കണ്ണൂര്‍: ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ടർ നൗഫൽ ബിൻ യൂസഫിനെ അധിക്ഷേപിച്ച് സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജൻ. മുൻ അൽ ഖ്വയ്ദ തലവൻ ഒസാമ ബിൻ ലാദനെ ബന്ധപ്പെടുത്തി ജയരാജൻ നടത്തിയ പരാമർശം വിവാദമായി. ഒസാമ ബിൻ ലാദനെക്കുറിച്ച് കേട്ടിട്ട് മാത്രമേയുള്ളൂ. നൗഫൽ ബിൻ യൂസഫ് എന്ന പേരിന് പകരം നൗഫൽ ബിൻ ലാദൻ എന്ന പേര് വിളിക്കണോ, നൗഫൽ യൂസഫിന്‍റെ മകനാണെന്ന് തിരിച്ചറിയാനാണ് ബിൻ എന്ന് ചേർക്കുന്നത്. …
Read More »ഭക്തിസാന്ദ്രമായി അനന്തപുരി; പണ്ടാര അടുപ്പിൽ തീ പകർന്നു
തിരുവനന്തപുരം: ഭക്തലക്ഷങ്ങൾ നിറഞ്ഞ് അനന്തപുരി. പൊങ്കാല ചടങ്ങുകൾ തുടങ്ങി. പണ്ടാര അടുപ്പിൽ തീ പകർന്നു. ക്ഷേത്രപരിസരത്തും നഗരത്തിലെ തെരുവുകളിലും ഭക്തർ നിറഞ്ഞു. കൊവിഡ് മൂലം രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം നടക്കുന്ന പൊങ്കാലയ്ക്ക് ഇത്തവണ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. അന്യ ദേശങ്ങളിൽ നിന്നെത്തിയ ഭക്തർ വരെ നഗരത്തിലെ വിവിധ സ്ഥലങ്ങളിൽ പൊങ്കാല അർപ്പിച്ചു. ക്ഷേത്രപരിസരവും നഗരവീഥികളും ഭക്തരെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ഉച്ചയ്ക്ക് 2.30നാണ് നിവേദ്യം. നഗരത്തിലുടനീളം വിപുലമായ സുരക്ഷാ ക്രമീകരണങ്ങളും …
Read More »‘വ്യവസായശാലകൾ ഇല്ലാഞ്ഞിട്ട് പോലും അവസ്ഥ ഇങ്ങനെ’; ബ്രഹ്മപുരം തീപിടുത്തത്തിൽ വിമർശനവുമായി ഹൈക്കോടതി
കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്‍റിലുണ്ടായ തീപിടിത്തത്തിൽ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. കൊച്ചിക്കാർ ഗ്യാസ് ചേമ്പറിൽ കുടുങ്ങി കിടക്കുന്ന അവസ്ഥയിലാണ് ഇപ്പൊൾ ഉള്ളത്. കേരളം ഒരു മാതൃകാ സംസ്ഥാനമാണെന്നാണ് പറയപ്പെടുന്നത്. ഇവിടെ വ്യവസായശാലകൾ പോലുമില്ല. എന്നിട്ട് പോലും ഇതാണ് അവസ്ഥ. ഹൈദരാബാദിലും സെക്കന്തരാബാദിലും വ്യവസായ ശാലകൾ ഉണ്ടായിട്ട് പോലും ഇത്തരം പ്രശ്നങ്ങൾ നിലനിൽക്കുന്നില്ലെന്ന് കോടതി പറഞ്ഞു. ഇന്ന് ഉച്ചയ്ക്ക് 1.45ന് കൊച്ചി കോർപ്പറേഷൻ സെക്രട്ടറി നേരിട്ട് കോടതിയിൽ ഹാജരാകണമെന്നും നിർദേശമുണ്ട്. രേഖകളും …
Read More »ചലച്ചിത്ര നടൻ ബാല കടുത്ത ചുമയെയും വയറുവേദനയെയും തുടർന്ന് ആശുപത്രിയിൽ
കൊച്ചി: നടൻ ബാല ആശുപത്രിയിൽ. നിലവിൽ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് ബാല. കടുത്ത ചുമയും വയറുവേദനയും അനുഭവപ്പെട്ടതിനെ തുടർന്നാണ് ചികിത്സ തേടിയതെന്നാണ് വിവരം. കരൾ രോഗവുമായി ബന്ധപ്പെട്ട് ഒരാഴ്ച മുമ്പും ബാല ചികിത്സ തേടിയിരുന്നു. ബാലയുടെ അമ്മയും ഭാര്യയുടെ കുടുംബാംഗങ്ങളുമാണ് ഇപ്പോൾ ആശുപത്രിയിൽ ഉള്ളത്.
Read More »മദ്യനയ അഴിമതി കേസ്; സിസോദിയയെ ഇഡി ജയിലിനുള്ളിൽ ചോദ്യം ചെയ്യും
ന്യൂഡൽഹി: മദ്യ കുംഭകോണക്കേസിൽ സിബിഐ അറസ്റ്റ് ചെയ്ത നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിലുള്ള ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇഡി) ജയിലിൽ ചോദ്യം ചെയ്യും. മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സിസോദിയയെ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യൽ. ഫെബ്രുവരി 26 ന് അറസ്റ്റിലായ സിസോദിയ രണ്ട് ദിവസത്തിന് ശേഷം ഡൽഹി ഉപമുഖ്യമന്ത്രി സ്ഥാനം രാജിവച്ചിരുന്നു. 2021 നവംബറിൽ നടപ്പാക്കിയ മദ്യനയത്തിൽ ക്രമക്കേടുണ്ടെന്ന ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ടിലാണ് …
Read More »സർക്കാർ ജീവനക്കാരെ അധിക്ഷേപിക്കുന്ന ജനപ്രതിനിധികളെ പുറത്താക്കാം: ഗുജറാത്ത് ഹൈക്കോടതി
അഹമ്മദാബാദ്: സർക്കാർ ഉദ്യോഗസ്ഥരെ അധിക്ഷേപിക്കുന്ന ജനപ്രതിനിധികളുടെ നടപടി തെറ്റാണെന്ന് ഗുജറാത്ത് ഹൈക്കോടതി. ഇത്തരം ജനപ്രതിനിധികളെ പുറത്താക്കാമെന്നും ഗുജറാത്ത് ഹൈക്കോടതി പറഞ്ഞു. ഉദ്യോഗസ്ഥരെ പരസ്യമായി അപമാനിച്ചതിന് ഗുജറാത്തിലെ ഉൻജ മുനിസിപ്പൽ കോർപ്പറേഷൻ അംഗം ഭവേഷ് പട്ടേലിനെ പുറത്താക്കിയത് ശരിവച്ചു കൊണ്ടാണ് കോടതിയുടെ പരാമർശം. കോവിഡ് -19 ന്‍റെ രണ്ടാം തരംഗത്തിൽ ഗുജറാത്തിലെ ഉൻജ മുനിസിപ്പാലിറ്റിയിലെ മാർക്കറ്റ് അടച്ചുപൂട്ടാൻ ശ്രമിച്ച ഉദ്യോഗസ്ഥരെ കോർപ്പറേറ്റർ ഭവേഷ് പട്ടേൽ നിന്ദ്യമായ ഭാഷയിൽ അപമാനിച്ചിരുന്നു. കോവിഡ് വ്യാപനം …
Read More »വിമാനത്തിൽ യാത്രക്കാരന്റെ അതിക്രമം; എമർജൻസി ഡോർ തുറക്കാൻ ശ്രമം, ക്യാബിൻ ക്രൂവിന് നേരെ ആക്രമണം
ലോസ് ഏഞ്ചൽസ്: വിമാനയാത്രക്കിടെ യാത്രക്കാരന്‍റെ അതിക്രമം. വിമാനത്തിന്‍റെ എമർജൻസി ഡോർ തുറക്കാൻ ശ്രമിക്കുകയും ക്യാബിൻ ക്രൂ അംഗത്തെ കഴുത്ത് അറുത്ത് കൊല്ലാൻ ശ്രമിക്കുകയും ചെയ്തു. ലോസ് ഏഞ്ചൽസിൽ നിന്ന് ബോസ്റ്റണിലേക്കുള്ള യുണൈറ്റഡ് എയർലൈൻസ് വിമാനത്തിലാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് മസാച്യുസെറ്റ്‌സിലെ ലിയോമിൻസ്റ്റർ സ്വദേശിയായ 33 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ഫ്രാൻസിസ്കോ സെവേറോ ടോറസ് (33) ആണ് അറസ്റ്റിലായത്. ബോസ്റ്റണിലെ ലോഗൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ചാണ് ടോറസിനെ അറസ്റ്റ് ചെയ്തത്. …
Read More »തടവറകളിൽ നിന്ന് വെളിച്ചത്തിലേക്ക്; സ്വാന്ത്ര്യത്തിൻ്റെ മധുരം നുകർന്ന് മൃഗങ്ങൾ, വീഡിയോ വൈറൽ
സ്വാതന്ത്ര്യം എന്താണെന്ന് എപ്പോഴെങ്കിലും അനുഭവിച്ചിട്ടുണ്ടോ? അതിന് നാം സ്വതന്ത്രരല്ലെ എന്നായിരിക്കും ചിന്തിക്കുന്നത്. നിയന്ത്രണത്തിനുള്ളിൽ നിന്നുള്ള സ്വാതന്ത്ര്യത്തെക്കുറിച്ചല്ല. പരിപൂർണ്ണമായ സ്വാതന്ത്ര്യത്തെ കുറിച്ചാണ്. അത്തരത്തിൽ സ്വാതന്ത്ര്യം ആസ്വദിക്കണമെങ്കിൽ ഒരാൾ ഒരിക്കലെങ്കിലും തടവിലാക്കപ്പെടണം. ഓരോ തടവറകളിൽ നിന്നും സ്വാതന്ത്ര്യത്തിലേക്ക് കുതിക്കാനുള്ള ജീവികളുടെ, വന്യമൃഗങ്ങളുടെ വെമ്പലിലുണ്ട് എന്താണ് സ്വാതന്ത്ര്യം എന്ന്. ഇത് തുറന്ന് കാട്ടുകയാണ് ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വ്വീസ് ഉദ്യോഗസ്ഥനായ പ്രവീണ്‍ കസ്വാന്‍ ഐഎഫ്എസ്. സ്വാതന്ത്ര്യം എന്താണെന്ന് അറിയണമെങ്കിൽ ഇത് കാണൂ എന്ന അടിക്കുറിപ്പോടെ അദ്ദേഹം …
Read More »കോഴിക്കോട് കൊയിലാണ്ടിയിൽ ഓടുന്ന ട്രെയിനിൽ നിന്ന് യുവാവിനെ തള്ളിയിട്ട് കൊന്നു
കോഴിക്കോട്: കൊയിലാണ്ടിയിൽ ഓടുന്ന ട്രെയിനിൽ നിന്ന് യുവാവിനെ സഹയാത്രികൻ ആക്രമിച്ച് പുറത്തേക്ക് തള്ളിയിട്ട് കൊലപ്പെടുത്തി. അക്രമിക്കുന്നതും പുറത്തേക്ക് തള്ളിയിടുന്നതും മൊബൈൽ ഫോണിൽ ചിത്രീകരിക്കുകയും ചെയ്തുp. സംഭവത്തിൽ തമിഴ്നാട് ശിവഗംഗ സ്വദേശിയായ സോനു മുത്തുവിനെയാണ് (48) റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തത്. മരിച്ച യുവാവിനെ തിരിച്ചറിഞ്ഞിട്ടില്ല. ഞായറാഴ്ച രാത്രി 10.30 ഓടെ മംഗലാപുരം-തിരുവനന്തപുരം മലബാർ എക്സ്പ്രസിലാണ് സംഭവം. സംഭവത്തിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. പ്രതിയും യുവാവും ട്രെയിനിനുള്ളിൽ നിന്ന് തർക്കിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. …
Read More »യുഎഇയിൽ രാവിലെകളിൽ മൂടൽ മഞ്ഞ് തുടരുന്നു; ജാഗ്രത വേണമെന്ന് അധികൃതർ
അബുദാബി: യു.എ.ഇ.യിൽ കനത്ത മൂടൽമഞ്ഞ് തുടരുന്നു. വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് പൊലീസ് അറിയിച്ചു. ഇന്നലെ രാവിലെ മൂടൽമഞ്ഞിൽ പരസ്പരം കാണാൻ കഴിയാത്തവിധം ദൃശ്യപരത കുറഞ്ഞതിനാൽ ട്രക്കുകളും തൊഴിലാളി ബസ് എന്നിവ ഉൾപ്പെടെയുള്ള വലിയ വാഹനങ്ങളുടെ ഗതാഗതം താൽക്കാലികമായി നിർത്തിവച്ചിരുന്നു. അന്തരീക്ഷം തെളിഞ്ഞതിന് ശേഷമാണ് ഇവരെ യാത്ര ചെയ്യാൻ അനുവദിച്ചത്. മൂടൽമഞ്ഞുള്ള സമയങ്ങളിൽ സാവധാനത്തിലും ജാഗ്രതയോടെയും വാഹനമോടിച്ച് അപകടങ്ങൾ ഒഴിവാക്കാനും നിർദ്ദേശമുണ്ട്. മൂടൽമഞ്ഞ് കാരണം ഒന്നോ രണ്ടോ മണിക്കൂർ വൈകിയാണ് പലരും …
Read More »