി സ്വദേശി ലോകനാഥന്റെ ഭാര്യ ഗോമതി(28)യാണ് യൂട്യൂബ് നോക്കി പ്രസവമെടുക്കാന്‍ ശ്രമിച്ചത്. ഭര്‍ത്താവ് ലോകനാഥന്റെ പിന്തുണയോടെയായിരുന്നു യുവതി യൂട്യൂബ് വീഡിയോ അനുകരിച്ച് പ്രസവമെടുക്കാന്‍ ശ്രമിച്ചത്. ഗുരുതരാവസ്ഥയിലായ യുവതി വെല്ലൂരിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. ഡിസംബര്‍ 13നായിരുന്നു ഡോക്ടര്‍മാര്‍ ഇവര്‍ക്ക് പ്രസവ തീയതി പറഞ്ഞിരുന്നത്. വേദന വരാത്തതിനാല്‍ …
Read More »ഷാന്‍ വധക്കേസിലെ പ്രതികളെല്ലാം ആലപ്പുഴ ജില്ലക്കാര്‍, ഇന്ന് കൂടുതല്‍ അറസ്റ്റ് ഉണ്ടായേക്കും; സര്‍വകക്ഷി യോഗം വൈകിട്ട്
എസ് ഡി പി ഐ നേതാവിനെ വധിക്കാന്‍ പ്രതികള്‍ കാത്തിരുന്നത് രണ്ടര മാസം. ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ നന്ദുവിനെ കൊന്നതിലുള്ള പ്രതികാരമായാണ് ഷാനിനെ വെട്ടിക്കൊലപ്പെടുത്തിയതെന്ന് ഇന്നലെ അറസ്റ്റിലായ ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ പൊലീസിനോട് പറഞ്ഞു. കാറിന് പുറമെ ഒരു ബൈക്കിലും ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ ഷാനിനെ പിന്തുടര്‍ന്നിരുന്നു. പ്രതികളെല്ലാം ആലപ്പുഴ ജില്ലക്കാരാണെന്ന് അന്വേഷണ സംഘം അറിയിച്ചു. ഇവരുടെയെല്ലാം മൊബൈല്‍ ഫോണുകള്‍ സ്വിച്ച് ഓഫാണ്. കേസില്‍ ഇന്ന് …
Read More »പത്തനംതിട്ടയിൽ പാതി കത്തിയ നിലയിൽ മൃതദേഹം; കഴുത്തിൽ കുരുക്ക്; ദുരൂഹത..
പത്തനംതിട്ട കുമ്പനാട് കോയിപ്രത്ത് പാതി കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തി. കഴുത്തിൽ കുരുക്കിട്ട് മുറുക്കി നിലത്ത് വീണ് കിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. പൊലീസ് നടത്തിയ അന്വേഷണത്തിൽ കോയിപ്രം കടപ്ര സ്വദേശി ശശിധരൻ പിള്ള (57) യാണ് മരിച്ചതെന്ന് സ്ഥിരീകരിച്ചു. കൊലപാതകമെന്ന സംശയത്തെ തുടർന്ന് വിശദമായ അന്വേഷണം നടത്താനാണ് പൊലീസ് തീരുമാനം. അതേസമയം സംഭവത്തിന് പിന്നിൽ ദുരൂഹതയുണ്ടോയെന്ന് ഇപ്പോൾ പറയാനാവില്ലെന്നും കാര്യങ്ങൾ പരിശോധിക്കുകയാണന്നും പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി ആർ. …
Read More »വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ലാന്‍ഡ് ഫോണ്‍ നിര്‍ബന്ധം, ഫോണെടുക്കാന്‍ ജീവനക്കാരും; ഉത്തരവിറക്കി
സ്കൂളുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ലാന്‍ഡ് ഫോണ്‍ നിര്‍ബന്ധമാക്കി സര്‍ക്കാര്‍ ഉത്തരവ്. വിദ്യാഭ്യാസ വകുപ്പിനു കീഴിലെ പ്രൈമറി മുതല്‍ ഹയര്‍ സെക്കന്‍ഡറി വരെ തലങ്ങളിലെ എല്ലാ സ്ഥാപനങ്ങളിലും ലാന്‍ഡ് ഫോണ്‍ വേണം. മന്ത്രി വി ശിവന്‍കുട്ടിയുടെ നിര്‍ദേശപ്രകാരമാണു നടപടി. വിവരങ്ങളറിയാന്‍ പല സ്ഥലങ്ങളിലും ഫോണ്‍ ഇല്ലെന്ന പരാതി ഉയര്‍ന്നതോടെയാണ് ലാന്‍ഡ് ഫോണ്‍ നിര്‍ബന്ധമാക്കി ഉത്തരവിറക്കിയത്. ഫോണ്‍ ഇല്ലാത്ത സ്ഥാപനങ്ങളില്‍ പുതിയ കണക്‌ഷന്‍ എടുക്കണം. കേടായവ നന്നാക്കണം. ഓരോ ദിവസവും ഫോണ്‍ …
Read More »കൊല്ലത്ത് മധ്യവയസ്‌ക്കയെ കഴുത്ത് ഞെരിച്ചു കൊന്നു; സഹോദരീഭർത്താവ് പോലീസ് പിടിയിൽ
കൊല്ലം കുണ്ടറ പേരയത്ത് മധ്യവയസ്‌ക്കയെ കഴുത്ത് ഞെരിച്ചു കൊന്നു. പേരയം സ്വദേശി രാധിക(49) ആണ് കൊല്ലപ്പെട്ടത്. സഹോദരി ഭർത്താവ് പോലീസ് പിടിയിൽ. കൊല്ലപ്പെട്ട രാധിക ഭർത്താവുമായി ബന്ധം വേർപെടുത്തിയ ശേഷം മുളവനയിലെ സ്വന്തം വീട്ടിൽ സഹോദരിക്കും സഹോദരിയുടെ ഭർത്താവിനുമൊപ്പ താമസിച്ചിരുന്നത്. മുളവന സ്വദേശിയായ 30 വയസ്സുകാരനായ പ്രവീൺ എന്ന യുവാവുമായി ഇവർ അടുപ്പത്തിലായി. ഇതിനെ രാധികയുടെ സഹോദരി ചോദ്യം ചെയ്തതിനെ തുടർന്ന് പ്രവീൺ ഇവരെ ആക്രമിച്ചു. ഇതിനെതിരെ നൽകിയ പരാതിയിൽ …
Read More »ആറ്റിങ്ങളിലെ പിങ്ക് പോലീസ് വിഷയം: സര്‍ക്കാര്‍ റിപ്പോര്‍ട്ട് തള്ളി ഹൈക്കോടതി…
തിരുവനന്തപുരം ആറ്റിങ്ങലില്‍ പിങ്ക് പൊലീസ് ഉദ്യോഗസ്ഥ എട്ടു വയസുകാരിയെ പൊതുസ്ഥലത്ത് വെച്ച് അപമാനിച്ച സംഭവത്തില്‍ നഷ്ടപരിഹാരം നല്‍കില്ലെന്ന സര്‍ക്കാര്‍ റിപ്പോര്‍ട്ട് ഹൈക്കോടതി തള്ളി. സര്‍ക്കാരിന്റെ അന്വേഷണ റിപ്പോര്‍ട്ട് അംഗീകരിക്കാനാകില്ലെന്നും പെണ്‍കുട്ടിക്ക് നഷ്ടപരിഹാരം നല്‍കണമെന്നും ഹൈക്കോടതി പറഞ്ഞു. സാക്ഷിമൊഴികളില്‍ കുട്ടികരയുന്നു എന്ന് വ്യക്തമാണ്. സംഭവത്തില്‍ സര്‍ക്കാര്‍ ഉത്തരവാദിത്വം ഏറ്റെടുത്തേ മതിയാവൂ എന്ന് കോടതി പറഞ്ഞു. പിങ്ക് പൊലീസ് മോശമായി പെരുമാറിയിട്ടില്ലെന്നാണ് സര്‍ക്കാര്‍ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്. ഡിസംബര്‍ 15ന് കേസ് പരിഗണിച്ചപ്പോഴായിരുന്നു …
Read More »വിവാഹത്തിനിടെ കൂടുതല്‍ സ്ത്രീധനം ചോദിച്ച വരനെ ചവിട്ടിക്കൂട്ടി വധുവിന്റെ വീട്ടുകാര്‍…
വിവാഹവേളയില്‍ കൂടുതല്‍ സ്ത്രീധനം ചോദിച്ച വരനെ ചവിട്ടിക്കൂട്ടി വധുവിന്റെ വീട്ടുകാര്‍. ഉത്തര്‍പ്രദേശിലെ സാഹിബാബാദില്‍ നടന്ന വിവാഹത്തിനിടെയാണ് സ്ത്രീധനം അധികം ആവശ്യപ്പെട്ടെന്ന് ആരോപിച്ച് വരനെ വധുവിന്റെ വീട്ടുകാര്‍ മര്‍ദിച്ചത്. തുടര്‍ന്ന് വരനായ ആഗ്ര സ്വദേശി മുസമ്മലിനെതിരെ വധുവിന്റെ വീട്ടുകാര്‍ പൊലീസില്‍ പരാതിയും നല്‍കി. വെള്ളിയാഴ്ച രാത്രിയാണ് വിവാഹ ചടങ്ങുകള്‍ നടന്നതും സംഘര്‍ഷത്തില്‍ കലാശിച്ചതുമെന്നാണ് ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നത്. വരന്റെ പിതാവ് 10 ലക്ഷം രൂപ സ്ത്രീധനം ചോദിച്ചു. പണം നല്‍കിയില്ലെങ്കില്‍ …
Read More »വോട്ടര്‍ ഐഡി ആധാറുമായി ബന്ധിപ്പിക്കണം; നിയമഭേദഗതി ലോക്‌സഭ പാസാക്കി
വോട്ടര്‍ ഐഡി ആധാറുമായി ബന്ധിപ്പിക്കാന്‍ അനുവദിക്കുന്നത് ഉള്‍പ്പെടെ തെരഞ്ഞെടുപ്പ് പരിഷ്‌കരണവുമായി ബന്ധപ്പെട്ട നിയമഭേദഗതി ബില്‍ ലോക്‌സഭ പാസാക്കി. ശബ്ദവോട്ടോടെയാണ് ബില്‍ പാസാക്കിയത്. കഴിഞ്ഞ ദിവസം ബില്ലിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ലോക്‌സഭയില്‍ ബില്‍ അവതരിപ്പിച്ചത്. വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാന്‍ വരുന്നവരോട് ആധാര്‍ നമ്ബര്‍ ആവശ്യപ്പെടാന്‍ ഇലക്‌ട്രല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍ക്ക് അനുവാദം നല്‍കുന്നതാണ് ബില്‍. വോട്ടര്‍പ്പട്ടികയില്‍ ഇതിനോടകം പേരുചേര്‍ക്കപ്പെട്ട ആളെ തിരിച്ചറിയുന്നതിന് ആധാര്‍ നമ്ബര്‍ ചോദിക്കാനും ഉദ്യോഗസ്ഥര്‍ക്ക് …
Read More »നടി പാര്‍വതിയെ ഫോണില്‍ വിളിച്ച് ശല്യം ചെയ്തയാള്‍ അറസ്റ്റില്‍
നടി പാര്‍വതി തിരുവോത്തിനെ ഫോണ്‍ വിളിച്ച് ശല്യം ചെയ്ത യുവാവിനെ അറസ്റ്റ് ചെയ്തു. കൊല്ലം സ്വദേശിയായ അഫ്‌സലിനെയാണ് അറസ്റ്റ് ചെയ്തത്. നിരന്തരമായി ശല്യം ചെയ്യുന്നുവെന്ന നടിയുടെ പരാതിയെ തുടര്‍ന്നാണ് മരട് പോലീസിന്റെ നടപടി. പ്രതി പോലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നുവെന്ന് റിപ്പോര്‍ട്ട് ചെയ്യുന്നു. ബംഗളൂരു സുഹൃത്തിന്റെ വീട്ടില്‍ വച്ചാണ് യുവാവുമായി പരിചയമെന്നും എന്നാല്‍ അത് ദുര്‍വിനിയോഗം ചെയ്ത് ശല്യപ്പെടുത്തുകയായിരുന്നുവെന്നുമാണ് പാര്‍വതിയുടെ പരാതി. ഇയാള്‍ സ്റ്റേഷനില്‍ സ്വമേധയാ ഹാജരായെന്നാണ് വിവരം.
Read More »
NEWS 22 TRUTH . EQUALITY . FRATERNITY