രാജ്യത്ത് കൊറോണ വൈറസിന്റെ പുതിയ വകഭേദമായ B.1.1.28.2 കണ്ടെത്തിയത് അടുത്തിടെയാണ്. എന്നാല്‍ ഇന്ത്യയില്‍ തന്നെ നിര്‍മിച്ച ഭാരത് ബയോടെകിന്‍റെ ‘കോവാക്സിന്’ പുതിയ വൈറസ് വകഭേദത്തെ ഫലപ്രദമായി പ്രതിരോധിക്കുമെന്നാണ് ബയോആര്‍ക്കെവില്‍ പ്രസിദ്ധീകരിച്ച പഠനം ചൂണ്ടിക്കാട്ടുന്നത്. ബ്രിട്ടന്‍, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നുമെത്തിയവരുടെ സാംപിളുകള്‍ ഉപയോഗിച്ച് നടത്തിയ ജീനോം സീക്വന്‍സിലൂടെയാണ് പുണെയിലെ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി പുതിയ വകഭേദം കണ്ടെത്തിയത്. ഗുരുതര രോഗലക്ഷണങ്ങളാണ് രോഗബാധിതരില്‍ കണ്ടെത്തിയിരിക്കുന്നത്. മറ്റ് കോവിഡ് വകഭേദങ്ങളുടെ ലക്ഷണങ്ങളായ …
Read More »കെഎസ്‌ആര്‍ടിസി ദീര്‍ഘദൂര സര്‍വീസുകള്‍ നാളെ മുതല്‍…
കൊവിഡ് രണ്ടാം തരംഗത്തെത്തുടര്‍ന്ന് നിര്‍ത്തിവച്ച കെഎസ്‌ആര്‍ടിസി ദീര്‍ഘദൂര സര്‍വീസുകള്‍ ബുധനാഴ്ച മുതല്‍ പുനരാരംഭിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. കൂടുതല്‍ യാത്രക്കാരുള്ള മേഖലകളിലേക്കാവും ആദ്യഘട്ടത്തില്‍ സര്‍വീസ് നടത്തുന്നത്. സര്‍വീസ് തുടങ്ങാന്‍ എംഡി ബിജു പ്രഭാകര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ടിക്കറ്റുകള്‍ ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്യാനും സൗകര്യമുണ്ടാവും. സാമൂഹിക അകലം ഉറപ്പാക്കാന്‍ ബസുകളിലെ സീറ്റുകളില്‍ ഇരുന്നുള്ള യാത്രകളെ ആദ്യഘട്ടത്തില്‍ അനുവദിക്കൂ. ശനിയും ഞായറും സര്‍വീസ് ഉണ്ടായിരിക്കില്ല. അത്യാവശ്യക്കാര്‍ മാത്രം പൊതുഗതാഗതം ഉപയോഗിക്കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം. …
Read More »യുവതിയെ ഫ്ളാറ്റില്‍ പൂട്ടിയിട്ട് പീഡിപ്പിച്ച കേസ്; പ്രതി മാര്‍ട്ടിന്‍ ജോഫസ് പുലികോട്ടില്‍ ക്രിമിനല്‍; മാതാവിനെ മര്‍ദിച്ച ക്രൂരന്‍; പ്രതിയുടെ അറസ്റ്റ് ഉടന്‍…
കൊച്ചിയിലെ ഫ്ളാറ്റില്‍ യുവതിയെ ക്രൂരമായി മര്‍ദ്ദിക്കുകയും പീഡനത്തിനിരയാക്കുകയും ചെയ്ത സംഭവത്തിലെ പ്രതി മാര്‍ട്ടിന്‍ ജോസഫിനെതിരേ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. അന്വേഷണം ഊര്‍ജ്ജിതപ്പെടുത്തുന്നതിന്റെ ഭാഗമായി പ്രത്യേക സംഘത്തേയും ചുമതലപ്പെടുത്തിയിട്ടുണ്ട്. അറസ്റ്റ് ഉടനുണ്ടാകുമെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ പറഞ്ഞു. പ്രതിയുടെ ഹൈക്കോടതിയിലെ മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ക്കുമെന്നും അന്വേഷണത്തില്‍ കാലതാമസം ഉണ്ടായിട്ടില്ലെന്നും കമ്മീഷണര്‍ അറിയിച്ചു. അതേസമയം പ്രതി മാര്‍ട്ടിന്‍ ജോസഫിന്റെ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കും. ഇരുപത്തിരണ്ട് ദിവസം കൊച്ചിയിലെ ഫ്ളാറ്റില്‍വെച്ച് ക്രൂരമായി …
Read More »പുണെ തീപിടിത്തം ; മരിച്ചവരുടെ എണ്ണം 18 ആയി….
പുണെയിലെ രാസവസ്തു നിര്‍മാണ ശാലയിലുണ്ടായ തീപിടിത്തത്തില്‍ മരണസംഖ്യ18 ആയി. പിരാന്‍ഘട്ട് വ്യവസായ മേഖലയിലെ എസ്.വി.എസ് അക്വാടെക്നോളജിയെന്ന സ്ഥാപനത്തിലായിരുന്നു അഗ്‌നിബാധ ഉണ്ടായത്. സ്ഥാപനത്തിലെ 37 ജീവനക്കാര്‍ സംഭവ സമയത്ത് ഉണ്ടായിരുന്നു. ഇതില്‍ 18 പേരുടെ മൃതദേഹം കണ്ടെടുത്തു. മറ്റുള്ളവരെ സുരക്ഷിതമായി രക്ഷപ്പെടുത്തിയെന്ന് മുതിര്‍ന്ന അഗ്നിരക്ഷസേന ഉദ്യോഗസ്ഥനായ ദേവേന്ദ്ര ഫോട്ട്ഫോഡെ അറിയിച്ചു. ജലശുദ്ധീകരണത്തിനുള്ള ക്ളോറിന്‍ ഡയോക്സൈഡ് ടാബാണ് ഫാക്ടറിയില്‍ നിര്‍മിക്കുന്നത്. ജീവനക്കാര്‍ ജോലിയെടുക്കുന്നതിനിടെയാണ് തീപിടിത്തം. അഗ്നിരക്ഷ സേനയുടെ അഞ്ചംഗസംഘത്തിന്‍ റെ നേതൃത്വത്തിലായിരുന്നു …
Read More »രാജ്യത്ത് കോവിഡിന്റെ പുതിയ വകഭേദം കണ്ടെത്തി; ഡെല്‍റ്റയ്ക്ക് സമാനം, കടുത്ത ലക്ഷണങ്ങളെന്ന് കണ്ടെത്തല്‍…
രാജ്യത്ത് കൊറോണ വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തി. B.1.1.28.2 എന്ന വകഭേദമാണ് കണ്ടത്. യുകെ, ബ്രസീല്‍ എന്നിവിടങ്ങളില്‍നിന്ന് ഇന്ത്യയിലെത്തിയവരുടെ സാമ്ബിളുകള്‍ ഉപയോഗിച്ചു നടത്തിയ ജീനോം സീക്വന്‍സിങ്ങിലൂടെയാണ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി പുതിയ വകഭേദം കണ്ടെത്തിയത്. രാജ്യത്തെ രണ്ടാം തരംഗം രൂക്ഷമാക്കിയ ഡെല്‍റ്റ വകഭേദത്തിനു സമാനമാണിതെന്നും ഗവേഷകര്‍ പറയുന്നു. കടുത്ത ലക്ഷണങ്ങള്‍ക്ക് ഇടയാക്കാവുന്നതാണ് പുതിയ വകഭേദമെന്നാണ് കണ്ടെത്തല്‍. ഇത് ആല്‍ഫ വകഭേദത്തേക്കാള്‍ അപകടകാരിയാണെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. B.1.1.28.2 വകഭേദം ബാധിക്കുന്നവര്‍ക്കു …
Read More »ഇന്ത്യന്‍ ഫുട്ബോള്‍ അഭിമാനനിമിഷം; മെസിയ്ക്കും മുകളില്‍ ഇനി ഛേത്രിയുണ്ട്…
ഇന്ത്യയുടെ ലോകകപ്പ് സാധ്യതകള്‍ നഷ്ടമായെങ്കിലും മറ്റൊരു നേട്ടം ഇന്നലെ ദോഹയില്‍ നടന്ന ലോകകപ്പ് യോഗ്യതാ റൗണ്ട് മത്സരത്തില്‍ ഇന്ത്യ കൈവരിച്ചു. ഫുട്ബോള്‍ ഇതിഹാസം സുനില്‍ ഛേത്രി പുതിയൊരു റെക്കോര്‍ഡും സ്വന്തം പേരിലാക്കി ഇന്ത്യന്‍ ഫുട്ബോളിന്റെ ചരിത്രത്തിലേക്ക് നടന്നു കയറിയിരിക്കുന്നു. ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ ഇരട്ട ഗോള്‍ നേടിയതോടെയാണ് അന്താരാഷ്ട്ര ഗോളുകളുടെ എണ്ണത്തില്‍ അര്‍ജന്റീനിയന്‍ ഫുട്ബോള്‍ ഇതിഹാസം ലയണല്‍ മെസിയെ ഇന്ത്യന്‍ നായകന്‍ സുനില്‍ ഛേത്രി പിന്നിലാക്കിയത്. ദോഹയിലെ ഇരട്ടഗോള്‍ നേട്ടത്തോടെ ഇന്ത്യന്‍ …
Read More »രാജ്യത്ത് ഇന്ന് ആശ്വാസത്തിന്‍റെ ദിനം, പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം ഒരു ലക്ഷത്തില്‍ താഴെ, മരണസംഖ്യയിലും കുറവ്…
രാജ്യത്ത് ആശ്വാസമേകി കൊവിഡ് ബാധിതരുടെ എണ്ണം കുറയുന്നു. 24 മണിക്കൂറിനിടെ 86,498 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇന്നലെ 2,123 പേര്‍ വൈറസ്ബാധയെ തുടര്‍ന്ന് മരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്‍റെ കണക്കുകള്‍ വ്യക്തമാക്കുന്നു. 64 ദിവസത്തിന് ശേഷമാണ് പ്രതിദിന കൊവിഡ് കണക്ക് ഒരു ലക്ഷത്തില്‍ താഴെ എത്തുന്നത്. ഒരു ദിവസത്തിനിടെ 1,82,282 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ രോഗമുക്തരുടെ ആകെ എണ്ണം 2,73,41,462 ആയി ഉയര്‍ന്നു. നിലവില്‍ 13,03,702 പേരാണ് ചികിത്സയില്‍ …
Read More »വീണ്ടും ശബ്ദരേഖ പുറത്തുവിട്ടത് പ്രസീത അഴീക്കോട്; ജാനുവിന് സുരേന്ദ്രന് പണം നല്‍കിയതിന്റെ കൂടുതല്‍ തെളിവുകള്‍ പുറത്ത്…
സി.കെ ജാനുവിന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന് പണം നല്‍കിയതിന്റെ കൂടുതല്‍ തെളിവുകള്‍ പുറത്ത്. ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി (ജെആര്‍പി) സംസ്ഥാന ട്രഷറര്‍ പ്രസീത അഴീക്കോട് ആണ് വീണ്ടും ശബ്ദരേഖ പുറത്തുവിട്ടത്. സുരേന്ദ്രനുമായും അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയുമായും നടത്തിയ ഫോണ്‍ സംഭാഷണമാണ് പുറത്തുവന്നിരിക്കുന്നത്. ചര്‍ച്ചകള്‍ക്കായി മാര്‍ച്ച് മൂന്നിന് സുരേന്ദ്രന് ആലപ്പുഴ വരാന്‍ പറയുന്നതും പിന്നീട് തിരുവനന്തപുരത്ത് എത്തിയശേഷമുള്ള സംഭാഷണവും ശബ്ദ രേഖയിലുണ്ട്. ജാനുവിന്റെ റൂം നമ്ബര്‍ ചോദിച്ചാണ് സുരേന്ദ്രന്റെ …
Read More »നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് അറസ്റ്റിലായത് 1630 പേര്‍: 4580 കേസുകള്‍; വിശദ വിവരങ്ങള്‍ ഇങ്ങനെ…
കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് ഇന്ന് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തത് 4580 കേസുകള്‍. നിയന്ത്രണങ്ങള്‍ ലംഘിച്ച 1630 പേരെ പോലീസ് അറസ്റ്റ് ചെയ്തു. 3069 വാഹനങ്ങളും പോലീസ് പിടിച്ചെടുത്തു. 9769 പേര്‍ സംസ്ഥാനത്ത് മാസ്‌ക് ധരിച്ചില്ലെന്നും കേരളാ പോലീസ് അറിയിച്ചു. ക്വാറന്റെയ്ന്‍ ലംഘിച്ചതിന് 31 കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. തിരുവനന്തപുരം സിറ്റിയില്‍ 583 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 55 പേരാണ് അറസ്റ്റിലായത്. 264 വാഹനങ്ങള്‍ പിടിച്ചെടുത്തു. തിരുവനന്തപുരം റൂറലില്‍ 1,019 കേസുകള്‍ …
Read More »ഐപിഎല്‍ ഫൈനല്‍ ഒക്ടോബര്‍ 15ന്; ഇരട്ട മത്സരങ്ങള്‍ കുറയ്ക്കാന്‍ ബിസിസിഐ…
ഐപിഎല്‍ ഫൈനല്‍ ഒക്ടോബര്‍ 15ലേക്ക് നീട്ടാന്‍ ബിസിസിഐ. സെപ്റ്റംബറില്‍ യുഎഇയിലെ കനത്ത ചൂടില്‍ പ്രതിദിനം രണ്ടു മത്സരങ്ങള്‍ നടത്തുന്നത് ഒഴിവാക്കാനാണ് ബിസിസിഐയുടെ പുതിയ നീക്കം. ഇതിനായി ബിസിസിഐ സമിതി എല്ലാ സാധ്യതയും തേടുകയാണെന്ന് വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. നിര്‍ത്തിവെച്ച ഐപിഎല്ലിലെ ബാക്കി മത്സരങ്ങള്‍ സെപ്റ്റംബര്‍ 19 ഞായറാഴ്ച ആരംഭിച്ച് ഒക്ടോബര്‍ 15ന് ഫൈനല്‍ മത്സരത്തോടെ അവസാനിക്കും. നേരത്തെ ഫൈനല്‍ മത്സരം ഒക്ടോബര്‍ 10നാണ് നിശ്ചയിച്ചിരുന്നത് എന്നാല്‍ ബിസിസിഐയും എമിറേറ്റ്സ് …
Read More »