മോഷണം ആരോപിച്ച് ലോറിയുടെ പിന്നില്‍കെട്ടി റോഡിലൂടെ വലിച്ചിഴച്ച ആദിവാസി യുവാവിന് ദാരുണാന്ത്യം. മധ്യപ്രദേശിലെ നീമച്ച് ജില്ലയിലെ ജെട്‌ലിയ ഗ്രാമത്തിലാണ് 45കാരനായ കനിയ്യ ഭീല്‍ ആള്‍ക്കൂട്ടമര്‍ദ്ദനത്തെ തുടര്‍ന്ന് കൊല്ലപ്പെട്ടത്. ബാനഡ സ്വദേശിയായ കനിയ്യ ജെട്‌ലിയ ഗ്രാമത്തിലെ വീടുകളില്‍ കവര്‍ച്ച നടത്തിയെന്ന് ആരോപിച്ച് നാട്ടുകാര്‍ പിടികൂടി ക്രൂരമായി മര്‍ദിക്കുകയായിരുന്നു. ഇതിന് പിന്നാലെ ലോറിയുടെ പിറകില്‍ കെട്ടിയിട്ട് റോഡിലൂടെ വലിച്ചിഴച്ചു. ഒരു മോഷ്ടാവിനെ പിടികൂടിയിട്ടുണ്ടെന്നും പരിക്കേറ്റ മോഷ്ടാവിന് അടിയന്തര വൈദ്യസഹായം ആവശ്യമുണ്ടെന്നും നാട്ടുകാര്‍ പൊലീസ് …
Read More »കൊവിഡ് അനാഥരാക്കിയ കുട്ടികള്‍ക്ക് സര്‍ക്കാര്‍ 3.19 കോടി രൂപ അനുവദിച്ചു…
കൊവിഡ് മഹാമാരി മൂലം മാതാപിതാക്കളെ നഷ്ടമായ കുട്ടികള്‍ക്ക് ധനസഹായം അനുവദിച്ചു. 3.19 കോടി രൂപയാണ് ഇതിനായ് അനുവധിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. മാനദണ്ഡങ്ങളനുസരിച്ച് 87 കുട്ടികളെ ഈ പദ്ധതിക്കായി തെരഞ്ഞെടുത്തിട്ടുണ്ട്. മൂന്ന് ലക്ഷം രൂപയുടെ സ്ഥിരനിക്ഷേപവും കുട്ടിക്ക് 18 വയസ്സാവും വരെ മാസംതോറും 2000 രൂപയുമാണ് അനുവദിക്കുന്നത്. ഈ കുട്ടികളുടെ ഡിഗ്രീ വരെയുള്ള വിദ്യാഭ്യാസ ചെലവുകള്‍ സംസ്ഥാന സര്‍ക്കാര്‍ വഹിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
Read More »തിങ്കളാഴ്ച മുതല്‍ സംസ്ഥാനത്ത് രാത്രികാല കര്‍ഫ്യൂ; കൂടുതല്‍ സ്ഥലങ്ങളില്‍ ലോക്ഡൗണ്‍…
സംസ്ഥാനത്ത് അടുത്തയാഴ്ച മുതല്‍ രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. തിങ്കള്‍ മുതല്‍ രാത്രി 10 മുതല്‍ രാവിലെ 6 വരെയാണ് കര്‍ഫ്യൂ. പുതിയ സാഹചര്യം കണക്കിലെടുത്ത് പ്രതിവാര രോഗബാധ ജനസംഖ്യ അനുപാതം ഏഴില്‍ കൂടുതലുള്ള പ്രദേശങ്ങളില്‍ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്താന്‍ ഇന്ന് ചേര്‍ന്ന അവലോകന യോഗം തീരുമാനിച്ചു. നേരത്തെ ജനസംഖ്യ അനുപാതം എട്ടില്‍ കൂടുതലുള്ള പ്രദേശങ്ങളിലാണ് ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയിരുന്നത്. സംസ്ഥാനത്തെ നിലവിലെ സ്ഥിതിയും അതിന്റെ സവിശേഷതകളും …
Read More »മൊട്ടയടിച്ച് കിടിലന്‍ മേക്കോവറില്‍ ഫഹദ് ഫാസിൽ; സോഷ്യൽ മീഡിയയിൽ തരംഗമായി ‘പുഷ്പ’യിലെ ക്യാരക്ടര്‍ പോസ്റ്റര്‍….
അല്ലു അർജുൻ-ഫഹദ് ഫാസിൽ ടീം ഒന്നിക്കുന്ന പുഷ്പ സിനിമയിലെ ഫഹദ് ഫാസിലിന്റെ ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടു. മൊട്ടയടിച്ച് കിടിലൻ മേക്ക്‌ഓവറിലാണ് ഫഹദ് എത്തുന്നത്. ബന്വാർ സിംഗ് ഷേക്കാവത്ത് ഐപിഎസ് എന്ന പൊലീസ് ഉദ്യോഗസ്ഥനായിട്ടാണ് ഫഹദ് ചിത്രത്തിൽ എത്തുന്നത്. ആര്യ എന്ന ചിത്രത്തിലൂടെ അല്ലു അര്ജുനെ സൂപ്പർതാരമാക്കിയ സുകുമാർ സംവിധാനം ചെയ്യുന്ന പുഷ്പയിൽ വില്ലനായിട്ടാണ് ഫഹദ് എത്തുന്നത്. രക്തചന്ദന കടത്തുകാരനായ പുഷ്പരാജായിട്ടാണ് അല്ലു അർജുൻ എത്തുന്നത്. ചിത്രത്തിനായി 70 കോടി രൂപയാണ് …
Read More »പുജാരയുടെ ചെറുത്ത് നിൽപ്പ് പാഴായി; ലീഡ്.സിൽ ഇന്ത്യക്ക് കൂറ്റൻ തോൽവി…
പുജാരയുടെ ചെറുത്ത് നിൽപ്പ് പാഴായി. ലീഡ്സിൽ ഇന്ത്യയെ കര്‍ത്തു ഇംഗ്ലണ്ട് പരമ്പരയിലേക്ക് തിരിച്ചു വന്നു. നാലാം ദിനം കളി തുടങ്ങുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ട്ടമായിരുന്ന ഇന്ത്യയ്ക്ക് ആദ്യ സെഷനില്‍ തന്നെ ബാക്കിയുള്ളവരേയും നഷ്ട്ടപ്പെടുകയായിരുന്നു. 91 റണ്‍സുമായി ബാറ്റിംഗ് തുടങ്ങിയ പുജരയെ ആണ് ആദ്യം നഷ്ട്ടമായത്. അര്‍ദ്ധ സെഞ്ചുറി നേടിയ ക്യാപ്ടന്‍ കോഹ്ലിയാണ് രണ്ടാമത് വീണത്. പിന്നാലെ വന്നവര്‍ ആരും തന്നെ ചെറുത്ത് നില്‍ക്കാന്‍ നോക്കാത്തതിനാല്‍ ഇംഗ്ലണ്ട് ന് കാര്യങ്ങള്‍ എളുപ്പമാകുകയായിരുന്നു. …
Read More »സ്കൂളിലെ പൂർവ വിദ്യാർഥികളുടെ വാട്സാപ്പ് ഗ്രൂപ്പിലൂടെ പ്രണയത്തിലായി; അഞ്ച് വയസുകാരനെ ഉപേക്ഷിച്ച് വീട്ടമ്മ ഒളിച്ചോടി…
വാട്ട്‌സാപ്പ് കൂട്ടായ്മ വഴി പരിചയം പുതുക്കിയതിന് പിന്നാലെ പഴയ സ്‌കൂൾ സഹപാഠിയായിരുന്ന യുവാവിനൊപ്പം വീടുവിട്ടിറങ്ങിയ വീട്ടമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു. രണ്ട് പേരെയും കായംകുളത്ത് വച്ചാണ് പിടികൂടിയത്. കായംകുളം കൃഷ്ണപുരം കാപ്പിൽ മേക്ക് സ്വദേശി രമ്യ(28), വികാസ് (28) എന്നിവരാണ് അറസ്റ്റിലായത്. സ്‌കൂളിലെ പൂർവ വിദ്യാർത്ഥി കൂട്ടായ്മയുടെ വാട്ട്‌സാപ്പ് ഗ്രൂപ്പ് വഴി പരിചയം പുതുക്കിയ രണ്ടു പേരും പ്രണയത്തിലാവുകയായിരുന്നു. അടുത്തകാലത്താണ് ഇരുവരും വാട്‌സാപ്പ് ഗ്രൂപ്പിലൂടെ പരിചയം പുതുക്കിയത്. പിന്നാലെ അഞ്ച് …
Read More »ഹരിയാനയില്‍ സംഘര്‍ഷം ; കര്‍ഷകരും പൊലീസും തമ്മില്‍ ശക്തമായ ഏറ്റുമുട്ടല്‍; നിരവധി പേർക്ക് പരിക്ക്…
ഹരിയാനയില്‍ കര്‍ഷകരും പൊലീസും തമ്മില്‍ ഏറ്റുമുട്ടല്‍. കര്‍ണാലില്‍ നടന്ന സംഘര്‍ഷത്തില്‍ പത്ത് കര്‍ഷകര്‍ക്ക് പരിക്കേറ്റു. മൂന്ന് പേരുടെ ആരോഗ്യ നില ഗുരുതരമാണ്. ഇതിനിടെ പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് നിലവില്‍ കര്‍ഷകര്‍ ഡല്‍ഹി – ഹിസാര്‍ ദേശീയപാത ഉപരോധിക്കുന്നു. പഞ്ചായത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടാര്‍ വിളിച്ചുചേര്‍ത്ത ബിജെപി ജനപ്രതിനിധികളുടെ യോഗത്തിലേക്ക് കര്‍ഷകര്‍ പ്രതിഷേധമുയര്‍ത്തിയതോടെയാണ് സംഭവങ്ങള്‍ക്ക് തുടക്കമിട്ടത്. ഇവിടേക്ക് എത്തിയ കര്‍ഷകരെ പൊലീസ് തടയുകയായിരുന്നു. അതെ സമയം സംഘര്‍ഷത്തില്‍ …
Read More »കൊല്ലത്ത് 13കാരനെ പിതാവ് ക്രൂരമായി മര്‍ദിച്ചു: ദൃശ്യങ്ങള്‍ പുറത്ത്…
കൊല്ലം കടയ്ക്കലില്‍ 13കാരന് ക്രൂരമര്‍ദനം. ഇതിനോടകം തന്നെ പിതാവ് മകനെ ക്രൂരമായി മര്‍ദ്ദിച്ച ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചു. ഇതെ തുടര്‍ന്ന് ഇയ്യാളെ പൊലീസ് അറസ്റ്റ് ചെയ്തു. കടക്കല്‍ കുമ്മിള്‍ കാഞ്ഞിരത്തുംമൂട് സ്വദേശിയായ നാസറുദ്ദീനാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ ഉച്ചയോടെ മാതാവിന്‍റെ ആദ്യ വിവാഹത്തിലുള്ള മകനെ കുട്ടി കാണാന്‍ പോയി എന്ന കാരണത്തലാണ് കുട്ടിയെ പിതാവ് ക്രൂരമായി മര്‍ദിക്കുകയും ചവിട്ടുകയും ചെയ്തത്. എന്നാല്‍ മര്‍ദ്ദനം സഹിക്കാതെ ആയപ്പോള്‍ കുട്ടിയുടെ മാതാവ് …
Read More »സ്ത്രീകളും കുട്ടികളും ഇരകളായി വരുന്ന പരാതികള്‍ക്ക് ഉടനടി പരിഹാരമുണ്ടാക്കണം; പോലീസ് മേധാവി അനില്‍കാന്ത്…
സ്ത്രീകളും കുട്ടികളും ഇരകളായി വരുന്ന പരാതികള്‍ക്ക് ഉടനടി പരിഹാരമുണ്ടാക്കണമെന്ന് പോലീസ് മേധാവി അനില്‍കാന്ത്. പത്തനംതിട്ടയില്‍ സ്ത്രീകളുടെ പരാതികള്‍ നേരിട്ടുകേട്ട് പരിഹാരം നിര്‍ദ്ദേശിക്കുന്ന ചടങ്ങിലായിരുന്നു അദ്ദേഹം ഇത്തരമൊരു നിര്‍ദ്ദേശം പങ്കുവച്ചത്. പത്തനംതിട്ട ജില്ലയില്‍ പിങ്ക് പട്രോള്‍, പിങ്ക് ബൈക്ക് പട്രോള്‍ എന്നിവയുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്താന്‍ ഡിജിപി നിര്‍ദ്ദേശിച്ചു. ജില്ലാ പോലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ അദ്ദേഹം 15 സ്ത്രീകളുടെ പരാതികള്‍ നേരിട്ട് കേട്ടു. ഈ പരാതികള്‍ കൂടുതല്‍ അന്വേഷണത്തിനായി ബന്ധപ്പെട്ട ഡിവൈ.എസ്.പിമാര്‍ക്ക് …
Read More »ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; ഇന്നു നാളെയും സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പ്…
സംസ്ഥാനത്ത് ഇന്നും നാളെയും കനത്ത മഴയ്ക്കു സാധ്യതയെന്ന് കാലാവാസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. രണ്ടു ദിവസവും ഒന്‍പതു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. മറ്റന്നാള്‍ വരെ വ്യാപക മഴ തുടരുമെന്നാണ് പ്രവചനം. ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടതിനെ തുടര്‍ന്നാണ് സംസ്ഥാനത്ത് മഴ ശക്തമായത്. എറണാകുളം മുതല്‍ കാസര്‍ഗോഡ് വരെ ഒന്‍പത് ജില്ലകളില്‍ തീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, ആലപ്പുഴ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് …
Read More »