സെപ്റ്റംബര്‍ മുതല്‍ കുട്ടികള്‍ക്കും കൊവിഡ് വാക്‌സിന്‍ നല്‍കാന്‍ കഴിയുമെന്ന് എയിംസ് മേധാവി രണ്‍ദീപ് ഗുലേറിയ. ഒരു ദേശീയ മാധ്യമത്തോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സെപ്റ്റംബറോടെ കൊവിഡിനെതിരെയുള്ള വാക്‌സിന്‍ കുട്ടികള്‍ക്കും നല്‍കിത്തുടങ്ങാന്‍ കഴിയുമെന്ന് ഗുലേറിയ പറഞ്ഞു.ഫൈസര്‍, ഭാരത് ബയോടെക്കിന്റെ കൊവാക്‌സിന്‍ എന്നിവ കുട്ടികള്‍ക്കും വാക്‌സിന്‍ നല്‍കുന്നതിനെപ്പറ്റി ആലോചിക്കുകയാണെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് ഗുലേറിയയുടെ പ്രസ്താവന. ഇന്ത്യയില്‍ ഇതുവരെ 42 കോടി ഡോസ് വാക്‌സിന്‍ ആണ് ജനങ്ങള്‍ക്ക് നല്‍കിയത്. കൊവിഡ് മൂന്നാം തരംഗം ഉടനുണ്ടാകുമെന്ന പശ്ചാത്തലത്തിലാണ് …
Read More »കൊല്ലത്ത് നവവധു ഭര്‍തൃവീട്ടില്‍ തൂങ്ങി മരിച്ച നിലയിൽ; ഭര്‍ത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു…
രണ്ട് മാസം മുന്‍പ് വിവാഹിതയായ യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയിൽ. പേരയം സ്വദേശിയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവാണ് ഭാര്യ മരിച്ച നിലയില്‍ ആദ്യം കണ്ടത്. ശാസ്‌താംകോട്ട നെടിയവിള സ്വദേശിയായ ഭർത്താവിനെ പൊലീസ് കസ്‌റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്. എട്ട് വര്‍ഷത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരായത്. യുവതി ഒരു ജ്വല്ലറിയില്‍ സെയില്‍സ് റെപ്രസന്റേറ്റീവായി ജോലി നോക്കിയിരുന്നു.
Read More »തകര്‍ത്തുപെയ്ത് മഴ; മരണം 136 കഴിഞ്ഞു; 32 വീടുകൾ മണ്ണിനടിയിൽ; മരണ സംഖ്യ ഉയരാൻ സാധ്യത; ലക്ഷങ്ങളെ മാറ്റി പാർപ്പിച്ചു….
ദിവസങ്ങളായി തകര്‍ത്തുപെയ്യുന്ന കനത്ത മഴ മുംബൈയിലും അയല്‍ജില്ലകളിലും വിതക്കുന്നത് മഹാനാശം. ഇതുവരെയും 136 പേരുടെ മരണം സ്ഥിരീകരിച്ച മെട്രോപോളിറ്റന്‍ നഗരത്തില്‍ ആള്‍നാശം കൂടുമെന്ന ആശങ്ക നിലനില്‍ക്കുകയാണ്. കഴിഞ്ഞ ദിവസം തീരദേശമായ റായ്ഗഡിലുണ്ടായ മണ്ണിടിച്ചിലില്‍ മാത്രം 36 പേര്‍ മരിച്ചിരുന്നു. 50 ഓളം പേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. 32 വീടുകളാണ് ഇവിടെ മണ്ണിനടിയിലായത്. കൊങ്കണ്‍ മേഖലയിലെ ഏഴു ജില്ലകളില്‍ കനത്ത മഴ തുടരുകയാണ്. ഇവിടെ മണ്ണിടിച്ചിലും പ്രളയവും മൂലം ആയിരങ്ങളെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. …
Read More »അതിശക്തമായ മഴ തുടർന്നുണ്ടായ മണ്ണിടിച്ചിലില്‍ 36 മരണം, രക്ഷാ പ്രവര്‍ത്തനത്തിന് ഹെലികോപ്റ്റര്‍…
അതിശക്തമായ മഴ തുടരുന്ന മഹാരാഷ്ട്രയില്‍ റായ്ഗഡ് ജില്ലയിലുണ്ടായ മണ്ണിടിച്ചിലില്‍ മരിച്ചവരുടെ എണ്ണം 36 ആയി. സഖര്‍ സുതാര്‍ വാദിയിലും തലായിലുമാണ് മണ്ണിടിച്ചില്‍ ഉണ്ടായത്. 30 പേര്‍ കുടുങ്ങി കിടക്കുന്നതായാണ് റിപ്പോര്‍ട്ട്. രക്ഷാദൗത്യം പുരോഗമിക്കുന്നതായി റായ്ഗഡ് ജില്ലാ ഭരണകൂടം അറിയിച്ചു. അതിനിടെ കനത്തമഴയില്‍ മുംബൈയില്‍ കെട്ടിടം ഇടിഞ്ഞുവീണ് ഒരു കുടുംബത്തിലെ നാലു പേര്‍ മരിക്കുകയും ഏഴുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മഹാരാഷ്ട്രയുടെ പല ഭാഗങ്ങളിലും കനത്തമഴ തുടരുകയാണ്. കനത്ത മഴയെത്തുടര്‍ന്നുണ്ടായ പ്രളയത്തിലും മണ്ണിടിച്ചിലിലുമാണ് …
Read More »ജൂലായ്, ഓഗസ്റ്റ് മാസങ്ങളിലെ ക്ഷേമ പെന്‍ഷനുകള്‍ ഒന്നിച്ച് വിതരണം ചെയ്യും…
ജൂലായ്, ഓഗസ്റ്റ് മാസങ്ങളിലെ ക്ഷേമ പെന്‍ഷനുകള്‍ ഓഗസ്റ്റ് ആദ്യവാരം വിതരണം ചെയ്യും. ഈ വര്‍ഷത്തെ ഓണം ഓഗസ്റ്റ് മാസത്തിന്റെ രണ്ടാം പകുതിയിലാണ് എന്നത് കണക്കിലെടുത്താണ് തീരുമാനം. ഓരോരുത്തര്‍ക്കും രണ്ടു മാസത്തെ പെന്‍ഷന്‍ തുകയായ 3200 രൂപ ലഭിക്കും. 55 ലക്ഷത്തിലധികം പേര്‍ക്ക് പെന്‍ഷന്‍ വിതരണം ചെയ്യാനായി 1600 കോടി രൂപയാണ് ചെലവ് വരിക. വലിയ സാമ്ബത്തിക പ്രതിസന്ധിയിലൂടെയാണ് സംസ്ഥാനം കടന്നു പോകുന്നതെങ്കിലും സാധാരണക്കാരുടെ ക്ഷേമം ഉറപ്പുവരുത്താന്‍ പ്രതിജ്ഞാബദ്ധമാണെന്ന് സര്‍ക്കാര്‍ അറിയിച്ചു.
Read More »കൊവിഡ് വ്യാപനം രൂക്ഷമാകുന്നു: സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു…
സംസ്ഥാനത്ത് കൊവിഡ് വ്യാപനം കൂടുന്ന പശ്ചാത്തലത്തില്‍ കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. കാറ്റഗറി എ, ബി പ്രദേശങ്ങളില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ ഓഫീസുകള്‍, പബ്ലിക് ഓഫീസുകള്‍, പൊതുമേഖല സ്ഥാപനങ്ങള്‍, കമ്ബനികള്‍, കമ്മീഷനുകള്‍, കോര്‍പ്പറേഷനുകള്‍ തുടങ്ങിയവയില്‍ 50 ശതമാനം ഉദ്യോഗസ്ഥര്‍ക്ക് ഹാജരാകാം. കാറ്റഗറി ‘സി’ യില്‍ 25 ശതമാനം ഉദ്യോഗസ്ഥരും ഹാജരാകും. കാറ്റഗറി ‘ഡി’ അവശ്യ സര്‍വീസുകള്‍ മാത്രമേ പ്രവര്‍ത്തിക്കൂവെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. എ, ബി പ്രദേശങ്ങളില്‍ ബാക്കി വരുന്ന …
Read More »നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 8554 കേസുകള്‍; മാസ്‌ക് ധരിക്കാത്തത് 16,311 പേര്‍…
കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 8554 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1773 പേരാണ്. 4419 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്‌ക് ധരിക്കാത്ത 16311 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്റൈന്‍ ലംഘിച്ചതിന് 131 കേസുകളും റിപ്പോര്‍ട്ട് ചെയ്തു. ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍) തിരുവനന്തപുരം സിറ്റി – 432, 55, 250 തിരുവനന്തപുരം റൂറല്‍ – 4840, …
Read More »അഞ്ചുപേരെ കൊന്നതായി മൂന്നാംക്ലാസുകാരി; പൊലീസ് കുതിച്ചെത്തിയപ്പോള്‍ കണ്ടത്….
ടി.വി ചാനലകളിലെ ക്രൈം ഷോ സ്ഥിരമായി കാണുന്ന മൂന്നാം ക്ലാസുകാരി യു.പി പൊലീസിന് കൊടുത്തത് മുട്ടന്‍ പണി. പൊലീസിന്‍റെ എമര്‍ജന്‍സി നമ്ബറായ 112ല്‍ വിളിച്ച്, വീട്ടിനടുത്ത് അഞ്ചുപേരെ കൂട്ടത്തോടെ കൊലപ്പെടുത്തിയതായാണ് എട്ടുവയസ്സുകാരി പറഞ്ഞത്. ”പൊലീസ് അങ്കിള്‍, സര്‍ക്കാര്‍ സ്‌കൂളിന് സമീപം ലെയ്ന്‍ നമ്ബര്‍ അഞ്ചില്‍ അഞ്ച് പേരെ കൊലപ്പെടുത്തിയിരിക്കുന്നു. വേഗം വരൂ, ഞാന്‍ ഇവിടെ ഒറ്റയ്ക്കാണ്” എന്നായിരുന്നു സന്ദേശം. ഇതോടെ പൊലീസുകാര്‍ സ്‌കൂളിന് സമീപം കുതിച്ചെത്തി. അഞ്ചാം നമ്ബര്‍ ലെയ്നിലും …
Read More »കല്ലമ്പലത്ത് കെ.എസ്.ആര്‍.ടി.സി ബസ് ടിപ്പറിലിടിച്ച് മുപ്പതോളം പേര്‍ക്ക് പരിക്ക്…
ദേശീയപാതയില്‍ കല്ലമ്ബലം ജംഗ്ഷനില്‍ കെ.എസ്.ആര്‍.ടി.സി.ബസ്സ് ടിപ്പറിലിടിച്ച് ബസ് യാത്രക്കാരായ 30 പേര്‍ക്ക് പരിക്കേറ്റു. വെള്ളിയാഴ്ച രാവിലെ 8.45 ഓടെയായിരുന്നു അപകടം. ആലപ്പുഴയില്‍ നിന്നും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന ബസ് നഗരൂര്‍ വെള്ളല്ലൂര്‍ നിന്ന് മെറ്റില്‍ കയറ്റി വരികയായിരുന്ന ടിപ്പറില്‍ ഇടിക്കുകയായിരുന്നു. ടിപ്പര്‍ ജംഗ്ഷന്‍ കടന്ന് കൊല്ലം ഭാഗത്തേക്ക് തിരിയുന്നതിനിടെ അമിത വേഗതയില്‍ വന്ന ബസ് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ മുഖവും തലയും കമ്ബികളിലും സീറ്റുകളിലും ഇടിച്ചാണ് യാത്രക്കാര്‍ക്ക് പരിക്കേറ്റത്.അപകടത്തില്‍ ബസിന്‍്റെ മുന്‍വശത്തെ …
Read More »സംസ്ഥാനത്തെ സ്ഥിതി ഗുരുതരമാകുന്നു; ഇന്ന് 17,518 പേര്‍ക്ക് കോവിഡ്; കുതിച്ചുയർന്ന് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ; അഞ്ചില്‍ ഒരാള്‍ക്ക് രോഗം കണ്ടെത്തുന്നുവെന്ന് മുഖ്യമന്ത്രി…
കേരളത്തില്‍ ഇന്ന് 17,518 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,28,489 സാമ്ബിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.63 ആണ്. റുട്ടീന്‍ സാമ്ബിള്‍, സെന്റിനല്‍ സാമ്ബിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,59,50,704 സാമ്ബിളുകളാണ് പരിശോധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 110 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 132 മരണങ്ങളാണ് …
Read More »