നീറ്റ് യു ജി സി പ്രവേശന പരീക്ഷ ഞായറാഴ്ച നടക്കും.വിദ്യാര്‍ഥികളുടെ അഡ്മിറ്റ് കാര്‍ഡ് വെബ്‌സൈറ്റ് വഴി ലഭ്യമാക്കിയിട്ടുണ്ട്. neet(dot)nta(dot)nic(dot)in വഴി അപേക്ഷ നമ്ബറും ജനനത്തീയതിയും നല്‍കി അഡ്മിറ്റ് കാര്‍ഡുകള്‍ ഡൗണ്‍ലോഡ് ചെയ്യാം. ഉച്ചക്കുശേഷം രണ്ടു മുതല്‍ അഞ്ച് വരെയാണ് പരീക്ഷ നടക്കുക. 202 നഗരകേന്ദ്രങ്ങളിലായിട്ടാണ് പരീക്ഷ നടക്കുന്നത്. പരീക്ഷയില്‍ ഉത്തരം രേഖപ്പെടുത്തുന്നത് പരിചയപ്പെടുത്താന്‍ വേണ്ടിയുള്ള മാതൃക ഒ എം ആര്‍ വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാന്‍ …
Read More »കേരളത്തിലൊഴികെ രാജ്യത്തെ മറ്റിടങ്ങളില്‍ 13067 പേര്‍ക്ക് കോവിഡ്; 24 മണിക്കൂറിനിടെ 338 മരണം…
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 43,263 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 30,196 കേസുകളും കേരളത്തിലാണ്. കേരളം ഒഴികെ മറ്റു സംസ്ഥാനങ്ങളിലാകെ 13,067 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 338 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ ആകെ മരണസംഖ്യ 4,41,749 ആയി ഉയര്‍ന്നു. രാജ്യത്തെ കഴിഞ്ഞ ദിവസത്തെ മരണനിരക്കില്‍ പകുതിയിലേറെയും കേരളത്തിലാണ്. സംസ്ഥാനത്ത് ബുധനാഴ്ചയിലെ കണക്ക് പ്രകാരം 181 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. കഴിഞ്ഞ …
Read More »നിപ വൈറസ്: ജാഗ്രതയോടെ മൃഗസംരക്ഷണ വകുപ്പ്..
സംസ്ഥാനത്ത് നിപ വൈറസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ ജില്ലയിലെ കര്‍ഷകര്‍ ജാഗ്രത പാലിക്കണമെന്ന് മൃഗസംരക്ഷണ ഓഫിസര്‍ അറിയിച്ചു. അസാധാരണമായി എന്തെങ്കിലും ഭാവമാറ്റം വളര്ത്തുപക്ഷിമൃഗാദികളില് കണ്ടാല്‍ സമീപ മൃഗാശുപത്രിയുമായി ബന്ധപ്പെടണം. പ്രത്യേകിച്ച് മസ്തിഷ്ക, ശ്വാസസംബന്ധമായ ലക്ഷണങ്ങള്‍, അസ്വാഭാവിക മരണം എന്നിവ ശ്രദ്ധയില്‍പെട്ടാല്‍ അറിയിക്കണം. സംസ്ഥാനത്ത് വളര്‍ത്തുമൃഗാദികളിലോ പക്ഷികളിലോ നിപ ഉണ്ടാകുകയോ അവരില്‍നിന്ന് മനുഷ്യരിലേക്ക് പകരുകയോ ചെയ്ത ആധികാരിക റിപ്പോര്‍ട്ടുകള്‍ ലഭിക്കാത്തതിനാല്‍ കര്‍ഷകര്‍ പരിഭ്രമിക്കേണ്ട ആവശ്യമില്ലെന്നും അധികൃതര്‍ പറഞ്ഞു.
Read More »അവസാന വര്‍ഷ കോളേജ് വിദ്യാര്‍ഥികള്‍ക്ക് കോവിഡ് വാക്സിനേഷന് സൗകര്യമൊരുക്കുമെന്ന് ആരോഗ്യമന്ത്രി…
കോളേജുകള്‍ തുറക്കുന്നതിനാല്‍ അവസാന വര്‍ഷ ബിരുദ, ബിരുദാനന്തര വിദ്യാര്‍ഥികള്‍ക്ക് കോവിഡ് വാക്സിനേഷന് സൗകര്യമൊരുക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കി. കേളേജുകളിലെത്തുന്നതിന് മുമ്ബായി എല്ലാ വിദ്യാര്‍ഥികളും കോവിഡ് വാക്സിന്‍ ഒരു ഡോസെങ്കിലും എടുക്കേണ്ടതാണ്. രണ്ടാമത്തെ ഡോസ് സ്വീകരിക്കുവാന്‍ കാലാവധി ആയിട്ടുള്ളവര്‍ രണ്ടാമത്തെ ഡോസ് കോവിഡ് വാക്സിനും സ്വീകരിക്കണമെന്നും മന്ത്രി നിര്‍ദേശം നല്‍കുകയും ചെയ്തു.
Read More »24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത് 43,263 പുതിയ കേസുകള്‍ ; പ്രതിദിന കോവിഡ് സംഖ്യ 14 ശതമാനത്തിലധികം ഉയര്‍ന്നു; കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 338 മരണങ്ങള്‍ രേഖപ്പെടുത്തി.
വ്യാഴാഴ്ച രാജ്യത്ത് 43,263 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ ഇന്ത്യയിലെ പ്രതിദിന കോവിഡ് സംഖ്യ 14 ശതമാനത്തിലധികം ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 338 മരണങ്ങള്‍ രേഖപ്പെടുത്തിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. മൊത്തം കേസുകളുടെ 1.19 ശതമാനം സജീവ കേസുകളാണ്. സജീവമായ കേസുകള്‍ മൊത്തം കേസുകളുടെ 1.19 ശതമാനമാണ്, അതേസമയം ദേശീയ കോവിഡ് -19 വീണ്ടെടുക്കല്‍ നിരക്ക് 97.48 ശതമാനമാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് ഇപ്പോള്‍ …
Read More »താലിബാൻ സർക്കാർ നിയമവിരുദ്ധമെന്ന് ഇന്ത്യയിലെ അഫ്ഗാൻ എംബസി…
താലിബാൻ സർക്കാർ നിയമവിരുദ്ധമെന്ന് ഇന്ത്യയിലെ അഫ്ഗാൻ എംബസി. അഫ്ഗാനിസ്ഥാനിലെ ഭൂരിപക്ഷത്തിനെതിരാണ് സർക്കാർ പ്രഖ്യാപനമെന്ന് എംബസി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. അഫ്ഗാൻ വിദേശകാര്യമന്ത്രാലയത്തിൻറെ പേരിലാണ് എംബസി പ്രസ്താവന പുറത്തിറക്കിയത്. അഫ്ഗാനിൽ താലിബാൻ ഇടക്കാല സർക്കാർ രൂപീകരിച്ചിരുന്നു. താലിബാൻ സർക്കാരിൽ ഇന്ത്യയ്ക്ക് അതൃപ്തിയുണ്ടെങ്കിലും തൽക്കാലം തള്ളിപ്പറയില്ലെന്ന നിലപാടാണ് ഇന്ത്യ സ്വീകരിച്ചത്.
Read More »ഹരിത പിരിച്ചുവിട്ടത് ഐകകണ്‌ഠേന; തീരുമാനത്തില്‍ സ്ത്രീവിരുദ്ധതയില്ലെന്ന് എം.കെ മുനീര്‍
ഹരിത സംസ്ഥാന കമ്മിറ്റി പിരിച്ചുവിടാനുള്ള ലീഗ് തീരുമാനം പാര്‍ട്ടി ഐകകണ്‌ഠേന എടുത്തതാണെന്ന് ഡോ. എം.കെ മുനീര്‍. പാര്‍ട്ടി തീരുമാനമാണ് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പറഞ്ഞത്. അത് ഒറ്റക്കെട്ടായി എടുത്ത തീരുമാനമാണ്. അതില്‍ നിന്ന് ഭിന്നമായി തനിക്ക് ഒന്നും പറയാനില്ലെന്നും മുനീര്‍ വ്യക്തമാക്കി. സ്ത്രീയും പുരുഷനും പാര്‍ട്ടിയുടെ ഭാഗമാണ്. ഹരിത ഉയര്‍ത്തിയ പ്രശ്‌നങ്ങള്‍ പാര്‍ട്ടി ചര്‍ച്ച ചെയ്തിട്ടുണ്ട്. അവര്‍ക്കു പറയാനുള്ളത് കേട്ടു. അതിന് ശേഷമാണ് സംഘടനാ നടപടിയുടെ ഭാഗമായി ഹരിത …
Read More »നിപയിൽ കൂടുതൽ ആശ്വാസം : 15 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്…
നിപ സമ്പര്‍ക്കപ്പട്ടികയിലുള്ള 15പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്. കഴിഞ്ഞ ദിവസങ്ങളില്‍ എടുത്ത സാമ്പിളുകളുടെ പരിശോധനാ ഫലമാണ് നെഗറ്റീവായത്. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ലാബില്‍ നടത്തിയ പരിശോധനാ ഫലമാണ് പുറത്ത് വന്നത്. ഇതോടെ ആകെ നെഗറ്റീവ് ആയവരുടെ എണ്ണം 61 ആയി. സമ്പര്‍ക്കപ്പട്ടികയിലുള്ള കൂടുതല്‍ പേരുടെ സാമ്പിളുകള്‍ ഇന്ന് പരിശോധിക്കും. നിലവില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ 64 പേരാണ് നിരീക്ഷണത്തിലുള്ളത്. അതേസമയം മരിച്ച കുട്ടിയുടെ സമ്പർക്കപ്പട്ടികയിലുള്ളവരുടെ എണ്ണം 265 ആയി. …
Read More »നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 1565 കേസുകള്‍; മാസ്‌ക് ധരിക്കാത്തത് 8867 പേര്‍…
കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1565 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 539 പേരാണ്. 1748 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്‌ക് ധരിക്കാത്ത 8867 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്റൈന്‍ ലംഘിച്ചതിന് 200 കേസുകളും റിപ്പോര്‍ട്ട് ചെയ്തു. ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍) തിരുവനന്തപുരം സിറ്റി – 244, 27, 130 തിരുവനന്തപുരം റൂറല്‍ – 251, …
Read More »കോളേജുകള്‍ തുറക്കുന്നു; വിദ്യാര്‍ത്ഥികള്‍ക്ക് വാക്‌സിനേഷന് സൗകര്യമൊരുക്കും: മന്ത്രി വീണാ ജോര്‍ജ്…
അവസാന വര്‍ഷ ബിരുദ, ബിരുദാനന്തര വിദ്യാര്‍ത്ഥികള്‍ക്ക് കോളേജുകള്‍ തുറക്കുന്നതിനാല്‍ അവര്‍ക്കുള്ള കൊവിഡ് വാക്‌സിനേഷന് സൗകര്യമൊരുക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കോളേജുകളിലെത്തുന്നതിന് മുമ്ബായി എല്ലാ വിദ്യാര്‍ത്ഥികളും കൊവിഡ് വാക്‌സിന്‍ ഒരു ഡോസെങ്കിലും എടുക്കേണ്ടതാണ്. രണ്ടാമത്തെ ഡോസ് സ്വീകരിക്കുവാന്‍ കാലാവധി ആയിട്ടുള്ളവര്‍ രണ്ടാമത്തെ ഡോസ് വാക്‌സിനും സ്വീകരിക്കേണ്ടതാണ്. വിദ്യാര്‍ത്ഥികള്‍ക്ക് വാക്‌സിന്‍ ലഭിക്കുന്നതിനായി തൊട്ടടുത്തുള്ള ആരോഗ്യ പ്രവര്‍ത്തകരുമായോ ആശാ പ്രവര്‍ത്തകരുമായോ ബന്ധപ്പെടണമെന്നും മന്ത്രി വ്യക്തമാക്കി. സര്‍ക്കാര്‍ വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ നിന്നും വാക്‌സിന്‍ …
Read More »