Breaking News

Latest News

മക്കളെ ഉപേക്ഷിച്ച്‌ ഭര്‍ത്തൃസഹോദരന്റെ മകനൊപ്പം നാടുവിട്ട പ്രവാസിയുടെ ഭാര്യ അറസ്റ്റില്‍…

മക്കളെ ഉപേക്ഷിച്ച്‌ കാമുകനൊപ്പം പോയ യുവതിയെ കുന്നംകുളം സി.ഐ വി.സി. സൂരജിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. കേച്ചേരി സ്വദേശി റസീന (30) ആണ് അറസ്റ്റിലായത്. ഇവരുടെ 10 വയസ്സുള്ള മകന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. റസീനയുടെ ഭര്‍ത്താവ് ഗള്‍ഫിലായിരുന്ന സമയത്ത് ഭര്‍ത്തൃസഹോദരന്റെ മകന്‍ മുഷ്താക്കുമായി അടുപ്പത്തിലായി. ഒരാഴ്ച മുന്‍പ് ഇരുവരും നാടുവിടുകയായിരുന്നു. റസീനയെ വീട്ടില്‍ കാണാതായതോടെ വീട്ടുകാര്‍ പൊലീസില്‍ നല്‍കിയ …

Read More »

ഏറ്റുമാനൂര്‍ ക്ഷേത്രത്തിലെ തിരുവാഭരണം കാണാതായി…

ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തിലെ വിഗ്രഹത്തില്‍ ചാര്‍ത്താറുള്ള തിരുവാഭരണത്തിലെ സ്വര്‍ണമാലയിലെ മുത്തുകളിലെ എണ്ണത്തില്‍ കുറവ്. സ്വര്‍ണം കെട്ടിയ രുദ്രാക്ഷ മാലയിലെ മുത്തുകളിലെ എണ്ണത്തിലാണ് കുറവ് കണ്ടെത്തിയത്. 81 മുത്തുകളുള്ള 23 ഗ്രാം തൂക്കമുള്ള സ്വര്‍ണ മാലയില്‍ 9 മുത്തുകളുടെ എണ്ണമാണ് കുറവ് രേഖപ്പെടുത്തിയിരിക്കുന്നത്. കാണാതായത് ഏകദേശം 7 ഗ്രാമാണ്. ക്ഷേത്രത്തില്‍ പുതിയ മേല്‍ശാന്തി ചുമതല ഏറ്റെടുത്തപ്പോള്‍ നടത്തിയ പരിശോധനയിലാണ് മുത്തുകളുടെ എണ്ണത്തില്‍ കുറവ് കണ്ടെത്തിയത്. അതേസമയം കണക്കില്‍ പെടാത്ത മറ്റൊരു മാല …

Read More »

ഡെല്‍റ്റ പ്ലസ് ; മഹാരാഷ്​ട്രയില്‍​ മരണം അഞ്ചായി ; 66​ പേര്‍ കോവിഡ് ബാധിതര്‍…

മഹാരാഷ്​ട്രയില്‍ കോവിഡ് വകഭേദമായ ഡെല്‍റ്റ പ്ലസ്​ ബാധിച്ച്‌​ മരിച്ചവരുടെ എണ്ണം അഞ്ചായി ഉയര്‍ന്നു. രത്​നഗിരിയില്‍ ​ രണ്ടുമരണം റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ മുംബൈ, ബീഡ്​, റായ്​ഗഡ്​ എന്നിവിടങ്ങളില്‍ ഓരോ മരണം വീതവും സ്​ഥിരീകരിച്ചു. 65 വയസിന്​ മുകളിലുള്ള മറ്റ്​ അസുഖബാധിതരാണ്​ മരിച്ചവര്‍. മരിച്ചവരില്‍ രണ്ടുപേര്‍ വാക്​സിന്റെ ഒരു ഡോസും രണ്ടുപേര്‍ രണ്ടു ഡോസും സ്വീകരിച്ചിരുന്നു. അതെ സമയം ഒരാള്‍ വാക്​സിന്‍ സ്വീകരിച്ചിരുന്നോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. മഹാരാഷ്​ട്രയില്‍ 66​ പേര്‍ക്കാണ്​ ഇതുവരെ …

Read More »

നടന്‍ ബാലയ്ക്ക് ഷൂട്ടിംഗിനിടയില്‍ പരിക്ക്; രജനീകാന്ത് ചിത്രമായ അണ്ണാത്തെയുടെ ഷൂട്ടിംഗിനിടയില്‍ ഫൈറ്റ് സീന്‍ ചിത്രീകരിക്കുന്നതിനിടയിലാണ് അപകടം…

നടന്‍ ബാലയ്ക്ക് ഷൂട്ടിംഗിനിടയില്‍ കണ്ണിനു പരിക്കേറ്റതായ് റിപ്പോർട്ട്. രജനീകാന്ത് ചിത്രമായ അണ്ണാത്തെയുടെ ഷൂട്ടിംഗിനിടയില്‍ ലക്‌നൗവില്‍ വച്ചായിരുന്നു അപകടം. ഫൈറ്റ് സീന്‍ ചിത്രീകരിക്കുന്നതിനിടയില്‍ ഇന്നലെ വൈകിട്ടോടെയാണ് വലതുകണ്ണിന് അടിയേറ്റത്. ഉടന്‍ തന്നെ അവിടെ ആശുപത്രിയില്‍ ചികിത്സ തേടിയെന്നും കാഴ്ചയ്ക്ക് പ്രശ്‌നമില്ലെന്നും ബാല പറഞ്ഞു. ഷൂട്ടിംഗിനുശേഷം നടന്‍ ഇന്ന് രാവിലെ കൊച്ചിയിലേക്കു പുറപ്പെട്ടു.

Read More »

ലീഗ് വണ്ണ്; പിഎസ്ജിയ്ക്കായി മെസി ഇന്ന് കളത്തിലിറങ്ങും; മൽസരം രാത്രി 12.30ന്…

ലീഗ് വണ്ണില്‍ പിഎസ്ജിയ്ക്കായി സൂപ്പര്‍ താരം ലയണല്‍ മെസി ഇന്ന് കളത്തിലിറങ്ങും. സീസണിലെ ആദ്യ ഹോം മത്സരത്തില്‍ തന്നെ പിഎസ്ജി മെസിയെ കളത്തിലിറക്കുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. ഫ്രാന്‍സില്‍ കോവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തില്‍ കാണികള്‍ക്ക് പ്രവേശനാനുമതി നല്‍കിയിട്ടുണ്ട്. ഇന്ത്യന്‍ രാത്രി 12.30ന് നടക്കുന്ന മത്സരത്തില്‍ പാരീസ് സെന്റ്-ജര്‍മ്മന്‍ സ്‌ട്രാസ്ബര്‍ഗിനെ നേരിടും. മെസിയെ കൂടാതെ റയല്‍ മാഡ്രിഡ് വിട്ട സെര്‍ജിയോ റാമോസ്, അഷ്‌റഫ് ഹാകിമി, ഇറ്റാലിയന്‍ ഗോള്‍ കീപ്പര്‍ ജിയാന്‍ ലൂയിജി …

Read More »

വാട്സ് ആപ്പ് പുതിയ ഫ്യൂച്ചർ അവതരിപ്പിച്ചു; ചാറ്റ് ഹിസ്റ്ററി കൈമാറാന്‍ പുതിയ സംവിധാനം…

മൊബൈല്‍ ഫോണ്‍ മാറ്റുമ്ബോള്‍ ഉപയോക്താക്കള്‍ക്ക്, തങ്ങളുടെ ചാറ്റ് ഹിസ്റ്ററി കൈമാറാന്‍ അനുവദിക്കുന്ന പുതിയ സവിശേഷതയുമായി വാട്സ് ആപ്പ്. പുതിയ ഫോണുകള്‍ വരുമ്ബോള്‍ പലരും വാട്ട്‌സ്‌ആപ്പ് മാറ്റുബോള്‍ പഴയ ചാറ്റുകള്‍ നഷ്ടപ്പെടുന്നത് പ്രശ്നമായിരുന്നു. ഇത്തരത്തില്‍, ഉപയോക്താക്കള്‍ മൊബൈല്‍ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങള്‍ മാറാന്‍ തീരുമാനിക്കുകയാണെങ്കില്‍, വോയ്‌സ് കുറിപ്പുകള്‍, ഫോട്ടോകള്‍, സംഭാഷണങ്ങള്‍ എന്നിവയുള്‍പ്പെടെ മുഴുവന്‍ വാട്ട്‌സ്‌ആപ്പ് ചാറ്റ് ചരിത്രവും നീക്കാനുള്ള കഴിവ് അവതരിപ്പിക്കുമെന്നാണ് കമ്ബനിയുടെ പുതിയ അറിയിപ്പ്. ആളുകള്‍ക്ക് അവരുടെ വാട്ട്‌സ്‌ആപ്പ് ചരിത്രം ഒരു …

Read More »

മൂക്കിലൊഴിക്കുന്ന കോവിഡ് വാക്‌സിന്‍; ആദ്യ ഘട്ട പരീക്ഷണം വിജയകരമെന്ന് റിപ്പോർട്ട്…

മൂക്കിലൊഴിക്കുന്ന കോവിഡ് വാക്‌സിന്റെ ആദ്യ ഘട്ട പരീക്ഷണം വിജയകരം. പ്രമുഖ വാക്‌സിന്‍ നിര്‍മ്മാതാക്കളായ ഭാരത് ബയോടെക്ക് വികസിപ്പിച്ച ആദ്യ നേസല്‍ വാക്‌സിനാണ് കോവിഡ് പ്രതിരോധത്തില്‍ പ്രതീക്ഷ നല്‍കുന്നത്. ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ബയോടെക്‌നോളജിയും ബയോടെക്‌നോളജി ഇന്‍ഡസ്ട്രി റിസര്‍ച്ച്‌ അസിസ്റ്റന്‍സ് കൗണ്‍സിലുമായും സഹകരിച്ചാണ് ഭാരത് ബയോടെക്ക് നേസല്‍ വാക്‌സിന്‍ വികസിപ്പിച്ചത്. ആദ്യ ഘട്ട പരീക്ഷണം വിജയകരമായതോടെ, രണ്ടും മൂന്നും ഘട്ട പരീക്ഷണത്തിന് ഡ്രഗ്‌സ് കണ്‍ട്രോളര്‍ അനുമതി നല്‍കിയതായി കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.

Read More »

സ്വകാര്യ ബസുകള്‍ക്ക് ആശ്വാസം: ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള നികുതി ഒഴിവാക്കുമെന്ന് ധനമന്ത്രി…

സ്വകാര്യ ബസുകളുടെ ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള നികുതി ഒഴിവാക്കുമെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ നിയമസഭയില്‍ അറിയിച്ചു. ഓട്ടോ, ടാക്‌സികാറുകളുടെ നികുതിയില്‍ ആശ്വാസം നല്‍കുന്നത് സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ട്. വ്യവസായികള്‍ക്കായി സര്‍ക്കാര്‍ പ്രഖ്യാപിച്ച രണ്ട് ലക്ഷം രൂപവരെ പലിശ രഹിത വായ്പാ പദ്ധതി മോട്ടോര്‍ വാഹന മേഖലയില്‍കൂടി ബാധകമാക്കുന്നത് ആലോചിക്കുമെന്നും ധനവിനിയോഗ ബില്ലിന്റെ ചര്‍ച്ചക്ക് മറുപടിയായി മന്ത്രി പറഞ്ഞു. വലിയ ദുര്‍ഘടമായ ഘട്ടത്തിലൂടെയാണ് സംസ്ഥാനം മുന്നോട്ട് പോകുന്നത്. മോട്ടോര്‍ വാഹന മേഖലക്ക് …

Read More »

ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാവാന്‍ കൊല്ലം ജില്ലയിലെ സന്നദ്ധസംഘടനകള്‍ക്ക് അവസരം…

ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള ദുരന്ത പൂര്‍വ്വ ദുരന്താനന്തര പ്രവര്‍ത്തനങ്ങളില്‍ ഉപയോഗപ്പെടുത്തുന്നതിന് കൊല്ലം ജില്ലയില്‍ രൂപീകരിച്ചിട്ടുള്ള ഇന്റര്‍ ഏജന്‍സി ഗ്രൂപ്പ്(ഐഎജി) പുനര്‍ രൂപീകരിക്കുന്നതിന് അപേക്ഷകള്‍ ക്ഷണിച്ചു. വിവിധ സേവന മേഖലകളില്‍ പ്രവീണ്യമുള്ളതും ജില്ലയില്‍ പ്രവര്‍ത്തിക്കുന്നതുമായ സന്നദ്ധ സംഘടനകളാണ് അപേക്ഷിക്കേണ്ടത്. അപേക്ഷിക്കുന്ന സന്നദ്ധ സംഘടനകള്‍ ഈ മേഖലയില്‍ പ്രവര്‍ത്തന പരിചയമുള്ളവരും ദുരന്ത ദുരന്താനന്തര പ്രവര്‍ത്തനങ്ങളില്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുമായി സഹകരിക്കാന്‍ താല്പര്യം ഉള്ളവരുമായിരിക്കണം. നിലവില്‍ 28 സംഘടനകള്‍ ഐഎജിയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്നുണ്ട്. പ്രവര്‍ത്തിക്കാന്‍ …

Read More »

ഇരുപതിനായിരത്തിൽ താഴാതെ കോവിഡ്; സംസ്ഥാനത്ത് ഇന്ന് 19,328 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെ രോ​ഗം; 114 മരണം; ടിപിആര്‍ 14ന് മുകളില്‍…

സംസ്ഥാനത്ത് ഇന്ന് 20,452 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,42,501 സാമ്ബിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.35 ആണ്. റുട്ടീന്‍ സാമ്ബിള്‍, സെന്റിനല്‍ സാമ്ബിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ 2,91,95,758 ആകെ സാമ്ബിളുകളാണ് പരിശോധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 63 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 114 മരണങ്ങളാണ് …

Read More »