സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കാന്‍ ശുപാര്‍ശ. ശമ്പള പരിഷ്‌കരണ കമ്മിഷനാണ് ഇത് സംബന്ധിച്ച ശുപാര്‍ശ നല്‍കിയത്. പെന്‍ഷന്‍ പ്രായം 56ല്‍ നിന്ന് 57 ആക്കണമെന്നാണ് ആവശ്യം. മുഖ്യമന്ത്രിക്ക് ഇന്നലെ കൈമാറിയ അന്തിമ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്. ജോലി ദിവസങ്ങള്‍ ആഴ്ചയില്‍ അഞ്ചാക്കണമെന്നും അവധി ദിവസങ്ങള്‍ പന്ത്രണ്ടായി കുറയ്ക്കണമെന്നും ശുപാര്‍ശയുണ്ട്. എസ്.സി, എസ്.ടി, ഒ.ബി.സി സംവരണത്തില്‍ 20 ശതമാനം സാമ്പത്തിക സംവരണം വേണം. സര്‍വീസിലിരിക്കെ മരിക്കുന്നവരുടെ കുടുംബത്തിന് പൂര്‍ണ …
Read More »സംസ്ഥാനത്തെ ഓണക്കിറ്റ് ഇന്നുകൂടി ലഭിക്കും..
സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന സൗജന്യ ഓണക്കിറ്റ് ഇന്നുകൂടി ലഭിക്കും. റേഷന്‍ കടകളിലൂടെ ഇന്ന് വൈകീട്ട് അഞ്ച് മണി വരെയാണ് ഓണക്കിറ്റ് ലഭ്യമാകുന്നത്. അതേസമയം, സംസ്ഥാനത്ത് 95.69 ശതമാനം പേര്‍ ഇതുവരെ ഓണക്കിററ് കൈപ്പറ്റിയിട്ടുണ്ട്. ആഗസ്റ്റ് 31 ന് ഓണക്കിറ്റ് വിതരണം അവസാനിപ്പിക്കാനാണ് സിവില്‍ സപ്ലൈസ് വകുപ്പ് തീരുമാനിച്ചിരുന്നത്. ഇതുവരെ പിന്നീട് അത് സെപ്റ്റംബര്‍ മൂന്നു വരെ നീട്ടാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. റേഷന്‍ കടകള്‍ വഴിയുള്ള ഓണക്കിറ്റ് വ്യാഴാഴ്ച വൈകീട്ട് വരെ …
Read More »രാജ്യത്ത് 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത് 45,352 കൊവിഡ് കേസുകളും 366 മരണങ്ങളും…
രാജ്യത്ത് 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത് 45,352 കൊവിഡ് കേസുകളും 366 മരണങ്ങളുമെന്ന് റിപ്പോര്‍ട്ട്. 24 മണിക്കൂറിനിടെ 34791 പേര്‍ രോഗമുക്തി നേടിയതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. രോഗമുക്തി നിരക്ക് 97.45 ശതമാനമാണ്. സജീവ കേസുകളുടെ എണ്ണം 399778 ആയി. 366 പുതിയ മരണങ്ങളോടെ ആകെ മരണസംഖ്യ 439895 ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ കേരളം 32,097 പുതിയ കോവിഡ് -19 രോഗികളും 188 മരണങ്ങളും രേഖപ്പെടുത്തി. ഇന്ത്യയിലെ സജീവ കേസുകള്‍ …
Read More »കയയിൽ ഹൈസ്‌കൂള്‍ ആക്രമിച്ച് 73 കുട്ടികളെ തട്ടിക്കൊണ്ടുപോയി…
നൈജീരിയയില്‍ ആയുധധാരികളായ ആക്രമികള്‍ സ്‌കൂള്‍ ആക്രമിച്ച് 73 വിദ്യാര്‍ത്ഥികളെ തട്ടിക്കൊണ്ടുപോയി. നൈജീരിയയിലെ സംഫാറ സ്റ്റേറ്റിലാണ് സംഭവം. വിദ്യാര്‍ത്ഥികളെ തട്ടിക്കൊണ്ടുപോയി വലിയ തുകയാണ് ആക്രമികള്‍ മോചനദ്രവ്യമായി ആവശ്യപ്പെടുക. കയ എന്ന ഗ്രാമത്തിലെ ഗവ.സെക്കന്‍ഡറി സ്‌കൂളില്‍ അതിക്രമിച്ച് കയറിയ തോക്കുധാരികളായ സംഘം വിദ്യാര്‍ത്ഥികളെ തട്ടിക്കൊണ്ടുപോയെന്ന് സംഫാറ പൊലീസ് വക്താവ് മുഹമ്മദ് ഷെഹു മാധ്യമങ്ങളോട് പറഞ്ഞു. വിദ്യാര്‍ത്ഥികളെ വിട്ടുകിട്ടുന്നതിനായി സൈന്യത്തിന്റെ സഹായത്തോടെ നടപടികള്‍ തുടങ്ങിയതായും അദ്ദേഹം പറഞ്ഞു. നൈജീരിയയില്‍ സ്‌കൂളുകള്‍ ആക്രമിച്ച് കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന …
Read More »കളിക്കുന്നതിനിടെ റഫ്രിജറേറ്ററില്‍ നിന്ന് ഷോക്കേറ്റ് ഒന്നര വയസുകാരി മരിച്ചു…!
വെമ്ബള്ളിയില്‍ ഒന്നരവയസ്സുകാരി കളിക്കുന്നതിനിടെ ഷോക്കേറ്റ് മരിച്ചു. അലന്‍- ശ്രുതി ദമ്ബതികളുടെ മകള്‍ റൂത്ത് മറിയം ആണ് മരിച്ചത്. കളിക്കുന്നതിനിടെ റഫ്രിജറേറ്ററില്‍ നിന്ന് ഷോക്കേറ്റാണ് മരണം. വെമ്ബള്ളിയിലുള്ള അമ്മ വീട്ടിലായിരുന്നു കുട്ടി. ഉച്ചയോടെയായിരുന്നു സംഭവം. ഇവിടെ കളിക്കുന്നതിനിടെയാണ് അപകടം.
Read More »പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷിക്കാനുള്ള തീയതി നീട്ടി…
ഒന്നാംവര്‍ഷ ഹയര്‍സെക്കണ്ടറി പ്രവേശനത്തിന് അപേക്ഷിക്കേണ്ട അവസാന തീയതി നീട്ടി. സെപ്റ്റംബര്‍ എട്ട് വരെ പ്രവേശനത്തിനായി അപേക്ഷിക്കാം. നേരത്തെ സെപ്റ്റംബര്‍ മൂന്നായിരുന്നു പ്രവേശനത്തിനായി അപേക്ഷിക്കാനുള്ള അവസാന തീയതി. നേരത്തെ ഏഴ് ജില്ലകളിലെ സര്‍ക്കാര്‍, എയ്ഡഡ് ഹയര്‍ സെക്കന്‍ഡറികളില്‍ പ്ലസ് വണ്‍ കോഴ്സിന് 20 ശതമാനം ആനുപാതിക സീറ്റ് വര്‍ധനക്ക് മന്ത്രിസഭ അംഗീകാരം നല്‍കിയിരുന്നു. തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് സീറ്റ് വര്‍ധിക്കുക. എല്ലാ ബാച്ചുകളിലും സീറ്റ് …
Read More »സംസ്ഥാനത്ത് ഇന്ന് 32,097 പേര്‍ക്ക് കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18.41, മരണം 188….
സംസ്ഥാനത്ത് ഇന്ന് 32,097 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,74,307 സാമ്ബിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18.41 ആണ്. റുട്ടീന്‍ സാമ്ബിള്‍, സെന്റിനല്‍ സാമ്ബിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ 3,19,01,842 ആകെ സാമ്ബിളുകളാണ് പരിശോധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 102 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 188 മരണങ്ങളാണ് …
Read More »വിവാഹ വാര്‍ഷികം ആഘോഷിച്ച് മുഖ്യമന്ത്രി പിണറായി വിജയനും ഭാര്യ കമലയും…
നാല്‍പത്തി രണ്ടാം വിവാഹ വാര്‍ഷികം ആഘോഷിച്ച് മുഖ്യമന്ത്രി പിണറായി വിജയനും ഭാര്യ കമലയും. ഇരുവരും ഒന്നിച്ചുള്ള ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചായിരുന്നു വിവാഹ വാര്‍ഷികം മുഖ്യമന്ത്രി പരസ്യപ്പെടുത്തിയത്. ഒരുമിച്ചുള്ള 42 വര്‍ഷങ്ങള്‍ എന്ന തലക്കെട്ടോടെ മുഖ്യമന്ത്രി പിണറായി വിജയനും, ഭാര്യ കമലയും ചേര്‍ന്നിരിക്കുന്ന ഒരു ചിത്രം പങ്ക് വെച്ചായിരുന്നു വിവാഹ ഓര്‍മദിനം മുഖ്യമന്ത്രി ആഘോഷിച്ചത്. 1979 സെപ്റ്റംബര്‍ 2 നായിരുന്നു ഇവരുടെ വിവാഹം. പിണറായിയുടെയും കമലയുടെയും വിവാഹത്തിന് ആളുകളെ ക്ഷണിച്ച …
Read More »വീട്ടിലെത്തി പലവട്ടം പീഡിപ്പിച്ചു ; 17 കാരി ശുചിമുറിയില്‍ പ്രസവിച്ചതില്‍ ബന്ധു അറസ്റ്റില്‍…
കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെ ശുചിമുറിയില്‍ നവജാതശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. വയനാട് സ്വദേശി ജോബിന്‍ ജോണ്‍ ആണ് പിടിയിലായത്. സംഭവത്തില്‍ പൊലീസ് പോക്‌സോ വകുപ്പ് പ്രകാരം കേസെടുത്തിരുന്നു. 17 കാരിയാണ് ആശുപത്രി ശുചിമുറിയില്‍ പ്രസവിച്ചതെന്ന് ഇന്നലെ കണ്ടെത്തിയിരുന്നു. പെണ്‍കുട്ടി പീഡനത്തിനിരയായിരുന്നു. ആറുമാസം പ്രായമായ ഗര്‍ഭസ്ഥ ശിശുവിനെയാണ് ശുചിമുറിയില്‍ ശുചീകരണ തൊഴിലാളികള്‍ കണ്ടെത്തിയത്. പെണ്‍കുട്ടിയുടെ ബന്ധുവാണ് പ്രതിയെന്ന് പൊലീസ് സൂചിപ്പിച്ചു. പ്രതി പലപ്പോഴും കൊച്ചിയിലെ വീട്ടിലെത്തി പെണ്‍കുട്ടിയെ പീഡനത്തിന് …
Read More »കൃത്രിമ ശ്വാസം നല്‍കി കുഞ്ഞിന്റെ ജീവന്‍ രക്ഷിച്ചു: നഴ്‌സിന് അഭിനന്ദനവുമായി ആരോഗ്യമന്ത്രി വീണ ജോര്‍ജ്
രണ്ടര വയസുകാരിക്ക് കൃത്രിമ ശ്വാസം നല്‍കി രക്ഷിച്ച തൃശൂര്‍ നെന്മണിക്കര കുടുംബാരോഗ്യ കേന്ദ്രത്തിലെ പാലിയേറ്റിവ് നഴ്‌സ് ശ്രീജ പ്രമോദിനെ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഫോണില്‍ വിളിച്ച് അഭിനന്ദിച്ചു. അബോധാവസ്ഥയിലായ കുഞ്ഞിന് കൃത്രിമ ശ്വാസം നല്‍കി ജീവന്‍ രക്ഷിക്കുകയും തുടര്‍ന്ന് ശ്രീജ ക്വാറന്റൈനില്‍ പോകുകയും ചെയ്യുകയായിരുന്നു. ശ്വാസതടസം നേരിട്ട കുഞ്ഞുമായി അയല്‍വാസിയായ യുവതി ശ്രീജയുടെ വീട്ടില്‍ ഓടിയെത്തുകയായിരുന്നു. കോവിഡ് ബാധിച്ച് ശ്വാസംമുട്ടി ചലനമറ്റ കുഞ്ഞിന് പുതുജീവൻ നൽകി നഴ്സ്; …
Read More »