Breaking News

Latest News

സംസ്ഥാനത്ത് കോവിഡ് വ്യാപനത്തില്‍ ആശങ്ക വേണ്ട, കുട്ടികളുടെ കാര്യത്തില്‍ പ്രത്യേക ജാഗ്രത വേണം; കൂടിച്ചേരലുകളും ഗൃഹസന്ദര്‍ശനവും ഒഴിവാക്കണമെന്ന് ആരോ​ഗ്യമന്ത്രി…

സംസ്ഥാനത്ത് കോവിഡ് വ്യാപനത്തില്‍ ആശങ്ക വേണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. വീടിനുള്ളിലും പുറത്തും അതീവജാഗ്രത തുടരണമെന്ന് ആരോഗ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കൂടിച്ചേരലുകളും, ബന്ധുഗൃഹസന്ദര്‍ശനവും ഒഴിവാക്കണമെന്ന് മന്ത്രി പറഞ്ഞു. 18 വയസിന് താഴെയുളളവരുടെ സുരക്ഷിതത്വം ഉറപ്പാക്കണം. കുട്ടികളെയും കൊണ്ട് പോകുന്ന ഷോപ്പിങ് ഒഴിവാക്കണം. കോവിഡിന്റെ വ്യാപനം തടയുന്നതിന് വേണ്ടി എല്ലാവരും വ്യക്തിപരമായ ഇടപെടല്‍ നടത്തണമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് ഏപ്രില്‍ പകുതിയോടെയാണ് രണ്ടാം തരംഗം ഉണ്ടായത്. മെയ് മാസത്തില്‍ ഒരു …

Read More »

സപ്ലൈകോ മെഡിക്കല്‍ സ്‌റ്റോറുകളില്‍ ഇന്‍സുലിന്‍ ഉത്പന്നങ്ങളുടെ വില കുറക്കുന്നതായി മന്ത്രി ജി ആര്‍ അനില്‍.

സപ്ലൈകോ മെഡിക്കല്‍ സ്‌റ്റോറുകളില്‍ ഇന്‍സുലിന്‍ ഉത്പന്നങ്ങളുടെ വില കുറയ്ക്കാന്‍ തീരുമാനിച്ചതായി സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആര്‍. അനില്‍ അറിയിച്ചു. 20 മുതല്‍ 24 ശതമാനം വരെ ഡിസ്‌കൗണ്ടാണ് നല്‍കുക. അടുത്ത മാസം ഒന്നു മുതല്‍ 90 ലധികം ഇന്‍സുലിന്‍ ഉത്പന്നങ്ങള്‍ക്ക് ലഭ്യമാകും. റേഷന്‍ കാര്‍ഡുമായി വരുന്നവര്‍ക്ക് ഒരു തവണ ആയിരം രൂപ വരെ ഇളവ് ലഭിക്കുമെന്നും മന്ത്രി കൊച്ചിയില്‍ പറഞ്ഞു. അതേസമയം, സംസ്ഥാനത്ത് ഞായറാഴ്ച സമ്ബൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. …

Read More »

സ്‌കൂളുകള്‍ തുറക്കുന്നു; ആദ്യഘട്ടത്തില്‍ തുറക്കുന്നത് 9 മുതല്‍ 12 വരെ ക്ലാസുകള്‍…

ഡല്‍ഹിയില്‍ അടുത്ത മാസം ഒന്നുമുതല്‍ സ്‌കൂളുകള്‍ തുറക്കും. ഒന്‍പത് മുതല്‍ 12 വരെയുള്ള ക്ലാസുകള്‍ സെപ്റ്റംബര്‍ ഒന്നിന് ആരംഭിക്കും. 6 മുതല്‍ 8 വരെയുള്ള ക്ലാസുകള്‍ സെപ്റ്റംബര്‍ എട്ട് മുതലും ആരംഭിക്കും. വിദ്ഗധ സമിതി റിപ്പോര്‍ട്ട് അംഗീകരിച്ചാണ് സര്‍ക്കാര്‍ തീരുമാനം. വിദ്യാര്‍ഥികള്‍ സ്‌കൂളിലെത്താന്‍ നിര്‍ബന്ധിക്കില്ല, ഓണ്‍ലൈന്‍ ക്ലാസ് തുടരാന്‍ അനുവദിക്കും. കഴിഞ്ഞ ജനുവരി മുതല്‍ ഡല്‍ഹിയില്‍ ഓഫ്‌ലൈന്‍ ക്ലാസുകള്‍ ആരംഭിച്ചിരുന്നു. എന്നാല്‍ രണ്ടാം തരംഗത്തില്‍ കേസുകളുടെ എണ്ണം വീണ്ടും ഉയരാന്‍ …

Read More »

കാബൂള്‍ സ്‌ഫോടനം: മരിച്ചവരുടെ എണ്ണം 110 ആയി

അഫ്ഗാനിലെ കാബൂള്‍ വിമാനത്താവളത്തിന് സമീപം ഇന്നലെയുണ്ടായ ഇരട്ട ചാവേര്‍ സ്‌ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 110 ആയി. കൊല്ലപ്പെട്ടവരില്‍ പതിമൂന്ന് അമേരിക്കന്‍ സൈനികര്‍ കൂടിയുള്ളതായാണ് റിപ്പോര്‍ട്ട്. വിദേശികളും അഫ്ഗാന്‍ സൈനികരുമടക്കം രാജ്യം വിട്ട് പോകുന്നവരുടെ തിരക്കും സംഘര്‍ഷവും നിലനില്‍ക്കുന്നതിനിടേയാണ് സ്‌ഫോടനങ്ങള്‍ അരങ്ങേറിയത്. കാബൂളില്‍ ആക്രമണമുണ്ടാവുമെന്ന് അമേരിക്ക കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നല്‍കിയിരുന്നു. ആഗസ്റ്റ് 31ആണ് വിദേശസേനകള്‍ അഫ്ഗാന്‍ വിട്ടുപോകാനുള്ള അവസാന തീയ്യതി. എത്രയും വേഗം തങ്ങളുടെ പൗരന്മാരെ ഒഴിപ്പിക്കുന്ന തിരക്കിലാണ് അമേരിക്ക, …

Read More »

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ചക്രവാതച്ചുഴി നാളെയോടെ ന്യൂനമര്‍ദ്ദമായേക്കും; സംസ്ഥാനത്ത് ശക്തമായ മഴ തുടരും; മുന്നറിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം…

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ചക്രവാതച്ചുഴി ന്യൂനമര്‍ദ്ദമായി മാറാന്‍ സാദ്ധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇതിന്റെ ഫലമായി സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ശനിയാഴ്ചയോടെ ചക്രവാതച്ചുഴി ന്യൂനമര്‍ദ്ദമായി മാറിയേക്കാമെന്നാണ് പ്രവചനം. ശക്തമായ മഴയ്‌ക്ക് സാദ്ധ്യതയുള്ള പശ്ചാത്തലത്തില്‍ വെള്ളിയാഴ്ച എല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വരും ദിവസങ്ങളില്‍ ജില്ലകളില്‍ യെല്ലാ, ഓറഞ്ച് അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു. ശക്തമായ കാറ്റിന് സാദ്ധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ …

Read More »

ഡല്‍ഹിയില്‍ സെപ്തംബര്‍ ഒന്നിന് സ്‌കൂളുകള്‍ തുറക്കും; 6 മുതല്‍ 8 വരെയുള്ള ക്ലാസുകള്‍ സെപ്തംബര്‍ എട്ടിന്, ഒന്‍പത് മുതല്‍ 12 വരെയുള്ള ക്ലാസുകള്‍ സെപ്തംബര്‍ ഒന്നിന്

ഡല്‍ഹിയില്‍ ഘട്ടം ഘട്ടമായി സ്‌കൂളുകള്‍ തുറക്കാന്‍ സര്‍ക്കാര്‍ തീരുമാനം. 6 മുതല്‍ 8 വരെയുള്ള ക്ലാസുകള്‍ സെപ്തംബര്‍ എട്ട് മുതലും ഒന്‍പത് മുതല്‍ 12 വരെയുള്ള ക്ലാസുകള്‍ സെപ്തംബര്‍ ഒന്നിനും ആരംഭിക്കും. വിദ്ഗധ സമിതി റിപ്പോര്‍ട്ട് അംഗീകരിച്ചാണ് സര്‍ക്കാര്‍ തീരുമാനം. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് രാജ്യത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് ഡല്‍ഹിയില്‍ സ്‌കൂളുകള്‍ അടച്ചത്. കഴിഞ്ഞ ജനുവരിയില്‍ 9-12 ക്ലാസുകള്‍ ആരംഭിച്ചിരുന്നെങ്കിലും കൊവിഡ് വ്യാപനം രൂക്ഷമായതോടെ ക്ലാസുകള്‍ …

Read More »

റേഞ്ച് കിട്ടാന്‍ മരത്തില്‍ കയറി കുട്ടി വീണ് പരിക്കേറ്റ സംഭവം; മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു….

നെറ്റ് വര്‍ക്ക് ലഭിക്കന്‍ മൊബൈല്‍ ഫോണുമായി ഉയരമുള്ള മരത്തില്‍ കയറിയ വിദ്യാര്‍ത്ഥിക്ക് കൊമ്ബ് ഒടിഞ്ഞു വീണ് ഗുരുതരമായി പരിക്കേറ്റ സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. കണ്ണൂര്‍ ജില്ലാ കളക്ടര്‍ അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ. ബൈജു നാഥ് ആവശ്യപ്പെട്ടു. ചിറ്റാരിപറമ്ബ് കണ്ണവം വനമേഖലയിെലെ പന്യോട് ആദിവാസി കോളനിയില്‍ അനന്തു ബാബുവാണ് നട്ടെല്ലിന് പരിക്കേറ്റ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലുള്ളത്. പ്രദേശത്ത് …

Read More »

വില കുത്തനെ ഇടിഞ്ഞതില്‍ പ്രതിഷേധവുമായി കര്‍ഷകര്‍; ടണ്‍ കണക്കിന് തക്കാളികള്‍ റോഡില്‍ തള്ളി

ടണ്‍ കണക്കിന് തക്കാളികള്‍ റോഡില്‍ തള്ളി നാസികിലെ കര്‍ഷകരുടെ പ്രതിഷേധം. തക്കാളിയുടെ വില കുത്തനെ ഇടിഞ്ഞതിനാലാണ് പ്രതിഷേധവുമായി കര്‍ഷകര്‍ മുന്നോട്ട് വന്നത്. സംസ്ഥാന സര്‍കാരിന്റെ ശ്രദ്ധ തങ്ങളിലേക്ക് ആകര്‍ഷിക്കാനാണ് ഇത്തരമൊരു പ്രതിഷേധം സംഘടിപ്പിച്ചതെന്ന് കര്‍ഷകര്‍ പറഞ്ഞു. ഹോള്‍സെയില്‍ മാര്‍കെറ്റില്‍ കിലോ തക്കാളിക്ക് 13 രൂപയുണ്ടായിരുന്ന സ്ഥാനത്ത് 65 ശതമാനം ഇടിഞ്ഞാണ് 4.5 രൂപയായി കുറഞ്ഞത്. നാസികില്‍ 10 ലക്ഷം കര്‍ഷകരാണ് തക്കാളി ഉത്പാദിക്കുന്നത്. രാജ്യത്തെ 20% തക്കാളിയും നാസികില്‍ നിന്നാണ് …

Read More »

പുതിയ ഒന്‍പതു സുപ്രീംകോടതി ജഡ്ജിമാരുടെ സത്യപ്രതിജ്ഞ 31 ന്…

സുപ്രീംകോടതിയിലെ ജഡ്ജിമാരായി ഒന്‍പതു പേര്‍ ചൊവ്വാഴ്ച ( ഓ​ഗസ്റ്റ് 31 ) സത്യപ്രതിജ്ഞ ചെയ്യും. കേരള ഹൈക്കോടതിയിലെ ജസ്റ്റിസ് സി.ടി. രവികുമാര്‍ ഉള്‍പ്പെടെയുള്ള ഒന്‍പതു പേരാണ് സത്യപ്രതിജ്ഞ ചെയ്യുന്നത്. രാവിലെ 10.30 ന് സുപ്രീം കോടതി ഓഡിറ്റോറിയത്തില്‍ ആണ് സത്യപ്രതിജ്ഞ ചടങ്ങ് നടക്കുക. ചീഫ് ജസ്റ്റിസ് എന്‍. വി രമണ നിയുക്ത ജഡ്ജിമാര്‍ക്ക് സത്യാവാചകം ചൊല്ലിക്കൊടുക്കും. കോവിഡ് പ്രോട്ടോക്കോള്‍ നിലനില്‍ക്കുന്നതിനാല്‍ സത്യപ്രതിജ്ഞാ ചടങ്ങ് ഇത്തവണ ചീഫ് ജസ്റ്റിസ് കോടതിയില്‍ നിന്നും …

Read More »

സംസ്ഥാനത്ത് നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു; ഞായറാഴ്ച സമ്ബൂര്‍ണ ലോക്ക്ഡൗണ്‍, ട്രിപ്പിള്‍ ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണം

സംസ്ഥാനത്ത് കുറച്ചു ദിവസങ്ങളായി കോവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. മുപ്പതിനായിരത്തിലധികം പേര്‍ക്കാണ് ഇന്നലെ മാത്രം കോവിഡ് ബാധിച്ചത്. ടിപിആര്‍ പത്തൊന്‍പതിന് മുകളിലാണ്. സംസ്ഥാനത്ത് കോവിഡ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 20,000 കടന്നു. ഈ സാഹചര്യത്തില്‍, സംസ്ഥാനത്ത് ഞായറാഴ്ച സമ്ബൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. ട്രിപ്പിള്‍ ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങളാവും ഉണ്ടായിരിക്കുക. കഴിഞ്ഞ ചൊവ്വാഴ്ച ചേര്‍ന്ന മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകനയോഗത്തില്‍ ഞായറാഴ്ചകളിലെ ലോക്ക്ഡൗണ്‍ തുടരുമെന്ന് വ്യക്തമാക്കിയിരുന്നു. നാളെ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ അവലോകനയോഗം …

Read More »