ഇന്ത്യയില്‍ നിന്ന് യു എ ഇ റെസിഡന്റ്സ് വിസയുള്ളവര്‍ക്ക് ആഗസ്റ്റ് 5 മുതല്‍ യുഎഇയില്‍ പ്രവേശനം അനുവദിക്കും. രണ്ടു ഡോസ് വാക്‌സിന്‍ എടുത്തവര്‍ക്കാണ് പ്രവേശനം അനുവദിക്കുക. രണ്ടാമത്തെ ഡോസ് വാക്‌സിന്‍ എടുത്ത് പതിനാലു ദിവസം കഴിഞ്ഞവര്‍ക്കാണ് അനുമതി. ഇതിനായി ആഗസ്റ്റ് അഞ്ച് മുതല്‍ യു.എ.ഇ ഫെഡറല്‍ അതോറിറ്റിയുടെ (ഐ.സി.എ) വെബ്‌സൈറ്റ് വഴി അപേക്ഷ നല്‍കാം. ഐ.സി.എ അനുമതി ലഭിക്കുന്നവര്‍ക്കായിരിക്കും യാത്ര ചെയ്യാന്‍ കഴിയുകയെന്ന് യു.എ.ഇ ദുരന്ത നിവാരണ സമിതി അറിയിച്ചു. …
Read More »കോവിഡിൽ ഞെട്ടി കേരളം; സംസ്ഥാനത്ത് ഇന്ന് 23,676 പേർക്ക് കോവിഡ്; 148 മരണം; 22,530 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെ രോഗം..
സംസ്ഥാനത്ത് ഇന്ന് 23,676 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,99,456 സാമ്ബിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.87 ആണ്. റുട്ടീന്‍ സാമ്ബിള്‍, സെന്റിനല്‍ സാമ്ബിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,77,15,059 സാമ്ബിളുകളാണ് പരിശോധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 105 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 148 മരണങ്ങളാണ് …
Read More »‘കൊങ്കുനാട്’ സംസ്ഥാനം ഇല്ല; തമിഴ്നാട് വിഭജനം പരിഗണനയില്‍ ഇല്ലെന്ന് കേന്ദ്ര സര്‍ക്കാര്‍…
തമിഴ്നാട് വിഭജനം സംബന്ധിച്ച് ഊഹാപോഹങ്ങള്‍ക്ക് വിരാമമിട്ട് കേന്ദ്രസര്‍ക്കാര്‍. ഇത് സംബന്ധിച്ച് യാതൊരു നിര്‍ദ്ദേശങ്ങളും നിലവില്‍ പരിഗണനയിലില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ സ്ഥിരീകരിച്ചു. തമിഴ്‌നാട് ഉള്‍പ്പെടെ രാജ്യത്തെ ഏതെങ്കിലും സംസ്ഥാനം വിഭജിക്കാന്‍ സര്‍ക്കാരിന് എന്തെങ്കിലും നിര്‍ദ്ദേശം ഉണ്ടോയെന്ന് രണ്ട് തമിഴ്‌നാട് എംപിമാര്‍ ലോക്സഭയില്‍ ചോദ്യങ്ങള്‍ ഉന്നയിച്ചിരുന്നു. ഇത്തരത്തില്‍ വിഭജിക്കാന്‍ ആവശ്യം സര്‍ക്കാരിന് ലഭിച്ചിട്ടുണ്ടോ എന്നും അവര്‍ പാര്‍ലമെന്റില്‍ ചോദിച്ചു. ഇതിന് മറുപടിയായാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്. ഡിഎംകെയുടെ എംപിയായ എസ് രാമലിംഗവും ഐജികെയുടെ …
Read More »രാജ്യത്ത് 24 വ്യാജസർവ്വകലാശാലകൾ; ഒന്നാമത് ഉത്തർപ്രദേശ്; കേരളത്തിൽ ഒന്ന്; നടപടിയെന്ന് കേന്ദ്രവിദ്യാഭ്യാസമന്ത്രി…
രാജ്യത്തെ വ്യാജസര്‍വ്വകലാശാലകളുടെ പട്ടിക പുറത്ത് വിട്ട് കേന്ദ്രം. യുജിസി ചട്ടങ്ങള്‍ കാറ്റില്‍ പറത്തി 24 വ്യാജ സര്‍വ്വകലാശാലകള്‍ പ്രവര്‍ത്തിക്കുന്നതായാണ് കണ്ടെത്തിയത്. 8 വ്യാജസര്‍വ്വകലാശാലകളുള്ള ഉത്തര്‍പ്രദേശാണ് പട്ടികയില്‍ ഒന്നാമത് .ദില്ലിയില്‍ 7ഉം ഒഡീഷ് പശ്ചിബംഗാള്‍ എന്നിവിടങ്ങളില്‍ രണ്ട് വീതവും വ്യാജ സര്‍വ്വകലാശാലകളുണ്ട്. കര്‍ണ്ണാടകം, കേരളം, മഹാരാഷ്ട്ര, പുതുച്ചേരി, ആന്ധ്രപ്രേദശ് എന്നിവിടങ്ങളിലായി ഓരോ സര്‍വ്വകലാശാലകളും വ്യാജമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. വ്യാജ സര്‍വ്വകലാശാലകളുടെ പട്ടിക സംസ്ഥാനങ്ങളുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ടെന്നും അടിയന്തരമായി നടപടി സ്വീകരിക്കണമെന്നും കേന്ദ്ര വിദ്യാഭ്യാസമന്ത്രി …
Read More »‘ജയവും തോല്‍വിയും ജീവിതത്തിന്‍റെ ഭാഗമാണ്, ടീം നന്നായി പൊരുതി’; ടോക്യോ ഒളിംപിക്‌സില്‍ പുരുഷ ഹോകി ടീമിനെ ആശ്വസിപ്പിച്ച് പ്രധാനമന്ത്രി…
ഒളിംപിക്‌സ് പുരുഷ ഹോക്കി സെമിയില്‍ നിലവിലെ ലോക ചാമ്ബ്യന്‍മാരായ ബെല്‍ജിയത്തോട് തോല്‍വി ഏറ്റുവാങ്ങിയ ഇന്ത്യന്‍ ടീമിന് ആശ്വാസ വാക്കുകളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘ജയവും തോല്‍വിയും ജീവിതത്തിന്‍റെ ഭാഗമാണ്. ടീം നന്നായി പൊരുതി. വെങ്കല പോരാട്ടത്തിനും ഭാവി മത്സരങ്ങള്‍ക്കും എല്ലാവിധ ആശംസകളും നേരുന്നു. ടീമിലെ താരങ്ങളെ ഓര്‍ത്ത് രാജ്യം അഭിമാനിക്കുന്നു’ പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. രണ്ടിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് ലോക ചാമ്ബ്യന്‍മാരായ ബെല്‍ജിയം ഇന്‍ഡ്യയെ തോല്‍പിച്ചത്. ബെല്‍ജിയത്തിനായി ഹെന്‍ഡ്രിക്‌സ് ഹാട്രിക് …
Read More »കൊല്ലത്ത് പന്തം കൊളുത്തി പ്രകടനം നടത്തി വ്യാപാരികള്‍..
ജില്ലയിലെ 250 കേന്ദ്രങ്ങളില്‍ വ്യാപാരികള്‍ പന്തം കൊളുത്തി പ്രതിഷേധിച്ചു. എല്ലാ കടകളും എല്ലാ ദിവസവും എല്ലായിടത്തും പ്രവര്‍ത്തിക്കാന്‍ അനുവദിക്കുക, വ്യാപാര മേഖലയ്ക്ക് മാത്രം ബാധകമായ അശാസ്ത്രീയമായ ടി.പി.ആര്‍, എ.ബി.സി.ഡി മാനദണ്ഡങ്ങള്‍ പിന്‍വലിക്കുക, വ്യാപാരികള്‍ക്ക് അടിയന്തര സാമ്ബത്തിക സഹായം നല്‍കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് സെക്രട്ടേറിയറ്റ് പടിക്കല്‍ നടക്കുന്ന സംസ്ഥാന – ജില്ലാ നേതാക്കളുടെ ധര്‍ണയ്ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചായിരുന്നു സമരം. കൊവിഡിന്റെ പേരില്‍ ആത്മഹത്യ ചെയ്ത വ്യാപാരികള്‍ക്ക് 10 ലക്ഷം വീതം …
Read More »പ്രളയത്തിലുണ്ടായ മരണങ്ങളുടെ കണക്കിലും മായം ചേര്‍ത്ത് ചൈന : മരിച്ചവരുടെ എണ്ണത്തില്‍ മൂന്നിരട്ടിയുടെ വര്‍ധനവ്
ആയിരം വര്‍ഷത്തിനിടയിലുണ്ടായ ഏറ്റവും കൂടിയ തോതിലുള്ള മഴയായിരുന്നു കഴിഞ്ഞ മാസം ചൈനയിലുണ്ടായത്. മഴയെത്തുടര്‍ന്ന് മണ്ണിടിച്ചിലും പ്രളയവും ഉരുള്‍പൊട്ടലുമെല്ലാം വിവിധ പ്രദേശങ്ങളില്‍ സംഭവിച്ചിരുന്നു. സബ്‌വേകളിലും റോഡുകളിലും വെള്ളം നിറഞ്ഞതോടെ ഈ പ്രദേശങ്ങളില്‍ ഗതാഗത വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ താറുമാറായിരുന്നു. ഇത് രക്ഷാപ്രവര്‍ത്തനങ്ങളെ ദോഷകരമായി ബാധിച്ചിരുന്നു. ചൈനയിലുണ്ടായ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 302 ആയതായാണ് പുതിയ റിപ്പോര്‍ട്ടുകള്‍.നേരത്തെ സ്ഥിരീകരിച്ചിരുന്നതിനേക്കാള്‍ മൂന്നിരട്ടിയിലേറെ മരണങ്ങളാണ് നിലവില്‍ സ്ഥിരീകരിച്ചിരിക്കുന്നത്. മരണസംഖ്യ ഇനിയുമുയരാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രളയബാധിത പ്രദേശങ്ങളില്‍ നിന്നും …
Read More »കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് നിരന്തര പീഡനം; 19 കാരി ജീവനൊടുക്കി…
സ്ത്രീധനപീഡനത്തെത്തുടര്‍ന്ന് 19 കാരിയായ യുവതി ജീവനൊടുക്കി. ചെന്നൈയ്ക്ക് സമീപം സേലയൂര്‍ സ്വദേശിനിയാണ് തൂങ്ങി മരിച്ചത്. സംഭവത്തില്‍ ഭര്‍ത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. എട്ടുമാസം മുന്‍പായിരുന്നു ഇരുവരും വിവാഹിതരായത്. വിവാഹസമയം സ്ത്രീധനമായി പെണ്‍വീട്ടുകാര്‍ 15 പവന്‍ സ്വര്‍ണവും രണ്ടുലക്ഷം രൂപയും നല്‍കിയിരുന്നു. സ്വകാര്യ കമ്ബനിയില്‍ ജീവനക്കാരനായ യുവാവ് മദ്യപിച്ചെത്തി സ്ത്രീധനം കൂടുതല്‍ ആവശ്യപ്പെട്ട് യുവതിയെ നിരന്തരം പീഡിപ്പിക്കുകയായിരുന്നു. പീഡനം സഹിക്കവയ്യാതെ രണ്ടാഴ്ചമുമ്ബ് യുവാവിന്റെ വീട്ടില്‍നിന്ന് യുവതി സ്വന്തംവീടായ സേലയൂരിലേക്ക് പോയി. കഴിഞ്ഞ …
Read More »സിബിഎസ്‌ഇ പത്താം ക്ലാസ് പരീക്ഷാ ഫലം ഉച്ചയ്ക്ക് 12ന്; മൂല്യനിര്‍ണയത്തില്‍ അതൃപ്തിയുള്ള കുട്ടികള്‍ക്ക് വീണ്ടും അവസരം…
സിബിഎസ്‌ഇ പത്താം ക്ലാസ് പരീക്ഷാ ഫലം ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ട് മണിക്ക് പ്രഖ്യാപിക്കും. cbseresults.nic.in, cbse.gov.in എന്നീ വെബ്സൈറ്റുകളില്‍ ഫലം അറിയാനാകും. കൂടാതെ, ഡിജിറ്റല്‍ പ്ലാറ്റ്ഫോമായ ഡിജിലോക്കര്‍ വെബ്സൈറ്റ് digilocker.gov.in ലും Results.gov.in epwലും ഫലം അറിയാനാകും. സിബിഎസ്‌ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം ജൂലൈ 30 ന് പ്രഖ്യാപിച്ചിരുന്നു. മൂല്യനിര്‍ണയത്തില്‍ അതൃപ്തിയുള്ള കുട്ടികള്‍ക്ക് വീണ്ടും പരീക്ഷ എഴുതാന്‍ അവസരം ലഭിക്കും. കോവിഡ് നിയന്ത്രണവിധേയമാകുന്ന സാഹചര്യത്തില്‍ പരീക്ഷ നടത്തുമെന്നാണ് സിബിഎസ്‌ഇ അറിയിച്ചിട്ടുള്ളത്. …
Read More »എന്താണ് ഇ-റൂപ്പി, അത് എങ്ങനെ പ്രവര്‍ത്തിക്കുന്നു? പുതിയ ഡിജിറ്റല്‍ പേയ്‌മെന്റ് സംവിധാനത്തിന്റെ പത്ത് നേട്ടങ്ങള്‍ അറിയാം…
ഡിജിറ്റല്‍ പണമിടപാടുകള്‍ക്കുള്ള പണരഹിതവും സമ്ബര്‍ക്കരഹിതവുമായ ഉപകരണമായ ഇ-റൂപ്പി പ്രധാനമന്ത്രി നരേന്ദ്ര മോദി ആരംഭിച്ചു. സര്‍ക്കാര്‍ ക്ഷേമപദ്ധതികളിലെ ചോര്‍ച്ച തടയുകയും ആനുകൂല്യങ്ങള്‍ അവര്‍ ഉദ്ദേശിക്കുന്നവരിലേക്ക് എത്തുന്നുവെന്ന് ഉറപ്പാക്കുകയും ചെയ്യുന്നതാണ് ഒറ്റത്തവണ പേയ്മെന്റ് സംവിധാനം. ഗുണഭോക്താക്കളുടെ മൊബൈല്‍ ഫോണുകളില്‍ ക്യുആര്‍ കോഡ് അല്ലെങ്കില്‍ എസ്‌എംഎസ് രൂപത്തില്‍ ആനുകൂല്യങ്ങള്‍ കൈമാറുന്നതിനാല്‍, അവ ദുരുപയോഗം ചെയ്യാനുള്ള സാധ്യതയില്ല. ഉപയോക്താക്കള്‍ക്ക് സിസ്റ്റം തടസ്സരഹിതമാക്കുന്നതിന്, ഇ-റൂപ്പിക്ക് ഇടപാടുകള്‍ക്ക് ഏതെങ്കിലും ഫിസിക്കല്‍ ഇന്റര്‍ഫേസ് ആവശ്യമില്ല. ഇത് പ്രീപെയ്ഡ് ആയതിനാല്‍ സുരക്ഷിതമാണെന്ന് …
Read More »
NEWS 22 TRUTH . EQUALITY . FRATERNITY