താലിബാനോടുള്ള നിലപാടിന് മുമ്പ് വിശദമായ ചർച്ച നടത്തുമെന്ന് സർക്കാർവൃത്തങ്ങൾ അറിയിച്ചു. മന്ത്രിസഭയുടെ സുരക്ഷാകാര്യസമിതി വീണ്ടും ചേരും. ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിന് സഹായിക്കാമെന്ന് ഖത്തർ പറഞ്ഞിട്ടുണ്ട്. അഫ്ഗാനിസ്ഥാനിൽ താലിബാന്റെ സർക്കാർ രൂപീകരണം ഉടൻ എന്ന റിപ്പോർട്ടുകൾക്കിടെ സുഹൃദ് രാജ്യങ്ങളുമായി ഇന്ത്യ ബന്ധപ്പെട്ടതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ജനാധിപത്യ രാജ്യങ്ങൾ സ്വീകരിക്കുന്ന നിലപാടിനൊപ്പം നില്ക്കുമെന്ന് ഇന്ത്യ സൂചിപ്പിച്ചിരുന്നു. എംബസി തുറക്കുന്നതിൽ തിടുക്കമില്ലെന്നും വിദേശകാര്യവൃത്തങ്ങൾ പറഞ്ഞു. ഇന്ത്യയുമായി നടത്തിയ ചർച്ചയെക്കുറിച്ച് ഇതുവരെ താലിബാൻ പ്രതികരിച്ചിട്ടില്ല. അതിനിടെ, അഫ്ഗാനിസ്ഥാനിലെ എംബസി …
Read More »വിവാഹ വേദിയില്‍ വധുവിന്റെ തല്ല് കിട്ടിയതോടെ വരന്‍ ‘നല്ലവനായി’; യുവതിയെ പ്രശംസിച്ച് സോഷ്യല്‍ മീഡിയ
വിവാഹ വേദിയില്‍വച്ച് വരനെ തല്ലുന്ന വധുവിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. ചടങ്ങുകള്‍ നടക്കുന്നതിനിടെ വരന്‍ പുകയില ചവച്ചതാണ് വധുവിനെ പ്രകോപിപ്പിച്ചത്. അടുത്തിരിക്കുന്ന ആരോടോ വരന്‍ പുകയില ചവച്ചതിനെപ്പറ്റി യുവതി ദേഷ്യപ്പെട്ട് സംസാരിക്കുന്നതാണ് വീഡിയോയുടെ തുടക്കത്തില്‍. തുടര്‍ന്ന് വരന് നേരെ തിരിഞ്ഞ് അയാളോടും ഇതേക്കുറിച്ച് സംസാരിക്കുകയും തല്ലുകയും ചെയ്യുന്നു. പുകയില ദുശ്ശീലമാണെന്നും, അതൊരു വ്യക്തിയെ നശിപ്പിക്കുമെന്നുമാണ് യുവതി പറയുന്നത്. ഇതുകേട്ടയുടന്‍ യുവാവ് എഴുന്നേറ്റ് നിന്ന് പുകയില തുപ്പുകയും, ചടങ്ങിനെത്തിയ അതിത്ഥികള്‍ ചിരിക്കുകയുമാണ്. …
Read More »അവനി ലേഖാരയ്ക്ക് വെങ്കലം : ഒരു പാരലിമ്ബിക്സില്‍ രണ്ട് മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരം…
പാരലിമ്ബിക്സില്‍ ചരിത്രം കുറിച്ച് ഇന്ത്യയുടെ അവനി ലേഖാര. ഒരു പാരലിമ്ബിക്സില്‍ രണ്ട് മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരമായി. വനിതകളുടെ 50 മീ. റൈഫിള്‍ 3 പൊസിഷന്‍സില്‍ (എസ്.എച്ച്1) അവനി വെങ്കല മെഡല്‍ സ്വന്തമാക്കി. നേരത്തെ പാരലിമ്ബിക്സില്‍ സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യന്‍ വനിതയെന്ന ചരിത്ര നേട്ടം അവനി സ്വന്തമാക്കിയിരുന്നു. വനിതകളുടെ 10 മീ. എയര്‍ റൈഫിള്‍ സ്റ്റാന്‍ഡിങ് (എസ്.എച്ച് 1) ഇനത്തിലായിരുന്നു അവനിയുടെ സുവര്‍ണനേട്ടം. ടോക്യോ പാരലിമ്ബിക്സിലെ ഇന്ത്യയുടെ …
Read More »യുവാവ് ഒമാനില്‍ അപകടത്തില്‍ മരിച്ചിട്ട് 10 വര്‍ഷം; സഹായം കാത്ത് ഭാര്യയും രണ്ട് പെണ്മക്കളും
10 വര്‍ഷം മുമ്ബ് ഒമാനില്‍ ജോലിക്കിടെയുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചിട്ടും ഇന്‍ഷുറന്‍സ് ഉള്‍െപ്പടെ ഒരു ധനസഹായവും ലഭിക്കാതെ ഭാര്യയും സ്കൂള്‍ വിദ്യാര്‍ഥികളായ രണ്ട് പെണ്മക്കളും. ഒമാനിലെ ഇന്ത്യന്‍ എംബസിയടക്കമുള്ളവരുമായി പലതവണ ബന്ധപ്പെട്ടിട്ടും മറുപടി പോലും കിട്ടാത്ത അവസ്ഥയിലാണിവര്‍. മറ്റം നമ്ബഴിക്കാട് തീെപ്പട്ടി കമ്ബനിക്ക് സമീപത്തെ പുലിക്കോട്ടില്‍ ഷിജുവാണ് 2011 മേയ് മൂന്നിന് ഒമാനിലെ ബുറായ്മിയില് റോഡില്‍ പോസ്റ്റ് മാറ്റി സ്ഥാപിക്കുന്നതിനിടെ അപകടത്തില്‍ മരിച്ചത്. സ്വകാര്യ കമ്ബനിയിലെ ജോലിക്കാരനായിരുന്നു. 2010ല്‍ 35ാം …
Read More »കൊവിഡ് വാക്‌സിൻ ഇടവേളയിൽ ഇളവ് നൽകാനാകില്ലെന്ന് കേന്ദ്രം ഹൈക്കോടതിയിൽ…
കൊവിഡ് വാക്‌സിൻ ഇടവേളയിൽ ഇളവ് നൽകാനാകില്ലെന്ന് കേന്ദ്രം ഹൈക്കോടതിയിൽ. കിറ്റെക്സ് കമ്പനി സമർപ്പിച്ച ഹർജിയിലാണ് കേന്ദ്രസർക്കാർ നിലപാടറിയിച്ചത്. തൊഴിലാളികൾക്ക് രണ്ടാം ഡോസ് വാക്‌സിൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹർജി. രണ്ട് ഡോസുകൾക്കിടയിൽ 84 ദിവസം ഇടവേള നിശ്ചയിച്ചത് വിദഗ്ധരുടെ തീരുമാന പ്രകാരമാണെന്ന് കേന്ദ്രം കോടതിയിൽ പറഞ്ഞു. വിദേശത്ത് പോകുന്ന വിദ്യാർഥികൾ, തൊഴിലാളികൾ, കായിക താരങ്ങൾ എന്നിവർക്കാണ് ഇളവനുവദിച്ചത്. അടിയന്തര സാഹചര്യം കണക്കിലെടുത്താണ് നടപടിയെന്നും കേന്ദ്രത്തിന്റെ സത്യവാങ്മൂലത്തിൽ പറയുന്നു. ആദ്യ ഡോസ് …
Read More »ചെങ്കോട്ടയെയും ദില്ലി നിയമസഭാ മന്ദിരത്തെയും ബന്ധിപ്പിക്കുന്ന തുരങ്കം കണ്ടെത്തി; തൂക്കിലേറ്റാനായി ഉപയോഗിച്ച ഒരു മുറിയും കണ്ടെത്തി
ഡെല്‍ഹി നിയമസഭക്കുള്ളില്‍ നിന്ന് ഡെല്‍ഹി നിയമസഭക്കുള്ളില്‍ ചെങ്കോട്ട വരെ നീളുന്ന ദുരൂഹ തുരങ്കവും തൂക്കിലേറ്റാനായി ഉപയോഗിച്ച ഒരു മുറിയും കണ്ടെത്തി. സഭാമന്ദിരത്തെയും ചെങ്കോട്ടയെയും തമ്മില്‍ ബന്ധിപ്പിക്കുന്നതാണ് തുരങ്കമെന്ന് ഡെല്‍ഹി നിയമസഭാ സ്പീകെര്‍ രാം നിവാസ് ഗോയല്‍ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് വ്യക്തമാക്കി. ബ്രിടീഷ് ഭരണകാലത്ത് തടവിലായ സ്വാതന്ത്ര്യസമര സേനാനികളെ കൊണ്ടുപോകുന്നതിനും കൊണ്ടുവരുന്നതിനുമാണ് ഈ പാത പ്രയോജനപ്പെടുത്തിയിരുന്നത് എന്നാണ് നിഗമനം. നിയമസഭക്കുള്ളില്‍ നിന്ന് ചെങ്കോട്ട വരെ നീളുന്ന തുരങ്കമുണ്ടെന്ന് അറിഞ്ഞിരുന്നെങ്കിലും അതിന്റെ …
Read More »കുളത്തില്‍ വീണ് ആറു വയസുകാരന്‍ മരിച്ചു
വയനാട് മുട്ടിലില്‍ വീടിന് സമീപത്തെ കുളത്തില്‍ വീണ് ആറു വയസുകാരന്‍ മരിച്ചു. എടപ്പെട്ടി അമ്ബലകുന്ന് കോളനിയിലെ രാജേഷിന്‍റെ മകന്‍ വിഘ്‌നേഷ് (6) ആണ് മരിച്ചത്. കാണാതായതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ 30 അടി ആഴമുള്ള കുളത്തില്‍ നിന്നാണ് മൃതദേഹം കണ്ടെടുത്തത്. വീടിനു സമീപത്തെ കുളത്തില്‍ മീന്‍ പിടിക്കാനായി പോയപ്പോഴായിരുന്നു അപകടം. കല്‍പറ്റ ഫയര്‍ ആന്‍ഡ് റെസ്‌ക്യു സ്‌റ്റേഷന്‍ ഓഫീസര്‍ കെ.എം. ജോമിയുടെ നേതൃത്വത്തില്‍ ഫയര്‍ ഓഫീസര്‍മാരായ സെബാസ്റ്റ്യന്‍ ജോസഫ്, കെ.എസ് …
Read More »ഇന്ത്യയില്‍ വിപിഎന്‍ നിരോധിക്കണം: എലിയെ പേടിച്ച് ഇല്ലം ചുടുന്ന പരിപാടിയാണെന്ന് വിദഗ്ധര്‍…
ഇന്ത്യയില്‍ വിപിഎന്‍ നിരോധിക്കണമെന്ന പാര്‍ലമെന്‍ററി സ്റ്റാന്‍റിങ് കമ്മിറ്റി റിപ്പോര്‍ട്ടിനെതിരെ വിദഗ്ധര്‍ രംഗത്ത്. വിപിഎന്‍ ഉപയോഗിച്ചുള്ള കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് സമിതിയുടെ ശുപാര്‍ശ. എന്നാല്‍ വിപിഎന്‍ നിരോധിക്കരുതെന്ന ആവശ്യവും ശക്തമാണ്. ഉപയോക്താക്കളുടെ സ്വകാര്യത സംരക്ഷിച്ചുള്ള ഇന്റര്‍നെറ്റ് ഉപയോഗമാണ് വിപിഎന്‍ സാധ്യമാക്കുന്നത്. വിപിഎന്‍ ആര്‍ക്ക് വേണമെങ്കിലും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. ഉപയോഗിക്കുന്നയാളുടെ വ്യക്തിവിവരങ്ങള്‍ വെളിപ്പെടില്ല എന്നതിനാല്‍ നിരവധി കുറ്റകൃത്യങ്ങള്‍ വിപിഎന്നും ഡാര്‍ക്ക് വെബും ഉപയോഗിച്ച് നടക്കുന്നുവെന്നാണ് ആഭ്യന്തരവകുപ്പ് പാര്‍ലമെന്ററി സമിതിയുടെ അഭിപ്രായം. ആഭ്യന്തരമന്ത്രാലയം ഐടി …
Read More »പ്രളയക്കെടുതിയിൽ അമേരിക്ക; ന്യൂയോർക്ക് അടക്കം ആറ് സംസ്ഥാനങ്ങൾ വെള്ളത്തിൽ, മരണം 45 ആയി…
അമേരിക്കയുടെ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ ആഞ്ഞടിച്ച ഐഡ ചുഴലിക്കാറ്റിൽ മരണം 45 കടന്നു. ന്യൂയോർക്ക്, ന്യൂ ജേഴ്‌സി എന്നിവിടങ്ങളിലാണ് കൂടുതൽ മരണങ്ങൾ റിപ്പോര്‍ട്ട് ചെയ്തത്. പലയിടങ്ങളിലും വെള്ളപ്പൊക്കം രൂക്ഷമാണ്. രക്ഷാപ്രവർത്തനം തുടരുകയാണെന്ന് അധികൃതര്‍ അറിയിച്ചു. അമേരിക്കയിൽ വൻ നാശം വിതച്ചാണ് ഐഡ ചുഴലിക്കാറ്റ് കടന്നുപോകുന്നത്. പതിനാറ് വർഷം മുൻപ് വൻ നാശം വിതച്ച കത്രീന ചുഴലിക്കാറ്റ് എത്തിയ അതേ ദിവസമാണ് ഐഡയും എത്തിയത്. കാലാവസ്ഥാ മാറ്റം നേരിടാൻ വലിയ പദ്ധതികൾ …
Read More »കുതിക്കുന്നു; പാലുല്‍പാദനം
കോവിഡ് പ്രതിസന്ധികള്‍ക്കിടയിലും ജില്ലയിലെ പാലുല്പാദനത്തില് വര്‍ധന. മുന്വര്ഷെത്തക്കാള് ആറ് ലക്ഷത്തോളം ലിറ്ററാണ് ജൂണില്‍ വര്‍ധിച്ചത്. 2020 ജൂണില്‍ 24 ലക്ഷം ലിറ്റര്‍ പാലാണ് ജില്ലയില്‍ ഉല്പാദിപ്പിച്ചത്. ഈ വര്‍ഷം ജൂണില്‍ ഉല്പാദനം 30 ലക്ഷം ലിറ്ററായി. ജില്ലയില്‍ 243 ക്ഷീരസംഘങ്ങളുണ്ട്. കഴിഞ്ഞ മാസങ്ങളില്‍ ഉല്പാദനം വീണ്ടും ഉയര്‍ന്നിട്ടുണ്ട്. ഇടവിട്ട മഴയില്‍ പുല്ല് അടക്കം സുലഭമായതാണ് ഉയര്‍ച്ചക്ക് കാരണമെന്ന് ക്ഷീരവികസനവകുപ്പ് പറയുന്നു. കോവിഡുകാലത്ത് ക്ഷീരവികസന വകുപ്പ് കാലിത്തീറ്റ വിതരണം നടത്തിയതും പാല് …
Read More »