അടിമലത്തുറയില്‍ വളര്‍ത്തു നായയെ തല്ലിക്കൊന്ന സംഭവത്തില്‍ സംസ്ഥാന സര്‍ക്കാറിന് ഹൈക്കോടതി നോട്ടീസ് അയച്ചു. വിഷയത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ അറിയിക്കണമെന്നാണ് കോടതിയുടെ നിര്‍ദേശം. ഇതിനായി പത്ത് ദിവസം സമയമാണ് ഹൈക്കോടതി സര്‍ക്കാറിന് നല്‍കിയിട്ടുള്ളത്. അടിമലത്തുറയില്‍ നായയെ കൊന്ന് കെട്ടിത്തൂക്കിയ സംഭവത്തില്‍ 3 പേരെ അറസ്റ്റ് ചെയ്തതായി സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. നടപടികള്‍ വേഗത്തിലാക്കാനും കോടതി നിര്‍ദ്ദേശം നല്‍കി. നടപടികള്‍ വ്യക്തമാക്കി മൃഗസംരക്ഷണ വകുപ്പിനോട് സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചു ഹൈക്കോടതിയിലെ …
Read More »‘കൊവിഡ് മരണമെന്ന് തെളിയിക്കാൻ ബന്ധുക്കൾ എവിടെ പോകും’? മരണക്കണക്ക് സർക്കാർ അട്ടിമറിച്ചു: വിഡി സതീശൻ…
സംസ്ഥാനത്തെ കൊവിഡ് മരണക്കണക്കിൽ അട്ടിമറിയുണ്ടായതായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഐസിഎംഐആർ, ഡബ്ല്യൂഎച്ച്ഒ മാനദണ്ഡങ്ങൾ സംസ്ഥാനം അട്ടിമറിച്ചുവെന്നും മരണം കുറച്ചു കാണിക്കാൻ ഗൂഡാലോചന നടന്നുവെന്നും സതീശൻ ആരോപിച്ചു. ഒട്ടേറെ കൊവിഡ് മരണങ്ങൾ പട്ടികയിൽ നിന്നും പുറത്തായി. ഇത് പുറത്തു വരുമോയെന്ന ആശങ്കയാണ് ആരോഗ്യ മന്ത്രിക്കെന്നും പ്രതിപക്ഷ നേതാവ് വിമർശിച്ചു. ഡിവൈഎഫ്ഐ നേതാവ് പി.ബിജു കൊവിഡ് ബെഡിൽ കിടന്നാണ് മരിച്ചത്. ഈ സർക്കാരിന്റെ കണക്കിൽ അത് കൊവിഡ് മരണം അല്ല. സർക്കാർ …
Read More »വെടിവെപ്പ് പരിശീലനം; മത്സ്യത്തൊഴിലാളികള്‍ക്ക് മുന്നറിയിപ്പുമായി കൊല്ലം ജില്ല ഭരണകൂടം…
ജില്ലയിലെ മത്സ്യത്തൊഴിലാളികള്‍ക്ക് മുന്നറിയിപ്പ് നല്‍കി ജില്ല ഭരണകൂടം. നാവികസേനയുടെ ഐ.എന്‍.എസ് ദ്രോണാചാര്യ യുദ്ധക്കപ്പലില്‍ വെടിവെപ്പ് പരിശീലനം നടക്കുന്നതിനാല്‍ ജൂലായ് 2, 5, 9, 12, 16, 19, 23, 26, 30 തീയതികളിലെ ദിവസങ്ങളില്‍ കടലില്‍ പോകുന്നവര്‍ അടുത്തുള്ള ഫിഷറീസ് സ്റ്റേഷനുമായി ബന്ധപ്പെടണമെന്നാണ് ജില്ലാ കളക്ടറുടെ മുന്നറിയിപ്പ്. വെടിവെപ്പ് പരിശീലനം നടത്തുന്ന പ്രദേശം സംബന്ധിച്ച വിവരം തേടിയ ശേഷം മാത്രമേ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകാവുവെന്നും മുന്നറിയിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്.
Read More »കേന്ദ്ര സംഘം വീണ്ടും കേരളത്തിലേക്ക്, കൊവിഡ് സാഹചര്യം വിലയിരുത്തും, സന്ദർശനം രോഗബാധ കുറയാത്ത പശ്ചാത്തലത്തിൽ
ലോക്ഡൌൺ അടക്കം നടത്തിയിട്ടും കൊവിഡ് രോഗബാധിതരുടെ എണ്ണത്തിൽ വലിയ കുറവുണ്ടാകാത്ത പശ്ചാത്തലത്തിൽ കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ സാഹചര്യം വിലയിരുത്താൻ കേന്ദ്രസർക്കാർ തീരുമാനം. കേരളമടക്കം നാല് സംസ്ഥാനങ്ങളിലേക്ക് കേന്ദ്രസംഘമെത്തി സ്ഥിതി ഗതികൾ വിലയിരുത്തും. രോഗവ്യാപനം കുറയാത്തതിനാലാണ് വീണ്ടും സന്ദർശനം. കേരളത്തിന് പുറമെ ത്രിപുര, ഒഡീഷ, ഛത്തീസ്ഘട്ട്, തുടങ്ങിയ സംസ്ഥാനങ്ങളിലേക്കാണ് സംഘത്തെ അയക്കുക. ആരോഗ്യമന്ത്രാലയത്തിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം.രോഗബാധ കൂടുതലുള്ള ജില്ലകളിൽ കേന്ദ്ര വിദഗ്ത സംഘം പ്രത്യേക സന്ദർശനം നടത്തും. വലിയ രീതിയിൽ …
Read More »ഐഷാ സുൽത്താനയ്‌ക്കെതിരായ രാജ്യദ്രോഹക്കേസ് റദ്ദാക്കാനാകില്ലെന്ന് ഹൈക്കോടതി…
ചലച്ചിത്ര പ്രവർത്തക ഐഷാ സുൽത്താനയ്‌ക്കെതിരായ രാജ്യദ്രോഹക്കേസ് റദ്ദാക്കാനാകില്ലെന്ന് ഹൈക്കോടതി. അന്വേഷണം സ്‌റ്റേ ചെയ്യണമെന്ന ഐഷാ സുൽത്താനയുടെ ആവശ്യം കോടതി തള്ളി. കേസന്വേഷണത്തിന് സമയം നൽകേണ്ടി വരുമെന്ന് ഹൈക്കോടതി അറിയിച്ചു. കേസന്വേഷണ പുരോഗതി അറിയിക്കാൻ ലക്ഷദ്വീപ് ഭരണകൂടത്തിന് നിർദേശം നൽകിയിട്ടുണ്ട്. കേസിൽ ചില നിർണായക വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും ലക്ഷദ്വീപ് ഭരണകൂടത്തിന് വേണ്ടി അസിസ്റ്റന്റ് സോണിസിറ്റർ ജനറൽ കോടതിയെ അറിയിച്ചു. ഇത് സംബന്ധിച്ച റിപ്പോർട്ട് സമർപ്പിക്കാൻ കൂടതൽ സമയം വേണമെന്നും …
Read More »15000 രൂപ നല്‍കാനായില്ല; യുപിയില്‍ കൊവിഡ് രോഗിയുടെ മൃതദേഹം വിട്ടുകൊടുത്തത് രണ്ട് മാസത്തിന് ശേഷം…
15000 രൂപ നല്‍കാനാവാത്തതിനെ തുടര്‍ന്ന് കൊവിഡ് ബാധിച്ച് മരിച്ച ബിഹാര്‍ സ്വദേശിയുടെ മൃതദേഹം വിട്ടുകൊടുക്കാതെ യുപിയിലെ സര്‍ക്കാര്‍ ആശുപത്രി അധികൃതര്‍. ബിഹാര്‍ സ്വദേശിനിയായ ഗുഡിയയാണ് തനിക്ക് നേരിട്ട ദുരനുഭവം മാധ്യമ പ്രവര്‍ത്തകര്‍ക്ക് മുന്നില്‍ വെളിപ്പെടുത്തിയത്. ഏപ്രില്‍ 15നാണ് തന്റെ ഭര്‍ത്താവ് യുപി മീററ്റിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ കൊവിഡ് ബാധിച്ച് മരിച്ചത്. മൃതദേഹം വിട്ടുകിട്ടാന്‍ ഡോക്ടര്‍ 15,000 രൂപ ആവശ്യപ്പെട്ടു. എന്നാല്‍, തന്റെ കയ്യില്‍ പണമുണ്ടായിരുന്നില്ലെന്നും നാട്ടിലേക്ക് തിരിച്ചുപോയി പണം സംഘടിപ്പിക്കാന്‍ …
Read More »യൂറോ കപ്പ് ക്വാര്‍ട്ടര്‍ പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കം; അവസാന നാലിലേക്ക് ആരൊക്കെ…
യൂറോ കപ്പ് ക്വാര്‍ട്ടര്‍ പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കം. 24 ടീമുകളുമായി പോരാട്ടം തുടങ്ങിയ ടൂര്‍ണമെന്റ് അതിന്റെ ആവേശകരമായ ഘട്ടങ്ങളിലേക്ക് കടക്കുമ്ബോള്‍ യൂറോപ്പ് ഭരിക്കാന്‍ കണ്ണും നട്ട് കാത്തിരിക്കുന്നത് എട്ട് ടീമുകളാണ്. കടുപ്പമേറിയ വെല്ലുവിളികള്‍ അതിജീവിച്ച് വന്ന ഈ എട്ട് ടീമുകളില്‍ നിന്ന് അടുത്ത ഘട്ടമായ സെമിയിലേക്ക് ആരൊക്കെയാകും മുന്നേറുക എന്നത് ഇന്ന് മുതല്‍ അറിയാം. അവസാന നാല് ടീമുകളില്‍ രണ്ട് ടീമുകള്‍ ആരൊക്കെ എന്നത് ഇന്നത്തെ മത്സരങ്ങള്‍ കഴിയുമ്ബോള്‍ വ്യക്തമാകും. …
Read More »4500 കുപ്പി വ്യാജ മദ്യവുമായി രണ്ട് യുവാക്കള്‍ അറസ്റ്റില്‍…
അമരവിള ടോള്‍ ജങ്ഷന് ഭാഗത്ത് നടത്തിയ വാഹനപരിശോധനയില്‍ 4500 കുപ്പി വ്യാജമദ്യവുമായി രണ്ട് യുവാക്കള്‍ അറസ്റ്റിലായി ചാരോട്ടുകോണം സ്വദേശിയും സ്പിരിറ്റ് കേസ് ഉള്‍പ്പെടെ നിരവധി അബ്കാരി കേസിലെ പ്രതിയുമായ പ്രശാന്ത്, ഊരമ്ബ് ചൂഴാല്‍ സ്വദേശി സൂരജ് എന്നിവരാണ് എക്സൈസിന്റെ പിടിയിലായത്. അമരവിള ടോള്‍ ജങ്ഷനില്‍ എക്സൈസ് സംഘം നടത്തിയ വാഹന പരിശോധനയില്‍ രണ്ട് കെയ്സ് മദ്യവുമായിട്ടാണ് പ്രതികള്‍ ആദ്യം പിടിയിലായത്. തുടര്‍ന്ന് നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് സൂരജിന്റെ വീട്ടില്‍ …
Read More »സ്വര്‍ണവിലയിൽ വൻ വര്‍ധനവ് ; രണ്ടു ദിവസത്തിനിടെ വര്‍ധിച്ചത് 360 രൂപ; ഇന്ന് പവന് കൂടിയത്…
സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഉയര്‍ന്നു. രണ്ടു ദിവസത്തിനിടെ 360 രൂപയാണ് സ്വര്‍ണവിലയില്‍ ഉണ്ടായ വര്‍ധന. ഇന്ന് പവന് 160 രൂപയാണ് വര്‍ധിച്ചത്. ഇതോടെ പവന് 35,360 രൂപയിലാണ് സ്വർണ്ണ വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 20 രൂപ വര്‍ധിച്ചു. 4420 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. കഴിഞ്ഞ ഒരു മാസത്തിനിടെ ഏകദേശം 2000 രൂപയുടെ കുറവ് രേഖപ്പെടുത്തിയശേഷമാണ് സ്വര്‍ണവിലയില്‍ മുന്നേറ്റം ഉണ്ടായിരിക്കുന്നത്.
Read More »ജൂലൈ 10 ന് നടത്താനിരുന്ന ഡ്രൈവർ പരീക്ഷ മാറ്റിവെച്ചതായി പിഎസ്‍സി; പുതുക്കിയ തീയതി പ്രഖ്യാപിച്ചു…
വിവിധ വകുപ്പുകളില്‍ ഡ്രൈവര്‍ നിയമനത്തിന് ജൂലായ് പത്തിന് നടത്താനിരുന്ന ഒ.എം.ആര്‍. പരീക്ഷ മാറ്റിയതായി പി.എസ്.സി. ഓഗസ്റ്റ് 17 ആണ് പുതുക്കിയ തീയതി. പുതിയ അഡ്മിഷന്‍ ടിക്കറ്റ് ഓഗസ്റ്റ് മൂന്നു മുതല്‍ ഉദ്യോഗാര്‍ഥികള്‍ക്ക് പ്രൊഫൈലില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാൻ സാധിക്കുും. ശനി, ഞായര്‍ ദിവസങ്ങളില്‍ സമ്പൂര്‍ണ ലോക്ഡൗണായതിനാലാണ് പരീക്ഷ മാറ്റിയത്. 14 ജില്ലകളിലുമായി 50,000-ത്തോളംപേര്‍ എഴുതുന്ന വലിയ പരീക്ഷയാണിത്. ജൂലായില്‍ നേരത്തേ നിശ്ചയിച്ച പരീക്ഷകള്‍ മാറ്റമില്ലാതെ നടക്കും. രണ്ടരമാസത്തിനുശേഷം ജൂലായ് ഒന്നിനാണ് …
Read More »