Breaking News

Latest News

ഒരുമിച്ച് ഓജോബോർഡ് കളിച്ചു; തളർന്നുവീണ 28 പെൺകുട്ടികൾ ആശുപത്രിയിൽ

കൊളംബിയ: സ്കൂളിൽ ഓജോബോർഡ് കളിച്ച് തളർന്ന് വീണ 28 പെൺകുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊളംബിയയിലെ ഗലേറാസ് എഡ്യൂക്കേഷണൽ ഇൻസ്റ്റിറ്റ്യൂഷനിലെ വിദ്യാർത്ഥികളെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഒരുമിച്ചിരുന്ന് ഓജോബോർഡ് കളിച്ചപ്പോൾ ഉത്കണ്ഠയും പരിഭ്രാന്തിയും വർദ്ധിക്കുകയും കുട്ടികൾ ബോധരഹിതരാകുകയും ചെയ്യുകയായിരുന്നു. ഉടൻ തന്നെ ഇവരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട കുട്ടികളുടെ വ്യക്തിഗത വിവരങ്ങളോ നിലവിലെ ആരോഗ്യസ്ഥിതിയോ ഇതുവരെ പുറത്തുവിട്ടിട്ടില്ല. എന്നാൽ കുട്ടികളുടെ രക്ഷിതാക്കളെ വിവരം അറിയിച്ചതായി സ്കൂൾ അധികൃതർ അറിയിച്ചു. സ്കൂൾ …

Read More »

ഷുഹൈബ് വധക്കേസ്; ജാമ്യം റദ്ദാക്കണമെന്ന ഹർജിക്കെതിരെ ആകാശ് തില്ലങ്കേരി

കണ്ണൂര്‍: ഷുഹൈബ് വധക്കേസിൽ ജാമ്യം റദ്ദാക്കണമെന്ന ഹർജിക്കെതിരെ ആകാശ് തില്ലങ്കേരി ഹൈക്കോടതിയിൽ ഹർജി നൽകി. പൊലീസിന്‍റെ ഹർജി നിലനിൽക്കില്ലെന്നാണ് ഷുഹൈബ് വധക്കേസിലെ ഒന്നാം പ്രതി ആകാശ് തില്ലങ്കേരിയുടെ വാദം. ആകാശിന് വേണ്ടി ഹാജരായ അഭിഭാഷകൻ തലശ്ശേരി അഡീഷണൽ കോടതിയിൽ മറുപടി നൽകി. കേസ് ഈ മാസം 15ന് വാദം കേൾക്കാനായി മാറ്റി. പൊലീസാണ് ആകാശിന്‍റെ ജാമ്യം റദ്ദാക്കാൻ തലശ്ശേരി സെഷൻസ് കോടതിയെ സമീപിച്ചത്. ആകാശ് ജാമ്യ വ്യവസ്ഥകൾ ലംഘിച്ചതായി പൊലീസ് …

Read More »

പശ്ചിമ ബംഗാളിൽ പൊള്ളുന്ന ചൂടിനിടെ മഞ്ഞ് വീഴ്ച; വീണത് 10 കിലോയുടെ ഭീമൻ മഞ്ഞ് കട്ട

ബംഗാൾ: കടുത്ത ചൂടിനിടയിൽ പശ്ചിമ ബംഗാളിൽ മഞ്ഞുവീഴ്ച. ചെറിയ അളവിലുള്ള മഞ്ഞുവീഴ്ചയല്ല, കഴിഞ്ഞ ദിവസം പശ്ചിമ ബംഗാളിലെ മേദിനിപൂരിൽ കിലോ കണക്കിന് ഭാരമുള്ള ഭീമൻ മഞ്ഞുകട്ടയാണ് വീണത്. 10 കിലോയോളം ഭാരമുള്ള ഭീമൻ മഞ്ഞ് കട്ട ആകാശത്ത് നിന്ന് വീണതോടെ പ്രദേശവാസികൾ പരിഭ്രാന്തരായി. അസ്വാഭാവികമായി എന്തെങ്കിലും സംഭവിക്കുമെന്ന് നാട്ടുകാർ ഭയന്നു.  ശനിയാഴ്ച രാവിലെ 8.30 ഓടെയാണ് സംഭവം. പശ്ചിമ മേദിനിപൂർ ജില്ലയിലെ ഡെബ്ര ബ്ലോക്കിലെ മൊളിഹാട്ടി ഏരിയ നമ്പർ 7 …

Read More »

ഉച്ചത്തിൽ സംസാരമരുത്, 10ന് ശേഷം ലൈറ്റ് പാടില്ല; രാത്രി യാത്രാ നിർദ്ദേശങ്ങളുമായി റെയിൽവെ

ന്യൂഡൽഹി: രാത്രിയിൽ ട്രെയിൻ യാത്രയിൽ പാലിക്കേണ്ട മാർഗ്ഗനിർദേശങ്ങളുമായി ഇന്ത്യൻ റെയിൽവേ. ഫോണിൽ ഉച്ചത്തിൽ സംസാരിക്കരുത്, ഇയർഫോണില്ലാതെ സംഗീതം കേൾക്കരുത്, രാത്രി 10 മണിക്ക് ലൈറ്റുകൾ ഓഫ് ചെയ്യുക എന്നിവ ഇതിൽ ഉൾപ്പെടുന്നു. ട്രെയിനിനുള്ളിൽ മദ്യപാനവും പുകവലിയും കർശനമായി നിരോധിച്ചിട്ടുണ്ട്. ട്രെയിനിൽ രാത്രി യാത്ര സുഗമമാക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമായാണ് ഈ നീക്കം. ടിടിഇ, കാറ്ററിംഗ് സ്റ്റാഫ്, റെയിൽവേ ഉദ്യോഗസ്ഥർ എന്നിവർ ഇക്കാര്യം പരിശോധിച്ച് യാത്രക്കാരെ ബോധവത്കരിക്കണം. നൈറ്റ് ലൈറ്റ് ഒഴികെയുള്ള എല്ലാ …

Read More »

പ്രഭാസിന്റെ നായികയാകുന്ന ‘പ്രൊജക്റ്റ് കെ’യിൽ ദീപികയ്ക്ക് ഞെട്ടിക്കുന്ന പ്രതിഫലം

പ്രഭാസിന്‍റെ ഏറ്റവും പുതിയ ചിത്രമായ ‘പ്രോജക്ട് കെ’ ഈ വർഷം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ്. നാഗ് അശ്വിൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ദീപിക പദുക്കോൺ ആണ് നായിക. പ്രഭാസും ദീപിക പദുക്കോണും ആദ്യമായി ഒന്നിക്കുന്ന ‘പ്രോജക്ട് കെ’യുടെ ഏറ്റവും വലിയ ആകർഷണം ഇത് തന്നെയാണ്. ദീപിക പദുക്കോൺ ചിത്രത്തിനായി വൻ പ്രതിഫലം വാങ്ങുന്നു എന്നതാണ് ഏറ്റവും പുതിയ വാർത്ത. ചിത്രത്തിനായി ദീപിക 10 കോടിയിലധികം രൂപ പ്രതിഫലം …

Read More »

സ്പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം വിവാഹം; ഷുക്കൂര്‍ വക്കീലിനെതിരെ പ്രസ്താവന

കാസര്‍കോട്: വിവാഹത്തിന്‍റെ 28-ാം വർഷത്തിൽ സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം ഭാര്യയെ വീണ്ടും വിവാഹം കഴിച്ച അഡ്വ. ഷുക്കൂറിനെതിരെ കൗൺസിൽ ഫോർ ഫത്‌വ ആന്‍റ് റിസര്‍ച്ച്. സ്വാർത്ഥതയ്ക്ക് വേണ്ടി മാത്രം മതത്തെ ഉപയോഗിക്കുന്നവരുടെ ഇത്തരം നാടകങ്ങളിൽ വിശ്വാസികൾ വഞ്ചിക്കപ്പെടില്ലെന്നും വിശ്വാസികളുടെ മനോവീര്യം തകർക്കുന്ന കുത്സിത നീക്കങ്ങളെ ശക്തമായി ചെറുക്കുമെന്നും ഷുക്കൂറിനെതിരെ കൗൺസിൽ ഫോർ ഫത്വ ആൻഡ് റിസർച്ച് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ഫേസ്ബുക്കിലൂടെയാണ് അഡ്വ.ഷുക്കൂർ തനിക്കെതിരായ പരാമർശം അറിയിച്ചത്. മരണശേഷം, …

Read More »

ഏറ്റവും കുറഞ്ഞ നികുതിയുള്ള രാജ്യങ്ങൾ; പട്ടികയിൽ ഒമാനും

മ​സ്ക​ത്ത്​: ലോകത്ത് ഏറ്റവും കുറഞ്ഞ നികുതിയുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഒമാൻ ഇടം നേടി. ഈ വർഷത്തെ ആഗോള നികുതി സൂചിക അനുസരിച്ച്, അമേരിക്കൻ വേൾഡ് പബ്ലിക്കേഷൻ റിവ്യൂ വെബ്സൈറ്റ് തയ്യാറാക്കിയ രാജ്യങ്ങളുടെ പട്ടികയിൽ ഒമാനെ ഉൾപ്പെടുത്തിയിട്ടുണ്ട്. ബെർമുഡ, കേമാൻ ദ്വീപുകൾ, ബഹമാസ്, ബ്രൂണൈ, ബഹ്റൈൻ, ഖത്തർ, കുവൈറ്റ്, യുണൈറ്റഡ് അറബ് എമിറേറ്റ്സ് എന്നിവയ്ക്കൊപ്പം ഏറ്റവും കുറഞ്ഞ നികുതി നിരക്കുള്ള രാജ്യങ്ങളുടെ പട്ടികയിൽ സുൽത്താനേറ്റും ഉൾപ്പെടുന്നു. ഒമാനിലെ ആദായനികുതി നിരക്ക് പൂജ്യം …

Read More »

ബ്രഹ്മപുരം മാലിന്യ പ്ലാൻ്റ് വിഷയം; കലക്ടർ രേണുരാജ് ഹൈക്കോടതിയിൽ നേരിട്ട് ഹാജരായി

കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്‍റിലെ വീഴ്ചയുടെ പശ്ചാത്തലത്തിൽ ഹൈക്കോടതി സ്വമേധയാ എടുത്ത കേസിൽ കോടതിയിൽ നേരിട്ട് ഹാജരായി എറണാകുളം ജില്ലാ കളക്ടർ ഡോ.രേണുരാജ്. കളക്ടർ ഇന്ന് ഹാജരാകണമെന്ന് ഹൈക്കോടതി നിർദേശിച്ചിരുന്നു. ഇതനുസരിച്ച് ഉച്ചയ്ക്ക് 1.45 ഓടെയാണ് കളക്ടർ എത്തിയത്. ബ്രഹ്മപുരം തീപിടിത്ത വിഷയം നിറഞ്ഞുനിൽക്കുന്ന സമയത്ത് കളക്ടറെ വയനാട്ടിലേക്ക് സ്ഥലം മാറ്റാനും സംസ്ഥാന സർക്കാർ തീരുമാനിച്ചു. അതേസമയം ഇന്നലെ ഹാജരാകാൻ ഹൈക്കോടതി നിർദേശിച്ചിരുന്നെങ്കിലും കളക്ടർ ഹാജരായിരുന്നില്ല. ഇതിൽ കോടതി അതൃപ്തി …

Read More »

ജസ്പ്രീത് ബുമ്രയുടെ പരിക്ക്; ശസ്ത്രക്രിയയ്ക്ക് വിധേയനായി, 6 മാസം വിശ്രമം

മുംബൈ: നടുവിന് പരിക്കേറ്റ ഇന്ത്യൻ പേസർ ജസ്പ്രീത് ബുംറ ശസ്ത്രക്രിയയ്ക്ക് വിധേയനായി. പരിക്ക് കാരണം 2022 സെപ്റ്റംബർ മുതൽ ബുംറയ്ക്ക് കളിക്കാൻ കഴിഞ്ഞിട്ടില്ല. ന്യൂസിലാൻഡിലെ ക്രൈസ്റ്റ്ചർച്ചിൽ ചികിത്സയിലാണ് അദ്ദേഹം. ശസ്ത്രക്രിയയ്ക്ക് വിധേയനായ ബുംറയ്ക്ക് ആറ് മാസം വിശ്രമം വേണ്ടിവരുമെന്നാണ് വിവരം. ഈ വർഷത്തെ ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂർണമെന്‍റിൽ അദ്ദേഹത്തിന് കളിക്കാൻ കഴിയില്ല. ഇന്ത്യയിൽ നടക്കുന്ന ഏകദിന ലോകകപ്പിൽ അദ്ദേഹം കളിക്കുമെന്ന പ്രതീക്ഷയിലാണ് ബിസിസിഐ. ക്രൈസ്റ്റ്ചർച്ചിലെ ഫോർട്ട് ഓർത്തോപീഡിക്സ് ആശുപത്രിയിൽ …

Read More »

ജോലി തിരക്കിനിടയിൽ വീട് സ്വന്തമായി പെയിന്റ് ചെയ്തു; പൗളി ചേച്ചിയെ അനുകരിച്ച് നാട്ടുകാരും

അങ്കമാലി : ജോലി തിരക്കുകൾക്കിടയിലും വീട് സ്വന്തമായി പെയിന്റ് ചെയ്യുകയെന്ന ഉത്തരവാദിത്തം ഏറ്റെടുത്ത് പൗളി പോളച്ചൻ അഴകുള്ള വീടൊരുക്കി. മൂക്കന്നൂർ പാലാട്ട് സ്വദേശിനിയായ പൗളി 1400 ചതുരശ്രയടി വിസ്തീർണ്ണമുള്ള വീടും, 800 ചതുരശ്രയടി വിസ്തീർണ്ണത്തിൽ വീടിന് മുന്നിൽ പാകിയ ടൈലുകളും, മതിലുകളുമാണ് പെയിന്റ് ചെയ്തത്. കെ.എസ്.എഫ്.ഇ മൂക്കന്നൂർ ബ്രാഞ്ചിലെ കളക്ഷൻ ഏജന്റ് ആണ് പൗളി. മാസാവസാന വാരത്തിൽ ചിട്ടിയുമായി ബന്ധപ്പെട്ട തിരക്ക് കുറയുന്ന വേളയിൽ പെയിന്റിംഗിൽ ശ്രദ്ധിക്കും. മുറികളിലെ സീലിംഗ്, …

Read More »